Published: 27 Oct 2021
റോസ് ഗോൾഡ് ആഭരണങ്ങൾ എങ്ങനെ സ്റ്റൈൽ ചെയ്യാം?

റോസ് ഗോള്‍ഡ് ആഭരണങ്ങളില്‍ എങ്ങനെ അണിഞ്ഞൊരുങ്ങാം
ഫോണുകൾ മുതൽ വാച്ചുകൾ വരെ, കാറുകൾ മുതൽ ക്യാറ്റ്വാക്ക് ക്രിയേഷൻസ് വരെ; നമ്മുടെ കാലത്തെ ഏറ്റവുമധികം നിർവചിക്കുന്ന കളർ ട്രെൻഡുകളിൽ ഒന്നാണ് റോസ് ഗോൾഡ്. 2016 -ൽ പാന്റോൺ കളർ ഓഫ് ദി ഇയർ ആയി ഇത് തെരഞ്ഞെടുക്കപ്പെട്ടു. ഇത് ഡിസൈനർമാർക്കും ഇൻഫ്ലുവെൻസർമാക്കും ക്രിയേറ്റേഴ്സിനും ഒരുപോലെ പ്രചോദനം നൽകുന്നു. "റോസ് ക്വാർട്ട്സ്", "മില്ലേനിയൽ പിങ്ക്" തുടങ്ങിയ അപരനാമങ്ങളിലും അറിയപ്പെടുന്ന റോസ് ഗോൾഡ് ആഭരണപ്രേമികള്‍ക്ക് ഏറെ പ്രിയങ്കരമായ ചോയ്സുകളിലൊന്നാണ്.
അതിന്റെ കാരണം വളരേ വ്യക്തമാണ്. റോസ് ഗോൾഡിന്റെ വാം ഷേഡുകൾ വൈവിധ്യമാർന്നതും ആകർഷകവുമാണ്, കൂടാതെ വൈവിധ്യമാര്‍ന്ന ആഭരണങ്ങളോടും വസ്ത്ര ശൈലികളോടും നന്നായി ഇണങ്ങും. റോസ് ഗോൾഡ് ആഭരണപ്രേമിയാണ് നിങ്ങളെങ്കില്‍ ഈ ട്രെൻഡ് എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ടാകും, റോസ് ഗോൾഡ് ആഭരണം എങ്ങനെ സ്റ്റൈൽ ചെയ്യാമെന്നതിനുള്ള ഒരു ആമുഖം ഇതാ:
മിക്സ് ആൻഡ് മാച്ച് ലോഹങ്ങൾ
സമകാലിക റോസ് ഗോൾഡ് ആഭരണങ്ങൾക്ക് മുൻ കാലങ്ങളിലെ കോപ്പർ ടോണുകളിൽ നിന്ന് വ്യത്യസ്തമായി ശുദ്ധമായ ഒരു പിങ്ക് കാസ്റ്റ് ആണുള്ളത്. അതായത്, ഇതിന്റെ ആർദ്രമായ ഇളം തിളക്കം വിവിധ ലോഹങ്ങളുടെ നിറവൈവിധ്യങ്ങളുമായി നന്നായി ഇണങ്ങുന്നു.
നിങ്ങളുടെ ആഭരണം മിക്സ് ചെയ്ത് വിവിധ ഉടയാടകൾക്കൊപ്പം അണിഞ്ഞൊരുങ്ങാം. വെള്ളി /വെളുത്ത നിറഭേദങ്ങള്ക്കൊപ്പവും തെളിഞ്ഞ മഞ്ഞ നിറങ്ങൾക്കൊപ്പവും ഇത് നന്നായി ചേര്‍ന്ന് മനോഹരമായ കോൺട്രാസ്റ്റ് നൽകുന്നു. ഒരു ചിക്ക്, സ്റ്റൈലിഷ് ലുക്ക് നേടാൻ, വൈറ്റ് ഗോൾഡുമായി നിങ്ങള്‍ക്കിതിനെ കൂട്ടിച്ചേര്‍ക്കാം.
പല ജ്വല്ലറി ഡിസൈനർമാരും ഒന്നിലധികം കളര്‍ ടോണുകൾ ഒരു ഡിസൈനില്‍ തന്നെ ഉപയോഗിച്ചുകൊണ്ടാണ് പുതിയ ആഭരണങ്ങള്‍ തയാറാക്കുന്നത്.. ഉദാഹരണത്തിന്, റോസ് ഗോൾഡ് ബെസെൽ സെറ്റും അതിന് കോണ്‍ട്രാസ്റ്റായി ജെം സ്റ്റോണും ഒരു പ്ലാറ്റിനം ബാന്ഡിനോടൊപ്പമോ അല്ലെങ്കില്‍, വൈറ്റ് ഗോൾഡും, റോസ് ഗോൾഡും കൊണ്ടുള്ള ഡയമണ്ട് വളകള്ക്കൊപ്പമോ ചേര്‍ക്കുന്നത് ആകർഷകമായ കോൺട്രാസ്റ്റ് സൃഷ്ടിക്കുന്നു.
രത്നക്കല്ലുകൾക്കൊപ്പം ചേർത്തുപയോഗിക്കാം

Jewellery credits: Curated by the Brand Poonam Soni

Jewellery credits: Curated by the Brand Poonam Soni
റോസ് ഗോൾഡ് ഏത് സെറ്റിംഗിനും സ്റ്റൈലിനുമൊപ്പംനന്നായി ചേരും. ഒരു സെറ്റിംഗിൽ രത്നങ്ങൾ എങ്ങനെ കാണപ്പെടുന്നു എന്നത് അതിലെ പിങ്ക് നിറങ്ങളെ ആശ്രയിച്ചിരിക്കും. മുത്തുകൾ, മാണിക്യങ്ങൾ, വജ്രങ്ങൾ, അമെത്തിസ്റ്റ്, പിങ്ക് ഇസഫയറുകൾ ഓപ്പലുകൾ എന്നിവയെല്ലാം വാം പിങ്ക് ഷേഡുകൾക്കൊപ്പം നന്നായി ചേരുന്ന മികച്ച രത്നക്കല്ലുകളിൽ ഉൾപ്പെടുന്നു. പിങ്ക് എ
എടുത്തു കാണിക്കാന്‍ നിങ്ങൾക്ക് നീല അല്ലെങ്കില്‍ അക്വാമറൈന്‍ ടോപ്സ് ഉപയോഗിക്കാം. ബോൾഡായുള്ള രത്നക്കല്ലുകൾ റോസ്-പിങ്ക് നിറവുമായി ചേരുന്ന മികച്ച ഓപ്ഷൻ ആകണമെന്നില്ല, പൊരുത്തക്കുറവ് അനുഭവപ്പെടാം. വേറിട്ടതും കാവ്യാത്മകവുമായ ലുക്കിന്, റോസ് ഗോൾഡിനൊപ്പം കറുത്ത രത്നക്കല്ലുകൾ പെയർ ചെയ്ത് നോക്കുക.
ഒരു ലേയേർഡ് ലുക്ക് സൃഷ്ടിക്കൂ
ആഭരണങ്ങളിലെ ഏറ്റവും ഹോട്ടായ ലുക്കാണ് ലെയേർഡ് ലുക്ക്. വലിയ ഒരു സ്റ്റേറ്റ്മെന്റ് നെക്ലേസ് ധരിക്കുന്നതിന് പകരം, ലോലമായ രണ്ടോ മൂന്നോ റോസ് ഗോൾഡ് മാലകൾ ഉപയോഗിച്ച് ഒരു ടാക്ക്ഡ് ലുക്ക് സൃഷ്ടിക്കൂ. വ്യത്യസ്ത റോസ് ഗോൾഡ് നിറങ്ങളും ചെയിനിന്റെ നീളവും മാറ്റിമാറ്റി പരീക്ഷിച്ച് നോക്കൂ. ഇത് ഗ്ലാമറസും ക്രിയേറ്റീവുമായ ലുക്കുകള്‍ സൃഷ്ടിക്കും. നിങ്ങളുടെ മറ്റ് ആഭരണങ്ങളും തെരഞ്ഞെടുക്കുന്ന തീമുമായി ചേരുന്നുവെന്ന് ഉറപ്പാക്കുക. ഒരു ജോഡി റോസ് ഗോൾഡ് സ്റ്റഡുകള്ക്കൊപ്പം ഒരു വളയോ ബ്രേസ്ലേറ്റോ കൂടിച്ചേരുന്നത് ലെയേർഡ് ലുക്കിന് പൂർണത നല്‍കും.
വസ്ത്രങ്ങളുടെ നിറങ്ങൾ തെരഞ്ഞെടുക്കൽ
റോസ് ഗോൾഡ് ആഭരണം വളരെ വൈവിധ്യമാർന്നതും നിരവധി വസ്ത്രധാരണ ശൈലികൾക്കൊപ്പം ചേരുന്നതുമാണ്. എന്നിരുന്നാലും, നിങ്ങൾ നിറങ്ങൾ ബുദ്ധിപൂർവ്വം തെരഞ്ഞെടുക്കേണ്ടതുണ്ട്. മഞ്ഞ, ഓറഞ്ച്, ചുവപ്പ് തുടങ്ങിയ ജ്വലിക്കുന്ന നിറങ്ങളുമായി ഇത് ചേരുകയില്ല. എന്നാൽ വെള്ള, ബീജ്, കറുപ്പ്, ക്രീം തുടങ്ങിയ ന്യൂട്രല്‍ ഷേഡുകൾക്കൊപ്പം നന്നായി ചേരുന്നു. കൂടാതെ, ഇത് കടും നീല, പച്ച നിറങ്ങൾക്കൊപ്പവും നന്നായി ചേരുന്നു. നീളമുള്ള ഫോർമൽ വസ്ത്രങ്ങൾ റോസ് ഗോൾഡ് കമ്മലുകൾക്കൊപ്പവും ബ്രേസ്ലെറ്റുകൾക്കൊപ്പവും നല്ല എടുപ്പോടെ കാണപ്പെടുന്നു. അതേസമയം, കഴുത്തിറക്കം കൂടിയ വസ്ത്രങ്ങള്‍ റോസ് ഗോൾഡ് നെക്ലേസുകൾ പ്രദർശിപ്പിക്കാൻ നിങ്ങളെ സഹായിക്കും. ഫോർമൽ വസ്ത്രങ്ങൾക്കൊപ്പം റോസ് ഗോൾഡ് സ്റ്റഡുകൾ അല്ലെങ്കിൽ സ്ലിം കഫ് പോലുള്ള ചെറിയ ആക്സന്റുകൾ തെരഞ്ഞെടുക്കുക.
പ്രൗഢമായ, സ്ത്രൈണ നിറങ്ങളുള്ള റോസ് ഗോൾഡ്, വിവാഹ ആഭരണമെന്ന നിലയിലും അനുയോജ്യമായ തെരഞ്ഞെടുപ്പായിരിക്കും.
കഫുകളും വാച്ചുകളും ചേർത്ത് മികച്ചതാക്കാം

Jewellery credits: Curated by the Brand Poonam Soni

ഒരു ലളിതമായ റോസ് ഗോൾഡ് കഫിന് നിങ്ങളുടെ രൂപഭംഗിക്ക് ആകര്‍ഷണീയതയുടെ ഒരു സ്പർശം അധികമായി നൽകാൻ കഴിയും. ജോലിക്കായി പോകുമ്പോൾ ലളിതമായ റോസ് ഗോൾഡ് കഫ് സ്റ്റൈലുകളും, രാത്രി പുറത്തുപോകാൻ കൂടുതലായിഡ്രസ്സി കഫുകളും തെരഞ്ഞെടുക്കാം. നിങ്ങൾ ഒരു കാഷ്വൽ ലുക്കാണ് ലക്ഷ്യമിടുന്നതെങ്കിൽ, അവയെ നിങ്ങളുടെ പ്രിയപ്പെട്ട ജീൻസിനും ടീ-ഷർട്ടിനുമൊപ്പം, അല്ലെങ്കിൽ ഒരു കറുത്ത ക്ലാസി വസ്ത്രത്തിനൊപ്പം ധരിക്കുക. റോസ് ഗോൾഡ് കഫുകൾ സ്വയം ഒരു സ്റ്റേറ്റ്മെന്റ് പീസാണ്, അത് നിങ്ങളുടെ ജ്വല്ലറി ബോക്സില്‍ തീർച്ചയായും ഉണ്ടായിരിക്കേണ്ട ഒന്നാണ്.
അതുപോലെ, ഒരു റോസ് ഗോൾഡ് വാച്ച് ധരിച്ചുകൊണ്ട് നിങ്ങൾക്ക് മൊത്തത്തിലുള്ള പിങ്ക് പ്രഭാവം വർദ്ധിപ്പിക്കാൻ കഴിയും. റോസ് ഗോൾഡ് ബ്രേസ്ലെറ്റിനൊപ്പവും വള സെറ്റിനൊപ്പവും ഇത് മികച്ചൊരു കൂട്ടിച്ചേർക്കലാണ്.
നിങ്ങളുടെ വസ്ത്രങ്ങൾ പോലെ തന്നെ വൈവിധ്യമാര്‍ന്നതും വർണ്ണാഭവും ആകർഷകവുമായിരിക്കണം നിങ്ങളുടെ ആഭരണങ്ങളും. സ്വർണ്ണാഭരണങ്ങളിൽ ടോണുകളും നിറങ്ങളും മാറിമാറി പരീക്ഷിക്കുന്നത് നിങ്ങളുടെ ലുക്കിന് പുതുമയും വൈവിധ്യവും നൽകുന്നു. നിങ്ങൾക്ക് ആധുനികവും അതിവിശിഷ്ടവുമായ ഒരു ചിക്ക് സ്റ്റൈൽ ലഭിക്കാൻ, കടുത്ത നിറങ്ങളും മൃദുവായ ഫെമിനിൻ ടോണുകളും ഉള്ള റോസ് ഗോൾഡ് ആഭരണങ്ങള്‍ ഉപയോഗിച്ച് മനോഹരമായി സ്റ്റൈൽ ചെയ്യൂ..