Published: 12 Sep 2017

പുരാതന ഇന്ത്യയിലെ സ്വർണ്ണ ആയുധങ്ങൾ

സ്വർണ്ണത്തെ ആരാധിച്ചിരുന്ന ഇന്ത്യക്കാർ അവ കൊണ്ട് ആഭരണങ്ങൾ മറ്റ് അലങ്കാര വസ്തുക്കൾ തുടങ്ങിയവ ഉണ്ടാക്കുന്നതിന് വളരെ അധികം ഊർജ്ജം ചെലവഴിച്ചിരുന്നു. പുരാതന ഇന്ത്യയിലെ രാജവംശജർ സമ്പത്ത് പ്രദർശനം നടത്തുന്നതിന്റെ ഭാഗമായി അവരുടെ ആയുധങ്ങൾ അലങ്കരിച്ചിരുന്നു. അതുകൊണ്ട് തന്നെ സ്വർണ്ണം കൊണ്ടുള്ള ആയുധങ്ങൾ ഉണ്ടാക്കുന്ന പുതിയ രീതികൾക്കും തുടക്കം കുറിച്ചു.

ഉയർന്ന കാരറ്റ് സ്വർണ്ണം കൊണ്ടുണ്ടാക്കിയ ചില ആയുധങ്ങൾ - സാധാരണയായി മഞ്ഞ ലോഹത്തെ ഇരുമ്പോ ചെമ്പോ ചേർത്താണ് - ഉണ്ടാക്കാറുള്ളത്. പുരാതന കാലഘട്ടത്തിലെ കൂടുതൽ അലങ്കരിക്കപ്പെട്ടവയും ഉപയോഗിച്ചിരുന്നവയുമായ ചില ആയുധങ്ങൾ ഇതാ.

ഫിരൻഗി (വാൾ): 35-38 ഇഞ്ച് നീളമുള്ള ഈ വലിയ വാൾ വെട്ടുന്നതിനും കുത്തുന്നതിനുമായി ഉപയോഗിച്ചിരുന്നു. പ്രധാനമായും മറാട്ടി യോദ്ധാക്കൾ ആണ് ഇവ ഉപയോഗിച്ചിരുന്നത്, മുഗൾ വംശജരും ഇവയെ വ്യാപകമായി ഉപയോഗിച്ചിരുന്നു.

ഈ വാളിന്റെ പിടിയും ഉറയും വലിയ രീതിയിൽ സ്വർണ്ണം കൊണ്ടും സുന്ദരമായ ശ്രേണിയിൽ തിളങ്ങുന്ന ചായം പൂശിയും അലങ്കരിച്ചിരിക്കുന്നു. ഈ അതിശയകരവും ഐശ്വര്യ പൂർണ്ണവുമായ വാൾ, അവ കൊണ്ടുനടന്നിരുന്ന രാജാക്കന്മാരുടെ സമ്പത്തിന്റെ പ്രതീകമാണ്.

കഠാര (കത്തി): ഇവ തെക്കേ ഇന്ത്യയിൽ രൂപം കൊണ്ട ഏഷ്യ ഭൂഖണ്ഡത്തിൽ പരക്കെ ഉപയോഗിച്ചിരുന്ന ഒരു ആയുധമാണ്. ഇവയ്ക്ക് എച്ച് ആകൃതിയിലുള്ള പ്രത്യേക കൈപ്പിടിയായിരുന്നു ; പിടുത്തത്തിന്റെ നടുവിലുള്ള രണ്ട് സമാന്തരമായ വരകൾ കഠാര ഉപയോഗിക്കുന്നയാൾക്ക് കൈവിരൽ മടക്കുവാൻ എളുപ്പമുള്ളതാക്കുന്നു. ഇതിന്റെ നീളം 12-35 ഇഞ്ച് ആണ്.

സാധാരണയായി പിടിയും വായ്തലയും സ്റ്റീൽ കൊണ്ടാണ് ഉണ്ടാക്കാറുള്ളത്. ഇവയെ സ്വർണ്ണം കൂടാതെ സമ്പത്ത് പ്രദർശനത്തിന്റെ മറ്റൊരു അടയാളമാക്കി മാറ്റി. സാധാരണയായി കഠാരയുടെ പിടിയിലാണ് തിളക്കമുള്ള ചായം പൂശി അലങ്കരിക്കാറുള്ളത്. കഠാരയുടെ ഉറയും സ്വർണ്ണം കൊണ്ടാണ് നിർമ്മിക്കാറുള്ളത്.

കത്തിയുടെ മറ്റൊരു രൂപമായിരുന്ന കൻജർ : ഒമാനിൽ രൂപം കൊണ്ട ഇവയെ ഇന്ത്യയിലും അതി വ്യാപകമായി ഉപയോഗിച്ചിരുന്നു. കൻജാരയുടെ കൈപ്പിടി കത്തിയുടെ സാമ്യമുള്ളവയായിരുന്നു, ഇവയുടെ വായ്തല വാളിന്റെ ചെറിയ രൂപമുള്ളവയാണ്. ഇവയെ അരപ്പട്ടയുടെ ഇടയിൽ തിരുകിയാണ് ധരിക്കാറുള്ളത്. സാധാരണയായി ഏതെങ്കിലും വിശിഷ്ട ചടങ്ങുകളിലാണ് കൻജാർ പ്രദർശിപ്പിക്കാറുള്ളത്. ഇവയുടെ പിടിയും ഉറയും സ്വർണ്ണവും മറ്റുലോഹങ്ങളും കൊണ്ടാണ് നിർമ്മിക്കാറുള്ളത്.

മഹാരാജാക്കന്മാരും മറ്റ് രാജവംശജരും അവരുടെ പരിചയും സ്വർണ്ണം കൊണ്ട് അലങ്കരിക്കാറുണ്ട്.