Published: 04 Nov 2021

സ്വർണ്ണാഭരണങ്ങൾകൊണ്ട് ഒരു മിനിമലിസ്റ്റ് ലുക്ക് കൈവരിക്കൽ

gold jewellery

സ്വർണ്ണാഭരണങ്ങൾ ധരിക്കാൻ വ്യത്യസ്ത മാർഗങ്ങളുണ്ടെങ്കിലും, മിനിമലിസ്റ്റ് പ്രവണത സമീപകാലത്ത് വളരെ ജനപ്രീതിയാർജിച്ചിട്ടുണ്ട്. വ്യത്യസ്ത ദൈനംദിന അവസരങ്ങളിൽ സ്വർണ്ണം ധരിക്കാൻ ആഗ്രഹിക്കുന്ന ഇപ്പോൾ മുപ്പതുകളിൽ എത്തിയ സ്ത്രീകൾക്കിടയിൽ ഇത് പ്രത്യേകിച്ചും സത്യമാണ്.

മിനിമലിസ്റ്റിക് സ്വർണ്ണാഭരണങ്ങൾ തിരയുമ്പോൾ, ലോലവും ലളിതവുമായതാണ് നിങ്ങളുടെ ലുക്ക് ആകർഷകമാക്കാനുള്ള സൂത്രവാക്യം. കുറച്ച് ക്ലാസിക് ആക്‌സസറികൾ ഉപയോഗിച്ച്, നിങ്ങളുടെ വാർഡ്രോബ് ഏകീകരിക്കാനും എല്ലായ്‌പ്പോഴും സ്റ്റൈലിഷ് ആയി കാണപ്പെടാനും കഴിയും.

മിനിമലിസ്റ്റിക് സ്വർണ്ണാഭരണ തരങ്ങൾ

സ്വർണ്ണാഭരണങ്ങൾ വ്യത്യസ്ത ശൈലികളിൽ വരുന്നു, എന്നാൽ അവയെല്ലാം മിനിമലിസ്റ്റിക് ട്രെൻഡിന് അനുയോജ്യമല്ല. ഈ ട്രെൻഡിന് ചേരുന്ന ശരിയായ പീസുകൾ തിരിച്ചറിയാനും അവ എങ്ങനെ ശരിയായി സ്‌റ്റൈൽ ചെയ്യാമെന്ന് മനസ്സിലാക്കാനുമുള്ള ഗൈഡ് ഇതാ:

മോതിരങ്ങൾ

gold jewellery

സ്വർണ്ണ മോതിരങ്ങൾ, ഒറ്റയായോ അല്ലെങ്കിൽ ഒരുമിച്ചിരിക്കുന്ന ശൈലിയിലോ ധരിക്കുന്നത്, അത്യാധുനികവും മിനിമലിസ്റ്റിക്കുമായ ലുക്ക് സൃഷ്ടിക്കും. എന്നിരുന്നാലും, അങ്ങേയറ്റം പോകാതെ തന്നെ ഈ ലുക്ക് ശരിയായി നേടാൻ ഒരു വഴിയുണ്ട്. നിങ്ങൾ ധരിക്കുന്നതും ജോടിയാക്കുന്നതും സന്തുലിതമാക്കുക എന്നതാണ് ആ തന്ത്രം. വലിയ കല്ലുകൾ പ്രദർശിപ്പിക്കാത്ത നേരിയ, മിനിമൽ ഡിസൈനുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അൽപ്പം വീതിയുള്ള മോതിരം തിരഞ്ഞെടുക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, അത് മറ്റ് മോതിരങ്ങൾക്കൊപ്പം ധരിക്കുന്നത് ഒഴിവാക്കുക, അല്ലെങ്കിൽ അത് നിങ്ങളുടെ ലുക്കിനെക്കാൾ എടുത്തുനിന്നേക്കാം.

മോതിരങ്ങൾ മിക്കവാറും എല്ലായ്‌പ്പോഴും ഒരു പെൻഡന്റ്, ചെയിൻ അല്ലെങ്കിൽ കമ്മലുമായി നന്നായി ചേരുന്നു, അതേസമയം മിനിമലിസ്റ്റ് ലുക്ക് കൈവരിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ബ്രേസ്‌ലെറ്റ് അല്ലെങ്കിൽ സ്വർണ്ണ കഫ് പോലുള്ള നിങ്ങളുടെ കൈകളിലെ മറ്റ് തടിച്ച ആഭരണങ്ങൾക്ക് ഒപ്പം അവ ധരിക്കുന്നത് ഒഴിവാക്കുക, കാരണം അത് മൊത്തത്തിലുള്ള ലുക്കിനെ പ്രതികൂലമായി ബാധിച്ചേക്കാം.

നെക്ലേസുകൾ

 gold jewellery

മിനിമലിസ്റ്റ് നെക്ക്പീസുകൾക്ക് നിങ്ങളുടെ വസ്ത്രധാരണത്തിന്റെ മേന്മ വർധിപ്പിക്കുന്നതിനൊപ്പം അതിനെ മികച്ചതും ലളിതവുമായി നിലനിർത്താനും കഴിയും. ഉദാഹരണത്തിന്, ഒരു ചെയിൻ മാത്രമുള്ള ലളിതമായ സ്വർണ്ണ പെൻഡന്റ് സെറ്റ് നിങ്ങൾക്ക് ധരിക്കാം. നിങ്ങളുടെ ശൈലി പ്രദർശിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, തനതായ പാറ്റേണുള്ള കട്ടിയുള്ള സ്വർണ്ണ മാല നിങ്ങൾക്ക് ആധുനിക ലുക്ക് നൽകും. എന്നിരുന്നാലും, നിങ്ങൾ രണ്ടാമത്തേത് തിരഞ്ഞെടുക്കുകയാണെങ്കിൽ, മറ്റ് ആക്‌സസറികൾ ഒഴിവാക്കുന്നതാണ് നല്ലത്, അതുവഴി നിങ്ങളുടെ മിനിമലിസ്റ്റിക് ലുക്ക് നിലനിർത്താനാകും.

നിങ്ങളുടെ നെക്‌പീസ് നിങ്ങളുടെ വസ്ത്രത്തിന്റെ കേന്ദ്രമാക്കാനുള്ള മറ്റൊരു മാർഗം ഒന്നിലധികം നേർത്ത നെക്ലേസുകൾ ലെയറായി ധരിക്കുക എന്നതാണ്. ഉദാഹരണത്തിന്, നിങ്ങൾക്ക് സ്വർണ്ണ ലാരിയറ്റ് നെക്ലേസിനൊപ്പം കനംകുറഞ്ഞ സ്റ്റഡുള്ള ഗോൾഡ് ചോക്കർ ധരിക്കാം, എന്നാൽ നിങ്ങളുടെ ലുക്ക് ബാലൻസ് ചെയ്യാൻ അവ രണ്ടും ലളിതവും മനോഹരവുമാണെന്ന് ഉറപ്പാക്കുക.

കമ്മലുകൾ

 gold jewellery
 

സ്‌റ്റൈൽ ചെയ്യാൻ എളുപ്പമുള്ള ആഭരണങ്ങളിൽ ഒന്നാണ് കമ്മലുകൾ. ദിവസേന ഓഫീസിൽ ധരിക്കാൻ, ലളിതമായ പുഷ്പ അല്ലെങ്കിൽ ജ്യാമിതീയ രൂപങ്ങളിലുള്ള ഒരു ജോടി ചെറിയ സ്വർണ്ണ സ്റ്റഡുകൾ ഉപയോഗിക്കാം. കാഷ്വൽ ഔട്ടിംഗുകൾക്ക്, നിങ്ങൾക്ക് മാക്സി വസ്ത്രത്തിനൊപ്പം ബ്രെയ്‌ഡഡ് ഗോൾഡ് ഹൂപ്പ് കമ്മലുകൾ ധരിക്കാം. എന്നിരുന്നാലും, ഇവ വളരെ വലുതല്ലെന്ന് അല്ലെങ്കിൽ വലിയ കല്ലുകൾ പതിച്ചവ അല്ലെന്ന് ഉറപ്പാക്കുക.

നിങ്ങൾക്ക് ഒന്നിലധികം തുളകൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഒന്നിൽ കൂടുതൽ കമ്മലുകൾ ധരിക്കാം. എന്നാൽ എടുത്തുകാണിക്കാത്ത ലുക്ക് നിലനിർത്താൻ, ലളിതമായ ഡിസൈനിലുള്ള സ്റ്റഡുകളാണ് നല്ലത്. നിങ്ങൾക്ക് ഒന്നിലധികം തുളകൾ ഇല്ലെങ്കിലും ഒന്നിൽ കൂടുതൽ കമ്മലുകൾ ധരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സ്വർണ്ണ ക്ലിപ്പ്-ഓൺ കമ്മലുകൾ ഉപയോഗിക്കാവുന്നതാണ്.

വളകളും ബ്രേസ്ലേറ്റുകളും

Woman wearing gold jewellery

Jeweller credits: Snake Bracelet (Curated by the Brand Poonam Soni)

നന്നായി ധരിക്കുന്ന ബ്രേസ്ലെറ്റിന് അല്ലെങ്കിൽ വളയ്ക്ക് നിങ്ങളുടെ കൈകളിലേക്ക് ശ്രദ്ധ ആകർഷിക്കാനും നിങ്ങളുടെ വസ്ത്രധാരണത്തിന് പൂർണതയേകാനും കഴിയും, പക്ഷേ നിങ്ങൾ അത് ശരിയായി ധരിക്കണമെന്നു മാത്രം. ഒരു ജോഡി നേർത്ത കട്ട്-ഔട്ട് വളകൾക്ക് ജോലിസ്ഥലത്തെ നിങ്ങളുടെ വസ്ത്രധാരണത്തിന് ശരിയായ ഫിനിഷിംഗ് ടച്ച് നൽകാൻ കഴിയുന്നതിനോടൊപ്പം അതിനെ സ്മാർട്ടും പ്രൊഫഷണലുമായി നിലനിർത്താനും കഴിയും. ഒരു കട്ടികുറഞ്ഞ വേനൽ വസ്ത്രത്തോടൊപ്പം ധരിക്കാനാണെങ്കിൽ, ഒരു കാഷ്വൽ ലുക്കിനായി മനം കവരുന്ന വ്യക്തിഗതമാക്കിയ ലളിതമായ ചെയിൻ ബ്രേസ്ലെറ്റ് ധരിക്കാവുന്നതാണ്. മിനിമൽ നിലയിലായിരിക്കുമ്പോൾ തന്നെ നിങ്ങൾക്ക് ഒരു ബോൾഡർ ലുക്ക് വേണമെങ്കിൽ, ഒരു കൈയിൽ കൊത്തുപണിയുള്ള സ്വർണ്ണ കഫ് ധരിക്കുക.

നിങ്ങളുടെ സ്വർണാഭരണങ്ങൾക്ക് ശ്രദ്ധയാകർഷിക്കാൻ കഴിയേണ്ടതിന് വസ്ത്രം ശരിയായ ക്രമീകരിക്കുക

മിനിമലിസ്റ്റിക് ലുക്ക് കൈവരിക്കാൻ, നിങ്ങൾ ധരിക്കുന്ന വസ്ത്രത്തിന് പ്രത്യേകം ശ്രദ്ധ നൽകണം. നിങ്ങളുടെ വസ്‌ത്രം വളരെയേറെ ആഡംമ്പരപൂർണമോ വിശാലമോ ആണെങ്കിൽ, നിങ്ങൾ കഷ്ടപ്പെട്ട് തിരഞ്ഞെടുത്ത സ്വർണാഭരണങ്ങളുടെ ഫലം അത് കുറച്ച് കളഞ്ഞേക്കാം.

മിനിമലിസ്റ്റിക് സ്വർണ്ണാഭരണങ്ങൾ വിശേഷിച്ചും ന്യൂട്രൽ നിറങ്ങളിലുള്ള കാലാതീതമായ വസ്ത്രങ്ങൾക്കാണ് ഏറ്റവും നന്നായി ചേരുന്നത്. ഉദാഹരണത്തിന്, നീല നിറത്തിലുള്ള ജീൻസിനും ക്ലാസിക് വെള്ള ഷർട്ടിനും ഒപ്പം, സൂക്ഷ്മമായ സ്റ്റൈൽ വ്യക്തമാക്കുന്ന മിനിമലിസ്റ്റിക് സ്വർണ്ണ മോതിരങ്ങളോ ഒരു പെൻഡന്റുള്ള ലളിതമായ സ്വർണ്ണ നെക്ക് പീസോ ഉപയോഗിക്കാവുന്നതാണ്. 

നിങ്ങൾ ഒരു റെസ്റ്റോറന്റിലേക്ക് കടന്നുവരുമ്പോൾ പേസ്റ്റൽ ഷിഫോൺ വസ്ത്രത്തോടൊപ്പമുള്ള ലെയർ ചെയ്ത സ്വർണ്ണ നെക്ലേസ് ആരുടെയും ശ്രദ്ധപിടിച്ചുപറ്റും. അതുപോലെ, ഒരു കോർപ്പറേറ്റ് സ്ത്രീക്ക്, ഒരു നോൺസെൻസ് ഷർട്ടിനോ പാന്റ്സ്യൂട്ടിനോ ഒപ്പം നേർത്ത ചെയിനും പെൻഡെന്റും നന്നായി ചേരും. 

മിനിമലിസ്റ്റിക് ലുക്ക് അനശ്വരമാണ് - ഇത് എല്ലാവർക്കും അനുയോജ്യമാണ്, ഒപ്പം അമിതത്ത്വങ്ങൾ ഇല്ലാത്ത ഒരു ലളിതമായ ശൈലി സൃഷ്ടിക്കാനും സഹായിക്കുന്നു. ഇത് സാധ്യമാക്കാൻ, നിങ്ങളുടെ ശേഖരത്തിലേക്ക് ക്ലാസിക് സ്വർണ്ണാഭരണങ്ങൾ ചേർക്കാൻ ശ്രമിക്കുക, എന്നിട്ട് സന്ദർഭമനുസരിച്ച് ശരിയായ ഫിറ്റ് കണ്ടെത്താൻ അവ മിക്സ് ആൻഡ് മാച്ച് ചെയ്തുനോക്കുക.