Published: 03 May 2024

മാഞ്ഞു പോകാത്ത പരമ്പരാഗത സ്വർണ്ണാഭരണ വിസ്‌മയങ്ങൾ

Traditionally gold jewellery

സിക്കിം പരമ്പരാഗത ആഭരണങ്ങളെക്കുറിച്ച്

വടക്കുകിഴക്കൻ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന സിക്കിം, പ്രകൃതിരമണീയതയും വൈവിധ്യമാർന്ന സംസ്‌കാരങ്ങളും ഒത്തുചേർന്ന സംസ്ഥാനമാണ്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്ക് മാത്രമല്ല, ഊർജ്ജസ്വലമായ പൈതൃകത്തിനും ഈ സംസ്ഥാനം പേരു കേട്ടതാണ്. ഭൂട്ടാൻ, ടിബറ്റ്, നേപ്പാൾ എന്നിവയുൾപ്പെടെയുള്ള അയൽ പ്രദേശങ്ങളുടെ സംസ്കാരവും സ്വാധീനവുമായി സിക്കിം ജനതയുടെ ചരിത്രവും പരമ്പരാഗത വിശ്വാസങ്ങളും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.

ബൂട്ടിയ, നേപ്പാളികൾ, ലെപ്‌ചകൾ എന്നിവയുൾപ്പെടെ വിവിധ വംശീയ വിഭാഗങ്ങൾ ഈ സംസ്ഥാനത്ത് വസിക്കുന്നു. പ്രകൃതി മാതാവിന്റെ സംരക്ഷണത്തിലും ഡ്രാഗണുകൾ, അഗ്നിയുടെ പവിത്രത, 'ചാക്രികമായ ജീവിതം' തുടങ്ങിയ അമാനുഷിക കാര്യങ്ങളിലും സിക്കിമുകാർക്ക് അചഞ്ചലമായ വിശ്വാസമുണ്ട്. അവരുടെ ആഭരണങ്ങളിലും അത് പ്രതിഫലിക്കുന്നതായി കാണാനാകും.

ഓരോ സമൂഹത്തിന്റെയും പൈതൃകം, വിശ്വാസങ്ങൾ തുടങ്ങിയവയെക്കുറിച്ചും, സ്വർണ്ണത്തെ അതിമനോഹരവും സങ്കീർണ്ണവുമായ ആഭരണങ്ങളാക്കി മാറ്റുന്ന അവരുടെ കലയെ കുറിച്ചുമുള്ള സങ്കൽപ്പങ്ങൾ മനസ്സിലാക്കാൻ ഈ ലേഖനം നിങ്ങളെ സഹായിക്കും.

മാഞ്ഞു പോകാത്ത സിക്കിമിലെ പരമ്പരാഗത സ്വർണ്ണാഭരണ വിസ്‌മയങ്ങൾ

ഈ പ്രദേശത്തിന്റെ സമ്പന്നമായ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന സമ്പന്നമായ ചരിത്രമാണ് സിക്കിമീസ് ആഭരണങ്ങൾക്കുള്ളത്. പാരമ്പര്യത്തിൽ ആഴത്തിലുള്ള വേരുകളുള്ള ഈ അലങ്കാരങ്ങൾ സിക്കിമീസ് പൈതൃകത്തിന്റെ സത്തയെ പ്രതിഫലിപ്പിക്കുന്നു. കൃത്യമായി രൂപകല്പന ചെയ്ത ആഭരണങ്ങൾ പ്രദേശത്തിന്റെ ആദ്യകാല ജീവിതത്തിന്റെയും സാമൂഹിക മൂല്യങ്ങളുടെയും കഥകൾ പറയുന്നു. ഓരോ ഭാഗവും വ്യത്യസ്തമായ ഡിസൈനുകൾ ഒരുമിച്ചുകൂടിയതാണ്, ഇത് പ്രദേശത്തിന്റെ വൈവിധ്യത്തെ പ്രതീകപ്പെടുത്തുന്നു. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഈ കലാവൈഭവം സിക്കിമിന്റെ ഭൂതകാലത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു, അത് ഈ ഹിമാലയൻ സംസ്ഥാനത്തിന്റെ സ്വത്വത്തെയും അന്തർലീനമായ സൗന്ദര്യത്തെയും കുറിച്ച് സംസാരിക്കുന്നു.

ബൂട്ടിയ സമൂഹം അവരുടെ ആഭരണങ്ങളിലൂടെ ബുദ്ധമതത്തെ ബഹുമാനിക്കുന്നു.

നൂറ്റാണ്ടുകൾക്ക് മുമ്പ്, ടിബറ്റിൽ നിന്നാണ് ബൂട്ടിയ സമുദായം ഇവിടേക്ക് കുടിയേറിയത്. അവരുടെ പ്രബല മതമായ ബുദ്ധമതത്തിന്റെ മതിപ്പ് അവരുടെ ആഭരണങ്ങളെ സ്വാധീനിക്കുന്നു. ഈ ആഭരണങ്ങൾ ആശ്രമത്തിന്റെ ചുവരുകളിൽ വരച്ചിരിക്കുന്ന വിശുദ്ധ ചിഹ്നങ്ങളെ പ്രതിഫലിപ്പിക്കുന്നു. ബൂട്ടിയ സമുദായത്തിന്റെ പ്രമുഖ ആഭരണങ്ങളിൽ ചിലത് ഇവയാണ്:
 

പൊതുവെ പരന്നതും വൃത്താകൃതിയിലുള്ളതുമായ ഒരു ജോടി സ്വർണ്ണം പൂശിയ കമ്മലുകളാണ് യെഞ്ചോ. മെഴുക്, സ്വർണ്ണ കാസ്റ്റിംഗ് രീതികൾ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. കൂടാതെ, രോഗശാന്തി ഗുണങ്ങൾക്ക് പേരുകേട്ട ടർക്കോയ്സ്, റെഡ് കോറൽ തുടങ്ങിയ രത്നക്കല്ലുകൾ കൊണ്ട് അവയെ അലങ്കരിച്ചിരിക്കുന്നു.

Yencho earringsതങ്കത്തിൽ നിർമ്മിച്ച പരമ്പരാഗത യെഞ്ചോ കമ്മലുകൾ

ബൂട്ടിയ സമുദായത്തിലെ സ്ത്രീകൾ പരമ്പരാഗതമായി ധരിക്കുന്ന ഒരു ജനപ്രിയ ആഭരണമാണ് ഖാവോ നെക്ലേസ് <വീഡിയോയും ഹൈപ്പർലിങ്കും ചേർക്കുക>. അതിന് വിലപിടിപ്പുള്ള ലോഹങ്ങൾക്കും രത്നക്കല്ലുകൾക്കും അപ്പുറത്തുള്ള സമ്പന്നമായൊരു ചരിത്രമുണ്ട്. പണ്ട്, ഈ പ്രദേശം സന്ദർശിച്ച സന്യാസിമാരോ അവരുടെ വംശക്കാരോ ഗോത്ര യോദ്ധാക്കൾക്ക് നൽകിയ പ്രത്യേക മന്ത്രത്തകിട് അടങ്ങിയ ഒരു പെട്ടിയായിരുന്നു അത്. യുദ്ധസമയത്ത് അത് അവരെ സംരക്ഷിക്കുമായിരുന്നു. മന്ത്രത്തകിട് കേടുപാടുകൾ സംഭവിക്കാതെ സൂക്ഷിക്കുന്നതിനാണ് പെട്ടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പിന്നീട്, ഒരു രാജാവ് അവരുടെ മതപരമായ വിശ്വാസങ്ങളെ പ്രതിനിധീകരിക്കുന്നതിനായി, 'മണ്ഡല' പോലെയുള്ള അമൂർത്തമായ രൂപത്തോടുകൂടിയ കൂടുതൽ ആധുനികവും ലളിതവുമായ ഡിസൈൻ തയ്യാറാക്കണമെന്ന് ആഗ്രഹിച്ചു.

a pair of Khaosഖാവോസ് എന്നത് 'പ്രതീകാത്മകതയും അംഗപ്പൊരുത്തവും ഒത്തുചേരുന്നതിന്റെ' മകുടോദാഹരണമാണ്.

തുടക്കത്തിൽ, ഖാവോയ്ക്ക് 250 ഗ്രാമോ അതിൽകൂടുതലോ ഭാരമുണ്ടായിരുന്നു. എന്നിരുന്നാലും, ഈ ഡിസൈൻ പിന്നീട് പരിഷ്കരിച്ചു ഇതിനെ ഒരു സവിശേഷമായ സാംസ്കാരിക ഫാഷൻ രീതിയാക്കി. ഓരോ ഖാവോയും കൊത്തിയെടുക്കാൻ മൂന്നാഴ്ചയെടുക്കും. വൃത്താകൃതിയിലോ ദീർഘചതുരാകൃതിയിലോ നിർമ്മിക്കപ്പെടുന്ന ഇവ എല്ലായ്പ്പോഴും അനുരൂപമായിരിക്കും. ബുദ്ധമതത്തിലെ എട്ട് ശുഭലക്ഷണങ്ങളെ സൂചിപ്പിക്കുന്ന അതിന്റെ എട്ട് വശങ്ങൾ അഷ്ടമംഗല-ത്തെ പ്രതിനിധീകരിക്കുന്നു.

ഫലഭൂയിഷ്ഠത, യുദ്ധത്തിൽ സംരക്ഷണം, സമൃദ്ധി തുടങ്ങിയ വ്യത്യസ്ത ആവശ്യങ്ങൾക്കായി വ്യത്യസ്ത ഖാവോകൾ ധരിച്ചിരുന്നു. ഇത് രണ്ട് തരത്തിലാണ് - ഒന്ന് പൂർണ്ണമായും സ്വർണ്ണവും ടർക്കോയ്സ് പോലുള്ള വിലയേറിയ രത്നങ്ങളും കൊണ്ട് നിർമ്മിച്ചതും മറ്റൊന്ന് മുത്തുകളും കല്ലുകളും കൊണ്ട് നിർമ്മിച്ചതുമാണ്.

മറ്റൊരു പ്രശസ്തമായ ബൂട്ടിയ ആഭരണം ഫിറു ആണ്. അത് ടർക്കോയ്‌സിന്റെയും ഡ്സി മുത്തുകളുടെയും കനത്ത സ്വാധീനമുള്ള ഒരു മുത്ത് നെക്ലേസാണ്; സിക്കിമിലെ വിവാഹിതയായ സ്ത്രീകൾ ധരിക്കുന്ന പരമ്പരാഗതവും കാലാതീതവുമായ ബ്രേസ്‌ലെറ്റായ ദിയു, പുരുഷന്മാർക്കും സ്ത്രീകൾക്കും ധരിക്കാവുന്ന നടുവിൽ റെഡ് കോറൽ ഉള്ള ജോക്കോ എന്ന മോതിരം എന്നിവ അവയിൽ പെടുന്നതാണ്.

Heavy gold bangle ‘Diu’ and Joko ring worn by Sikkimese women.വിവാഹിതരായ സ്ത്രീകൾ ധരിക്കുന്ന കനമുള്ള സ്വർണ്ണ വളയായ 'ദിയു'.

ഈ ആഭരണങ്ങളെല്ലാം ഡ്രാഗണുകളും താമരകളും പോലെയുള്ള ഡിസൈനുകളാൽ സങ്കീർണ്ണമായി രൂപകല്പന ചെയ്തതും വിലയേറിയ രത്നങ്ങളും വർണ്ണാഭമായ കല്ലുകളും കൊണ്ട് സമ്പുഷ്ടവുമാണ്. ബൂട്ടിയ സമുദായം സ്വർണ്ണത്തിന്റെ പരിശുദ്ധിയിലും ടർക്കോയ്‌സിന്റെയും റെഡ് കോറലിന്റെയും രോഗശാന്തി ഗുണങ്ങളിലും ശക്തമായി വിശ്വസിക്കുന്നു.

നേപ്പാളികളുടെ ആധ്യാത്മിക വിശ്വാസങ്ങൾ അവരുടെ ആഭരണങ്ങളിലൂടെ പ്രതിഫലിക്കുന്നു.

സിക്കിമിന്റെ സമ്പന്നമായ സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തിന്റെ ആകർഷകമായ പ്രതിഫലനമാണ് നേപ്പാളീസ് ആഭരണങ്ങൾ. ഇത് ഹിന്ദു, ബുദ്ധ സ്വാധീനങ്ങളെ സംയോജിപ്പിക്കുകയും അതുല്യമായൊരു ചാരുത അവതരിപ്പിക്കുകയും ചെയ്യുന്നു. അഗാധമായ ആത്മീയ പ്രാധാന്യത്തെ പ്രതിനിധീകരിക്കുന്ന താമര അല്ലെങ്കിൽ ഓം രൂപങ്ങൾ അവയിൽ പൊതുവെ കാണാം.

കാന്ത ചുവന്ന നൂൽ കൊണ്ട് കെട്ടിയ ഒരു സ്വർണ്ണ മാലയാണ്. അത് പൂർവികരുടെ അനുഗ്രഹം വഹിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. <വീഡിയോയും ഹൈപ്പർലിങ്കും ചേർക്കുക> സിക്കിമിലെ രാജവാഴ്ച അവസാനിച്ചതോടെ, സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക രീതിയെ മാറ്റിമറിച്ചുകൊണ്ട് മധ്യവർഗത്തിന്റെ ഉയർച്ചയുണ്ടായി. സാധാരണക്കാർക്ക് ലഭിക്കാവുന്ന രൂപത്തിൽ, കരകൗശല വിദഗ്ധർ കാന്ത ചോക്കറിന്റെ കൂടുതൽ മിനിയേച്ചർ പതിപ്പുകൾ രൂപകൽപ്പന ചെയ്യാൻ തുടങ്ങുകയും നേപ്പാളികൾക്ക് ഇത് ഒരു ഫാഷനായി ധരിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു.

Kantha is used a fashion statement usually made in Black or Red thread.കാന്ത ഒരു ഫാഷൻ ആഭരണമായാണ് ഉപയോഗിക്കുന്നത്. ഇത് സാധാരണയായി കറുപ്പ് അല്ലെങ്കിൽ ചുവപ്പ് ത്രെഡിലാണ് നിർമ്മിക്കുന്നത്

നൗഗെഡി എന്നത് (നൗ എന്നാൽ ഒമ്പത് എന്നാണ് അർത്ഥമാക്കുന്നത്. അത് സാംസ്കാരിക സ്വത്വത്തിന്റെ ശക്തമായ പ്രതീകമാണ്) ഒമ്പത് മെടഞ്ഞ സ്വർണ്ണ നൂലുകൾ കൊണ്ട് നിർമ്മിച്ച ഒരു പരമ്പരാഗത നെക്ലേസാണ്. <വീഡിയോയും ഹൈപ്പർലിങ്കും ചേർക്കുക> ഹൈന്ദവ വികാരങ്ങൾ ഉൾക്കൊള്ളുന്ന രുദ്രാക്ഷ വിത്ത് പോലെയാണത്. ശിവനെപ്പോലെ യോഗ്യതയും ഗുണങ്ങളും ഉള്ള ഭർത്താവിനെ ലാഭിക്കാനാണ് സ്ത്രീകൾ അത് ധരിക്കുന്നത്.

The Naugedi is adorned with nine gold pieces inspired by dragons and fire.ഡ്രാഗണുകളും തീയും കൊണ്ട് പ്രചോദിദിതമായ ഒമ്പത് സ്വർണക്കഷണങ്ങളാൽ നൗഗെഡി അലങ്കരിച്ചിരിക്കുന്നു.

തിൽഹാരി എന്നത് നീളമുള്ളതും തൂക്കിയിടുന്നതുമായ ഒരു നെക്ലേസാണ്. സാധാരണയായി ചുവപ്പ് അല്ലെങ്കിൽ പച്ച മുത്തുകൾ കൊണ്ട് അതിനെ അലങ്കരിച്ചിരിക്കുന്നു. <വീഡിയോയും ഹൈപ്പർലിങ്കും ചേർക്കുക> വിവാഹദിനത്തിൽ പച്ച മുത്തുകൾ ധരിക്കുന്നു. എന്നാൽ വിവാഹശേഷം ചുവന്ന മുത്തുകൾക്കാണ് മുൻഗണന. ഈ മാലകളിൽ ചിലത് വളരെ നീളമുള്ളതാണ്, അവ ദേഹത്ത് ഉടനീളം ധരിക്കാൻ പോലും കഴിയും. 

ഒരു തിൽഹാരിയിലുള്ള പെൻഡന്റിന് ഏഴ് ഗ്രൂവുകളുണ്ട്. ഇവ ആഴ്ചയിലെ ഏഴ് ദിവസങ്ങളെ പ്രതീകപ്പെടുത്തുകയും ജീവിതത്തിന്റെ തുടർച്ചയെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. ആഭരണം സ്പിൻഡിൽ ആകൃതിയിലുള്ളതാണ്. ഇത് ഭ്രമണത്തെ സൂചിപ്പിക്കുകയും ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ ചാക്രിക രൂപത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. കൂടാതെ, പെൻഡന്റ് ഫലഭൂയിഷ്ഠത, പുരുഷത്വം, അഭിനിവേശം എന്നിവയെ സൂചിപ്പിക്കുന്നു. ചാലുകൾക്കിടയിലുള്ള ചെറിയ വരമ്പുകളുള്ള ഭാഗങ്ങൾ വിശുദ്ധ രുദ്രാക്ഷ വിത്തുകളുടെ ചിത്രീകരണമാണ്.

Tilhari jewelleryഫലഭൂയിഷ്ഠത, പുരുഷത്വം, അഭിനിവേശം എന്നിവയുടെ പ്രതീകമായ തിലഹാരി

സർ-ബാൻഡി (നെറ്റിയിൽ തൂങ്ങിക്കിടക്കുന്നതായ പെൻഡന്റോടുകൂടിയ, സ്വർണ്ണം കൊണ്ട് നിർമ്മിച്ച ശിരോവസ്ത്രം), തിക്മാല (കഴുത്തിൽ ധരിക്കുന്ന കട്ടിയുള്ള ആഭരണം), ബുലാക്കി (കമ്മൽ), ദുംഗ്രി (മൂക്കുത്തി) എന്നിവയാണ് മറ്റ് ചില പ്രശസ്ത നേപ്പാളീസ് ആഭരണങ്ങൾ. വിവാഹിതരായ സ്ത്രീകൾ ദിവസവും, അതുപോലെ സാംസ്കാരിക പരിപാടികൾക്കും ഈ ആഭരണങ്ങൾ ധരിക്കുന്നു.

സിക്കിമിലെ മറ്റ് സമൂഹങ്ങളും അവരുടെ പരമ്പരാഗത ആഭരണങ്ങളും

മറ്റ് കമ്മ്യൂണിറ്റികളും അവരുടെ ആഭരണങ്ങളും. ലെപ്ചകൾ, ലിംബു, തമാങ്
എന്നിവ സിക്കിമിലെ മറ്റ് മൂന്ന് പ്രമുഖ ഗോത്ര സമൂഹങ്ങളാണ്. അവയ്ക്ക് ഓരോന്നിനും തനതായ ആഭരണ പാരമ്പര്യങ്ങളുണ്ട്. ലെപ്ചകൾക്ക് ലൈക്ക്, നാംചോക്ക്, ഗിയാർ, നെസ്സി, ലസ്‌കാരി തുടങ്ങിയ വ്യത്യസ്ത ഇനങ്ങളുണ്ട്. ലിംബുകളുടെ ആഭരണങ്ങൾ സംയാങ്ഫംഗ് ശിരോവസ്ത്രങ്ങൾക്ക് പ്രസിദ്ധമാണ്. തമാംഗ് ഗോത്രക്കാർ ഗൗ പെൻഡന്റുകളും താമര മുകുളങ്ങളുടെ ആകൃതിയിലുള്ള അകോർ കമ്മലുകളും ധരിക്കുന്നു.

കരകൗശല വിദഗ്ധർ സിക്കിമീസ് ആഭരണങ്ങളിലേക്ക് ജീവൻ പകരുന്നത് എങ്ങനെയാണ്?

കരകൗശല വിദഗ്ദർ സിക്കിം പരമ്പരാഗത ആഭരണങ്ങൾക്ക് ജീവൻ പകരുന്നത് സൂക്ഷ്മമായ കരകൗശലത്തിലൂടെയും സങ്കീർണ്ണമായ ഡിസൈനുകളിലൂടെയുമാണ്. സാധാരണയായി പ്രകൃതിയിൽ നിന്നും പ്രാദേശിക സംസ്കാരത്തിൽ നിന്നുമാണ് ഇത്തരം ഡിസൈനുകൾക്ക് അവർക്ക് പ്രചോദനം ലഭിക്കുന്നത്.

Making Sikkim jewellery

making sikkim jewellery

ആഭരണത്തിന് ആവശ്യമുള്ള രൂപം നൽകുന്നതിന് നേരത്തെ രൂപകൽപ്പന ചെയ്‌ത അച്ച് ഉപയോഗിക്കുന്നു. ഒരു ചുറ്റികയും ഇരുമ്പ് ആണിയും ഉപയോഗിച്ച് മൃദുലമായ സ്വർണ്ണത്തിൽ വിശദമായ രൂപങ്ങൾ കൊത്തിയെടുക്കുക, അല്ലെങ്കിൽ ഒരു രത്നക്കല്ല് സുരക്ഷിതമായി സ്ഥാപിക്കാൻ ഒരു പ്രോംഗും ബെസലും ഉപയോഗിക്കുക തുടങ്ങിയ വിവിധ രീതികൾ കരകൗശല വിദഗ്ധർ ഉപയോഗിക്കുന്നു. ഈ വിദ്യകൾ കരകൗശലത്തിന്റെയും പാരമ്പര്യത്തിന്റെയും പരകോടിയെ പ്രതിനിധീകരിക്കുന്നു.

ഈ ആഭരണങ്ങൾ വെറും വസ്‌തുക്കൾ മാത്രമല്ല; അവ ഓരോ സമുദായത്തിന്റെയും ചരിത്രവും സംസ്കാരവും പ്രതിഫലിപ്പിക്കുന്നു, ഒപ്പം കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ ആഭരണങ്ങൾ എങ്ങനെ രൂപാന്തരപ്പെട്ടുവെന്നും.

സിക്കിമിലെ പരമ്പരാഗത

യഥാർത്ഥത്തിൽ സിക്കിമീസ് ആഭരണങ്ങളെ ശ്രദ്ധേയവും കാലാതീതവുമായ ഒന്നാക്കി മാറ്റുന്നത് വിവിധ ഗോത്രവർഗ സമുദായങ്ങളിൽ നിന്നുള്ള പാരമ്പര്യങ്ങളുടെ സംയോജനമാണ്. ഈ കമ്മ്യൂണിറ്റികൾ നൂറ്റാണ്ടുകളായി സഹവർത്തിത്വവും സംസ്കാരവും പൈതൃകവും പങ്കിടുകയും പ്രതീകാത്മകതയുടെയും സൗന്ദര്യത്തിന്റെയും സമന്വയമായൊരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. കലാപരമായ ഒരു ഉദാഹരണം, സിക്കിമീസ് ആഭരണങ്ങൾ സാംസ്കാരിക വിനിമയങ്ങളുടെ ഒരു സാക്ഷ്യമാണ്. മാത്രമല്ല, അതിന്റെ കാലാതീതമായ കലാരൂപം സൗന്ദര്യത്തിന്റെയും വിദഗ്ദ്ധ കരകൗശലത്തിന്റെയും ഒരു ആധുനിക പതിപ്പും കൂടിയാണ്.