സ്വകാര്യതാനയം

സ്വകാര്യത

ഈ വെബ്സൈറ്റ് സന്ദർശിക്കുന്നവർ നൽകുന്ന എല്ലാ വിവരങ്ങളുടെയും സ്വകാര്യത വേൾഡ് ഗോൾഡ് കൌൺസിൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് (“ഡബ്ല്യുജിസി”) അംഗീകരിക്കുന്നു. സന്ദർശകരോടുള്ള അടിസ്ഥാനപരമായ ആദരവും അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശവും അവരുമായുള്ള ബന്ധം വളർത്താനുള്ള നിർദ്ദേശങ്ങളും കണക്കിലെടുത്ത് ഞങ്ങൾ ഇനി പറയുന്ന മാർഗനിർദ്ദേശങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്.

വേൾഡ് ഗോൾഡ് കൌൺസിൽ ശേഖരിച്ചിട്ടുള്ള വിവരങ്ങൾ

ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്ന സമയത്ത് സമയത്ത് സന്ദർശകരുടെ പേര്, മേൽവിലാസം, ഇമെയിൽ വിലാസം എന്നിവയും മത്സരങ്ങൾ, വോട്ടെടുപ്പ് തുടങ്ങിയ ചില പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തവും കുക്കികളുടെ ഉപയോഗവും സംബന്ധിച്ച വിവരങ്ങൾ ഡബ്ല്യുജിസി ശേഖരിച്ചേക്കാം. ഞങ്ങളുടെ സെർവറിൽനിന്ന് സന്ദർശകർ പേജുകൾക്കായി അപേക്ഷിക്കുമ്പോൾ വെബ്സെർവർ സ്വയമായിതന്നെ അവരുടെ ഐപി അഡ്രസുകൾ പോലെയുള്ള വിവരങ്ങൾ ശേഖരിച്ചെന്നിരിക്കും. നെറ്റ്വർക്കിലെ കമ്പ്യൂട്ടറുകൾ ഈ അഡ്രസുകൾ ഉപയോഗിച്ചാണ് സന്ദർശകർക്ക് അവർ ആവശ്യപ്പെട്ട പേജുകൾ അയച്ചുകൊടുക്കുന്നത്.

ഈ വെബ്സൈറ്റ് ഉപയോഗിക്കുകയും നിങ്ങളുടെ വ്യക്തിവിവരങ്ങൾ നൽകുകയും ചെയ്യുമ്പോൾ നിങ്ങൾ മനസിലാക്കുകയും ഡബ്ല്യുജിസിയോട് സമ്മതിക്കുകയും ചെയ്യുന്ന കാര്യങ്ങൾ ഇവയാണ്:(എ) നിങ്ങളുടെ വ്യക്തിവിവരങ്ങൾ ഉപയോഗിക്കാം (ബി) നിങ്ങളുടെ വ്യക്തിവിവരങ്ങൾ മൂന്നാം കക്ഷിയുമായി ഇനി പറയുന്ന പ്രകാരം ഉപയോഗിക്കാം.

വിവരങ്ങളുടെ വിനിയോഗം

സന്ദർശകർ അനുവദിക്കാതെ അവരുടെ ഒരു വ്യക്തിവിവരവും ഡബ്ല്യുജിസി ഒരു മൂന്നാം കക്ഷിക്കും നൽകുകയില്ല. ഞങ്ങളുടെ സെർവറിൻറെ പ്രശ്നങ്ങൾ പരിഹരിക്കാനും വെബ്സൈറ്റ് നിർവഹണത്തിനുമാണ് ഈ വിവരങ്ങൾ ഉപയോഗിക്കുക. ഞങ്ങളുടെ സന്ദർശകരെക്കുറിച്ച് പൊതുവിലുള്ള ജനസംഖ്യാപരമായ വിവരങ്ങൾ ശേഖരിക്കാനും ഇത് ഉപയോഗിക്കും. ഈ വിവരങ്ങളിലൂടെ സന്ദർശകരെ തിരിച്ചറിയാനാവില്ല. റജിസ്ട്രേഷൻ സമയത്ത് ഇങ്ങനെ നൽകുന്ന ജനസംഖ്യാപരമായ വിവരങ്ങൾ ഇനി പറയുന്ന ആവശ്യങ്ങൾക്കുമാത്രമേ വിനിയോഗിക്കുകയുള്ളു: സൈറ്റ് ഉപയോഗിക്കുന്ന രീതി മനസിലാക്കുക, സൈറ്റിനെക്കുറിച്ചുള്ള സംഗ്രഹം തയാറാക്കുക, സന്ദർശകർ എങ്ങനെയുള്ളവരെന്ന് മനസിലാക്കുക, ഉള്ളടക്കത്തിലും പരസ്യങ്ങളിലും അവരുടെ താല്പര്യങ്ങൾ അറിയുക.

ഞങ്ങളുടെ സേവനങ്ങൾ എന്താണെന്ന് പരസ്യദാതാക്കളെ അറിയിക്കാൻ സമ്മിശ്ര രൂപത്തിലുള്ള ഈ വിവരങ്ങൾ ഉപയോഗിക്കും. പക്ഷേ ഒരിക്കലും ഡബ്ല്യുജിസി സൈറ്റ് സന്ദർശിക്കുന്നവരെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ പരസ്യദാതാക്കൾക്ക് നൽകുകയില്ല. നിങ്ങളുടെ വെബ് ബ്രൌസർ കുക്കികളെ സ്വയമേവ സ്വീകരിക്കാൻ സജ്ജമാണെങ്കിലും അവയെ നിരസിക്കത്തക്ക തരത്തിൽ മാറ്റം വരുത്താൻ നിങ്ങൾക്കാവും. പുതിയ കുക്കികളെ സ്വീകരിക്കുന്നത് തടയുന്നതിനും പുതിയ കുക്കികൾ പ്രത്യക്ഷപ്പെടുമ്പോൾ ബ്രൌസർ അക്കാര്യം നിങ്ങളെ അറിയിക്കുന്നതിനും കുക്കികളെ മൊത്തത്തിൽ വേണ്ടെന്നുവയ്ക്കുന്നതിനും എങ്ങനെ കഴിയുമെന്ന് മിക്ക ബ്രൌസറുകളിലെയും ടൂൾബാറിലെ ഹെൽപ് സെക്ഷനിൽ വിവരിച്ചിട്ടുണ്ട്. കുക്കികൾ സ്വീകരിക്കുന്നത് വേണ്ടെന്നുവച്ചാൽ വെബ്സൈറ്റിൽനിന്ന് വിവരങ്ങൾ ഡൌൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഓരോ തവണയും നിങ്ങൾ റജിസ്റ്റർ ചെയ്യേണ്ടിവരും.

റജിസ്ട്രേഷൻ സമയത്തോ അല്ലാത്തപ്പോഴോ നിങ്ങൾ നൽകുന്ന ഇമെയിൽ വിലാസം ഉപയോഗിച്ച് ഡബ്ല്യുജിസി ആനുകാലികമായി സന്ദർശകർക്ക് ഇമെയിൽ ന്യൂസ് ലെറ്ററുകളും പ്രചാരണ സംബന്ധമായ ഇമെയിലുകളും അയയ്ക്കും. ഈ വെബ്സൈറ്റും പരസ്യദാതാക്കളും നൽകുന്ന സേവനങ്ങളും പ്രസിദ്ധീകരണങ്ങളുമാണ് ഇമെയിലിലെ വിഷയങ്ങൾ. റജിസ്ട്രേഷൻ പേജിലെ “പുതിയ വിവരങ്ങൾ എനിക്ക് അയയ്ക്കരുത്” എന്ന ബോക്സിൽ ക്ലിക്ക് ചെയ്തോ ഓരോ ഇമെയിലിനുമൊപ്പം അൺസസ്ക്രൈബിനായി നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചോ ഇത്തരം ഇമെയിലുകൾ വേണ്ടെന്നു തീരുമാനിക്കാം. പരസ്യദാതാക്കൾ നൽകുന്ന വിഷയങ്ങളിൽ താല്പര്യമുണ്ടെന്ന് അറിയിക്കുന്ന സന്ദർശകർക്കും ഇമെയിൽ ന്യൂസ് ലെറ്ററിലെ പരസ്യങ്ങളിലൂടെയുമല്ലാതെ മൂന്നാം കക്ഷികൾ സന്ദർശകരെ ബന്ധപ്പെടുകയില്ല.

സന്ദർശകരുടെ താല്പര്യത്തിന് അനുസൃതമായും അവരുടെ ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കിയുമാണ് വെബ്സൈറ്റിൽ കുക്കികൾ ഉപയോഗിക്കുന്നത്. ഈ വിവരം ഉപയോഗിച്ചാണ് സന്ദർശകരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വെബ്സൈറ്റ് തയാറാക്കുന്നത്. കുക്കികളെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും അവ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയുന്നതിനും ഞങ്ങളുടെ Cookies Policy. കാണുക.

ഡബ്ല്യുജിസി സന്ദർശകരുടെ വ്യക്തിപരമായ വിവരങ്ങൾ, ഞങ്ങളുടെ അഭിപ്രായത്തിൽ, ഇനി പറയുന്ന സന്ദർഭങ്ങളിൽ പുറത്തുവിടാറുണ്ട്. (i) നിയമം ആവശ്യപ്പെടുന്ന പ്രകാരം, (ii) ഡബ്ല്യുജിസിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ന്യായീകരിക്കുന്നതിലും (iii) ഏതെങ്കിലും വ്യക്തിയുടെ സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിലും.

ഇതിനുപുറമെ ഡബ്ല്യുജിസിയുടെ സ്റ്റോക്ക് അല്ലെങ്കിൽ ആസ്തി മറ്റൊരു സ്ഥാപനത്തി്ന് കൈമാറുമ്പോൾ സന്ദർശകരുടെ ഇത്തരം വ്യക്തിപരമായ വിവരങ്ങൾ കൂടി ആ സ്ഥാപനത്തിനു നൽകും. അപേക്ഷയുടെ അടിസ്ഥാനത്തിൽ ഡബ്ല്യുജിസി സന്ദർശകരെയും അവരെക്കുറിച്ചുള്ള വിവരങ്ങളെയും ഡേറ്റാബേസിൽനിന്ന് ഒഴിവാക്കും. പിന്നീടുള്ള ഇമെയിൽ ന്യൂസ് ലെറ്ററുകളിൽനിന്നും കോൺടാക്ട് ലിസ്റ്റിൽനിന്നും ഒഴിവാകുന്നതിനായി സന്ദർശകർക്ക് ഓരോ ഇമെയിലിലുമുള്ള നിർദ്ദേശങ്ങൾ പാലിക്കുകയോ താഴെപ്പറയുന്ന അഡ്രസിൽ ബന്ധപ്പെടുകയോ ചെയ്യാം. കുട്ടികളിൽനിന്ന് ഡബ്ല്യുജിസി ഒരു തരത്തിലുമുള്ള വിവരം ശേഖരിക്കാറില്ലെങ്കിലും വെബ്സൈറ്റിലെ ചില ഭാഗങ്ങൾ കുട്ടികൾക്കുകൂടി സന്ദർശിക്കാവുന്ന തരത്തിലാണ്. മാതാപിതാക്കളുമായി ബന്ധപ്പെട്ട ശേഷം മാത്രമെ ഞങ്ങൾക്ക് എന്തെങ്കിലും വിവരം നൽകാവൂ എന്ന് ഞങ്ങൾ കുട്ടികളോട് ആവശ്യപ്പെടുന്നു.

വ്യക്തിപരമായ വിവര സുരക്ഷിതത്വം

വ്യക്തിപരമായ വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാനും ദുരുപയോഗം ചെയ്യാതിരിക്കാനും അനധികൃതമായി കൈവശപ്പെടുത്താതിരിക്കാനും പുറത്തുവിടാതിരിക്കാനും മാറ്റം വരുത്താതിരിക്കാനും നശിപ്പിക്കാതിരിക്കാനുമായി സാങ്കേതികവും സ്ഥാപനപരവുമായി മതിയായ സുരക്ഷിതത്വ നടപടികൾ ഞങ്ങൾ എടുക്കാറുണ്ട്.

വ്യക്തിപരമായ വിവരങ്ങളുടെ തിരുത്തൽ,പുതുക്കൽ, നീക്കം ചെയ്യൽ

നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ തിരുത്താനും പുതുക്കാനും, തടയാനും നീക്കം ചെയ്യാനും തെറ്റായ വിവരങ്ങൾ കളയാനും നശിപ്പിക്കാനും നിങ്ങൾക്ക് അവകാശമുണ്ട്. നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾക്ക് വ്യത്യാസം വരികയാണെങ്കിൽ വെബ്സൈറ്റിലെ “അപ്ഡേറ്റ് യുവർ പ്രൊഫൈൽ” (അല്ലെങ്കിൽ അതിനായി നിശ്ചയിക്കപ്പെട്ട ഭാഗം) എന്ന ഭാഗത്തുപോയി നിങ്ങൾക്ക് അവ പുതുക്കാം. നിങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കണമെങ്കിൽ നിങ്ങൾക്ക് താഴെപ്പറയുന്ന മേൽവിലാസത്തിൽ ബന്ധപ്പെടാം.

പൊതുവിൽ

ഡബ്ല്യുജിസി ലിങ്ക് ചെയ്യുന്ന വെബ്സൈറ്റുകളുടെയോ ഡബ്ല്യുജിസിയുടെ പരസ്യദാതാക്കളുടെയോ ഉള്ളടക്കം, സ്വകാര്യതാ നയം എന്നിവയുടെ കാര്യത്തിൽ ഡബ്ല്യുജിസിക്ക് ഒരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുകയില്ല.

വ്യക്തിപരമായ വിവരങ്ങൾ നിലനിറുത്തുന്നതിൽ ഡബ്ല്യുജിസി ന്യായമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാറുണ്ട്. സന്ദർശകരുടെ അനുമതിയോടുകൂടിമാത്രമെ ഉത്തരവാദപ്പെട്ട മൂന്നാംകക്ഷികൾക്ക് ഇവ നൽകുകയുള്ളു.

നിയന്ത്രണത്തിനുള്ള നിയമങ്ങൾ

ഇന്ത്യൻ നിയമങ്ങൾക്കനുസൃതമായിട്ടായിരിക്കും വെബ്സൈറ്റിൻറെ നിയന്ത്രണം. വ്യവസ്ഥകളുടെ കാര്യത്തിൽ എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അത് മുംബൈയിലെ കോടതികളുടെ പ്രത്യേകമായ അധികാര പരിധിക്കുള്ളിലായിരിക്കും.

ഞങ്ങളെ ബന്ധപ്പെടുക

ഈ സ്വകാര്യതാ പ്രസ്താവനയെക്കുറിച്ചോ ഈ വെബ്സൈറ്റിൻറെ പ്രവർത്തനത്തെക്കുറിച്ചോ എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ [email protected] –ൽ ബന്ധപ്പെടാവുന്നതാണ്. അതല്ലെങ്കിൽ ബന്ധപ്പെടാവുന്ന വിലാസം: ” World Gold Council (India) Private Limited, B-6/3, 6th Floor, Laxmi Towers, C-25 Bandra Kurla Complex, Bandra (East), Mumbai 400051, India.