Skip to main content
Gold price
24 Carat: ₹0.0
  • English
  • Bengali
  • Hindi
  • Malayalam
  • Tamil
Gold price
24 Carat: ₹0.0
  • English
  • Bengali
  • Hindi
  • Malayalam
  • Tamil
  • സ്വർണം എന്തിന്
    • എല്ലാ ലേഖനങ്ങളും
    • നിക്ഷേപം
    • ആഭരണം
    • ചരിത്രവും വസ്തുതകളും
  • എന്താണ് വാങ്ങേണ്ടത്
    • All Products
    • സ്വർണ്ണ ബാറുകൾ
    • സ്വർണ്ണ നാണയങ്ങൾ
    • സ്വർണ്ണ പിന്തുണയുള്ള ഇടിഎഫുകൾ
    • ഗോൾഡ് മോണിറ്റൈസേഷൻ സ്കീം
    • പരമാധികാര ഗോൾഡ് ബോണ്ട്
    • സ്വർണ്ണ ജ്വല്ലറികൾ
    • Gold funds
    • Digital gold
  • വിദഗ്ദ്ധൻ സംസാരിക്കുന്നു
  • വാർത്തകളും പ്രവണതകളും
    • എല്ലാ ലേഖനങ്ങളും
    • രസകരം
    • ഫാഷനും ജീവിതരീതിയും
    • രസകരമായ വസ്തുതകൾ
    • പുരാണം
    • വിപണി വ്യാഖ്യാനം
  • ഹാൾമാർക്ക്
  • വില
  • Glossary

Breadcrumb

  1. വീട്
  2. എന്താണ് വാങ്ങേണ്ടത്
  3. ഗോൾഡ് മോണിറ്റൈസേഷൻ സ്കീം
  • സ്വർണ്ണ ബാറുകൾ
  • സ്വർണ്ണ നാണയങ്ങൾ
  • ഗോൾഡ് ഇ.റ്റി.എഫ്
  • ഗോൾഡ് മോണിറ്റൈസേഷൻ സ്കീം
  • പരമാധികാരമുള്ള സ്വർണ്ണ ബോണ്ട്
  • സ്വർണ്ണ ജ്വല്ലറികൾ
Gold Monetisation Scheme

ഗോൾഡ് മോണിറ്റൈസേഷൻ സ്കീം

ഒരു സ്വർണ്ണ സമ്പാദ്യമുള്ള അക്കൗണ്ടാണ് നിങ്ങൾ നിക്ഷേപിക്കുന്ന സ്വർണ്ണത്തിന് പലിശ നൽകുന്നത്.

എങ്ങനെയാണ് ഇത് പ്രാവര്‍ത്തികമാകുന്നത്?

  • അടിസ്ഥാന പരിശോധനകള്‍:
    നിങ്ങളുടെ സ്വര്‍ണത്തിന്‍റെ പരിശുദ്ധി പരിശോധിക്കേണ്ടത് പ്രധാനമാണ്. ഇക്കാര്യത്തില്‍ നന്ദിയോടെ ഓര്‍ക്കേണ്ടത് കളക്ഷന്‍ ആന്‍ഡ് പ്യൂരിറ്റി സെന്‍ററുകള്‍ വഴി ഇതു ചെയ്യാമെന്നതാണ്. എതെങ്കിലും നിക്ഷേപപദ്ധതിയില്‍ നിങ്ങള്‍ സ്വര്‍ണം നിക്ഷേപിക്കാന്‍ തീരുമാനിച്ചാല്‍, ഏതു തരത്തിലുള്ള സ്വര്‍ണമായാലും നിങ്ങള്‍ക്ക് അതിനെ ഇത്തരം സെന്‍ററുകളില്‍ കൊണ്ടുപോകാം. അവിടെ നിങ്ങളുടെ മുന്നില്‍വച്ചുതന്നെ പരിശോധന നടത്തുകയും പരിശുദ്ധിയും അതിലെ സ്വര്‍ണത്തിന്‍റെ അളവും വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും.
  • ഗോള്‍ഡ് സേവിംഗ്സ് അക്കൗണ്ട്:
    ഈ സര്‍ട്ടിഫിക്കറ്റ് നിങ്ങള്‍ക്ക് ബാങ്കില്‍ നിക്ഷേപിച്ച് നിങ്ങളുടെ ഗോള്‍ഡ് സേവിംഗ്സ് അക്കൗണ്ട് തുടങ്ങാം. ബാങ്കില്‍ അക്കൗണ്ട് തുറക്കുന്നതിന് 'നിങ്ങളുടെ ഉപഭോക്താവിനെ അറിയുക' (കെവൈസി) എന്ന നടപടിക്രമം ഉണ്ടായിരിക്കും. നിക്ഷേപിക്കുന്ന സ്വര്‍ണത്തിന് ബാങ്ക് ഒരു നിശ്ചിത വാര്‍ഷിക പലിശ നല്‍കും. കാലാവധി തീരുമ്പോള്‍ സ്വര്‍ണം തന്നെ തിരിച്ചുവേണോ അതോ പണമാണോ വേണ്ടതെന്ന് നിക്ഷേപ സമയത്ത് ബാങ്കിനെ അറിയിക്കണം.
  • നിങ്ങളുടെ സ്വര്‍ണത്തിന്‍റെ മൂല്യത്തിന് പലിശ സമ്പാദിക്കുക:
    • കാലാവധി തീരുന്ന സമയത്ത് ബാങ്ക് നിങ്ങള്‍ക്ക് രണ്ടു ശതമാനം പലിശ നിങ്ങള്‍ നിക്ഷേപിച്ച സ്വര്‍ണത്തിന്‍റെ തൂക്കം കണക്കാക്കി തിരിച്ചുനല്‍കും. ഉദാഹരണത്തിന്, നൂറു ഗ്രാം സ്വര്‍ണമാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍ ആദ്യവര്‍ഷം അവസാനിക്കുമ്പോള്‍ നിങ്ങള്‍ക്ക് 102 ഗ്രാം സ്വര്‍ണം ലഭിക്കും.
  • കാലവധിയും കുറഞ്ഞ മൂല്യവും :
    നിങ്ങളുടെ സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ കാലാവധി ഒരു വര്‍ഷമായിരിക്കും. 30 ഗ്രാം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരു സ്വര്‍ണ നിക്ഷേപ അക്കൗണ്ട് തുടങ്ങാം.

ഇത് എനിക്കുവേണ്ടിയുള്ളതാണോ?
ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കുന്നതില്‍ നിരവധി ഗുണങ്ങളുണ്ട്::

  • ലോക്കറിലിരിക്കുന്ന സ്വര്‍ണത്തിന് പലിശ നേടിത്തരികയാണ് ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്കീം ചെയ്യുന്നത്. പൊട്ടിയ ആഭരണങ്ങളും നിങ്ങള്‍ അണിയാനാഗ്രഹിക്കാത്ത ആഭരണങ്ങളും നിങ്ങള്‍ക്ക് പലിശ സ്വര്‍ണത്തില്‍തന്നെ നേടിത്തരും.
  • സ്വര്‍ണത്തിന്‍റെ മൂല്യം വര്‍ധിക്കുന്നതിനുപുറമെ നാണയങ്ങളും സ്വര്‍ണക്കട്ടികളും പലിശ നേടിത്തരുന്നു.
  • നിങ്ങളുടെ സ്വര്‍ണം സുരക്ഷിതമായി തന്നെ ബാങ്കിലിരിക്കും
  • നിക്ഷേപം തിരിച്ചെടുക്കുന്നത് സ്വര്‍ണമായോ പണമായോ ആകാമെന്നുള്ളതുകൊണ്ട് നിങ്ങള്‍ക്ക് കൂടുതല്‍ സമ്പാദിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.
  • നിങ്ങളുടെ സമ്പാദ്യത്തെ ക്യാപിറ്റല്‍ ഗെയിന്‍ ടാക്സ്, വെല്‍ത്ത് ടാക്സ്, ഇന്‍കംടാക്സ് എന്നിവയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വര്‍ണത്തിന്‍റെ മൂല്യത്തില്‍ വന്ന വര്‍ദ്ധനയ്ക്കോ നിങ്ങള്‍ക്കു ലഭിച്ച പലിശയ്ക്കോ ക്യാപിറ്റല്‍ ഗെയിന്‍ ടാക്സ് ബാധകമാകുന്നില്ല.

എങ്ങനെ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങാം?
കാലാവധി തീരുമ്പോള്‍ സ്വര്‍ണം നിങ്ങള്‍ക്ക് ഏറ്റെടുക്കുകയോ അതിന്‍റെ അന്നത്തെ മൂല്യമനുസരിച്ചുള്ള പണം വാങ്ങുകയോ ചെയ്യാം. രണ്ടായാലും, കാലാവധി തീരുമ്പോള്‍ സ്വര്‍ണം തന്നെ തിരിച്ചുവേണോ അതോ പണമാണോ വേണ്ടതെന്ന് നിക്ഷേപ സമയത്ത് ബാങ്കിനെ അറിയിക്കണം.

എന്തിന് ഞാന്‍ എന്‍റെ സ്വര്‍ണം നിക്ഷേപിക്കണം?
സ്വര്‍ണവില കൂടുന്തോറും ലോക്കറിലിരിക്കുന്ന സ്വര്‍ണത്തിനും മൂല്യം കൂടും. പക്ഷേ അതുകൊണ്ട് നിങ്ങള്‍ക്ക് ക്രമാനുഗതമായ പലിശയോ ഡിവിഡന്‍റോ കിട്ടുന്നില്ല. മാത്രമല്ല നിങ്ങള്‍ക്ക് ബാങ്ക് ലോക്കര്‍ ചാര്‍ജ് ഉള്‍പ്പെടെ നല്‍കേണ്ടിയും വരുന്നു. ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതി നിങ്ങള്‍ക്ക് ക്രമമായ പലിശ തരുന്നുവെന്നുമാത്രമല്ല, കാരിയിംഗ് ചാര്‍ജുകള്‍ ഒഴിവാക്കുകയും ചെയ്യുന്നു.

  • സ്വർണം എന്തിന്
  • നിക്ഷേപം
  • ആഭരണം
  • ചരിത്രവും വസ്തുതകളും
  • എന്താണ് വാങ്ങേണ്ടത്
  • ബാറുകൾ
  • നാണയങ്ങൾ
  • ഈടരീഫ്
  • ഗോൾഡ് മോണിറ്റൈസേഷൻ സ്കീം
  • പരമാധികാരമുള്ള സ്വർണ്ണ ബോണ്ട്
  • സ്വർണ്ണ ജ്വല്ലറികൾ
  • Gold funds
  • Digital gold
  • വാർത്തകളും പ്രവണതകളും
  • രസകരം
  • ഫാഷനും ജീവിതരീതിയും
  • രസകരമായ വസ്തുതകൾ
  • പുരാണം
  • വിപണി വ്യാഖ്യാനം
  • മറ്റുള്ളവ
  • വില
  • ഹാൾമാർക്ക്
  • വിദഗ്ദ്ധൻ സംസാരിക്കുന്നു
  • സ്വകാര്യതാനയം
  • ഉപയോഗത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും
  • ഞങ്ങളെ സമീപിക്കുക
Footer section 5
ഞങ്ങളെ പിന്തുടരുക
  • facebook
  • twitter
  • youtube
  • instagram

Copyright © 2022 World Gold Council (India) Private Limited.