ഉപയോഗത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും

ഉപയോഗത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും

ഉപയോഗത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും

(www.mygoldguide.in) എന്ന വെബ്സൈറ്റും അനുബന്ധ വെബ്സൈറ്റുകൾ ഏതെങ്കിലുമുണ്ടെങ്കിൽ അവയും (‘മൊത്തത്തിൽ ഈ വെബ്സൈറ്റ്’) പ്രവർത്തിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും വേൾഡ് ഗോൾഡ് കൌൺസിൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് (“വേൾഡ് ഗോൾഡ് കൌൺസിൽ” അല്ലെങ്കിൽ ഡബ്ല്യുജിസി) ആണ്. നിങ്ങൾ ഈ വെബ്സൈറ്റ് അല്ലെങ്കിൽ അവയുടെ പേജുകൾ ഉപയോഗിക്കുന്നതിനെ നിയന്ത്രിക്കുന്നത് ഈ വ്യവസ്ഥകളും നിബന്ധനകളും ഞങ്ങളുടെ സ്വകാര്യതാ നയവുമാണ് (മൊത്തത്തിൽ ഈ വ്യവസ്ഥകളും നിബന്ധനകളും). ഈ വെബ്സൈറ്റിൽ പ്രവേശിക്കുകയും അത് ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങൾ ഈ നിബന്ധനകളും വ്യവസ്ഥകളും വായിച്ചതായും ഞങ്ങളുടെ സ്വകാര്യതാ നിയമത്തിനനുസരിച്ച് നിങ്ങളുടെ വ്യക്തിവിവരങ്ങൾ ഉപയോഗിക്കാൻ അനുമതി തന്നതായും കരുതാം.

മുന്നറിയിപ്പൊന്നും നൽകാതെ വേൾഡ് ഗോൾഡ് കൌൺസിലിന് ഈ നിബന്ധനകളിലും വ്യവസ്ഥകളിലും ഏതു രീതിയിലും എപ്പോൾ വേണമെങ്കിലും മാറ്റം വരുത്തുകയോ അവ പരിഷ്കരിക്കുകയോ ചെയ്യാവുന്നതും ഇത്തരം മാറ്റങ്ങളും പരിഷ്കരണങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമ്പോൾ അവ പ്രാബല്യത്തിൽ വരുന്നതുമാണ്. ഈ നിബന്ധനകളും വ്യവസ്ഥകളും നിങ്ങൾ വെബ്സൈറ്റിൽ പ്രവേശിക്കുമ്പോഴും അവ ഉപയോഗിക്കുമ്പോഴും വായിക്കാൻ ബാധ്യസ്ഥരാണ്.

വേൾഡ് ഗോൾഡ് കൌൺസിൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് സിഐഎൻ:യു74900എംഎച്ച്2011എഫ്ടിസി224567 എന്ന റജിസ്ട്രേഷൻ നമ്പരിൽ കമ്പനീസ് ആക്ട് അനുസരിച്ച് ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത കമ്പനിയാണ്. ഇതിൻറെ റജിസ്റ്റേഡ് ഓഫീസ് ബി-6/3, ആറാംനില, ലക്ഷ്മി ടവേഴ്സ്, സി-25 ബാന്ദ്ര കുർള കോംപ്ലക്സ്, ബാന്ദ്ര (ഈസ്റ്റ്), മുംബൈ 400051, ഇന്ത്യ എന്ന മേൽവിലാസത്തിലാണ്.

ഈ വെബ്സൈറ്റിൻറെ ഉപയോഗം

ഈ വെബ്സൈറ്റും ഇതിൽ നൽകിയിരിക്കുന്ന വിവരങ്ങളും ഉള്ളടക്കവും പൊതുവൃത്താന്താവശ്യത്തിനും വിദ്യാഭ്യാസത്തിനും ഉദ്ദേശിച്ചുള്ളതുമാത്രമാണ്.

ഈ വെബ്സൈറ്റിൽനിന്ന് നിങ്ങൾ എടുക്കുന്നതും സൂക്ഷിക്കുന്നതും പ്രദർശിപ്പിക്കുന്നതും പ്രിൻറ് ഔട്ട് ആയി ഉപയോഗിക്കുന്നതുമായ വിവരങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കു മാത്രമായുള്ളതും വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലാത്തതുമാണ്. ഇതിലെ ഉപാധികളും വ്യവസ്ഥകളും അനുവദിക്കാത്തിടത്തോളം വേൾഡ് ഗോൾഡ് കൌൺസിലിൻറെ അനുമതിയില്ലാതെയില്ലാതെയും രേഖാമൂലം മുൻകൂട്ടിയുള്ള അധികാരപ്പെടുത്തൽ ഇല്ലാതെയും വേൾഡ് ഗോൾഡ് കൌൺസിലിന് സമർപ്പിക്കപ്പെടാതെയും നിങ്ങൾ ഇതിലെ വിവരങ്ങൾ പരിഷ്കരിക്കാനോ, പകർത്താനോ, പകർന്നുകൊടുക്കാനോ, വിതരണം ചെയ്യാനോ, പ്രദർശിപ്പിക്കാനോ, പുനരുല്പാദനം നടത്താനോ, പ്രസിദ്ധീകരിക്കാനോ, ലൈസൻസ് നൽകാനോ പാടില്ല. ഇത്തരം അധികാരപ്പെടുത്തലുകൾക്കായി [email protected]. എന്ന വിലാസത്തിൽ ബന്ധപ്പെടുക.

വെബ്സൈറ്റിലെ മാറ്റങ്ങൾ

മുൻകൂട്ടിയുള്ള അറിയിപ്പില്ലാതെ ഈ വെബ്സൈറ്റിലെ വിവരങ്ങളും ഉള്ളടക്കവും (i)ഏതു രീതിയിലും ഏതു സമയത്തും മാറ്റാനും കൂട്ടിച്ചേർക്കാലും പരിഷ്കരിക്കാനും എടുത്തുകളയാനും അവ (ii) സസ്പെൻഡ് ചെയ്യാനും പരിമിതപ്പെടുത്താനും നിയന്ത്രിക്കാനും ഈ വെബ്സൈറ്റിൽ പ്രവേശിക്കുന്നതിന് ഏതെങ്കിലും സമയത്തോ കാരണത്താലോ അനുമതി നിഷേധിക്കാനും വേൾഡ് ഗോൾഡ് കൌൺസിലിന് അവകാശമുണ്ട്.

ഡബ്ല്യുജിസിയോ അതിൻറെ പിതൃസ്ഥാപനങ്ങളോ ഉപസ്ഥാപനങ്ങളോ അല്ലാതെ ഒരു മൂന്നാംകക്ഷിക്കും ഈ വെബ്സൈറ്റ് (i)നടത്തിക്കൊണ്ടുപോകാനോ, മെച്ചപ്പെടുത്താനോ തിരുത്താനോ വെബ്സൈറ്റിലെ എന്തെങ്കിലും വിവരം എടുത്തുകളയാനോ (ii) ഈ വെബ്സൈറ്റിലെ കാലഹരണപ്പെട്ടതോ അപൂർണമായതോ വസ്തുതാവിരുദ്ധമായതോ ആയ വിവരങ്ങൾ മനസിലാക്കി നിർദ്ദേശം നൽകാനോ ഉത്തരവാദിത്തമോ കടമയോ ഉണ്ടായിരിക്കുകയില്ല.

നിരാകരണങ്ങളും പരിമിതികളും

വാറൻറികളുടെ നിരാകരണവും ബാധ്യതകളുടെ പരിമിതിപ്പെടുത്തലും

ഈ വെബ്സൈറ്റിനെക്കുറിച്ചോ അതിലെ എന്തെങ്കിലും ഉള്ളടക്കത്തെക്കുറിച്ചോ വിവരങ്ങളെക്കുറിച്ചോ ഡബ്ല്യുജിസി ഒരു തരത്തിലുമുള്ള ഉപാധികളോ പ്രതിനിധാനമോ വാറൻറിയോ മറ്റെന്തെങ്കിലും വ്യവസ്ഥയോ മുന്നോട്ടുവയ്ക്കുന്നില്ല. ഈ സൈറ്റിൽനിന്ന് എടുക്കുന്ന എന്തെങ്കിലും വിവരത്തിൻറെയോ ഉള്ളടക്കത്തിൻറെയോ കൃത്യത, പരിധിവൽകരണം, പൂർണത, എന്നിവയുടെ കാര്യത്തിലും എന്തെങ്കിലും പരിമിതിവൽകരണമോ വ്യവസ്ഥയോ വാറൻറിയോ ഉപാധികളോ മുന്നോട്ടുവയ്ക്കുന്നില്ല. ഈ വെബ്സൈറ്റ് ലഭിക്കുന്നതിലോ അതിൽ പ്രവേശിക്കുന്നതിലോ അതിൻറെ നടത്തിപ്പിലോ അതിലെ വിവരങ്ങളുടെയോ ഉള്ളടക്കത്തിൻറെയോ കാര്യത്തിലോ ഒരു തരത്തിലുള്ള വാറൻറിയോ പ്രാതിനിധ്യമോ നിയമം അനുശാസിക്കുന്ന പ്രകാരമുള്ള നിബന്ധനയാക്കുന്നില്ല.

ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നതുവഴി നിങ്ങൾക്ക് ഇനി പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും നഷ്ടമോ ബാധ്യതയോ ചെലവോ കഷ്ടതയോ ഹാനിയോ ഉണ്ടാവുകയാണെങ്കിൽ ഡബ്ല്യുജിസിയോ അതിൻറെ പിതൃസ്ഥാപനങ്ങളോ ഉപസ്ഥാപനങ്ങളോ അനുബന്ധ സ്ഥാപനങ്ങളോ അവയുടെ ഡയറക്ടറോ ഓഫീസറോ ജീവനക്കാരനോ ബാധ്യതയോ ഉത്തരവാദിത്തമോ എടുക്കുകയില്ല. (i)ഈ വെബ്സൈറ്റിൻറെ ഉപയോഗം, ഈ വെബ്സൈറ്റിലൂടെ ലഭിക്കുന്ന വിവരങ്ങൾ, ഉള്ളടക്കം (ii) ഈ വെബ്സൈറ്റിലൂടെ ഡബ്ല്യുജിസിയുമായോ പിതൃസ്ഥാപനങ്ങളുമായോ ഉപസ്ഥാപനങ്ങളുമായോ ബന്ധപ്പെടുമ്പോഴുണ്ടാകുന്ന കണക്ഷൻ തകരാറ്, ആശയവിനിമയ തകരാറ്. (iii) വൈറസ് വിമുക്തമാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെങ്കിലും ഈ വെബ്സൈറ്റുമായി ബന്ധപ്പെടുമ്പോൾ കമ്പ്യൂട്ടർ വൈറസോ മറ്റെന്തെങ്കിലും ഹാനികരമായ ഘടകങ്ങളോ മറ്റൊരു കമ്പ്യൂട്ടർ സംവിധാനത്തിനോ നെറ്റ് വർക്കിനോ ഹാനിയുണ്ടാക്കുന്നു. (iv) ഈ വെബ്സൈറ്റിൽ അല്ലെങ്കിൽ നിങ്ങൾ ഈ വെബ്സൈറ്റ് ഉപയോഗിക്കുമ്പോൾ എന്തെങ്കിലും വീഴ്ച, കാലതാമസം,തടസം, ഇടപെടൽ എന്നിവയുണ്ടാകുന്നു (v) ഈ വെബ്സൈറ്റുവഴി നൽകുന്ന എന്തെങ്കിലും വിവരങ്ങളോ, സാധനങ്ങളോ സേവനങ്ങളോ അല്ലെങ്കിൽ ഈ വെബ്സൈറ്റ് വഴിയുള്ള എന്തെങ്കിലും ഇടപാടുകളോ (vi)നിങ്ങൾ സൈറ്റിലേയ്ക്ക് കടക്കുമ്പോഴോ ഉപയോഗിക്കുമ്പോഴോ വിവരങ്ങൾ സ്വീകരിക്കുമ്പോഴോ മറ്റെന്തെങ്കിലും പ്രശ്നം (vii) അനധികൃത പ്രവേശനം, മോഷണം, ഓപ്പറേറ്റർ തകരാറുകൾ, സമരങ്ങൾ, തൊഴിൽ തർക്കങ്ങൾ അല്ലെങ്കിൽ മുൻകൂട്ടി കാണാത്ത മറ്റെന്തെങ്കിലും സാഹചര്യങ്ങൾ, ഇവിടെ പറയാത്തതും ഡബ്ല്യുജിസിയുടെയും പിതൃസ്ഥാപനങ്ങളുടെയും ഉപസ്ഥാപനങ്ങളുടെയും വെബ്സൈറ്റ് സർവീസ് ചെയ്യുന്ന മൂന്നാംകക്ഷിയുടെയും നിയന്ത്രണത്തിലുള്ള കാര്യങ്ങൾ.

മേല്പറഞ്ഞ കാര്യങ്ങൾക്കപ്പുറം ഏതൊരു സാഹചര്യത്തിലും ഡബ്ല്യുജിസിയോ അതിൻറെ പിതൃസ്ഥാപനങ്ങളോ ഉപസ്ഥാപനങ്ങളോ അനുബന്ധ സ്ഥാപനങ്ങളോ അവയുടെ ഡയറക്ടറോ ഓഫീസറോ ജീവനക്കാരനോ ഏതെങ്കിലും തരത്തിലുള്ള ബാധ്യത കർത്തവ്യലംഘനത്താലോ കരാർ ലംഘനത്താലോ (പരിമിതികളില്ലാതെ, നിഷേധാത്മകമല്ലാതെ) ഉടമ്പടി പ്രകാരമോ നിങ്ങൾക്ക് വെബ്സൈറ്റ് കിട്ടാതെ വരുമ്പോഴും ഇതിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തുമ്പോഴും ഇനി പറയുന്ന കാര്യങ്ങളിലുണ്ടായിരിക്കുകയില്ല: ലാഭത്തിലുണ്ടാകുന്ന കുറവ്, ആദായം, ഉത്തമവിശ്വാസം, കരാർലംഘനം, വിവരശേഖരത്തിലെ തകരാർ, ബിസിനസ് തടസം, പ്രവർത്തനതുടർച്ച, സ്പെഷ്യൽ, ശിക്ഷാപരം, ആകസ്മികം, പരോക്ഷം, നഷ്ടങ്ങളും കോട്ടങ്ങളും. ഇത്തരം നഷ്ടങ്ങളും ചേതങ്ങളും നേരത്തെ അറിയിച്ചാൽ പോലും പരിഗണിക്കപ്പെടുകയില്ല.

സുരക്ഷ

ഈ വെബ്സൈറ്റിൻറെ സുരക്ഷയ്ക്കായി യുക്തമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഒരു ഉപാധിയും നിബന്ധനയും പ്രാതിനിധ്യവും വാറൻറിയും ബാധകമായിരിക്കുയില്ല. അനധികൃതമായി ആരെങ്കിലും വെബ്സൈറ്റിൽ പ്രവേശിച്ചാലും കടന്നുകയറിയാലും ഇതിലെ വിവരങ്ങൾക്ക് ഇതൊന്നും ബാധകമാവില്ല.

ഏതെങ്കിലും മൂന്നാം കക്ഷി വെബ്സൈറ്റിൽ അതിക്രമിച്ചുകയറി അതിലെ വിവരങ്ങളോ സേവനങ്ങളോ ഉപയോഗിക്കുകയോ അധികാരപ്പെടാത്ത കക്ഷികൾ നിങ്ങളുടെ കമ്പ്യൂട്ടർ സംവിധാനത്തിൽ കേടുപാടുകളുണ്ടാക്കുകയോ ചെയ്താൽ ഡബ്ല്യുജിസിയോ അതിൻറെ പിതൃസ്ഥാപനങ്ങളോ ഉപസ്ഥാപനങ്ങളോ അനുബന്ധ സ്ഥാപനങ്ങളോ അവയുടെ ഡയറക്ടറോ ഓഫീസറോ ജീവനക്കാരനോ ഇതിനൊന്നും ഉത്തരവാദികളായിരിക്കുകയില്ല.

വിവരങ്ങളിലെ കൃത്യത

വിശ്വാസ്യതയുണ്ടെന്ന് ഡബ്ല്യുജിസി കരുതുന്ന വിവിധ ഉറവിടങ്ങളിൽനിന്നാണ് വെബ്സൈറ്റിനുവേണ്ടി വിവരശേഖരണം നടത്തിയിട്ടുള്ളതെങ്കിലും ഈ വിവരങ്ങളുടെ കൃത്യത, മൂല്യം, വിശ്വാസ്യത, കാലികപ്രസക്തി, പൂർണത തുടങ്ങിയ കാര്യങ്ങളിൽ ഡബ്ല്യുജിസി ഒരു ഉപാധിക്കും വിധേയമല്ല. മാത്രമല്ല ഈ വിവരങ്ങൾ പൂർണമായോ ഭാഗികമായോ ഉപയോഗിക്കുന്നതു സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള വാറൻറിയോ ഉറപ്പോ നൽകാൻ ഡബ്ല്യുജിസിക്ക് ആവില്ല.

ഈ വെബ്സൈറ്റിലൂടെ ലഭിക്കുന്ന ലിങ്കുകളിലെയും മൂന്നാംകക്ഷികൾ നൽകുന്ന വിവരങ്ങളുടെയും ഉപദേശം, അഭിപ്രായം, പ്രസ്താവന, തുടങ്ങിയവയുടെും കൃത്യത ഡബ്ല്യുജിസി-ക്ക്അംഗീകരിക്കാനാവില്ല.

നിക്ഷേപത്തിനുള്ള ഉപദേശം- വാഗ്ദാനങ്ങളോ ശുപാർശയോ ഇല്ല

ഈ വെബ്സൈറ്റും അതിലുള്ള വിവരങ്ങളും നിയമപ്രകാരമുള്ള സ്വർണമോ സ്വർണത്തിൻറെ ഉല്പന്നങ്ങളോ കടപ്പത്രങ്ങളോ വാങ്ങാനോ വിൽക്കാനോ ഉള്ളതും നിക്ഷേപം നടത്തുന്നതിനുള്ളതുമായ വാഗ്ദാനങ്ങളായോ പ്രേരണയായോ വ്യാഖ്യാനിക്കാൻ പാടില്ല. ഈ വെബ്സൈറ്റ് അത്തരം ഉല്പന്നങ്ങളും നിക്ഷേപങ്ങളും സ്പോൺസർ ചെയ്യുകയോ പ്രോത്സാഹിപ്പിക്കുകയോ അംഗീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതായി വ്യാഖ്യാനിക്കാനും പാടില്ല.

ഈ വെബ്സൈറ്റും അതിലുള്ള വിവരങ്ങളും നിക്ഷേപം നടത്തുന്നതിനുവേണ്ടി ശുപാർശ ചെയ്യുകയോ സ്വർണവും സ്വർണോല്പന്നങ്ങളും കടപ്പത്രങ്ങളും നിക്ഷേപങ്ങളും ക്രയവിക്രയം ചെയ്യുന്നതിന് ഉപദേശം നൽകുകയോ ചെയ്യുന്നില്ല.സ്വർണവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇടപാടുകൾ ഏതെങ്കിലും നിക്ഷേപലക്ഷ്യത്തിനോ സാമ്പത്തിക ഇടപാടിനോ നിക്ഷേപത്തിനൊരുങ്ങുന്ന വ്യക്തിയുടെ സാമ്പത്തികനിലയ്ക്കോ യോജിച്ചതാണോ എന്ന ഉപദേശവും നൽകാറില്ല. ഈ വെബ്സൈറ്റിലെ വിവരത്തെ ആശ്രയിച്ച് സ്വർണവും സ്വർണോല്പന്നങ്ങളും കടപ്പത്രങ്ങളും ക്രയവിക്രയം ചെയ്യുകയും നിക്ഷേപം നടത്തുകയും ചെയ്യരുത്. ദീർഘ വീക്ഷണമുള്ള നിക്ഷേപകർ നിക്ഷേപം നടത്താൻ തീരുമാനിക്കുന്നതിനുമുമ്പ് അവരുടെ സാമ്പത്തിക, നിയമ, നികുതി, അക്കൌണ്ടിംഗ് ഉപദേഷ്ടാക്കളുമായി കൂടിയാലോചിക്കണം. തങ്ങളുടെ വ്യക്തിപരമായ സാമ്പത്തിക ആവശ്യങ്ങളും സാഹചര്യങ്ങളും ശ്രദ്ധാപൂർവം പരിശോധിക്കുകയും അപകടസാധ്യതകൾ കണക്കിലെടുക്കുകയും ചെയ്തിട്ടായിരിക്കണം നിക്ഷേപം നടത്തേണ്ടത്.

പ്രാദേശിക നിയമ പരിധികൾ

ഈ വെബ്സൈറ്റിലെ വിവരങ്ങൾ വിലക്കപ്പെട്ട സ്ഥലങ്ങളിലും അതതു പ്രദേശങ്ങളിലെ സർക്കാർ അല്ലെങ്കിൽ ബന്ധപ്പെട്ട നിയന്ത്രണ സ്ഥാപനത്തിൻറെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും എതിരാകുന്ന സാഹചര്യങ്ങളിലും ഈ വിവരങ്ങൾ ലക്ഷ്യമാക്കാനോ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ ഇവ ഉപയോഗിക്കാനോ പാടില്ല.

പുരോഗമന സ്വഭാവമുള്ള പ്രസ്താവനകളുടെ ഉപയോഗം

ഈ വെബ്സൈറ്റിലെ വിവരങ്ങൾ പൊതു വിവരങ്ങളായി വിദ്യാഭ്യാസ ലക്ഷ്യത്തോടെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവ ക്രയവിക്രയത്തിനുള്ള വാഗ്ദാനങ്ങളായോ പ്രേരണയായോ വ്യഖ്യാനിക്കാൻ പാടില്ല. ‘വിശ്വസിക്കുന്നു’, ‘പ്രതീക്ഷിക്കുന്നു’, ‘ആകാം’, ‘നിർദ്ദേശിക്കുന്നു’ തുടങ്ങിയ വാക്കുകളോ ഈ അർഥം വരുന്ന വാക്കുകളോ പുരോഗമന സ്വഭാവമുള്ള വാക്കുകളായാണ് കണക്കാക്കപ്പെടുന്നത്.

കാര്യമാ അനിശ്ചിതത്വങ്ങൾ ഇത്തരം പുരോഗമന സ്വഭാവമുള്ള വാക്കുകളിൽ അന്തർലീനമായതുകൊണ്ട് ഈ വിവരങ്ങൾ ഡബ്ല്യുജിസി നേരിട്ട് അവതരിപ്പിക്കുന്നതാണെന്നു കരുതുകയും ഈ വാക്കുകളെ ലക്ഷ്യങ്ങളായി കാണുകയും ചെയ്യരുത്.

മൂന്നാംകക്ഷി ബന്ധങ്ങൾ

വേൾഡ് ഗോൾഡ് കൌൺസിലിൻറെ അംഗങ്ങളുൾപ്പെടെയുള്ള മൂന്നാം കക്ഷികൾ ഉടമകളായതും അവർ സ്പോൺസർ ചെയ്യുന്നതും അവരുടെ നടത്തിപ്പിലുള്ളതുമായ വെബ്സൈറ്റുകളുടെയും ഡബ്ല്യുജിസിയുമായും അതിൻറെ പിതൃകമ്പനികൾ,ഉപസ്ഥാപനങ്ങൾ എന്നിവയുമായും ബന്ധമുള്ള നിക്ഷേപ പങ്കാളികളുടെ വെബ്സൈറ്റുകളുടെയും ലിങ്കുകൾ ഈ വെബ്സൈറ്റിലുണ്ട്. ഇവ നിങ്ങളുടെ സൌകര്യാർഥമാണ് നൽകിയിരിക്കുന്നത്. ഈ വെബ്സൈറ്റിലെ മൂന്നാം കക്ഷി ലിങ്കുകളെ ഉൾപ്പെടുത്തിയതുകൊണ്ട് ഡബ്ല്യുജിസി അവയെ അഫിലിയേറ്റ് ചെയ്യുകയോ സ്പോൺസർ ചെയ്യുകയോ അംഗീകരിക്കുകയോ, അനുമതിക്കും അന്വേഷണത്തിനും വിധേയമാക്കുകയോ വെരിഫിക്കേഷന നടത്തുകയോ അധികാരപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്ന് അർഥമില്ല. ഇത്തരം ലിങ്കുകളിലെ വിവരങ്ങൾ ഡബ്ല്യുജിസി അംഗീകരിച്ചിട്ടുണ്ടെന്നും അർഥമാക്കുന്നില്ല. ഈ മൂന്നാംകക്ഷി വെബ്സൈറ്റുകൾക്ക് ഡബ്ല്യുജിസി ഒരു തരത്തിലുള് പ്രാതിനിധ്യമോ വാറൻറിയോ ഗാരൻറിയോ ആദരവോ നൽകുന്നില്ല. ഈ വെബ്സൈറ്റുകളിലെ വിവരങ്ങൾ ഉപയോഗിക്കുന്നതിലോ ഉപയോഗിക്കാൻ കഴിയാതിരിക്കുന്നതിലോ ഡബ്ലുജിസി ഉത്തരവാദിയാകുന്നില്ല. ഡബ്ല്യുജിസി വെബ്സൈറ്റ് ഉപയോഗിക്കുന്നതിലെ വ്യവസ്ഥകളും നിബന്ധനകളും മൂന്നാംകക്ഷി സൈറ്റുകളിലെ വ്യവസ്ഥകളും നിബന്ധനകളും സ്വകാര്യതാ നയങ്ങളിൽനിന്ന് വ്യത്യസ്തമായിരിക്കാം

സ്വകാര്യതയും കുക്കികളും

ഞങ്ങളുടെ Privacy Statement. വായിക്കുക. ഞങ്ങളുടെ Cookies usage വായിക്കുക.

സാമാന്യത

ഡബ്ല്യുജിസി ലിങ്ക് നൽകിയിട്ടുള്ള വെബ്സൈറ്റുകളുടെയും ഡബ്ല്യുജിസിയുടെ പരസ്യദാതാക്കളുടെയും വെബ്സൈറ്റുകളിലെ വിവരങ്ങൾക്കും സ്വകാര്യതാ നയങ്ങൾക്കും ഡബ്ല്യുജിസി ഉത്തരവാദിയല്ല.

ഞങ്ങൾക്ക് നൽകിയിട്ടുള്ള വ്യക്തിപരമായ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും ഉത്തരവാദപ്പെട്ട മൂന്നാംകക്ഷികൾക്കുമാത്രം സന്ദർശകരുടെ അനുമതി വാങ്ങി അവ നൽകാനും ഡബ്ല്യുജിസി എല്ലാ മുൻകരുതലുകളും സ്വീകരിക്കാറുണ്ട്.

ഭരണ നിയമങ്ങൾ

ഇന്ത്യയിലെ നിയമങ്ങൾക്കസനുസൃതമായാണ് ഈ വെബ്സൈറ്റ് നടത്തപ്പെടുന്നതും വിലയിരുത്തപ്പെടുന്നതും. വ്യവസ്ഥകളിൽ എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അതെല്ലാം മുംബൈ കോടതികളുടെ മാത്രമായ അധികാരപരിധിയിൽ പെടുന്നതാണ്.

ഈ നിബന്ധനകളിലും വ്യവസ്ഥകളിലുമുള്ള ഏതെങ്കിലും ഭാഗം ഏതെങ്കിലും നടപ്പുനിയമപ്രകാരം നിയമവിരുദ്ധമോ അസാധുവോ നടപ്പാക്കാനാവാത്തോ ആണെങ്കിൽ ആ വ്യവസ്ഥ മറ്റുള്ള വ്യവസ്ഥകളിൽനിന്നും നിബന്ധനകളിൽനിന്നും എടുത്തുമാറ്റുകയും അത് ഈ വ്യവസ്ഥകളുടെയും നിബന്ധനകളുടെയും ഭാഗമല്ലാതായി തീരുകയും ചെയ്യും. ഇവ ബാക്കിയുള്ള വ്യവസ്ഥകളുടെയും നിബന്ധനകളുടെയും നിയമപ്രാബല്യത്തെയും സാധുതയെയും നടപ്പാക്കലിനെയും ബാധിക്കുകയില്ല.

ഞങ്ങളെ ബന്ധപ്പെടുക

ഈ നിബന്ധനകളെയും വ്യവസ്ഥകളെയും (സ്വകാര്യതാ നിയമമടക്കം) കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് [email protected] -ലൂടെയോ World Gold Council (India) Private Limited, B-6/3, 6th Floor, Laxmi Towers, C-25 BandraKurla Complex, Bandra (East), Mumbai 400051, India എന്ന വിലാസത്തിലോ ഞങ്ങളെ ബന്ധപ്പെടാം. ഞങ്ങൾക്കുള്ള ഫോൺകോളുകൾ റെക്കോഡ് ചെയ്യപ്പെടാം.

പകർപ്പവകാശം: © 2017 World Gold Council (India) Private Limite