Published: 28 May 2024

സിക്കിമിലെ കരകൗശല സ്വർണ്ണാഭരണ കലാരൂപങ്ങൾ

ബൂട്ടിയ, നേപ്പാളി, ലെപ്ച കമ്മ്യൂണിറ്റികൾക്കായി സിക്കിമിലെ കരകൗശല വിദഗ്ധർ അവരുടെ സാംസ്കാരിക പൈതൃകം നെയ്തെടുക്കുന്നു. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട അവരുടെ സൂക്ഷ്മമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്, ഖാവോ, കാന്ത, നൗഗേദി, റാണി ഹാർ തുടങ്ങിയ അതുല്യ കലാരൂപങ്ങൾക്ക് ജീവൻ നൽകുന്നു. ആഭരണങ്ങൾ എന്നതിലുപരി, ഇവ വിശ്വാസത്തിന്റെയും സമൃദ്ധിയുടെയും പ്രതീകങ്ങൾ കൂടിയാണ്. വിവാഹങ്ങൾ, മതപരമായ ഉത്സവങ്ങൾ തുടങ്ങിയ ആചാരങ്ങളിലും ചടങ്ങുകളിലും പ്രധാന ഘടകമാണ് സ്വർണ്ണം, അവ പ്രൗഢിയുടെ ചിഹ്നങ്ങളായും കാണപ്പെടുന്നു.

സങ്കീർണ്ണമായ ലോഹപ്പണി, അതിലോലമായ കൊത്തുപണി, കൃത്യമായ വിശദാംശങ്ങൾ എന്നിവ പോലുള്ള തലമുറകളിലൂടെ കൈമാറുന്ന അത്ര അറിയപ്പെടാത്ത സാങ്കേതികവിദ്യകളുടെ വൈദഗ്ധ്യം ഈ ആഭരണ കലാരൂപങ്ങളിൽ നമുക്ക് കാണാം, പരമ്പരാഗത ഉപകരണങ്ങളും രീതികളും ഉപയോഗിച്ച് വിദഗ്ദ്ധരായ കരകൗശല വിദഗ്ധർ ഇത് ഇത്രയും ഭംഗിയിൽ നിർമ്മിക്കുന്നത്.. 

ഒരു സമൂഹത്തിന്റെ ആത്മീയ വേരുകളുമായി ആഴത്തിൽ ഇഴചേർന്ന ആഭരണങ്ങളുടെ പാരമ്പര്യവും കരകൗശല മികവും നമുക്ക് ആഘോഷിക്കാം. കൈ കൊണ്ട് ഉണ്ടാക്കിയ തിളങ്ങുന്ന ഓരോ സ്വർണ്ണാഭരണങ്ങളും അതിന്റെ കരകൗശല വിദഗ്ധരുടെ കൈകളിലൂടെ സിക്കിമിന്റെ കഥ പറയുന്നുണ്ട്.