Published: 04 Nov 2021

രക്ഷാബന്ധൻ ദിനത്തിൽ സ്വർണം ഒരു മികച്ച സമ്മാനമാകുന്നത് ഇങ്ങനെ

gold jewellery

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വളരെ ആദരവോടെ കണക്കാക്കുന്ന ഒരു ദിവസമാണ് രക്ഷാബന്ധൻ. മിക്ക ബന്ധങ്ങളും ദുർബലവും അസ്ഥിരവുമായ ഒരു കാലഘട്ടത്തിൽ, സഹോദരബന്ധം നിങ്ങൾക്ക് ജീവിതകാലം മുഴുവൻ ആശ്രയിക്കാവുന്ന ഒന്നാണ്. രക്ഷാബന്ധൻ മിക്ക കുടുംബങ്ങൾക്കും മഹത്തായ ഒരു അവസരമാണ്, കാരണം അവർ സഹോദരീസഹോദരന്മാർ തമ്മിലുള്ള ബന്ധത്തെ മാനിക്കുന്നതിൽ തുടരുന്നു - അന്യോന്യം രക്തബന്ധമുള്ളവർ ആണെങ്കിലും അല്ലെങ്കിലും. ആളുകൾ ഈ അവസരത്തിൽ ഏറ്റവും മികച്ച പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുന്നു, അവയ്ക്കു ചേർന്ന ആഭരണങ്ങൾ അണിയുന്നു, മധുരപലഹാരങ്ങളും ഭക്ഷണവും ആസ്വദിക്കുന്നു, സമ്മാനങ്ങൾ കൈമാറുന്നു, അങ്ങനെ അതിനെ ഒരു ആഘോഷമാക്കി മാറ്റുന്നു. സഹോദരീസഹോദരന്മാർ തമ്മിലുള്ള ശാശ്വത ബന്ധത്തെ പ്രതീകപ്പെടുത്താൻ ഒരുപക്ഷേ സ്വർണ്ണത്തേക്കാൾ മികച്ച ഒരു സമ്മാനം ഇല്ല. ഭാഗ്യവശാൽ, സ്വർണ്ണം അത്യന്തം വൈവിധ്യമാർന്ന ഒരു ഓപ്ഷനാണ്, അത് വ്യത്യസ്ത രൂപങ്ങളിൽ ലഭ്യമാണ്. അതിനാൽ ഒരു തികഞ്ഞ സമ്മാനം കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. 

ക്ലാസിക് റൂട്ടിൽ പോകുക

നിങ്ങൾ ആദ്യമായി സ്വർണ്ണാഭരണങ്ങൾ വാങ്ങുന്ന ആളാണെങ്കിൽ അല്ലെങ്കിൽ കൂടപ്പിറപ്പിന്റെ അഭിരുചികളെ കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, സ്വർണ്ണ നാണയങ്ങളും ബാറുകളും ഏറ്റവും സുരക്ഷിതമായ ഓപ്ഷനുകളിൽ പെടുന്നു. അവ അമൂല്യമാണെന്നു മാത്രമല്ല, നിങ്ങളുടെ കൂടപ്പിറപ്പുകളുടെ താത്പര്യത്തിനും ശൈലിക്കും ചേർച്ചയിലുള്ള ഒരു ആഭരണമാക്കി അവ മാറ്റാനും സാധിക്കും. സമ്മാനം കൂടുതൽ അവിസ്മരണീയവും അവസരത്തിന് യോജിക്കുന്നതുമാക്കാൻ ചില ചില്ലറ സ്വർണ്ണ വ്യാപാരികൾ സ്വർണ്ണ നാണയങ്ങളിലും ബാറുകളിലും പ്രത്യേക രാഖി ഡിസൈനുകൾ പതിപ്പിക്കാറുണ്ട്. 

സ്വർണ്ണ രാഖികൾ

 gold jewellery
Jewellery Credits: Vaibhav Jewellers 

കഴിഞ്ഞ കുറെ വർഷങ്ങളായി, സ്വർണ്ണ രാഖികൾ വളരെ പ്രചാരമുള്ള ഒരു സമ്മാനദാന ഇനമായി മാറിയിരിക്കുന്നു. ഈ രാഖികൾ നിങ്ങളുടെ വാത്സല്യത്തിന്റെ ഒരു സ്മരണിക മാത്രമല്ല; സ്വർണ്ണമായതിനാൽ അവ കൂടുതൽ കാലം നീണ്ടുനിൽക്കുകയും ചെയ്യുന്നു. രാഖി ലഭിക്കുന്നത് സാധാരണയായി ആങ്ങളമാർക്കാണെങ്കിലും; ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ലുംഭ രാഖി ആഘോഷിക്കുന്നവരുണ്ട്. ഈ വേളയിൽ നാത്തൂന് രാഖി സമ്മാനിക്കുന്ന പതിവുണ്ട്. ഇന്ന്, പുഷ്പമാതൃകകളും ആത്മീയ ചിഹ്നങ്ങളും മുതൽ സമകാലിക അമൂർത്ത രൂപങ്ങളും വരെയുള്ള ഒട്ടനവധി മനോഹരമായ ഡിസൈനുകളിലുള്ള സ്വർണ്ണ രാഖികളുടെ വിശാലമായ ശേഖരം നിങ്ങൾക്ക് കണ്ടെത്താനാകും. നിങ്ങൾക്ക് ഈ രാഖികൾ പ്രത്യേക അലങ്കാരങ്ങൾ അല്ലെങ്കിൽ ഇനീഷ്യലുകൾ ഉപയോഗിച്ച് ഇഷ്ടാനുസൃതമാക്കാൻ കഴിയും, അങ്ങനെ അവ പെൻഡന്റുകളായും ഉപയോഗിക്കാം. 

സ്വർണ കാഡ  

 gold jewellery
Jeweller Credits: Gold kada Plain (Curated by the Brand Poonam Soni)

കാലാതീതമായ ഭംഗി നിമിത്തം വളരെ ജനപ്രീതിയാർജിച്ച, പുരുഷന്മാർക്കുള്ള ഒരു ആക്സസറിയാണ് കാഡകൾ. സ്നേഹവും അനുകമ്പയും പരിശുദ്ധിയും നിറഞ്ഞ ശാശ്വത ബന്ധത്തെ പ്രതീകപ്പെടുത്താനായി എല്ലാത്തരം വസ്ത്രങ്ങളുമായി ഇണങ്ങുന്ന ഒരു സ്വർണ്ണ കാഡ ആങ്ങളയ്ക്ക് സമ്മാനിക്കുന്നതിനെ കുറിച്ചു നിങ്ങൾക്ക് ചിന്തിക്കാവുന്നതാണ്. അകത്ത് ഒരു പ്രത്യേക സന്ദേശമോ നിങ്ങളുടെ ആങ്ങളയുടെ പേരോ ആലേഖനം ചെയ്തുകൊണ്ട് നിങ്ങൾക്ക് സമ്മാനം വ്യക്തിഗതമാക്കാൻ കഴിയും.

ബ്രേസ്ലെറ്റുകൾ അല്ലെങ്കിൽ കമ്മലുകൾ

 gold jewellery
Jeweller Credits: Gold Kada Plain (Curated by the Brand Poonam Soni)

നേരെമറിച്ച്, പെങ്ങൾക്കായി നിങ്ങൾ ഒരു മനോഹരമായ സമ്മാനം തേടുകയാണെങ്കിൽ, സ്വർണ്ണത്തിൽ നിർമ്മിച്ച സങ്കീർണ്ണമായ ചാൻഡ്ബലികൾ ഒരു മികച്ച സമ്മാനമായിരിക്കും. പേര് സൂചിപ്പിക്കുന്നത് പോലെ, ചന്ദ്രക്കലയുടെ ആകൃതിയിലുള്ള കമ്മലുകളാണ് ചാൻഡ്ബലികൾ, അവ പലപ്പോഴും ക്രിസ്റ്റലുകളോ രത്നക്കല്ലുകളോ പതിച്ച മുത്തുകൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയുടെ ലോലവും എന്നാൽ ആഘോഷങ്ങൾക്കു യോജിച്ചതുമായ രൂപകൽപ്പന അവയെ പരമ്പരാഗത ആഘോഷങ്ങൾക്ക് അനുയോജ്യമാക്കുന്നു. കൂടുതൽ വൈവിധ്യമാർന്ന ഒരു തിരഞ്ഞെടുപ്പ് എന്ന നിലയിൽ, പ്ലെയിനായ അല്ലെങ്കിൽ വജ്രങ്ങളോ മറ്റ് രത്നക്കല്ലുകളോ പതിച്ച ഒരു സ്വർണ്ണ ബ്രേസ്ലെറ്റ് പരമ്പരാഗതവും സമകാലികവുമായ വസ്ത്രങ്ങളുമായി നന്നായി ഇണങ്ങുന്നതാണ്. 

ഡിജിറ്റൽ ഗോൾഡ് 

 smartphone
 

നിങ്ങൾക്ക് സമ്മാനിക്കാൻ കഴിയുന്ന ഭൗതിക സ്വർണ്ണമല്ലാത്ത ഒന്നാണ് ഡിജിറ്റൽ സ്വർണ്ണം. സുരക്ഷിതമായി സൂക്ഷിക്കുന്നത് സംബന്ധിച്ച ആശങ്കയില്ലാതെ 24 കാരറ്റ് സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള ഒരു നല്ല ഓപ്ഷനാണ് ഇത്. നിങ്ങൾ ഡിജിറ്റൽ സ്വർണത്തിൽ നിക്ഷേപിക്കുമ്പോൾ, അത് നിങ്ങളുടെ ഉടമസ്ഥതയിൽ MMTC-PAMP നിലവറകളിൽ സൂക്ഷിക്കുന്നു. അവ ഏത് സമയത്തും MMTC-PAMP-ൽ നിന്ന് 24 കാരറ്റുള്ള അല്ലെങ്കിൽ 999.9 ശുദ്ധമായ സ്വർണ്ണ നാണയങ്ങളായോ കട്ടികളായോ വീണ്ടെടുക്കാവുന്നതാണ്. ഡിജിറ്റൽ സ്വർണം വാങ്ങുമ്പോൾ ഇടപാടുകൾക്കായുള്ള ചാർജുകളോ പണിക്കൂലിയോ നൽകേണ്ടതില്ല എന്നതാണ് ഏറ്റവും മികച്ച കാര്യം. കൂടാതെ, പല മൊബൈൽ പേയ്മെന്റ് ഓപ്ഷനുകളിലൂടെയും നെറ്റ്ബാങ്കിംഗിലൂടെയും നിങ്ങൾക്ക് എത്ര തുകയ്ക്കു വേണമെങ്കിലും സ്വർണം വാങ്ങാവുന്നതാണ്. 

ഉപസംഹാരം

സ്വർണ്ണം രക്ഷാബന്ധനുള്ള ഒരു മികച്ച സമ്മാന ഓപ്ഷനാണ്, കാരണം അത് പരമ്പരാഗതമാണ്, വൈവിധ്യമാർന്നതാണ്, അതിന്റെ മൂല്യം കാലക്രമേണ വർദ്ധിക്കുകയേ ഉള്ളൂ, അതു നിങ്ങളുടെ പ്രിയപ്പെട്ടവർക്കു പണപ്പെരുപ്പത്തിൽനിന്നുള്ള സംരക്ഷണം ഉറപ്പാക്കുന്നു. നിങ്ങൾ ആഭരണങ്ങൾ, നാണയങ്ങൾ, ഗോൾഡ് ഇടിഎഫുകൾ, ഡിജിറ്റൽ ഗോൾഡ്, സോവ്റിൻ ഗോൾഡ് ബോണ്ടുകൾ എന്നിവയിൽ ഏതിൽ നിക്ഷേപിച്ചാലും, ഒരു സ്വർണ്ണ സമ്മാനം രക്ഷാബന്ധൻ ഉത്സവം പോലെ പവിത്രവും മാന്ത്രികവുമാണ്. നിങ്ങൾ സ്വർണ്ണം