Published: 04 Nov 2021

സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് എന്താണ് അറിഞ്ഞിരിക്കേണ്ടത്?

man at laptop

സ്വർണത്തിൽ ഉള്ള നിക്ഷേപം പരമ്പരാഗതമായി ഉരുപ്പടികൾ കൈമാറ്റം ചെയ്തുകൊണ്ടുള്ള ലളിതമായ ഒരു കൈമാറ്റമായിരുന്നു. പക്ഷെ കാലക്രമത്തിൽ സ്വർണത്തിൽ നിക്ഷേപിക്കുന്നതിന് പുതിയ മാർഗങ്ങൾ വിപണിയിൽ നിലവിൽ വന്നിരിക്കുന്നു. ഇത്തരത്തിൽ വിക്രയം ചെയ്യാൻ സാധിക്കുന്ന ഒരു മാർഗമാണ് ഗോൾഡ് ഫ്യൂച്ചേഴ്സ്, അത് സ്വർണ വിപണിയും ഫ്യുചേഴ്‌സ് ട്രേഡിങിന്റെ സിദ്ധാന്തങ്ങളും സമന്വയിപ്പിക്കുന്ന ഒന്നാണ്.

നിങ്ങൾ ഗോൾഡ് ഫ്യുച്ചറുകളിൽ നിക്ഷേപിക്കാൻ താത്പര്യപ്പെടുന്നു എങ്കിൽ, ലളിതമെങ്കിലും പ്രധാനപ്പെട്ട ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അറിഞ്ഞിരിക്കുന്നത് പ്രധാനമാണ്.

എങ്ങനെയാണു ഗോൾഡ് ഫ്യുച്ചറുകൾ വിക്രയം ചെയ്യപ്പെടുന്നത്?

ഇന്ത്യയിൽ ഗോൾഡ് ഫ്യുച്ചറുകൾ ഒരു ഗ്രാം മുതൽ ഒരു കിലോ വരെയുള്ള അളവിൽ BSE, NSE, MCX (മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) എന്നിവയിൽ വിക്രയം ചെയ്യാവുന്നതാണ്. ഭാവിയിലെ ഒരു നിർദിഷ്ട തീയതിയിൽ കരാറിൽ പറഞ്ഞിട്ടുള്ള തുകയ്ക്ക് സ്വർണം വാങ്ങാനോ വിൽക്കാനോ ഗോൾഡ് ഫ്യുച്ചറുകൾ വാങ്ങുന്നയാൾ ഒരു കരാറിൽ ഏർപ്പെടുന്നു. കരാറിൽ ഒരു നിശ്ചിത അളവിലുള്ള സ്വർണം പ്രതിപാദിച്ചിട്ടുണ്ടെങ്കിലും, വിക്രയം ചെയ്യുന്ന ആൾ അതിനുള്ള തുക മുഴുവനായും ഒറ്റയടിക്കു അടയ്‌ക്കേണ്ടതില്ല. പകരം ആകെ തുകയുടെ ഒരു ചെറിയ ശതമാനമായ “മാർജിൻ” നിങ്ങൾക്ക് അടയ്ക്കാവുന്നതാണ്.

മറ്റു നിക്ഷേപങ്ങളെ പോലെതന്നെ, കരാർ കാലയളവിൽ സ്വർണത്തിന്റെ വില എത്തരത്തിൽ നീങ്ങുന്നു എന്നുള്ളതിന്റെ അടിസ്ഥാനത്തിൽ ഗോൾഡ് ഫ്യുച്ചറുകളുടെ കരാറിലൂടെ നിങ്ങൾ പണം നേടുന്നതിനോ നഷ്ടപ്പെടുന്നതിനോ ഉള്ള സാധ്യതയുണ്ട്. വിലയിലെ മാറ്റങ്ങൾ (മേൽപ്പോട്ടും കീഴ്പ്പോട്ടും) അളക്കുന്നത് വിപണിയിൽ വില വ്യതിയാനം അളക്കുന്നതിനായുള്ള ടിക്സിൽ ആണ്. ഉദാഹരണത്തിന്, ഒരു MCX ഗോൾഡ് ഫ്യുച്ചർ കരാറിൽ ടിക്കിന്റെ അളവ് 0.01 (10 ഗ്രാമിന് 1 രൂപ) ആണ്. അപ്പോൾ, നിങ്ങൾക്ക് ഉള്ളത് 1 കിലോയുടെ (1000 ഗ്രാമുകൾ) ലോട്ട് സൈസ് ആണെങ്കിൽ നിങ്ങളുടെ ലാഭം അല്ലെങ്കിൽ നഷ്ടം ഓരോ ടിക്ക് നീക്കത്തിനും 100 രൂപ ആയിരിക്കും. കരാർ കാലയളവിൽ സ്വർണത്തിന്റെ വിലയുടെ നീക്കത്തിൽ നിന്ന് നിങ്ങള്ക്ക് ലാഭം ലഭിക്കുകയോ അല്ലെങ്കിൽ കരാറിന് ഒടുവിൽ സ്വർണം ഡെലിവറി ആയി ലഭിക്കുന്നതിന് തിരഞ്ഞെടുക്കുകയോ ചെയ്യാവുന്നതാണ്.

നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് ചേരുന്നത് എന്ത് - ഹ്രസ്വകാല കരാറോ ദീർഘകാല കരാറോ?

ഗോൾഡ് ഫ്യുച്ചർ കരാറുകൾ വില വ്യതിയാനങ്ങൾക്ക് എതിരെ പരിരക്ഷ നൽകുകയും ഊഹത്തിലൂടെ ലാഭം നേടുന്നതിനുള്ള അവസരം നൽകുകയും ചെയ്യുന്നു. സ്വർണത്തിന്റെ ഇറക്കുമതി, കയറ്റുമതി, നിർമാണം, അല്ലെങ്കിൽ വിക്രയം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ബിസിനസുകൾക്കു ഗോൾഡ് ഫ്യൂച്ചേഴ്സ് കരാറുകൾ ഉപയോഗിച്ച് റിസ്കിനെതിരെ സംരക്ഷണം നേടാനും ചെറിയ കാലയളവിലെ സാധ്യമായ നഷ്ടങ്ങൾ നികത്താനും സാധിക്കുന്നതാണ്.

സാധാരണ നിക്ഷേപകർക്ക് ടിക്കിന്റെ ചലനം ഉപയോഗിച്ചും ലാഭം ഉണ്ടാക്കാവുന്നതാണ്. മിക്കവാറും ആളുകൾ ഗോൾഡ് ഫ്യുച്ചറുകളെ ചെറിയ കാലയളവിലെ പരിരക്ഷ എന്ന നിലയ്ക്ക് ഉപയോഗിക്കുമ്പോൾ, ഭാവിയിൽ വർധിച്ചേക്കാവുന്ന സ്വർണ വിലയിൽനിന്ന് ലാഭം നേടാൻ ഉദ്ദേശിക്കുന്ന നിക്ഷേപകർക്ക് ഒരു വർഷം വരെ നീളുന്ന നീണ്ട കാലയളവിലേക്കും കരാറുകൾ സ്ഥാപിക്കാവുന്നതാണ്.

ഏതുതരം വിശകലനവും നിക്ഷേപ സമീപനവുമാണ് നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത്?

ഗോൾഡ് ഫ്യൂച്ചേഴ്സ് നിക്ഷേപകർക്ക് അവരുടെ നിക്ഷേപങ്ങൾക്ക് അടിസ്ഥാനപരയമായതോ സാങ്കേതികപരമായതോ അല്ലെങ്കിൽ രണ്ടും കൂടി ചേരുന്നതോ ആയ സമീപനം സ്വീകരിക്കാവുന്നതാണ്. അടിസ്ഥാനപരമായ വിശകലനം കണക്കിൽ എടുക്കുക സ്വർണത്തിന്റെ ആവശ്യ – ലഭ്യതാ ഗതികൾ, വർത്തമാനകാല സംഭവങ്ങൾ, വിപണിയുടെ അവസ്ഥ, ധനകാര്യ ചക്രം തുടങ്ങിയവയാണ്. സാങ്കേതിക വിശകലനം ഉപയോഗിക്കുന്നത് ആവട്ടെ, വില പട്ടികകൾ, ഇൻഡിക്കേറ്ററുകൾ, ഫിബോനാച്ചി സീക്വൻസ്, മോമെന്റം ഓസിലേറ്ററുകൾ തുടങ്ങിയ ഉപാധികൾ ഉപയോഗിച്ചുള്ള ശാസ്ത്രിയമായ സമീപനമാണ്. അടിസ്ഥാനപരമായ വിശകലനങ്ങൾ ആസ്തിയുടെ യഥാർത്ഥ മൂല്യം മനസിലാക്കാൻ ശ്രമിക്കുമ്പോൾ, സാങ്കേതികമായ വിശകലനം ഭാവിയിലെ വില വ്യതിയാനങ്ങളെയാണ് മനസിലാക്കാൻ ഉദ്യമിക്കുന്നത്. ഗോൾഡ് ഫ്യുച്ചറുകളിൽ നിക്ഷേപിക്കുന്നവർക്ക് ഈ രണ്ടു വിശകലനങ്ങളിൽ നിന്നും ഉൾക്കാഴ്ചകൾ ലഭിക്കുന്നതാണ്.

ഗോൾഡ് ഫ്യുച്ചറുകളിൽ വിപണിയുടെ പ്രവണതകൾക്ക് ഉള്ള സ്വാധീനം നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ?

സ്വർണ വിപണിയെ മനസിലാക്കുക എന്നത് സ്വർണത്തിന്റെ വിലയെ ബാധിക്കുന്ന എല്ലാത്തിനെയും പറ്റി മനസിലാക്കുക എന്ന വിശാലമായ ഒരു പ്രയോഗമാണ്. ഒരു ഗോൾഡ് ഫ്യൂച്ചേഴ്സ് നിക്ഷേപകൻ എന്ന നിലക്ക് നിങ്ങൾ യു എസ് ഡോളറിന്റെ മൂല്യം, ബോണ്ടുകളുടെ മൂല്യം, സർക്കാരിന്റെ ഓഹരി നിരക്ക്, സ്വർണ വിലയെ ബാധിക്കുന്ന മറ്റു പ്രധാന സാമ്പത്തിക തീരുമാനങ്ങൾ എന്നിവയെപ്പറ്റി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇവയ്ക്കു പുറമേ, കല്യാണ സീസൺ, കൃഷി മാതൃകകൾ എന്നിവയും ഇന്ത്യയിൽ സ്വർണത്തിന്റെ വിലയെ ബാധിക്കാറുണ്ട്. സ്വർണത്തിന്റെ വിപണിയിൽ ചലനം സൃഷ്ടിക്കാവുന്ന മറ്റൊരു ഘടകം ആണ് സെൻട്രൽ ബാങ്കിന്റെ ഉയർന്ന അളവുകളിൽ ഉള്ള സ്വർണ വിക്രയം. 

നിങ്ങൾ ഏതുതരം പദ്ധതിയാണ് പിന്തുടരാൻ ഉദ്ദേശിക്കുന്നത്?

ഇക്വിറ്റി നിക്ഷേപങ്ങൾ പോലെ തന്നെ ശക്തമോ മൃദുവോ ആയ സ്ഥാനം നേടുകയും അതിൽ അടിസ്ഥനപ്പെടുത്തി നിങ്ങളുടെ നിക്ഷേപ പദ്ധതി വളർത്തുകളയും വേണം. ഇത് കൂടാതെ, നിങ്ങളുടെ പ്രവർത്തന രീതിയും നിങ്ങളുടെ നിക്ഷേപ പദ്ധതിയിൽ ഒരു പങ്കു വഹിക്കുന്നുണ്ട്. ഒരു സെഷനിൽ പല തവണ കയറി ഇറങ്ങുന്ന ഒരു സ്‌കാൽപ്പർ ആയി നിങ്ങൾക്ക് പ്രവർത്തിക്കാവുന്നതാണ്. അത്രയ്ക്ക് നിരന്തരമല്ലാത്ത മറ്റൊരു പദ്ധതിയാണ് ഒരു ദിവസമെങ്കിലും നിങ്ങൾ നിങ്ങളുടെ സ്ഥിതി നിലനിർത്തി മൂല്യത്തിന്റെ നീക്കം നിരീക്ഷിക്കുന്ന ഡേ ട്രേഡിങ്ങ്. ഒരു പൊസിഷൻ ട്രേഡർ എപ്പോഴും ചാഞ്ചാട്ടങ്ങൾക്കുമേൽ പ്രവണതകൾക്ക് മുൻഗണന കൊടുക്കുന്നു. ഇതിനാൽ അയാളുടെ വിക്രയം കുറവായിരിക്കും. നിങ്ങളുടെ സ്ഥിതി എന്ത് തന്നെയായാലും അതിലേക്കു കടക്കുന്നതിനു മുമ്പ് അതിന്റെ കാരണം മനസ്സിലാക്കുന്നുവെന്നും ആ ട്രേഡിംഗ് പ്ലാനിൽ നിങ്ങൾ തുടരുന്നുവെന്നും ഉറപ്പുവരുത്തുക.

കരാറിനെ പറ്റി കൃത്യമായ അറിവും വ്യക്തമായ ഒരു നിക്ഷേപ പദ്ധതിയും ഉണ്ടെങ്കിൽ, ഗോൾഡ് ഫ്യൂച്ചേഴ്സിലുള്ള നിക്ഷേപം ലാഭകരമായ ഒരു തീരുമാനമാണ്. ഗോൾഡ് ഫ്യൂച്ചറുകളിൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് ഈ ചോദ്യങ്ങൾക്ക് സ്വയം ഉത്തരം കണ്ടെത്തിക്കൊണ്ട് വ്യക്തമായ ഒരു അറിവ് നേടിയെടുക്കുക.