Published: 02 Apr 2018

കാനഡയിൽ ഹാൾമാർക്ക് ചെയ്ത സ്വർണം എങ്ങനെ വാങ്ങാം

Canadian gold hallmarking standards.

കനേഡിയയുടെ ഹാൾമാർക്ക് രീതികൾ ഫ്രഞ്ചുകാരുടേതിന് സമാനമാണെന്ന് നിങ്ങൾക്കറിയാമോ? കാനഡയിൽ കുടിയേറിയ ആദ്യത്തെ അധിനിവേശക്കാരും ഇവിടെയെത്തിയ ആദ്യത്തെ ആഭരണ നിർമ്മാണക്കാരും ഫ്രഞ്ചുകാർ ആയതിനാൽ ഇവിടെയുള്ള സ്വർണാഭരങ്ങളുടെ സിംഹഭാഗവും ഫ്രാൻസിനാൽ സ്വാധീനിക്കപ്പെടുന്നതാണ്1!

നിങ്ങളുടെ ബന്ധുക്കളെ കാണാനുള്ള ഒരു യാത്രക്കിടയിലോ ധാരാളം പണം കയ്യിലുള്ള ഒരു അവധിക്കാലത്തോ കാനഡയിൽ നിന്ന് നിങ്ങൾ സ്വർണം വാങ്ങുകയാണെങ്കിൽ നിങ്ങൾ പാലിക്കേണ്ടി വരുന്ന നിയമങ്ങൾ എന്തൊക്കെയാണ്? നമുക്കതൊന്നു പരിശോധിക്കാം.

കാനഡയിൽ, 1996-ൽ രൂപീകരിക്കപ്പെട്ട പ്രെഷ്യസ് മെറ്റൽസ് മാർക്കിംഗ് ആക്ടിനെ അടിസ്ഥാനമാക്കിയാണ് ഹാൾമാർക്ക് ചെയ്യുന്ന നടപടിക്രമങ്ങൾ പിന്തുടരുന്നത്

ഹാൾമാർക്ക് ചെയ്യുന്നതിനും അതിന്റെ കൃത്യത പാലിക്കുന്നതും ഉള്ള പ്രധാന ഉത്തരവാദിത്തം ഡീലർമാർക്ക് - നിർമ്മാതാക്കൾ, ഇറക്കുമതിക്കാർ, മൊത്തക്കച്ചവടക്കാർ, ചെറുകിട വ്യാപാരികൾ (CEO-മാർ, മാനേജർമാർ, ഉദ്യോഗസ്ഥർ അല്ലെങ്കിൽ ഏജന്റുമാർ എന്നിവർക്ക്) – ആയിരിക്കും. കാനഡയിലെ രജിസ്റ്റർ ഓഫ് ട്രേഡ്മാർക്ക് ഇൻഡസ്ട്രിക്ക് കീഴിൽ ഹാൾമാർക്ക് നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. ഡീലർമാർക്ക് ദേശീയ ഹാൾമാർക്ക് ചിഹ്നം ഉപയോഗിക്കാൻ അനുവാദമുണ്ട് - “C”എന്ന അക്ഷരത്തിനുള്ളിലായി മുദ്ര ചെയ്തിരിക്കുന്ന മേപ്പിൾ ഇലയാണ് ഈ ചിഹ്നം.

സാധാരണയായി ഒരു മോതിരത്തിന്റെ ഉൾഭാഗത്തോ മാലയുടെ കൊളുത്തിന്റെ വശങ്ങളിലോ K എന്ന അക്ഷരത്തിനോട് ചേർന്ന് ചില അക്കങ്ങൾ മുദ്ര ചെയ്തിട്ടുണ്ടാവും. ഇത് കാരറ്റ് ഘടനയെ വെളിവാക്കുന്നു. കാരറ്റുകൾക്കനുസരിച്ചുള്ള സ്വർണ ഘടനാ പട്ടികയുടെ അടയാളങ്ങൾ ഓരോ മുദ്രയ്ക്കുമായി ii iii എന്നിങ്ങനെയാണ്:

How to buy hallmarked gold in Canada

രണ്ട് രീതികളിൽ സൂചിപ്പിക്കപ്പെടുന്നു: 24 കാരറ്റ് അല്ലെങ്കിൽ 1000/1000 (1000 ഭാഗങ്ങളിൽ 999 ഭാഗങ്ങളെങ്കിലും ശുദ്ധമായ സ്വർണം). കാനഡയിൽ നിന്ന് സ്വർണം വാങ്ങി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നിങ്ങൾ പദ്ധതിയിടുന്നു എങ്കിൽ അതിനാവശ്യമായ നിയമങ്ങളും ചട്ടങ്ങളും മനസിലാക്കാൻ വേണ്ടി നിങ്ങളിത് ഉറപ്പായും വായിക്കുക. സ്വർണവുമായി യാത്ര ചെയ്യുമ്പോൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം