Published: 20 Feb 2018

സ്വർണ്ണത്തോടുള്ള ഇന്ത്യയുടെ അനശ്വര സ്നേഹം

India's love and affection for gold

ആധുനിക ഇന്ത്യയെ ഒന്നിപ്പിക്കുന്നത് മൂന്ന് സംഗതികളാണ്: ക്രിക്കറ്റും ഷാരൂഖ് ഖാനും സ്വർണ്ണവും. ആദ്യ രണ്ടിനെയും 'ഹിറ്റും മിസ്സും' ആയി പരിഗണിക്കാം. എന്നാൽ ഇന്ത്യൻ ജനനതതിയുടെ സ്വർണ്ണം വാങ്ങൽ പാരമ്പര്യത്തിന്, രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രത്തേക്കാൾ പഴക്കമുണ്ട്. ഏത് സാമ്പത്തിക വർഗ്ഗത്തിൽ പെട്ട ജനങ്ങളായാലും, സ്വർണ്ണത്തിന് വാങ്ങാൻ കഴിയുന്ന ഏറ്റവും വിലപ്പെട്ട ഒന്നായാണ് സ്വർണ്ണത്തെ കാണുന്നത്. എന്തുകൊണ്ടാണ് ഇന്ത്യൻ ജനത സ്വർണ്ണത്തെ ഇത്രമാത്രം ഇഷ്ടപ്പെടുന്നത്? ഈ ചോദ്യത്തിന് ലളിതമായൊരു ഉത്തരമില്ല. ഈ ലോഹത്തിന് മതപരവും സാമൂഹ്യപരവുമായ സംസ്ക്കാരത്തിനോടുള്ള ബന്ധമാണ് ചില സാമ്പത്തിക ശാസ്ത്രജ്ഞർ കാരണമായി എടുത്ത് കാട്ടുന്നത്. തീർച്ചയായും, വിവാഹങ്ങളും ജന്മദിനവും പോലെയുള്ള ചടങ്ങുകൾക്കും ദാന്തെരാസും അക്ഷയ തൃതീയയും പോലുള്ള ഉത്സവങ്ങൾക്കും സ്വർണ്ണം അത്യന്താപേക്ഷിതമാണ്.

സ്വർണ്ണം വാങ്ങുന്ന നിക്ഷേപകരെ ആകർഷിക്കുന്നത്, സ്വർണ്ണത്തിന് കാലക്രമത്തിൽ വില കൂടുന്നതും സ്വർണ്ണത്തിന്റെ പുനർവിൽപ്പനാ മൂല്യവുമാണ്. വിവാഹാവസരങ്ങളിൽ വധുവിന് മാതാപിതാക്കൾ സ്വർണ്ണം നൽകുന്ന സമ്പ്രദായവുമായി ബന്ധപ്പെട്ട് ചില പഠനങ്ങൾ നടന്നിട്ടുണ്ട്. സ്ത്രീക്ക് ഈ സ്വർണ്ണം സാമ്പത്തികാധികാരം നൽകുന്നുവെന്നാണ് ഈ പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. മേൽപ്പറഞ്ഞ കാരണങ്ങളിൽ പലതും ഇന്ത്യൻ ജനതയുടെ സ്വർണ്ണത്തോടുള്ള പ്രണയത്തിന് പിന്നിൽ വർത്തിക്കുന്നു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് ലോകത്തിൽ സ്വർണ്ണോപഭോഗത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമായി ഇന്ത്യ ഒരുപാട് കാലമായി തുടരുകയാണ്. ഇന്ത്യയിലുള്ള കുടുംബങ്ങളിൽ ഏകദേശം 23,000 ടൺ സ്വർണ്ണമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 'ഇന്ത്യാസ് ഗോൾഡ് മാർക്കറ്റ്: ഇന്നൊവേഷൻ ആൻഡ് എവല്യൂഷൻ' എന്ന റിപ്പോർട്ട് പ്രകാരം, 2020-ഓടെ, ഇന്ത്യക്കാർ 850-നും 950-നും ഇടയിൽ സ്വർണ്ണം വാങ്ങും.

ഹ്രസ്വകാല വെല്ലുവിളികൾ ഉണ്ടെങ്കിലും (നോട്ട് നിരോധനവും ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ്), 2017 എന്ന വർഷം നിങ്ങളുടെ പുത്തൻ കമ്മൽ പോലെ തിളങ്ങുന്നുവെന്ന് വിദഗ്ധർ പറയുന്നു. ഒരു കാരണം, ജിഎസ്ടി വന്നതോടെ ഉപഭോക്താക്കൾക്ക് ഗുണനിലവാരവും സുതാര്യതയും ഉറപ്പാക്കപ്പെടുന്നു എന്നതാണ്. നൽകുന്ന തുകയ്ക്ക് തക്ക സ്വർണ്ണമാണോ ലഭിക്കുന്നതെന്ന് ആശങ്കയ്ക്ക് ഇനി അടിസ്ഥാനമില്ല. എന്തായാലും, ചാഞ്ചാടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക രംഗത്ത് നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച 'ബെറ്റ്' സ്വർണ്ണം തന്നെയാണെന്ന് കാര്യം ഉറപ്പാണ്. ഇത് വെറുതെ പറയുന്നതല്ല. 2016-ൽ വേൾഡ് ഗോൾഡ് കൗൺസിൽ ഒരു സർവേ നടത്തുകയുണ്ടായി. അതിൽ പങ്കെടുത്ത 73 ശതമാനം പേരും അഭിപ്രായപ്പെട്ടത് 'സ്വർണ്ണം എന്നെ ദീർഘകാലാടിസ്ഥാനത്തിൽ സുരക്ഷിതമാക്കുന്നു' എന്നാണ്. ഇതിൽപ്പരം മറ്റൊരു ഉറപ്പില്ലല്ലോ!