Published: 28 Aug 2017

കുബേര യന്ത്രത്തെ എന്തിന് ആരാധിക്കണം?

ഹിന്ദു മതമെന്നത് ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായതും ഇപ്പോഴും നിലവിലുള്ളതുമായ ഒരു ധർമ്മശാസ്ത്രമാണ്. ഹൈന്ദവർ വിവിധ തരത്തിലുള്ള ദേവീ ദേവന്മാരെ ആരാധിക്കുകയും ഇന്ത്യയിൽ രൂപം കൊണ്ടിട്ടുള്ള അനേകം മത പാരമ്പര്യങ്ങളെ പിന്തുടരുകയും ചെയ്യുന്നു. ദേവീ ദേവന്മാരെ കൂടാതെ ഹൈന്ദവർ മരങ്ങൾ, ചെടികൾ, പുഴകൾ തുടങ്ങിയ വസ്തുക്കളേയും ആരാധിക്കുന്നുണ്ട്.

ഇന്ത്യയിലുടനീളം ആരാധിക്കുന്ന ദേവീ ദേവന്മാരുടെ മറ്റൊരു രൂപമായാണ് യന്ത്രത്തെ കാണുന്നത്. യന്ത്രം വീടുകളിലും ക്ഷേത്രങ്ങളിലും വെച്ചാരാധിക്കുകയും ധ്യാനിക്കുകയും ചെയ്യാറുള്ള ക്ഷേത്ര ഗണിത പ്രകാരമുള്ള രൂപമാണ്.

എല്ലാ യന്ത്രങ്ങളിലും വെച്ച് കുബേര യന്ത്രമാണ് ശ്രേഷ്ഠമായതും ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്നതുമായ ക്ഷേത്ര ഗണിത രൂപം. സമ്പത്തിന്റെ ദേവനായ കുബേരനെ പ്രീതിപ്പെടുത്തി, വീടുകളിലേക്കും ജോലിസ്ഥലങ്ങളിലേക്കും സ്വർണ്ണവും പണവും വന്നുചേരാനായി ഈ യന്ത്രത്തെ പൂജിക്കുന്നു.

കുബേര യന്ത്രമെന്നത് ഒരു വിഷമകരമായ രൂപകൽപ്പനയാണ്, ചെറിയ ലോഹം പ്രധാനമായും സ്വർണ്ണം കൊണ്ടുള്ള തകിടുകൊണ്ടാണ് യന്ത്രമുണ്ടാക്കുന്നത്. കുബേരനെ വടക്കു ദിക്കിന്റെ അധിപനായാണ് കണക്കാക്കുന്നത്, അതുകൊണ്ടു തന്നെ ഈ യന്ത്രം വടക്കു ദിക്കിലേക്ക് തിരിച്ച് പ്രതിഷ്ഠിക്കുന്നത്. കുബേര യന്ത്രത്തെ പൂജിക്കുന്നവർക്ക് നിധി ലഭിക്കുമെന്നാണ് വിശ്വാസം, സ്വകാര്യ ജീവിതത്തിലും ജോലിയിലും അഭിവൃദ്ധി ലഭിക്കുകയും ചെയ്യും.

ഇന്ത്യയുടെ തെക്കേഭാഗത്ത്, കുബേര യന്ത്രം അരിപ്പൊടികൊണ്ട് നിലത്ത് വരക്കുന്ന കുബേര കോലമായാണ് അറിയപ്പെടുന്നത്. കുബേര കോലം ഇന്ത്യൻ രംഗോലിയോട് സാമ്യമുള്ളതാണ്, ഇത് തെക്കേ ഇന്ത്യയിലെ അനേകം വീടുകളിൽ കാണാൻ സാധിക്കും. ചിത്രകലയിലെ അറിയപ്പെടുന്ന രൂപമായ കോലം, ചോക്ക് പൊടി അല്ലെങ്കിൽ അരിപ്പൊടി കൊണ്ടാണ് വരക്കുന്നത്.

കുബേര യന്ത്രത്തോട് സാദൃശ്യമുള്ള കുബേര കോലം ഒരു രഹസ്യ ചതുരമാണ്. അത് സമ്പത്തിനെയും ഭാഗ്യത്തെയും വിളിച്ചു വരുത്തുമെന്ന് വിശ്വസിക്കുന്നു. ഒൻപത് ചതുരങ്ങളുള്ള കുബേര കോലം നിർമ്മിക്കുന്നത് വരകളാൽ ബന്ധിക്കപ്പെട്ട കുത്തുകൾ കൊണ്ടാണ്. 20, 21, 22, 23, 24, 25, 26, 27, 28-തുടങ്ങിയ അക്കങ്ങൾ എഴുതിയ ചതുരങ്ങളിൽ ഒരു നാണയവും പൂക്കളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. സുടോക്കു പസിൽ പോലെ എല്ലാ ശ്രേണികളിലും 72 കൽപ്പനകൾ വരെ ഉണ്ട്.

കുബേര യന്ത്രം പോലെ തന്നെ ശ്രീ ലക്ഷ്മീ യന്ത്രത്തെയും സമ്പത്ത്, വിജയം എന്നിവ ലഭിക്കുന്നതിനായി പൂജിക്കുന്നു. ലക്ഷ്മീ ദേവി എന്നത് സ്വർണ്ണത്തിന്റെ ദേവതയാണ്, അവർ ഭക്തർക്കുമേൽ സ്വർണ്ണവും സ്വർണ്ണ നാണയങ്ങളും വർഷിക്കുന്നു. ശ്രീ യന്ത്രം ശക്തിയുടെയും ഊർജ്ജത്തിന്റെയും ഉറവിടമാണ്, അതുകൊണ്ടുതന്നെ നിങ്ങൾ ആഗ്രഹിക്കുന്ന ഐശ്വര്യവും സമ്പത്തും കൈവരാൻ യന്ത്രത്തെ ദിവസവും പൂജിക്കേണ്ടതാണ്.