Published: 07 Jan 2019

സുരക്ഷിതമായി എങ്ങനെ സ്വർണ്ണം വാങ്ങാം?

സ്വർണ്ണം വാങ്ങുന്ന കാര്യം പരിഗണിക്കുമ്പോൾ, സ്വർണ്ണത്തിന്റെ ഗുണനിലവാരവും അളവും പരിശുദ്ധിയും ഉറപ്പുവരുത്തുക എന്നതിനാണ് പ്രാഥമിക പരിഗണന നൽകേണ്ടത്. ആ ഉറപ്പ് ലഭിക്കാൻ നിങ്ങളെ സഹായിക്കുന്നതിന്, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിന്റെ ഒരു പട്ടികയാണ് ഇവിടെ നൽകുന്നത്. അടുത്ത തവണ നിങ്ങൾ സ്വർണ്ണം വാങ്ങുമ്പോൾ ഇക്കാര്യങ്ങളെല്ലാം നിങ്ങൾ മനസ്സിൽ സൂക്ഷിക്കുക:

  1. BIS ഹാൾമാർക്ക് അടയാളങ്ങൾ പരിശോധിക്കുക

    ഇതിൽ നാല് അടയാളങ്ങളുണ്ട്:

    • BIS ലോഗോ

      ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) നിശ്ചയിച്ചിട്ടുള്ള ഗുണനിലവാരവും പരിശുദ്ധിയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളെല്ലാം ആഭരണം പാലിക്കുന്നുണ്ടെന്നാണ് ഈ അടയാളങ്ങൾ സൂചിപ്പിക്കുന്നത്.

    • സ്വർണ്ണത്തിന്റെ പരിശുദ്ധി ഗ്രേഡും ഫൈൻനസും

      സ്വർണ്ണത്തിന്റെ പരിശുദ്ധി ചിത്രീകരിക്കുന്ന ഒരു കോഡ്

      22 കാരറ്റ് സ്വർണ്ണമാണെന്നാണ് 22K916 എന്നതിനർത്ഥം

      18 കാരറ്റ് സ്വർണ്ണമാണെന്നാണ് 18K750 എന്നതിനർത്ഥം

      14 കാരറ്റ് സ്വർണ്ണമാണെന്നാണ് 14K585 എന്നതിനർത്ഥം

    • ജ്വല്ലറി സ്ഥാപനത്തിന്റെ തിരിച്ചറിയൽ മുദ്ര

      BIS ലൈസൻസുള്ള എല്ലാ ജ്വല്ലറി സ്ഥാപനങ്ങൾക്കും ഒരു അതുല്യ അടയാളം നൽകപ്പെടുന്നു. ഒരു നിർദ്ദിഷ്ട സ്വല്ലറി സ്ഥാപനത്തിന് ലൈസൻസ് ലഭിച്ചിട്ടുണ്ടോയെന്ന് BIS വെബ്സൈറ്റിൽ നിന്ന് പരിശോധിച്ചുറപ്പാക്കാവുന്നതാണ്.

    • ഹാൾമാർക്കിംഗ് കേന്ദ്രത്തിന്റെ തിരിച്ചറിയൽ മുദ്ര

      രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള എല്ലാ അസേയിംഗ് ആൻഡ് ഹാൾമാർക്കിംഗ് കേന്ദ്രത്തിനും (AHC) നിയോഗിച്ച് നൽകുന്ന ഒരു അതുല്യ അടയാളം. BIS വെബ്സൈറ്റിൽ നിന്ന് ഇതും പരിശോധിച്ചുറപ്പാക്കാവുന്നതാണ്.

  2. ശരിയായ ചെലവ് കണക്കാക്കുക

    നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കുന്നതിനാൽ സ്വർണ്ണാഭരണത്തിന്റെ അന്തിമ വില, പല ജ്വല്ലറി സ്ഥാപനങ്ങളിലും വ്യത്യാസപ്പെട്ടിരിക്കും.

    അതിനാൽ, വാങ്ങുന്നതിന് മുമ്പ്, ഒന്നിലധികം ജ്വല്ലറി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വില അന്വേഷിച്ചറിയേണ്ടത് പ്രധാനമാണ്.

    എന്നിരുന്നാലും,mygoldguide.com സന്ദർശിച്ച്, അവിറ്റെ നൽകിയിട്ടുള്ള തത്സമയ സ്വർണ്ണവില പരിശോധിക്കുന്നതിലൂടെ നിങ്ങൾക്ക് വിലയെ കുറിച്ച് ഒരു ഏകദേശ ധാരണ ലഭിക്കും.

  3. നിങ്ങളിൽ നിന്ന് അമിത വില ഈടാക്കിയിട്ടില്ലെന്ന് ഉറപ്പാക്കുക

    ഇനത്തിന്റെ ഭാരം അനുസരിച്ച് പണിക്കൂലി കണക്കാക്കുക.

    സ്വർണ്ണവിലയുടെ 5 ശതമാനം മുതൽ 10 ശതമാനം വരെയാണ് പണിക്കൂലിയായി നിശ്ചയിക്കുക.. എന്നിരുന്നാലും, പണിക്കൂലിയും പല ജ്വല്ലറി സ്ഥാപനങ്ങളിലും വ്യത്യാസപ്പെട്ടിരിക്കും.

  4. കാരറ്റേജ് അറിയുക

    കാരറ്റേജ് കൂടുന്തോറും സ്വർണ്ണത്തിന്റെ പരിശുദ്ധിയും കൂടും.

    24K എന്നാൽ ശുദ്ധ സ്വർണ്ണമാണ്; 22K സ്വർണ്ണവും 18K സ്വർണ്ണവും, ബലവും ഈടും വർദ്ധിപ്പിക്കാൻ മറ്റ് ലോഹങ്ങൾ കൂട്ടിച്ചേർത്തിട്ടുള്ളതാണ്.

  5. യഥാർത്ഥ തൂക്കം പരിശോധിക്കുക

    ചെലവ് കണക്കാക്കാൻ, സ്വർണ്ണത്തിന്റെ തൂക്കം മാത്രമാണ് ജ്വല്ലറി സ്ഥാപനം പരിഗണിക്കുന്നതെന്നും ആഭരണത്തിൽ കല്ലുകൾ പരിഗണിക്കുന്നില്ലെന്നും ഉറപ്പാക്കുക.

    ചിലപ്പോൾ, വേറൊരു ലോഹം ഉപയോഗിക്കാകും വിളക്കിച്ചേർക്കൽ നടത്തിയിരിക്കുന്നത്.

    അതുകൊണ്ട്, സ്വർണ്ണ വിലയിൽ നിന്ന്, വിളക്കിച്ചേർക്കാൻ ഉപയോഗിച്ച ലോഹത്തിന്റെ വിലയും തൂക്കവും കുറച്ചിട്ടില്ലേ എന്ന് ചോദിച്ചുകൊണ്ട് അക്കാര്യം ഉറപ്പാക്കുക.

  6. റീട്ടേൺ, റീഫണ്ട്, തിരിച്ചുവാങ്ങൽ നയം പരിശോധിക്കുക

    സ്വർണ്ണാഭരണം പിന്നീട് വിൽക്കാൻ/റീസൈക്കിൾ ചെയ്യാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും.

    നിങ്ങൾ സ്വർണ്ണം വിൽക്കാൻ തീരുമാനിക്കുമ്പോൾ ആഭരണത്തിൽ പതിച്ചിട്ടുള്ള കല്ലുകൾ ഒഴിവാക്കിയുള്ള സ്വർണ്ണത്തിന്റെ തൂക്കമാണ് പരിഗണിക്കപ്പെടുക.

    പണിക്കൂലിയും വേസ്റ്റേജ് നിരക്കും കുറച്ചുള്ള തുകയാണ് നിങ്ങൾക്ക് സ്വർണ്ണത്തിന് ലഭിക്കുക. വിവിധ ജ്വല്ലറി സ്ഥാപനങ്ങൾക്ക് വ്യത്യസ്ത തിരിച്ചുവാങ്ങൽ നിരക്കുകളാണ് ഉണ്ടായിരിക്കുക. വാങ്ങുന്നതിന് മുമ്പ് തിരിച്ചുവാങ്ങൽ നിരക്ക് എത്രയാണെന്ന് ചോദിച്ച് വ്യക്തത വരുത്തുക.

    ഹാൾമാർക്ക് ചെയ്യാത്ത സ്വർണ്ണം വിൽക്കുമ്പോൾ, അധിക തുക കുറയ്ക്കുമെന്നും, എന്നാൽ ഹാൾമാർക്കുള്ള സ്വർണ്ണത്തിന് അത്രയും തുക കുറയില്ലെന്നും ഓർമ്മിക്കുക.

  7. പ്രധാന വിവരങ്ങൾ അടങ്ങിയിട്ടുള്ള ഉചിതമായ ബിൽ നൽകാൻ ആവശ്യപ്പെടുക

    ബില്ലിൽ ഗ്രാം പ്രകാരമുള്ള സ്വർണ്ണ വില, മൊത്തം തൂക്കം, സ്വർണ്ണ വില, പണിക്കൂലി, ബാധകമായ ജിഎസ്‌ടി എന്നിങ്ങനെയുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശൊധിക്കുക.