Published: 04 Sep 2017

ലോകത്തിലെ സ്വർണ്ണ വിഭവങ്ങൾ

ആളുകൾ കാലങ്ങളായി നൽകിക്കൊണ്ടിരിക്കുന്ന സമ്മാനങ്ങളിൽ ഒന്നാണ് സ്വർണ്ണം.

കാലം കഴിഞ്ഞപ്പോൾ, ആഭരണങ്ങൾക്കും നാണയങ്ങൾക്കും മാത്രമല്ല സ്വർണ്ണം ഉപയോഗിക്കാൻ തുടങ്ങിയത്, ആരോഗ്യം, സൗന്ദര്യസംരക്ഷണം, ശാസ്ത്രം, നിക്ഷേപം എന്നിങ്ങനെയുള്ള മേഖലകളിലും സ്വർണ്ണം ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ, സ്വർണ്ണം ഭക്ഷിക്കാനും കഴിയുമെന്ന് നിങ്ങൾക്കറിയാമോ?

ഗോൾഡ് ലീഫ്, ഗാർണിഷ്, തീരെ നേർത്ത ഗോൾഡ് ഫ്ലേക്കുകൾ എന്നിങ്ങനെയുള്ള വിവിധ രൂപങ്ങളിൽ ലഭ്യമായ സ്വർണ്ണത്തിന്റെ വിഷകരമല്ലാത്തതും ശുദ്ധവുമായ അംശമാണ് ഭക്ഷണയോഗ്യമായത്. സ്വർണ്ണത്തിന്റെ ഉപയോഗത്താൽ സവിശേഷമായി കണക്കാക്കപ്പെടുന്നതും ലോകത്തിൽ പലയിടങ്ങളിലും ഉപയോഗിക്കുന്നതുമായ ആകർഷകമായ വിഭവങ്ങളെ കുറിച്ച് നമുക്ക് കാണാം:

 
  1. ന്യൂയോർക്കിൽ ഒരു റസ്റ്റോറന്റ് നടത്തുന്ന സ്റ്റീഫൻ ബ്രൂസ്, 2007-ൽ അവതരിപ്പിച്ചത് 25,000 ഡോളർ (16,11,137 രൂപ) വിലയുള്ള "ഫ്രോസൻ ഹൗട്ടെ ചോക്കലേറ്റ്" ആണ്. ഈ വിഭവത്തിൽ ഉണ്ടായിരുന്നത് 28 തരം കൊക്കോകളും ഭക്ഷ്യയോഗ്യമായ 23 കാരറ്റ് സ്വർണ്ണത്തിന്റെ 5 ഗ്രാമുമാണ്.

    Frozen Haute Chocolate

    Image Source: Source
  2. ഇതിന്റെ കൂടുതൽ പരിഷ്കൃതമായ രൂപമായ "ചോക്കലേറ്റ് കിർച്ച്" അവതരിപ്പിച്ചുകൊണ്ടാണ് ന്യൂയോർക്കിലെ തന്നെ മറ്റൊരു റസ്റ്റോറന്റ് ഉടമയായ ഗബ്രിയേൽ ക്രൂതർ ലോകത്തെ ഞെട്ടിച്ചത്. ഈ വിഭവം ഒരു സ്പോഞ്ച് കേക്കായിരുന്നു, ഫിനിഷിനായി അതിൽ ഉപയോഗിച്ചിരുന്നത് ഗോൾഡ് ലീഫായിരുന്നു.

    Chocolate Kirch

    Image Source: Source
  3. 2015-ൽ, ജപ്പാനിൽ, സ്വർണ്ണം പൂശിയ കിറ്റ്കാറ്റിന്റെ പരിമിത എഡിഷൻ പുറത്തിറങ്ങുകയുണ്ടായി. 500 പീസാണ് വിറ്റത്, ഒരെണ്ണത്തിന്റെ വില 16 ഡോളർ (1031 രൂപ) ആയിരുന്നു. ഓരോ ബാറുകളിലും ഉള്ളിലെ വേഫറിനെ ആവരണം ചെയ്തുകൊണ്ട് 24 കാരറ്റ് ശുദ്ധിയുള്ള ഗോൾഡ് ലീഫ് ഉണ്ടായിരുന്നു.

    Kitkat

    Image Source: Source
  4. ന്യൂയോർക്ക് നഗരത്തിലെ ഒരു ഫുഡ് ട്രക്ക് ഉണ്ടാക്കിയത് 666 ഡോളർ വിലയുള്ള ബർഗറാണ്. കൊഞ്ച്, മത്സ്യമുട്ട, കൂൺ, ബീഫ് പാറ്റി എന്നിവ കൊണ്ട് ഉണ്ടാക്കിയ ഈ ബർഗറിന്റെ പേര് "ഡൗഷെ ബർഗർ" എന്നായിരുന്നു. എന്തായിരുന്നു ഇതിന്റെ പ്രത്യേകത എന്നറിയാമോ? 24 കാരറ്റ് ശുദ്ധിയുള്ള ഗോൾഡ് ലീഫിന്റെ 6 ഷീറ്റുകളിലാണ് ബീഫ് പാറ്റി പൊതിഞ്ഞിരുന്നത്!

    Douche Burger

    Image Source: Source
Sources:
Source1, Source2, Source3, Source4, Source5