എൻട്രി ലോഡ്

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ നിക്ഷേപകർ തീരുമാനിക്കുമ്പോൾ ഗോൾഡ് ഇടിഎഫുകൾ ഈടാക്കുന്ന പ്രവേശന ഫീസാണ് എൻട്രി ലോഡ്. മൊത്ത ആസ്തി മൂല്യത്തിൻറെ (എൻഎവി) നിശ്ചിത ശതമാനമായിട്ടാണ് മ്യൂച്വൽ ഫണ്ട് ഇതിനെ കണക്കുകൂട്ടിയെടുക്കുന്നത്. ഉദാഹരണത്തിന് എൻഎവി 20 രൂപയാണെങ്കിൽ നിശ്ചിത എൻട്രി ലോഡ് രണ്ടു ശതമാനം ആയിരിക്കും. ഒരു യൂണിറ്റിൻറെ വില അങ്ങനെ 20.4 രൂപയാകും.

സി. ക്യാപിറ്റൽ അപ്രീസിയേഷൻ

സ്വർണത്തിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന യഥാർഥ മൂലധനത്തിനുണ്ടാകുന്ന വില വർധനയെയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ സ്വർണവിലയുടെ ചരിത്രം നോക്കുകയാണെങ്കിൽ അത് ഏറിക്കൊണ്ടിരിക്കുന്ന പ്രവണതയെ കാണിക്കുന്നു.

ബിഐഎസ് ഹാൾമാർക്ക്

ഇന്ത്യയിലെ സ്വർണ-വെള്ളി ആഭരണങ്ങൾക്കുള്ള ഹാൾമാർക്കിംഗ് സംവിധാനമാണിത്. സ്വർണം, വെള്ളി എന്നിവയുടെ പരിശുദ്ധി സാക്ഷ്യപ്പെടുത്താൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ് (ബിഐഎസ്) ഹാൾമാർക്ക് ഉപയോഗിക്കപ്പെടുന്നു. സ്വർണോല്പന്നത്തിൽ ബിഐഎസ് ഹാൾമാർക്ക് സാക്ഷ്യപ്പെടുത്തുമ്പോൾ അർഥമാകുന്നത് ഇന്ത്യയിലെ ദേശീയ സ്റ്റാൻഡാർഡ്സ് സ്ഥാപനമായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സിൻറെ മാനദണ്ഡങ്ങൾക്കനുസൃതമാണ് ഇതിൻറെ നിലവാരം എന്നാണ്.

മാർക്കറ്റ് റിസ്ക്

സാമ്പത്തികപരമായ വ്യതിയാനങ്ങൾ കാരണം സ്വർണത്തിൻറെ വില കുറയുന്നതുമൂലമുള്ള നഷ്ടമാണിത്. എന്നാൽ ഇന്ത്യയിൽ ഇത്തരം നഷ്ടസാധ്യതകൾ തീരെ കുറവാണ്. കാരണം ഇവിടെ സ്വർണവില പൊതുവിൽ മുകളിലോട്ടുതന്നെയാണ്.
Subscribe to