Published: 27 Sep 2017

അലക്സാണ്ടർ ഇന്ത്യയിൽ സ്വർണ്ണം തേടിയെത്തിയപ്പോൾ

പുരാതന ഗ്രീസിലേക്ക് വ്യാപാര വഴികൾ ആദ്യമായി തുറന്നത് മഹാനായ അലക്സാണ്ടർ ആയിരുന്നു. കാലക്രമേണ, ഇന്ത്യയിൽ നിന്ന് സുഗന്ധവ്യഞ്ജനങ്ങളും നെയ്ത പട്ടുവസ്ത്രങ്ങളും ഗ്രീസിലെത്തി. ഇത്തരം വസ്തുക്കൾക്ക് ഗ്രീസുകാർ പ്രതിഫലമായി നൽകിയത് സ്വർണ്ണമായിരുന്നു.

വലിയ നിധികളുള്ള രാജ്യമായിട്ടാണ് ഇന്ത്യ പണ്ടുകാലത്ത് അറിയപ്പെട്ടിരുന്നത്. സോളമൻ രാജാവ് തന്റെ സ്വത്ത് സമാഹരിച്ചത് കിഴക്കൻ രാജ്യങ്ങളിൽ നിന്നാണെന്ന് അനുമാനിക്കപ്പെടുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

സ്വർണ്ണവും വിലപ്പെട്ട രത്നക്കല്ലുകളും വ്യാപാരക്കപ്പലുകളിൽ സോളമനെ തേടിയെത്തി. "വെള്ളിയുടെ കണക്ക് പോലും സോളമന്റെ കാലത്ത് എടുക്കാറില്ലായിരുന്നു" എന്നാണ് "അവർ എമ്പയർ സ്റ്റോറി" എന്ന പുസ്തകത്തിൽ എച്ച്.ഇ. മാർഷൽ എഴുതുന്നത്.

ഇന്ത്യയിലെ നിധികൾ കൊണ്ട് സമ്പന്നരായ ഒരു അപരിഷ്കൃത രാജാവിനെയും രാജ്ഞിയെയും കുറിച്ചുള്ള ഒരു കഥയുണ്ട്. എന്നാൽ ഇന്ത്യയിൽ നിധികൾ ഉണ്ടെന്ന് അറിയാമെന്നല്ലാതെ, അവിടേക്ക് പോകുന്നതിനുള്ള വഴി അധികമാർക്കും അറിയുമായിരുന്നില്ല, കാരണം വളരെ കുറച്ച് പേർക്ക് മാത്രമാണ് ഇന്ത്യയിലേക്ക് എത്തിപ്പെടാൻ കഴിഞ്ഞത്.

സിറിയയും ഈജിപ്തും പേർഷ്യയും കടന്ന് ഗ്രീക്ക് ചക്രവർത്തിയായ അലക്സാണ്ടർ, ഇന്ത്യയെന്ന അജ്ഞാത രാജ്യം കീഴടക്കാൻ സൈന്യവുമായി പുറപ്പെട്ടു. അലക്സാണ്ടറുടെ സൈന്യം വിചിത്രമായ സംഗതികളാണ് വഴിയിൽ കണ്ടത്. കൊടും കാടുകളിലൂടെ അവർ അലഞ്ഞു. അജ്ഞാതമായ മൃഗങ്ങളെ നേരിട്ടു. സ്വർണ്ണ വർണ്ണമുള്ള സർപ്പങ്ങളെ കണ്ടു. ഗ്രീസിൽ തിരിച്ചത്തിയ അവർ ഈ വിചിത്ര കഥകൾ സ്വജനതയോട് പറഞ്ഞു. വന്യമൃഗങ്ങളുമായുള്ള ആക്രമണത്തിന്റെയും സിംഹങ്ങളോട് പോലും എതിരിടാൻ കെൽപ്പുള്ള നായ്ക്കളുടെയും സ്വർണ്ണത്തിന് വേണ്ടി മണ്ണ് കുഴിക്കുന്ന ഭീമാകാരം പൂണ്ട ഉറുമ്പുകളുടെയും കഥകൾ ഗ്രീസിൽ അലയടിച്ചു.

എന്നാൽ അവസാനം അലക്സാണ്ടർ വിജയിക്കുക തന്നെ ചെയ്തു. 327 ബിസിയിൽ അദ്ദേഹം ഇന്ത്യയിലേക്കൊരു വഴി കണ്ടുപിടിച്ചു.

മറ്റ് സൈന്യങ്ങളുമായി സഖ്യമുണ്ടാക്കിക്കൊണ്ട് സ്വർണ്ണ വേട്ട തുടരാൻ അലക്സാണ്ടർ തീരുമാനിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. അവസാനം, സഖ്യമുണ്ടാക്കാനായി ടാക്സിലയിലെ ഭരണാധികാരിക്ക് 1000 താലന്ത് സ്വർണ്ണം കൊടുക്കേണ്ടിയും വന്നു. ഭക്തിവെജന്യാന സ്വാമി എഴുതിയ 'ഇതിഹാസ: ദ മിസ്റ്ററി ഓഫ് ഹിസ് സ്റ്റോറി ഈസ് മൈ സ്റ്റോറി ഓഫ് ഹിസ്റ്ററി' എന്ന പുസ്തകത്തിൽ ഈ കഥ വിവരിക്കുന്നുണ്ട്.