Published: 04 Sep 2017

സ്വർണ്ണ മാനദണ്ഡം (ഗോൾഡ് സ്റ്റാൻഡേർഡ്) എന്നാലെന്ത്?

Understanding the gold standard

1870-നും 1914-നും ഇടയിൽ നിലവിലുണ്ടായിരുന്ന സാമ്പത്തിക സംവിധാനത്തിന്റെ പരമപ്രധാനമായ ഭാഗം സ്വർണ്ണമായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ?

സാമ്പത്തിക സംവിധാനം മിന്നിത്തിളങ്ങിയ ആ പഴയ യുഗത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം, അങ്ങനെ സ്വർണ്ണ മാനദണ്ഡത്തിന്റെ ചരിത്രം മനസ്സിലാക്കാം.

സ്വർണ്ണ മാനദണ്ഡം എന്നാലെന്ത്?

സ്വർണ്ണത്തിലേക്ക് കറൻസികളുടെ മൂല്യം ബന്ധിപ്പിച്ചിട്ടുള്ള ഒരു സാമ്പത്തിക സംവിധാനമാണ് സ്വർണ്ണ മാനദണ്ഡം.

അത്തരം കറൻസികൾ നിർബാധം സ്വർണ്ണത്തിന്റെ ഒരു സ്ഥിര തുകയിലേക്ക് പരിവർത്തിപ്പിക്കാവുന്നതാണ്.

ഈ സംവിധാനത്തിന് കീഴിൽ, സ്വർണ്ണത്തിന്റെ ഇറക്കുമതിക്കും കയറ്റുമതിക്കും നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ഈ മാനദണ്ഡം ഉപയോഗിക്കുന്ന രാജ്യങ്ങൾ, സ്വർണ്ണത്തിന് ഒരു വില നിശ്ചയിക്കും.

സ്വർണ്ണത്തിന്റെ എല്ലാ വാങ്ങലുകളും വിൽപ്പനകളും ഈ വിലയിലാണ് നടത്തുക.

കൂടാതെ, ആഭ്യന്തര കറൻസിയുടെ മൂല്യവും ആ വിലയിൽ നിന്നാണ് നിർണ്ണയിച്ചിരിരുന്നത്.

ഈ സംവിധാനം ഉപയോഗിച്ച രാജ്യങ്ങൾ

യുണൈറ്റഡ് കിംഗ്‌ഡം – 1819

പോർച്ചുഗൽ – 1854

ജർമ്മനി – 1871

1900-ഓടെ, ചൈനയും ചില മധ്യ അമേരിക്കൻ രാജ്യങ്ങളും ഒഴിച്ച്, എല്ലാ രാജ്യങ്ങളും ഈ സംവിധാനം നടപ്പിലാക്കി.

സവിശേഷതകൾ

സ്വർണ്ണ മാനദണ്ഡത്തിന് നിശ്ചിത നിയമങ്ങളൊന്നും ഉണ്ടായിരുന്നില്ല.

എന്നിരുന്നാലും, സർക്കാരും ബാങ്കുകളും ചില നിയമങ്ങൾ പാലിക്കുമെന്ന് കരുതപ്പെട്ടിരുന്നു.

ഈ നിയമങ്ങൾ 'കളിയുടെ നിയമങ്ങൾ' എന്ന് അറിയപ്പെട്ടു.

ഇത്തരം നിയമങ്ങളിൽ ചിലത് പരിചയപ്പെടാം:

 
  1. രാജ്യങ്ങൾക്ക് ഇടയിൽ നടക്കുന്ന സ്വർണ്ണ കയറ്റുമതിക്കും ഇറക്കുമതിക്കും നിയന്ത്രണങ്ങളില്ല.
  2. സ്വർണ്ണ മാനദണ്ഡം ത്വരിതപ്പെടുത്തുന്നതിന് സെൻട്രൽ ബാങ്കുകൾ പ്രയത്നിക്കണം.
  3. പ്രതിസന്ധി ഘട്ടങ്ങളിൽ ഈ മാനദണ്ഡം പ്രവർത്തനരഹിതമാകും. എന്നിരുന്നാലും, പ്രതിസന്ധിക്ക് ശേഷം ഈ സംവിധാനത്തിന്റെ പുനസ്ഥാപനം അനിവാര്യമാണ്.
  4. വിവിധ രാജ്യങ്ങളുടെ സെൻട്രൽ ബാങ്കുകൾ തമ്മിൽ ന്യായമായ സഹകരണം ഉണ്ടായിരിക്കണം.
വീഴ്ച

കാലത്തിന്റെ പരീക്ഷയെ സ്വർണ്ണ മാനദണ്ഡം അതിജീവിച്ചില്ല.

ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം, ഈ സംവിധാനം തകരാറിലായി.

എന്നിരുന്നാലും, ഈ മാനദണ്ഡം മുറുകെ പിടിക്കാൻ അപ്പോൾ പോലും പല രാജ്യങ്ങളും ശ്രമിച്ചു.

1929-ൽ ഉടലെടുത്ത വൻ സാമ്പത്തിക തകർച്ചയെ (ഗ്രേറ്റ് ഡിപ്രഷൻ) തുടർന്ന് ഈ ഏകലോഹ മാനദണ്ഡം തകർന്നടിഞ്ഞു.

അടിസ്ഥാന വിവരം

“ദൈവത്തിന്റെ അസൂയയായിരുന്നു സ്വർണ്ണ മാനദണ്ഡം. സമഗ്രമായ ആരാധനയുണ്ടെങ്കിലേ ഈ മാനദണ്ഡം പ്രാവർത്തികമാകൂ,” ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ ജേഫ്രി ക്രോതർ അഭിപ്രായപ്പെട്ടു.

ഏകദേശം 50 വർഷക്കാലത്തേക്ക് സാമ്പത്തിക സംവിധാനത്തിന്റെ പ്രധാനപ്പെട്ട ഭാഗമായിരുന്നു സ്വർണ്ണം, എന്നാൽ പല സാമ്പത്തികവും രാഷ്ട്രീയവുമായ ഘടകങ്ങളാൽ സ്വർണ്ണത്തിന് ഈ സ്ഥാനം നഷ്ടമായി.

കറൻസി എന്ന് അറിയപ്പെടുന്ന 'ഫിയറ്റ് മണി' ആണ് ഇപ്പോൾ സ്വർണ്ണത്തിന്റെ പങ്ക് നിറവേറ്റുന്നത്. പേയ്‌മെന്റുകൾ വാങ്ങുന്നതിനും നൽകുന്നതിനും ഇപ്പോൾ വിനിമയം ചെയ്യുന്നത് കറൻസിയാണ്. അമേരിക്കയിലത് ഡോളർ ആണെങ്കിൽ ഇന്ത്യയിൽ രൂപയും ദുബായിൽ ദിർഹവുമാണ്.

ഇന്ന് കറൻസിയായി സ്വർണ്ണം ഉപയോഗിക്കപ്പെടുന്നില്ലെങ്കിലും, അതിൽ സാമ്പത്തികവും സാമൂഹികവും വൈകാരികവും സൗന്ദര്യശാസ്‌ത്രപരവുമായ മൂല്യം ഉൾക്കൊണ്ടിരിക്കുന്നു.

Sources:
Source1 Source2