Published: 01 Sep 2017

സ്വർണ്ണ വെയ്പ്പു പല്ലുകളാണ് പുരാതന ഈജിപ്തിലെ ദന്ത വിദഗ്ദർക്കിഷ്ടം

നിങ്ങൾ പുരാതന ഈജിപ്തിലാണ് ജീവിച്ചിരുന്നതെങ്കിൽ നിങ്ങളുടെ പല്ലുകൾ കെട്ടുന്ന കമ്പി സ്വർണ്ണം കൊണ്ടുള്ളതാവുമായിരുന്നു. രണ്ട് പല്ലുകളെ സ്വർണ്ണ കമ്പികൊണ്ട് കെട്ടുന്ന രീതി ഉണ്ടായിരുന്നതായി കണ്ടുപിടിച്ചത്, 1914-ൽ ഒരു ഈജിപ്ഷ്യൻ കല്ലറയിൽ വെച്ച് ഈജിപ്റ്റ് പുരാവസ്തു ഗവേഷകനായ ഹെർമൻ ജങ്കർ ആണ്. ഇത് ഈജിപ്തുകാരെ ലോകത്തിലെ തന്നെ ആദ്യത്തെ ദന്ത വിഭാഗമുണ്ടായിരുന്ന ഒരു സമൂഹമാക്കി മാറ്റുന്നു. ചരിത്രകാരന്മാരുടെയും ദന്ത ഡോക്ടർമാരുടെയും ഇടയിലുള്ള ഒരു ചർച്ചാ വിഷയമാണ്.

ഫാറോ വൈദ്യന്മാർക്ക് പുനർനിർമ്മാണ ജോലികളും അപരിചിതമായിരുന്നില്ല; പല്ലിൽ പാലമിടേണ്ടി വരുന്ന മൂന്ന് സന്ദർഭങ്ങളാണുള്ളത്, ഒന്നോ അതിലധികമോ പൊഴിഞ്ഞ പല്ലുകളെ കമ്പികൊണ്ട് ചുറ്റുമുള്ള പല്ലുകളോട് കൂട്ടികെട്ടുന്നു. ചില സന്ദർഭങ്ങളിൽ പല്ലുകൾ കെട്ടിയിരുന്നത് ദാതാവിന്റെ (നൽകുന്നയാൾ) പല്ലുകൾ ഉപയോഗിച്ചായിരുന്നു. അതെങ്ങനെയായിരുന്നാലും ഈ ജോലികളെല്ലാം ചെയ്തിരുന്നത് രോഗി ജീവിച്ചിരുന്നപ്പോഴാണോ അതോ മരിച്ചതിന് ശേഷമാണോ (അവരെ സംസ്കരിക്കുന്നതുനു മുമ്പ് പഴയ രീതിയിൽ തന്നെ കെട്ടിയുറപ്പിച്ച് വൃത്തിയായി ഇരിക്കുവാൻ) എന്ന് ഇപ്പോഴും വ്യക്തമല്ല.

ഈ അമൂല്യ ലോഹം പല്ലുകൾ ബലപ്പെടുത്താനുള്ള ഒരു പഴയ ഉപകരണമാണ്, തെളിവുകൾ വ്യക്തമാക്കുന്നത് സ്വർണ്ണത്തെ ഈ പ്രക്രിയക്കു വേണ്ടി 4000 വർഷങ്ങളെങ്കിലും മുമ്പ് ഉപയോഗിച്ചിരുന്നതായാണ്. മുൻപ് പല്ലുകെട്ടൽ ഉപയോഗിച്ചിരുന്നത് ചവച്ചരയ്ക്കാനല്ല അലങ്കാരത്തിന് വേണ്ടിയാണ് - ഇതെല്ലാം തെളിവു സഹിതം അമേരിക്കയുടെ സൗന്ദര്യ ദന്ത വൈദ്യത്തിൽ അഗ്രഗണ്യന്മാരായ മായന്മാരുടെ രേഖകളിൽ കൊടുത്തിരിക്കുന്നു.

പുരാതന ഈജിപ്തുകാരെ പോലെ തന്നെ പഴയകാല ഫൊണീഷ്യന്മാരും സ്വർണ്ണ കമ്പികളെ 1500 ബിസിയിൽ പല്ലുകൾ കെട്ടുന്നതിനായി ഉപയോഗിച്ചിരുന്നു. അതിനെ തുടർന്ന്, എട്രുകൻസും പിന്നീട് റോമൻസും സ്വർണ്ണ നൂലിൽ നിന്നും ബലമുള്ള പാലമുണ്ടാക്കുന്ന രീതിയെ പരിചയപ്പെട്ടു. ഈ വിദ്യകളെല്ലാം മധ്യകാലത്ത് നഷ്ടപ്പെട്ടു, പിന്നീട് പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയിൽ പുതിയ രീതിയിൽ വീണ്ടും കണ്ടുപിടിച്ചു.

ദന്ത വിഭാഗത്തിൽ സ്വർണ്ണത്തിന്റെ ഉപയോഗം ഇന്നും കാര്യമായ രീതിയിൽ തുടരുന്നു, സ്വർണ്ണത്തിന്റെ വർഷത്തിലുള്ള ഉപയോഗം വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കു പ്രകാരം 2015-ൽ ഏകദേശം 18.9-ടൺ ആണ്. ദീർഘായുസ്സ്, കർത്തവ്യ നിർവഹണം, സൗന്ദര്യ ബോധം, ബയോ കോമ്പാറ്റിബിലിറ്റി, നിർമ്മാണ സൗകര്യം എന്നിവയാണ് ദന്തനിർമ്മാണത്തിലെ ഏറ്റവും പ്രധാന ആവശ്യകതകൾ; അപ്പോൾ പല്ല് പുതുക്കിവയ്ക്കുന്നതിന് ഏറ്റവും അനുയോജ്യതയുള്ള മെറ്റീരിയലായി സ്വർണ്ണ മിശ്രിതം മാറുന്നു.

ശുദ്ധ സ്വർണ്ണം ഉപയോഗിച്ചുകൊണ്ടുള്ള ഇലക്ട്രോഫോമിംഗ് സങ്കേതിക വിദ്യയുടെ പുരോഗതി - ഇലക്ട്രോ പ്ലേറ്റിംഗ് തന്നെയാണ് ഇവിടെയും നടക്കുന്നതെന്ന് ചിന്തിക്കുക - ഭാവിയിലെ ഗവേഷണങ്ങൾക്ക് പുതിയ ദിശാബോധം പകരും. കടിക്കുമ്പോൾ കൂടുതൽ മർദ്ദം നൽകേണ്ട ഭാഗങ്ങളിലാണ് വെപ്പുപല്ല് വയ്ക്കുന്നതെങ്കിൽ, പരിമിതമായ ഉപയോഗമേ നടക്കൂ, കാരണം ഇലക്ട്രോഫോം നടത്തിയ ശുദ്ധസ്വർണ്ണം മൃദുവാണ്. അതായത്, അമർത്തിക്കടിക്കുമ്പോൾ, സൂക്ഷിക്കണമെന്ന് സാരം.