Published: 05 Dec 2018

നമ്മുടെ ജീവിതങ്ങളിൽ സ്വർണത്തിന്റെ ശുഭദായകത്വം

What is the significance of buying gold during auspicious days

രാജകീയവും തേജസ്സുള്ളതുമായ സ്വർണം, ഇന്ത്യൻ സംസ്ക്കാരത്തിന്റെയും ചരിത്രത്തിന്റെയും മിത്തോളജിയുടെയും അവിഭാജ്യ ഘടകമാണ്. രാമായണവും മഹാഭാരതവും പോലെയുള്ള പുരാതന ഇതിഹാസങ്ങളിൽ സ്വർണത്തിന്റെ ശുഭദായകത്വത്തെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്, സൗഭാഗ്യത്തെയും സമൃദ്ധിയെയും സമ്പുഷ്ടിയെയും സ്വാഗതം ചെയ്യുന്നതാണ് സ്വർണമെന്നാണ് ഈ ഇതിഹാസങ്ങൾ സൂചിപ്പിക്കുന്നത്.

പോസിറ്റീവിറ്റിയുടെയും രോഗശമനത്തിന്റെയും നിറം

സ്വർണത്തിന്റെ നിറം മഞ്ഞയാണ്, പോസിറ്റീവ് വൈബ്രേഷനുകൾ സ്വാഭാവികമായി വികിരണം ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന നിറമാണിത്. പ്രപഞ്ചവുമായി സ്വർണത്തെ ബന്ധപ്പെടുത്തുകയാണെങ്കിൽ സൂര്യനുമായിട്ടാണ് ബന്ധപ്പെടുത്താനാവുക. സൂര്യപ്രകാശമാണല്ലോ എല്ലാ ജീവജാലങ്ങളുടെയും അടിസ്ഥാനം. മാത്രമല്ല, സ്വർണത്തെ പോലെത്തന്നെ മഞ്ഞ രശികൾ തന്നെയാണ് സൂര്യനും പുറപ്പെടുവിക്കുന്നത്. പ്രധാനപ്പെട്ടൊരു ഇന്ത്യൻ സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ഇതും സ്വർണ മഞ്ഞയാണ്, ഈ സുഗന്ധവ്യഞ്ജനം പല രോഗങ്ങളെയും ശമിപ്പിക്കും, ചർമ്മത്തിന്റെ തിളക്കവും കൂട്ടും. വിവിധ മത വിശ്വാസങ്ങൾ അനുസരിച്ച്, വിശുദ്ധിയുടെ അടയാളമാണ് അഗ്നി. സ്വർണ നിറത്തിലാണ് അഗ്നി കത്തുന്നത്. സ്വർണത്തിന്റെ നിറമുള്ള എല്ലാം മനുഷ്യനെ പോസറ്റീവ് ആയി സ്വാധീനിക്കുമെന്നാണ് പരക്കെയുള്ള വിശ്വാസം.

പരിശുദ്ധിയുടെ അടയാളം

ആത്മാവുമായി സ്വർണത്തിനുള്ള താതതമ്യവും താൽപ്പര്യമുണർത്തുന്നതാണ്, വിട്ടുകളയാൻ പറ്റാത്തൊരു താരതമ്യമാണിത്. ജീവന്റെ ഏറ്റവും ശുദ്ധമായ രൂപമാണ് ആത്മാവ് എന്നാണ് പുരാതന ഇന്ത്യൻ തത്വശാസ്ത്രം പരിഗണിക്കുന്നത്. വ്യക്തി മരിക്കുമ്പോൾ, ശരീരമെന്ന ബന്ധനത്തിൽ നിന്ന് ആത്മാവ് സ്വതന്ത്രമാക്കപ്പെടുന്നു. സമാനമായി, ഒരു കഷണം സ്വർണം അഗ്നിയിലേക്ക് ഇടുമ്പോൾ, സ്വർണത്തിന്റെ പ്രതലത്തിലെ അശുദ്ധികൾ ഉരുകിപ്പോകുന്നു, ശുദ്ധമായ സ്വർണം മാത്രം ബാക്കിയാകുന്നു. രാമായണത്തിൽ, ശ്രീരാമ ഭഗവാൻ സീതാ ദേവിയുടെ ഒരു സ്വർണ പ്രതിമ പ്രതിഷ്ഠിക്കുന്നതായി കാണാം, സീതയുടെ ശുദ്ധിയുടെ അടയാളമായിട്ടാണ് ഈ പ്രതിമ സ്ഥാപിക്കപ്പെടുന്നത്.

സമൃദ്ധിയുടെയും സമ്പുഷ്ടിയുടെയും ഒരു അടയാളം

സമ്പത്തിന്റെ ഹിന്ദു ദേവതയായ ലക്ഷ്മീദേവി സ്വർണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹിന്ദുമതം അനുസരിച്ച്, സ്വർണത്തിന്റെ പ്രവാഹം സൂചിപ്പിക്കുന്നത്, വീട്ടിലെ സമൃദ്ധിയെ ആണ്. പുരാതന വിശ്വാസങ്ങളിലാണ് ഈ ആശയത്തിന്റെ വേര്. ദുർദേവതകളും രാക്ഷസന്മാരും സ്വർണം പൂഴ്ത്തിവയ്ക്കുമെത്രെ. എന്നാൽ ദേവീദേവന്മാരാകട്ടെ, സ്വർണം ബന്ധുമിത്രാദികൾക്ക് നൽകുന്നത് ശുഭദായകമാണെന്ന് വിശ്വസിക്കുന്നു. സ്വർണത്തിന്റെ ഒഴുക്കിനെ ജലത്തിന്റെ ഒഴുക്കുമായി താരതമ്യപ്പെടുത്താം; ജലം ഒഴുകിയെത്തുന്ന ഇടങ്ങളിലെല്ലാം വൃക്ഷലതാദികൾ തഴയ്ക്കുന്നു, മൃഗങ്ങൾ വളരുന്നു, അങ്ങനെ സമൃദ്ധി ഉണ്ടാകുന്നു. സ്വർണത്തിന്റെ ഒഴുക്കും ഇത്തരമൊരു സമൃദ്ധി ഉണ്ടാക്കുന്നുണ്ട്, വിലമതിക്കാനാവാത്ത സ്വർണം സമ്മാനമായി നൽകുന്നതിനുള്ള മനസ്സ്, പരിത്യാഗമെന്ന ഗുണം പരിശീലിക്കുന്നതിന് നമ്മെ സഹായിക്കുന്നു.

ശുഭദായകമായ അവസരങ്ങളുടെ പ്രധാനപ്പെട്ട ഭാഗം

പ്രധാനപ്പെട്ട ചടങ്ങുകളിലും ആഘോഷങ്ങളിലും ഉത്സവങ്ങളിലുമെല്ലാം സ്വർണം ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു നവജാത ശിശുവിന് ലഭിക്കുന്ന ആദ്യ സമ്മാനം ഒരു സ്വർണ മാലയോ കൈചെയിനോ മോതിരമോ ആകാം. പുതിയ ജീവിത എത്ര വിലപിടിപ്പുള്ളതും ലോലവുമാണെന്ന് സൂചിപ്പിക്കുന്ന ചടങ്ങാണിത്. ധനിക കുടുംബങ്ങൾ, ഇനിയും സമ്പത്ത് വരുന്നതിന് ബന്ധുമിത്രാദികൾക്ക് സ്വർണം സമ്മാനമായി നൽകുന്നു. വിവാഹ സമയത്ത്, വധുവിനെ സ്വർണാഭരണങ്ങൾ കൊണ്ട് അലങ്കരിക്കുന്നു, സ്വർണത്തിന്റെയും ശൂദ്ധിയും ശുഭദായകത്വവും കൊണ്ട് അനുഗ്രഹിക്കുന്നു. ഇതിലൂടെ നവദമ്പതികൾക്ക് സൗഭാഗ്യമുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. വരനും ബന്ധുക്കളും പുതിയ സ്വർണാഭരണങ്ങൾ ധരിക്കുന്നു.

സ്വർണം വാങ്ങുന്നതിനുള്ള ഉത്സവങ്ങളും അവസരങ്ങളും

സ്വർണം വാങ്ങുന്നതിനുള്ള ശുഭദിനങ്ങളായി അക്ഷയതൃതീയയെയും ദാന്തെരാസിനെയും കണക്കാക്കുന്നു, കാരണം ഇത് വാങ്ങുന്ന വ്യക്തിയുടെ സൗഭാഗ്യം വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. സ്വർണമില്ലാത്ത ഏതൊരാഘോഷവും തിളക്കം ഇല്ലാത്തതായാണ് അനുഭവപ്പെടുക, കാരണം യുഗങ്ങളായി ശുഭദായകത്വത്തിന്റെ അടയാളമായി അറിയപ്പെടുന്ന സ്വർണത്തിന്റെ സാന്നിധ്യമില്ലെങ്കിൽ ഏതൊരു ചടങ്ങും അപൂർണ്ണമാണ്.