Published: 01 Sep 2017

സന്ധിവാത ലക്ഷണങ്ങൾക്ക് സ്വർണ്ണം സഹായകരമാകുമോ?

പഴയകാലത്തെ സ്വർണ്ണം കൊണ്ടുള്ള ചികിത്സാരീതികൾ അന്വേഷിച്ചു പോയാൽ എത്തുന്നത് ബി സി 2500-ലെ ചൈനയിലാണ്. നാലായിരം വർഷങ്ങൾ പിന്നിടുമ്പോൾ പുതിയകാല ഡോക്ടർമാരും വേദനയകറ്റാനും സന്ധിവാതമുള്ളവരുടെ നീരു കുറക്കാനും ഇപ്പോഴും സ്വർണ്ണം ഉപയോഗിക്കുന്നുണ്ട്.

സ്വർണ്ണ ഉപ്പുകൾ, ഡിസീസ്-മോഡിഫയിംഗ് ആന്റി-റൂമാറ്റിക് ഡ്രഗ്സ് (DMARD-കൾ) എന്നീ മയക്കുമരുന്ന് വിഭാഗത്തിൽ പെട്ടതാണ്. സ്വർണ്ണ ചികിത്സ, സന്ധിവാതത്തെ മാത്രമല്ല സന്ധി വേതനകൾ, തിരിച്ചറിയാനാവാത്ത രോഗ ചികിത്സയിൽ നീരു മങ്ങുന്നതിനും, ഭാവിയിൽ വന്നേക്കാവുന്ന സന്ധി വേദനകൾ എന്നിവ തടയുന്നതിനും ഉപയോഗിക്കുന്നു.

സ്വർണ്ണ ചികിത്സ സാധാരണയായി ഓരോ ആഴ്ച്ചകളിലോ രോഗ ലക്ഷണങ്ങൾ കുറയുകയാണെങ്കിൽ മാസത്തിലൊരിക്കലോ കൊടുക്കുന്ന കുത്തിവെയ്പ്പാണ്. ഇത് ഒരു ദീർഘ കാലാടിസ്ഥാനത്തിലുള്ള ചികിത്സയാണ്; ചികിത്സയോട് പ്രതികരണം കാണിക്കുന്ന മിക്ക വ്യക്തികളും മൂന്നോ ആറോ മാസങ്ങൾക്കുള്ളിൽ പുരോഗതി കൈവരിക്കാറുണ്ട്.

അതെന്തുതന്നെയായാലും സന്ധിവാതത്തെ സ്വർണ്ണം എങ്ങനെ ഭേദമാക്കുന്നു എന്നത് ഇപ്പോഴും വ്യക്തമല്ല, വിട്ടുമാറാത്ത അസുഖങ്ങളിൽ അസാധാരണമായി രൂപപ്പെടുന്ന ഒരു പ്രതിരോധ ശക്തിയാണ് ഇതിനു കാരണമെന്ന് വിശ്വസിക്കുന്നു. സന്ധിവാതത്തിന്റെ അടിവേരു കണ്ടെത്തുന്നതു വരെയും, സ്വർണ്ണം ഈ അസുഖത്തെ ലഘൂകരിക്കുന്നത് ഒരു രഹസ്യമായിതന്നെ തുടരും.

എല്ലാ ചികിത്സയിലും, അപകട സാധ്യതക്കുള്ള ഒരു മുന്നറിയിപ്പുണ്ട്. സ്വർണ്ണം നിങ്ങളുടെ പ്രതിരോധ ശക്തി കുറക്കുന്നു, അതുകാരണം തന്നെ ഇത് കരുതലോടെ വേണം ഉപയോഗിക്കാൻ.

ഈ അവസ്ഥയേയും സ്വർണ്ണം കൊണ്ടുള്ള ചികിത്സാ രീതികളെ കുറിച്ചും കൂടുതലറിയുവാൻ http://www.arthritisresearchuk.org/ സന്ദർശിക്കുക