Published: 21 May 2018

യു.കെ. യിലെ ഹാൾമാർക്കിങ്ങിനെക്കുറിച്ചറിയാൻ ഒരു വഴികാട്ടി

Rules governing gold hallmarking in UK

സ്വർണ്ണം അതിന്റെ ഏറ്റവും പരിശുദ്ധ രൂപത്തിൽ വളരെയേറെ മൃദുവും മയമുള്ളതുമാണ്. അതിനാൽ അതിൽ മറ്റുലോഹങ്ങൾ ചേർത്താണ് ആഭരണങ്ങൾക്കും മറ്റും ആവശ്യമായ ഉറപ്പ്, നിറം മുതലായവ ഉണ്ടാക്കുന്നത്. എന്നാൽ, സ്വർണ്ണത്തിൽ ചേർത്തിട്ടുള്ള മറ്റും ലോഹങ്ങളുടെ അളവ് നഗ്നനേത്രം കൊണ്ട് കണ്ടുപിടിക്കാൻ സാധിച്ചേക്കുകയില്ല. അതിനാൽ ഉപഭോക്താക്കളെ അവർ വാങ്ങുന്ന സ്വർണ്ണത്തിന്റെ പരിശുദ്ധി ബോധിപ്പിക്കാൻ ഒരു ഹാൾമാർക്ക് ആവശ്യമാണ്.

പക്ഷേ, സ്വർണ്ണത്തിന്റെ ഹാൾമാർക്ക് ചിഹ്നങ്ങൾ ഒരോ രാജ്യങ്ങളിലും വ്യത്യസ്തമാണെന്ന് നിങ്ങൾക്കറിയുമോ?

യു.കെ. യിൽ എല്ലാ സ്വർണ്ണ ഉൽപ്പന്നങ്ങളും മാർക്കറ്റിൽ എത്തുന്നതിന് മുമ്പ് ഹാൾമാർക്ക് ചെയ്തിരിക്കണമെന്ന് നിർബന്ധമുണ്ട്. ഉൽപ്പന്നത്തിന്റെ സ്പോൺസറും പരിശുദ്ധിയും പരിശോധനാ സ്ഥാപനവും വെളിപ്പെടുത്തുന്നതാണ് ഈ മാർക്കിങ്ങ് സമ്പ്രദായം. ചില ഇനങ്ങളിൽ ഹാൾമാർക്ക് ചെയ്ത തിയ്യതിയും കാണാം

  • നിർബന്ധ മുദ്രകൾ
    • ഹാൾമാർക്കിങ്ങിനായി സ്വർണ്ണ ഉൽപ്പന്നങ്ങൾ അയക്കുന്ന കമ്പനിയുടെയോ വ്യക്തിയുടെയോ അടയാളമാണ് സ്പോൺസേർസ് മാർക്ക്. സ്പോൺസർ ഉൽപ്പന്നത്തിന്റെ യഥാർത്ഥ ഉൽപാദകനോ, ഇറക്കുമതി ചെയ്യുന്ന വ്യക്തിയോ, വ്യാപാരിയോ അല്ലെങ്കിൽ ഏതെങ്കിലും ഒരു പരിശോധന സ്ഥാപനത്തിന്റെ അംഗീകാരമുള്ള വ്യക്തിയോ ആവാം.

    • സ്റ്റാൻഡേർഡ് ഹാൾമാർക്ക് കാണിക്കുന്നത് പരിശുദ്ധിയുടെ നിലവാരമാണ്. ഓരോ ആയിരം ഭാഗങ്ങളിലും അടങ്ങിയിരിക്കുന്ന സ്വർണ്ണത്തിന്റെ പരിശുദ്ധിയെയാണ് ഇത് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, 18 കാരറ്റ് സ്വർണ്ണമെന്ന് പറയുന്നത്, തൂക്കത്തിന്റെ അടിസ്ഥാനത്തിൽ ആയിരത്തിന്റെ 750 ഭാഗങ്ങളാണ്.

    • അസെയ് ഓഫീസ് മാർക്ക് സൂചിപ്പിക്കുന്നത് നാല് പരിശോധനാ സ്ഥാപനങ്ങളുള്ളതിൽ ഏതാണ് ഉൽപ്പന്നത്തെ പരിശോധിച്ച് മുദ്ര കുത്തിയത് എന്നാണ്.

  • ഐച്ഛിക മുദ്രകൾ
    • ഡേറ്റ് മാർക്ക് സൂചിപ്പിക്കുന്നത് ഉൽപ്പന്നം ഹാൾമാർക്ക് ചെയ്യപ്പെട്ട വർഷമാണ്. വർഷത്തെ പ്രതിനിധീകരിക്കുന്ന ഒരു ഇംഗ്ലീഷ് അക്ഷരമായിരിക്കും മുദ്രണം ചെയ്തിരിക്കുക.

    • ഏതുതരം ലോഹമാണെന്ന് കാണിക്കാൻ ചിലപ്പോൾ ട്രെഡീഷണൽ മാർക്കുകൾ ഉപയോഗിക്കാറുണ്ട്.

    • രാജ്ഞിയുടെ സുവർണ്ണ ജൂബിലി (2002), പുതിയ സഹസ്രാബ്ദത്തിന്റെ തുടക്കം തുടങ്ങിയ സുപ്രധാന സംഭവങ്ങൾ ആഘോഷിക്കാൻ സൃഷ്ടിക്കുന്ന പ്രത്യേക ഹാൾമാർക്കുകളാണ് കൊമെമ്മറേറ്റീവ് മാർക്കുകൾ.

    • യു.കെ. അംഗമായ ഇന്റർനാഷണൽ കൺവെൻഷനൽ മാർക്കുകളും ചിലപ്പോൾ ഉപയോഗിക്കാറുണ്ട്.

ഹാൾമാർക്കിങ്ങുമായി ബന്ധപ്പെട്ട് യു.കെ.യിലെ നിയമങ്ങൾ എന്തൊക്കെയാണ്?

യു.കെ. ഹാൾമാർക്കിങ്ങ് ആക്ട് 1973 ന് കീഴിൽ വരുന്ന പ്രധാന കുറ്റം വിവരണത്തെ അടിസ്ഥാനപ്പെടുത്തിയാണ്. വ്യാപാരത്തിലോ ബിസിനസിലോ ഏർപ്പെട്ട ഏതെങ്കിലും വ്യക്തി താഴെ പറയുന്ന വിവരണം നിൽകിയാൽ അത് കുറ്റമാണ്:

  • ഹാൾമാർക്ക് ചെയ്യാത്ത ഒരു ഉൽപ്പന്നത്തെ മുഴുവുനായോ ഭാഗികമായോ സ്വർണ്ണംകൊണ്ടോ മറ്റേതെങ്കിലും അപൂർവ്വലോഹംകൊണ്ടോ നിർമ്മിച്ചതാണെന്ന് വിവരിച്ചാൽ
  • അങ്ങനെയുള്ള വിവരണം നൽകി ഹാൾമാർക്ക് ചെയ്യാത്ത വസ്തുക്കൾ വിതരണം ചെയ്യുകയോ, വിതരണം ചെയ്യാൻ ഏൽപ്പിക്കുകയോ ചെയ്താൽ

എപ്പോഴാണ് ഹാൾമാർക്കിങ്ങ് ആവശ്യമില്ലാത്തത്?

യു.കെ. യിൽ പല ഉൽപ്പന്നങ്ങളേയും ഹാൾമാർക്കിങ്ങിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹാൾമാർക്കിങ്ങ് വേണ്ടാത്ത സ്വർണ്ണ ഉൽപ്പന്നങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്:

  • ഒരു ഗ്രാമിൽ താഴെയുള്ള ഉൽപ്പന്നങ്ങൾ
  • സ്വർണ്ണനൂലു കൊണ്ട് നിർമ്മിച്ചവ
  • വൈദ്യം, ദന്തസംരക്ഷണം, മൃഗചികിത്സ തുടങ്ങിയ രംഗങ്ങളിലോ, ശാസ്ത്രീയമോ വ്യാവസായികമോ ആയ ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നതോ, ഉപയോഗിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ ഉൽപ്പന്നങ്ങൾ
  • യുണൈറ്റഡ് കിംഗ്ഡത്തിലൊ ഏതെങ്കിലും പ്രവശ്യകളിലൊ നിലവിലുള്ളതോ, മുൻപ് ഏതെങ്കിലും കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നതോ, ആയ നാണയങ്ങൾ

ഹാൾമാർക്കിങ്ങിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള ഉൽപ്പന്നങ്ങളുടെ മുഴുവൻ ലിസ്റ്റിനായി, ഇവിടെ ക്ലിക്ക് ചെയ്യുക.

യു.കെ.യിൽ നിന്ന് വാങ്ങിയ സ്വർണ്ണം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പദ്ധതിയുണ്ടെങ്കിൽ അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങൾക്കും നിബന്ധനകൾക്കുമായി വായിക്കുക: സ്വർണ്ണവുമായി സഞ്ചരിക്കുമ്പോൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടവ.