Published: 31 Aug 2017

സ്വർണ്ണവിലയെ സ്വാധീനിക്കുന ഘടകങ്ങൾ

സ്വർണ്ണവിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്, പലിശനിരക്ക്, ജിയോപൊളിറ്റിക്കൽ ആശങ്കകൾ, പണത്തിന്റെ സഞ്ചാരം, പണപ്പെരുപ്പം, ദ്രവ്യത (ലിക്വിഡിറ്റി) തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. സ്വർണ്ണ വിലയെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

സാമ്പത്തിക ഡാറ്റ

അമേരിക്ക പോലുള്ള വലിയ സാമ്പത്തിക രാജ്യങ്ങളിൽ പുറത്തുവരുന്ന വിലമാറ്റത്തിന്റെ സാമ്പത്തിക ഡാറ്റ കേട്ടാൽ നിങ്ങളുടെ കാൽ മുട്ടുകൾ കൂട്ടിയിടിക്കും. ഉദാഹരണം, വീടുകളിലെ സ്ഥിതിവിവര കണക്കുകൾ, വ്യവസായ വിവരങ്ങൾ, പണപ്പെരുപ്പം തുടങ്ങിയവക്ക് ചെറിയ കാലത്തേക്ക് വിലകളിൽ പ്രഭാവമുണ്ടാക്കുവാൻ സാധിക്കും. അതുപോലെ കുറയുന്ന ജോലി സാധ്യതകൾ, വളരുന്ന തൊഴിലില്ലായ്മകൾ , ഉൽപ്പാദന മേഖലകളിൽ ഉണ്ടാവുന്ന കുറവ്, ജിഡിപി വളർച്ചയിൽ വരുന്ന കുറവ് തുടങ്ങിയവ സെൻട്രൽ ബാങ്കുകളെ പലിശ നിരക്ക് വെട്ടികുറക്കുവാനും സ്വർണ്ണവില ഉയർത്തുവാനും പ്രേരിപ്പിക്കുന്നു. അതു കൊണ്ടു തന്നെ സാമ്പത്തിക ഡാറ്റയെ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്, പ്രത്യേകിച്ചും, അമേരിക്കയിൽ നിന്നും പുറത്തുവരുന്ന ഡാറ്റയെ. നികുതി വിലയും കരം പിരിക്കലും വിലകളിൽ സ്വധീനം ചെലുത്തുമെങ്കിലും അവ എപ്പോഴും മാറാറില്ല.

ആവശ്യകതയും വിതരണവും

വിലകൾ ഇരു ദിശയിലേക്കും നീങ്ങാവുന്ന ഒന്നാണ്, ഇതിന്റെ കാരണവും പലപ്പോഴും പരിശോധിക്കപെട്ടിട്ടുള്ള ഒന്നാണ്, ഇവയ്ക്ക് സ്വർണ്ണ വിലയെ നാടകീയമായി സ്വാധീനിക്കാനുള്ള ശേഷിയുണ്ട്. എന്തുതന്നെയായാലും, ആവശ്യകതയും വിതരണവും സാമ്പത്തിക വിവരങ്ങളുടേത് പോലെയല്ല, ഇവയ്ക്ക് ദീർഘ കാലത്തേക്ക് വിലക്ക് മാറ്റം വരുത്താൻ സാധിക്കും. ഉദാഹരണത്തിന് സ്വർണ്ണം കുഴിച്ചെടുക്കുന്നത് കുറഞ്ഞാൽ വിതരണം തടസപ്പെടും, അതുമൂലം ചിലപ്പോൾ സ്വർണ്ണ വില കുതിച്ചുയരുന്നത് കാണാൻ സാധിക്കും. ആവശ്യകതക്കും വിതരണത്തിനും പെട്ടന്നൊരു ഇടിവ് സംഭവിക്കുകയാണെങ്കിൽ, അത് സ്വർണ്ണ വിലയിൽ പെട്ടെന്നുള്ള മാറ്റത്തിന് കാരണമായേക്കാം. ലോകത്തുടനീളമുള്ള സെൻട്രൽ ബാങ്കുകൾ വാങ്ങുന്നതിന്റെ നിരക്ക് പെട്ടെന്ന് കൂട്ടിയാലും സ്വർണ്ണ വില കുതിച്ചുയരുന്നതായി കാണാം. വളരെ അധികം സ്വർണ്ണ ഉപകരണങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ ലഭിക്കുമെങ്കിലും, വ്യക്തികൾ ഭൗതീകമായ സ്വർണ്ണമാണ് തിരഞ്ഞെടുക്കുന്നത്, ഇത് ആവശ്യകത വീണ്ടും കൂട്ടുന്നു.

ഗോൾഡ് ഇടിഎഫുകളിൽ (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ) നിന്നുള്ള ഡിമാൻഡ്

ഗോൾഡ് ഇടിഎഫുകളുംസ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഗോൾഡ് ഇടിഎഫുകൾ നൽകുന്ന വലിയ ദ്രവ്യത (ലിക്വിഡിറ്റി) വാങ്ങുന്നതിന്റെ അളവ് കൂട്ടുന്നു. ഫലമായി, സ്വർണ്ണവിലയെ വർദ്ധിപ്പിക്കുന്നു, അവ ഭൗതികമായ സ്വർണ്ണമാണോ ഇടിഎഫുകൾ ആണോ എന്ന് പരിശോധിക്കാതെ. അടുത്തിടെ ഒരു വലിയ ഇടിഎഫുകളിലേക്കുള്ള വൻതോതിലുള്ള ദ്രവ്യതക്ക് സാക്ഷ്യം വഹിച്ചു, അതിന്റെ പരിണിത ഫലമായി സ്വർണ്ണത്തിന് വലിയ ഡിമാൻഡ് ഉണ്ടായി.

സ്വർണ്ണ വില പ്രവചിക്കുക എന്നത് എല്ലായ്പ്പോഴും വിഷമകരമായ കാര്യമാണ്. എന്തുകൊണ്ടെന്നാൽ സ്വർണ്ണത്തിന്റെ വിലയെ സ്വാധീനിക്കുന്നത് ചിലപ്പോൾ ഒരു ഘടകമോ അല്ലെങ്കിൽ വിരലിലെണ്ണാവുന്ന മറ്റ് ചില ഘടകങ്ങളോ ആയിരിക്കും. സ്വർണ്ണത്തിന്റെ നിക്ഷേപിക്കുന്നതിന്റെ പ്രധാന ഗുണമെന്തെന്നാൽ അത് പെട്ടന്ന് മാറുന്ന ഓഹരിയെ അപേക്ഷിച്ച് കുറച്ചു കൂടി സ്ഥിരതയുള്ളതാണ്. ഇവ നിക്ഷേപകർക്ക് സ്വർണ്ണത്തിൽ വിശ്വാസമുളവാക്കുന്നു. വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം വളരെ അപൂർവ്വവുമാണ്.