Published: 19 Feb 2020

സ്വർണ ഖനനത്തിന്റെ ഭാവി

Gold Mining in India

ഇന്ത്യൻ മിനറൽ ഫൗണ്ടേഷന്റെ കണക്കുകൾ അനുസരിച്ച്, ധാതു വിഭവ സാധ്യതയുള്ള, 575,000 ചതുരശ്ര കിലോമീറ്റർ ഭൂമിയുള്ള ഇന്ത്യയിൽ, വെറും 13 ശതമാനം ഭൂമിയിൽ മാത്രമാണ് ധാതു പര്യവേക്ഷണം നടന്നിരിക്കുന്നത്. ഇതിനർത്ഥം, ഇന്ത്യയിൽ സ്വർണ ഖനനത്തിന് പറ്റിയ, ഇനിയും പര്യവേക്ഷണം നടത്താത്ത ഒരുപാട് ഭൂമിയുണ്ടെന്നാണ്. എന്നാൽ, സാങ്കേതിക മുന്നേറ്റവും പരിസ്ഥിതിപരമായ അധഃപതനവും എന്നത്തേക്കാളും ഉയരത്തിലാണ്. അതിനാൽ തന്നെ, സ്വർണ ഖനനത്തിന്റെ പുതിയതും താങ്ങാവുന്നതുമായ രീതികൾ വരും വർഷങ്ങളിൽ അവതരിപ്പിക്കപ്പെടും.

അടുത്ത മൂന്ന് ദശകങ്ങളിൽ, ഇന്ത്യൻ സ്വർണ ഖനന വ്യവസായം എങ്ങനെ മാറും എന്നതിനെ കുറിച്ച് വിദഗ്ധർ നടത്തിയിട്ടുള്ള ചില പ്രവചനങ്ങൾ ഇതാ:

 1. ഭൂഗർഭ ഖനനത്തിൽ ശ്രദ്ധ

  ഖനനം ചെയ്യുന്നതിന് ഒരുപാട് ഭൂമിയുണ്ടെങ്കിലും വലിയ കുഴിയുണ്ടാക്കി ഖനനം ചെയ്യുന്നത് തദ്ദേശവാസികൾക്കും സർക്കാരിനും താൽപ്പര്യമില്ലാത്ത സംഗതിയാണ്. ഇതിനാൽ പതുക്കെ ഭൂഗർഭ ഖനനത്തിലേക്കാണ് വ്യവസായം മുന്നേറിക്കൊണ്ടിരിക്കുന്നത്.

 2. പ്രോസസ്സിംഗിൽ ഉപയോഗിക്കുന്ന അപായകരമായ രാസവസ്തുക്കൾ ഒഴിവാക്കൽ

  ഖനനത്തിൽ ഉപയോഗിക്കുന്ന സയനൈഡും അമോണിയം നൈട്രേറ്റും പോലുള്ള അപായകരമായ രാസവസ്തുക്കളുടെ ഉപയോഗം ആശങ്കയ്ക്ക് വഴി വയ്ക്കുന്നതാണ്. സ്വർണ വ്യവസായത്തിൽ സയനൈഡിന്റെ ഉപയോഗം താമസിയാതെ അവസാനിക്കും എന്നാണ് ഒരു പ്രവചനം. സ്ഫോടകവസ്തുക്കൽ ഉപയോഗിച്ച് ഖനനം നടത്തുന്നത് മെക്കാനിക്കൽ കട്ടിംഗ് വഴിയുള്ള ഖനനത്തിന് വഴിമാറും. ഖനികളിൽ നിന്ന് കൂടുതൽ സാന്ദ്രതയുള്ള സ്വർണം ലഭിക്കുന്നതിന് ഇത് കാരണമാകും.

 3. നൂതനമായ മെക്കാനിക്കൽ കട്ടിംഗ്

  ഭൂരിഭാഗം ഖനികളും നിലവിൽ മെക്കാനിക്കൽ കട്ടിംഗാണ് പിന്തുടരുന്നത്. സ്ഫോടന രീതിയേക്കാൾ കൃത്യമാണിത് എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നിരുന്നാലും, വളരെ ഉറപ്പുള്ള പാറകളിലേക്ക് മെക്കാനിക്കൽ ഉപകരണങ്ങൾക്ക് പരിമിതമായ ആക്സസ് ആണുള്ളത്. എന്നാൽ, സാങ്കേതികപരമായ മുന്നേറ്റങ്ങൾ നടക്കുന്നതിനാൽ, ഈ സാഹചര്യം താമസിയാതെ മാറും. ഭാവിയിൽ മാനദണ്ഡം ആകാൻ പോകുന്നത് മെക്കാനിക്കൽ കട്ടിംഗ് തന്നെയാണ്, മൊബൈൽ പ്രോസസ്സിംഗ് പ്ലാന്റുകൾ ഉപയോഗിച്ചുകൊണ്ടുള്ള പ്രോസസ്സിംഗ് താമസിയാതെ പ്രായോഗികമാകും.

 4. പ്രായോഗികമായ സമുദ്രാധിഷ്ഠിത പദ്ധതികൾ

  ലോകത്തുടനീളം സ്വർണം ഏതാണ്ട് ഒരേ രീതിയിലാണ് ഭൂമിക്കടിയിൽ കിടക്കുന്നത് എന്നത്. എന്നാൽ, ഭൂമിയുടെ മൂന്നിൽ രണ്ടുഭാഗവും കിടക്കുന്നത് സമുദ്രത്തിനടിയിലാണ്, ഇപ്പോഴത്തെ സാങ്കേതികവിദ്യ ഉപയോഗിച്ച്, സമുദ്രത്തിന് അടിയിൽ എവിടെയാണ് സ്വർണമുള്ളതെന്ന് കണ്ടെത്താനും നമുക്ക് കഴിയും. അതിനാൽ, ഭൂമിയിൽ നിന്ന് സ്വർണം ഖനനം ചെയ്തെടുക്കാൻ ഖനന കമ്പനികൾ ഭാവിയിൽ സമുദ്രാധിഷ്ഠിത പദ്ധതികളാണ് നടപ്പിലാക്കുക. ഡ്രിൽ റിഗുകളും സെൻസർ സാങ്കേതികവിദ്യയും ആയി ബന്ധപ്പെട്ട കാര്യങ്ങളും ബിഗ് ഡാറ്റ അനലിറ്റിക്സിന്റെയും മെഷീൻ ലേണിംഗിന്റെയും ഉപയോഗവും കാര്യമായി മെച്ചപ്പെടേണ്ടതുണ്ടെന്ന് പറയേണ്ടതില്ലല്ലോ. എങ്കിലും, അടുത്ത 30 വർഷത്തിനുള്ളിൽ, ഇതൊക്കെ നടക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

 5. ഓട്ടോമേഷൻ രീതികൾ പിന്തുടരൽ

  സ്വർണം കിടക്കുന്നത് കരയിലായാലും സമുദ്രത്തിന് അടിയിലായാലും, ഓട്ടോമേഷനാണ് ഖനന വ്യവസായ മേഖലയിൽ നടക്കാൻ പോകുന്ന മറ്റൊരു പ്രതിഭാസം. കൈകൾ കൊണ്ട് നേരിട്ട് ചെയ്യുന്ന അപകടകരവും സങ്കീർണ്ണവുമായ പ്രവർത്തനങ്ങൾ ഇനി ഓട്ടോമേഷൻ മുഖേനയായിരിക്കും നടക്കുക. ഓട്ടോമേഷൻ വഴി ഖനനം നടത്തുക മെഷീനുകളും റോബോട്ടുകളും ആണെങ്കിലും, അതിന്റെ സർഗ്ഗാത്മകവും തന്ത്രപ്രധാനവുമായ ജോലികളെല്ലാം മനുഷ്യർ നിയന്ത്രിക്കും.

 6. പുനരുപയോഗിക്കാവുന്ന ഊർജ്ജം പ്രയോജനപ്പെടുത്തൽ

  സ്വർണ ഖനന വ്യവസായത്തിന്റെ വലിയൊരു ആശങ്കയായി മാറുകയാണ് ഭീമമായ ഊർജ്ജോപയോഗം. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നത് നിർത്താനും പുനരുപയോഗിക്കാവുന്നതും ബാറ്ററിയിൽ പ്രവർത്തിപ്പിക്കാവുന്നതുമായ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിക്കാനും ഖനന വ്യവസായം ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. സൗരോർജ്ജത്തിന്, ഡീസലിനേക്കാൾ വളരെ വില കുറവാണ്. സോളാർ പാനലുകൾക്ക് ഒറ്റയടിക്ക് 14 മണിക്കൂർ വരെ പ്രവർത്തിക്കാനാകും. പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് മാറി, സൗരോർജ്ജവും മറ്റ് പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളും ഉപയോഗിക്കുന്ന രീതികളിലേക്ക് സർന്ന ഖനന വ്യവസായം താമസിയാതെ മാറും.

 7. സുസ്ഥിരത വർദ്ധിപ്പിക്കൽ

  സ്വർണ ഖനികൾ കണ്ടെത്തപ്പെടുമ്പോൾ ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് തദ്ദേശ സമൂഹങ്ങളാണ്. അവിദഗ്ധ തൊഴിലാളികൾക്കും ഭാഗികമായി അവിദഗ്ധരായ തൊഴിലാളികൾക്കും ജോലി ലഭിക്കുമെന്നത് സത്യമാണ്. എങ്കിലും, കാലം കടന്നുപോകുന്തോറും, സാങ്കേതികത മുന്നേറുന്നതിനാൽ, ഖനനവുമായി ബന്ധപ്പെട്ട ജോലികൾ സൃഷ്ടിക്കുന്നതിനേക്കാൾ ശ്രദ്ധ നൽകപ്പെടുക സമൂഹത്തിന്റെ സുസ്ഥിരമായ മാറ്റത്തിനാണ്. വിദ്യാഭ്യാസം, വ്യാപാരം, സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സമ്പത്തിന്റെ സൃഷ്ടിയാണ് ഇനി ഖനി വ്യവസായവുമായി ബന്ധപ്പെട്ട് തദ്ദേശ സമൂഹങ്ങളിൽ സംഭവിക്കുക. പൊതുവെ പറയുകയാണെങ്കിൽ, സ്വർണം കണ്ടെത്തിക്കഴിഞ്ഞ്, അത് വിപണിയിൽ എത്തുന്നതിന് പത്ത് വർഷമെങ്കിലും സമയമെടുക്കും. ഈ ഇടവേള, വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും വ്യവസായ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ഉപയോഗിക്കാനാകും.

സ്വർണ വ്യവസായവുമായി ബന്ധപ്പെട്ട്, അടുത്ത 30 വർഷങ്ങൾ കണക്കിലെടുക്കുകയാണെങ്കിൽ, പാരിസ്ഥിതവും സാമൂഹികവും സർക്കാർപരവും ആയ ആവശ്യകതകൾ മുഖേനയും സാങ്കേതികപരമായ മുന്നേറ്റങ്ങൾ വഴിയും സാരമായ മാറ്റത്തിന് വ്യാവസായിക മേഖല ഒരുങ്ങിയിരിക്കുന്ന അവസ്ഥയാണുള്ളത്. വിവേകത്തോടെ പ്രാവർത്തികമാക്കുകയാണെങ്കിൽ, ഈ മാറ്റങ്ങൾ എല്ലാ സമൂഹങ്ങൾക്കും പ്രയോജനപ്പെടും.