Published: 17 Aug 2017

സ്വർണ്ണവും ജ്യോതിഷവും

ആഭരണമെന്ന നിലയിലും നിക്ഷേപമെന്ന നിലയിലും മഹത്തായ ഗുണകണങ്ങളുള്ള ശുഭകരമായ ലോഹമായിട്ടാണ് സ്വർണ്ണം പരക്കെ കരുതപ്പെടുന്നത്. എന്നാൽ, വേദിക് ജ്യോതിഷം അനുസരിച്ച് ബൃഹസ്പതി ഭഗവാന്റെ പേരാണ് വ്യാഴത്തിന് ഇട്ടിരിക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ? ബൃഹസ്പതി ഭഗവാനെ സ്വർണ്ണനിറമുള്ള ശരീരത്തോടെയാണ് പലപ്പോഴും ചിത്രീകരിക്കുന്നത്

Jupiter- The Golden Planet
Image Source

പ്രിയപ്പെട്ട ലോഹമായ സ്വർണ്ണത്തെ ചുറ്റിപ്പറ്റിയുള്ള ജ്യോതിഷ വിശ്വാസങ്ങളിൽ ചിലതിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം:
  1. ധരിക്കുന്നവർക്ക് സ്വർണ്ണം ഊഷ്മളതയും ഊർജ്ജവും പകരുന്നു. പല ഇന്ത്യൻ ആഘോഷ വേളകളിലും ആളുകൾ സ്വർണ്ണം വാങ്ങുന്നു, സൗഭാഗ്യവും സമൃദ്ധിയും കൊണ്ടുവരുന്ന ലോഹമാണ് സ്വർണ്ണമെന്ന വിശ്വാസമാണ് ഇതിനടിസ്ഥാനം.

    Celebrate Festivals With Gold
  2. നിങ്ങൾ സ്വർണ്ണം സ്വപ്നം കാണുകയാണെങ്കിൽ, നിങ്ങളുടെ കുടുംബം സാമ്പത്തിക ഭദ്രതയോടെ വളരെക്കാലം പോകുമെന്നും നിങ്ങളുടെ ഭാവി ഉദ്യമങ്ങളിൽ നിങ്ങൾ വിജയിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

    Gold Wrapped In Red or Yellow Cloth
  3. സ്വർണ്ണം സൂക്ഷിക്കുന്ന സമയത്ത്, ചുവപ്പോ മഞ്ഞയോ നിറമുള്ള തുണിയിലാണ് നിങ്ങളത് പൊതിയുന്നതെങ്കിൽ, സൗഭാഗ്യവും സമൃദ്ധിയും കടന്നുവരുമെന്നും വിശ്വസിക്കുന്നു.

    Gold Ring For Health Benefits
  4. ഏകാഗ്രത ലഭിക്കാത്തവർ ചൂണ്ടുവിരലിൽ സ്വർണ്ണ മോതിരം അണിയണമെന്ന് ജ്യോതിഷികൾ ഉപദേശിക്കാറുണ്ട്, പ്രശസ്തിയും മാന്യതയും ലഭിക്കാൻ നടുവിരലിലാണ് സ്വർണ്ണ മോതിരം അണിയേണ്ടത്, ശ്വാസകോശ സംബന്ധിയായ പ്രശ്നങ്ങൾ ഉള്ളവർ ചെറുവിരലിൽ മോതിരമണിയണം.

    Astrological Significance Of Gold Chain
  5. കഴുത്തിൽ സ്വർണ്ണത്തിന്റെ പതക്കമോ നെക്‌ലേസോ അണിഞ്ഞാൽ, വൈവാഹിക പ്രശ്നങ്ങൾ പരിഹരിക്കാനാകും എന്ന് വിശ്വസിക്കപ്പെടുന്നു.

    Astrological Significance Of Gold Chain
  6. സ്വർണ്ണാഭരണങ്ങൾ അണിയുന്നതിനാൽ സ്ത്രീകൾക്ക് മികച്ച രൂപഭംഗി മാത്രമല്ല ലഭിക്കുന്നത്, ആത്മവിശ്വാസവും ദൃഢനിശ്ചയവും അവർക്ക് ലഭിക്കും.

    Benefits Of Wearing Gold For Women
  7. ജലോർജ്ജത്തിന്റെ ആധിപത്യമുള്ള പുരുഷ ജാതകക്കാർക്ക്, സ്വർണ്ണം ധരിക്കുകയാണെങ്കിൽ, ഈ ആധിപത്യം കുറയ്ക്കാനും സന്തുലിത ജാതകം ലഭിക്കാനും സഹായിക്കും.

    Balance In Horoscopic Charts With Gold
Sources:
Source1, Source2, Source3, Source4, Source5, Source6