Published: 12 Mar 2018

ലോകത്തിലെ പ്രശസ്ത സ്വർണ്ണ നാണയങ്ങൾ

ഒരു രാജ്യത്തിന്റെ സ്വർണ്ണ നാണയ ചരിത്രം പരിശോധിക്കുകയാണെങ്കിൽ രാജ്യത്തിന്റെ ഭൂതകാലത്തെ കുറിച്ച് ഒട്ടനേകം കാര്യങ്ങൾ മനസ്സിലാക്കാനാകും. സ്വർണ്ണ നാണയങ്ങൾ, ചുരുക്കിപ്പറഞ്ഞാൽ, രാജ്യ പുരോഗതിയുടെ ഒരു പ്രകാശ രേഖയാണ്. നാണയങ്ങളുടെ ചരിത്രത്തിലൂടെ, റിഫൈൻമെന്റിന്റെ വൈദഗ്ധ്യവും സാങ്കേതികവിദ്യയും നമുക്ക് മനസ്സിലാക്കാൻ കഴിയും. നാണയങ്ങൾ കൂടുതൽ ശുദ്ധിയുള്ളതും കൃത്യം ആകുന്ന മുറയ്ക്ക്, നമ്മുടെ മത്സരക്ഷമതയുടെയും സങ്കേതത്തിന്റെയും പരിവർത്തനം കാണാൻ കഴിയും. നമ്മുടെ രാഷ്ട്രീയവും മതപരവുമായ ആശയസംഹിതകളിൽ ആശയവിനിമയത്തിന്റെ മാർഗ്ഗമായും നാണയങ്ങൾ പ്രവർത്തിക്കുന്നു. പല കാലഘട്ടങ്ങളിൽ നിന്നുള്ള സ്വർണ്ണ നാണയങ്ങൾ ഒരുമിച്ച് വച്ച് നോക്കിയാൽ, നമ്മുടെ സംസ്ക്കാരവും ആശയസംഹിതകളും എങ്ങനെ രൂപപ്പെട്ട് വന്നുവെന്ന് നമുക്ക് മനസ്സിലാക്കാം.

ആധുനിക ലോകത്തിൽ, വിലപിടിപ്പുള്ള ലോഹങ്ങളിൽ, ദേശീയ നാണയം മിന്റ് ചെയ്യുന്നത് സർവത്രികമായിട്ടുണ്ട്. ഇത്തരത്തിലുള്ള നാണയങ്ങളിൽ ഏറ്റവും സാർവത്രികവും ആവശ്യക്കാരുള്ളതും സ്വർണ്ണ നാണയങ്ങൾക്കാണ്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങളിൽ ഒന്നാണ് സ്വർണ്ണം.

എന്നിരുന്നാലും, സ്വർണ്ണം ഉൾപ്പെടുന്ന ഒരു ഇടപാടിന്റെ വിശ്വാസ്യയോഗ്യത അളക്കാനുള്ള അറിവ് പലപ്പോഴും സാധാരണ പൗരന്മാരായ നമുക്കില്ല. സ്വർണ്ണമെന്ന വിലപിടിപ്പുള്ള ലോഹത്തിന്റെ ശുദ്ധതയെയും ഫൈൻനസ്സിനെയും കുറിച്ചുള്ള നമ്മുടെ ആശങ്കൾ പലതാണ്, ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കും ഇതേ ആശങ്കകളുണ്ട്. എന്നാൽ സർക്കാർ തന്നെ സ്വർണ്ണ നാണയങ്ങൾ മിന്റ് ചെയ്ത് വിൽക്കുന്നത്, സ്വർണ്ണത്തിന്റെ ശുദ്ധിയെയും ഫൈൻനസ്സിനെയും കുറിച്ചുള്ള ആശങ്കൾ അകറ്റും. ഇടപാടിന് നിയമസാധുത കൈവരികയും ചെയ്യും.

സ്വന്തം വ്യാപാരമുദ്രയുള്ള സ്വർണ്ണ നാണയങ്ങൾ നിർമ്മിച്ച് വിൽക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ, കാനഡ, ചൈന, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നു.


ഇന്ത്യ

-----------------------------

പേര്: ഇന്ത്യൻ ഗോൾഡ് കോയിൻ

സ്വർണ്ണത്തിന്റെ ശുദ്ധി: 99.9%

മുൻവശം: മഹാത്മ ഗാന്ധി

പിൻവശം: അശോകചക്രം

നിയമപരമായ ടെൻഡർ: ഇല്ല

'ഇന്ത്യൻ ഗോൾഡ് കോയിൻ' ഇന്ത്യയുടെ ആദ്യത്തെ ദേശീയ സ്വർണ നാണയമാണ്


സൗത്ത് ആഫ്രിക്ക

-----------------------------

പേര്: കൃഗെരാൻഡ്

സ്വർണ്ണത്തിന്റെ ശുദ്ധി: 91.67%

മുൻവശം: പോൾ ക്രൂഗർ (ദക്ഷിണാഫ്രിക്കയുടെ മൂന്നാം പ്രസിഡന്റ്)

പിൻവശം: സ്പ്രിംഗ്ബോക് (തദ്ദേശ ആന്റലോപ് ജീവിവർഗ്ഗം)

നിയമപരമായ ടെൻഡർ: ഇല്ല

കൃഗെരാൻഡ് സ്വർണ്ണ നാണയങ്ങളാണ് 90% മാർക്കറ്റ് ഷെയർ ഒരു ഘട്ടത്തിൽ നിയന്ത്രിച്ചിരുന്നത്


ചൈന

-----------------------------

പേര്: ഗോൾഡൻ പാണ്ട

സ്വർണ്ണത്തിന്റെ ശുദ്ധി: 99.9%

മുൻവശം: പാണ്ട (ചൈനയിലെ ദേശീയ മൃഗങ്ങളിലൊന്ന്)

പിൻവശം: ടെമ്പിൾ ഓഫ് ഹെവൻ (ആരാധനാലയങ്ങളുടെ ഒരു സമുച്ചയം)

നിയമപരമായ ടെൻഡർ: ഉണ്ട്

ഓരോ വർഷവും പാണ്ടകളുടെ രൂപകൽപ്പന മാറ്റുന്നു


കാനഡ

-----------------------------

പേര്: മേപ്പിൾ ലീഫ്

സ്വർണ്ണത്തിന്റെ ശുദ്ധി: 99.999%

മുൻവശം: എലിസബത്ത് രാജ്ഞി II

പിൻവശം: മേപ്പിൾ ഇല

നിയമപരമായ ടെൻഡർ: ഉണ്ട്

ലോകത്തിലെ ശുദ്ധമായ സ്വർണ്ണ നാണയമാണ് മേപ്പിൾ ലീഫ്


ഓസ്ട്രേലിയ

-----------------------------

പേര്: ഗോൾഡ് നഗ്ഗെറ്റ് (ഗോൾഡ് കംഗാരു എന്നും അറിയപ്പെടുന്നു)

സ്വർണ്ണത്തിന്റെ ശുദ്ധി: 99.99%

മുൻവശം: എലിസബത്ത് രാജ്ഞി II

പിൻവശം: കംഗാരു

നിയമപരമായ ടെൻഡർ: ഉണ്ട്

ഗോൾഡ് നഗ്ഗെറ്റിന് രണ്ട് ടോണുകളിലുള്ള ഫിനിഷാണ് ഉള്ളത്.


റഷ്യ

-----------------------------

പേര്: ജോർജ് ദ വിക്ടോറിയോസ്

സ്വർണ്ണത്തിന്റെ ശുദ്ധി: 99.9%

മുൻവശം: വിശുദ്ധ ജോർജ് (റോമൻ സൈനിക ഉദ്യോഗസ്ഥൻ, ക്രിസ്ത്യാനികൾ ബഹുമാനിക്കുന്ന വിശുദ്ധൻ)

പിൻവശം: രണ്ട് തലയുള്ള കഴുകൻ (തദ്ദേശവ് ആന്റലോപ് ജീവിവർഗ്ഗം)

നിയമപരമായ ടെൻഡർ: ഉണ്ട്

ക്രിസ്തുമതം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനാൽ ജോർജ്ജിന് രക്തസാക്ഷി ആകേണ്ടി വന്നു


യുണൈറ്റഡ് കിംഗ്ഡം

-----------------------------

പേര്: ബ്രിട്ടാനിയ

സ്വർണ്ണത്തിന്റെ ശുദ്ധി: 99.99%

മുൻവശം: എലിസബത്ത് രാജ്ഞി II

പിൻവശം: ബ്രിട്ടാനിയ

നിയമപരമായ ടെൻഡർ: ഉണ്ട്

ഒരു ചൈനീസ് രാശി മൃഗത്തെ കാണിക്കാൻ ഓരോ വർഷവും പരിഷ്കരിക്കപ്പെടുന്ന ഒരു ലൂണാർ നാണയങ്ങളും ബ്രിട്ടൻ സൃഷ്ടിക്കുന്നുണ്ട്.