Published: 04 Oct 2017

ഫെംഗ് ഷ്യൂവിലെ സ്വർണ്ണം

Feng Shui Gold Coated Items

ഫെംഗ് ഷ്യൂ വിശ്വാസം അനുസരിച്ച്, സ്വർണ്ണം കൊണ്ട് നിർമ്മിച്ച 8 ആരോവന മത്സ്യങ്ങളെയും ഒരു കറുപ്പ് നിറത്തിലുള്ള സ്വർണ്ണ മത്സ്യത്തെയും വീട്ടിലെ അക്വേറിയത്തിൽ സ്ഥാപിച്ചാൽ നിങ്ങൾക്ക് ഭാഗ്യവും സമൃദ്ധിയും പോസിറ്റീവ് ഊർജ്ജവും ലഭിക്കുമെന്ന് കരുതപ്പെടുന്നു.

ഫെംഗ് ഷ്യൂ എന്നാൽ എന്ത്?

ഭാവി പ്രവചനത്തിന്റെ ഒരു ചൈനീസ് പാരമ്പര്യ രീതിയാണ് ഫെംഗ് ഷ്യൂ അല്ലെങ്കിൽ പല വസ്തുക്കളെയും പ്രത്യേക രീതിയിൽ അടുക്കിയും ഭാഗ്യം കൊണ്ടുവരാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ഒരു സമ്പ്രദായമാണ്. ഫെംഗ്, ഷ്യൂ എന്നീ വാക്കുകളുടെ അർത്ഥം യഥാക്രമം കാറ്റ്, ജലം എന്നാണ്; പുരാതന കാലത്ത് മനുഷ്യ സമൂഹങ്ങൾ ജീവിച്ചിരുന്നത് ജലസാമീപ്യമുള്ള ഇടങ്ങളിലാണ്, പെട്ടെന്ന് കാറ്റ് വരാൻ സാധ്യതയുള്ള ഇടങ്ങളായിരുന്നു ഇവ. ഇതൊക്കെ കാരണമാകാം ഫെംഗ് ഷ്യൂ എന്ന വാക്കിന് പിന്നിൽ.

സൗന്ദര്യശാസ്ത്രത്തിന്റെയും (ഈസ്തെറ്റിക്സ്) പ്രയോജനശാസ്ത്രത്തിന്റെയും (പ്രാഗ്‌മാറ്റിക്സ്) സമ്യോജനമാണ് ഫെംഗ് ഷ്യൂ. കാരണം വസ്തുക്കൾ ഏറ്റവും ഭംഗിയായി കാണപ്പെടുന്ന രീതിയിൽ ഏറ്റവും പ്രയോജനപ്പെടുന്ന രീതിയിലും ക്രമീകരിക്കലാണ് ഇവിടെ നടക്കുന്നത്. ഈ വിജ്ഞാനശാസ്ത്രം ചൈനയിൽ ഉത്ഭവിച്ച് 3000 വർഷങ്ങളായി. ഒരു നിർദ്ദിഷ്ട ഇടത്തിൽ താമസിക്കുന്ന മനുഷ്യർക്ക് ഭാഗ്യം ഉറപ്പാക്കുന്നതിന് ഊർജ്ജ പ്രവാഹങ്ങളെ എങ്ങനെ സന്തുലിതമാക്കണം എന്നാണ് ഈ വിജ്ഞാന ശാഖ പഠിപ്പിക്കുന്നത്. ആരോഗ്യവും സന്തോഷവും ലഭിക്കുന്നതിന്, പ്രപഞ്ചത്തെ മുഴുവൻ പൊതിഞ്ഞിരിക്കുന്ന ചി എന്ന ഊർജ്ജവുമായി അനുയോജ്യമാകുന്ന തരത്തിൽ നമ്മുടെ ജീവിതങ്ങളെ വിന്യസിക്കുകയാണ് ഫെംഗ് ഷ്യൂവിൽ നടക്കുന്നത്.

ഫെംഗ് ഷ്യൂവിൽ സ്വർണ്ണത്തിന്റെ പങ്ക് എന്താണ്?

സ്വർണ്ണം പോസിറ്റീവും ചലനാത്മകവുമായ ഊർജ്ജത്തെ പ്രതിനിധീകരിക്കുന്നതിനാലും നമ്മുടെ ഭവനങ്ങളിലേക്ക് സൗഭാഗ്യത്തെ ക്ഷണിക്കുന്നതിനാലും, പുരാതന ചൈനീസ് കലയായ ഫെംഗ് ഷ്യൂവിൽ സ്വർണ്ണമെന്ന ലോഹത്തിനും സ്വർണ്ണത്തിന്റെ നിറത്തിനും പ്രാധാന്യമുണ്ട്.

ധനത്തിന്റെയും സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ് സ്വർണ്ണം. ഫെംഗ് ഷ്യൂ അനുസരിച്ച്, വീടിന്റെ തെക്കുകിഴക്ക് മൂലയിൽ സ്വർണ്ണം വയ്ക്കുന്നത്, വീട്ടിൽ സമൃദ്ധി കൊണ്ടുവരുന്നു.

ചൈനീസ് സംസ്കാരത്തിൽ വളരെ ജനപ്രിയമായ സ്വർണ്ണ വസ്തുക്കൾ സ്വർണ്ണക്കട്ടികൾ (സ്വർണ്ണത്തിന്റെ ബ്ലോക്കുകൾ) ആണ്. ഫെംഗ് ഷ്യൂ വിശ്വാസ പ്രകാരം, സ്വർണ്ണക്കട്ടികൾ, സന്തുലനവും സമാധാനവും കൊണ്ടുവരുന്നു, സമ്പത്തിനെ ആകർഷിക്കുകയും ചെയ്യുന്നു, സന്തോഷത്തെ ഉത്തേജിപ്പിക്കുന്നു. നിങ്ങൾക്ക് ലിവിംഗ് റൂമിലോ വീടിന്റെ കവാടത്തിലോ സ്വർണ്ണം സ്ഥാപിക്കാവുന്നതാണ്. നിങ്ങളുടെ സാമ്പത്തിക ഭാഗ്യം മെച്ചപ്പെടുത്തുന്നതിന്, ഓഫീസിലോ ജോലിസ്ഥലത്തോ നിങ്ങൾ സ്വർണ്ണം സ്ഥാപിക്കേണ്ടതാണ്.

വീട്ടിൽ സ്വർണ്ണം കൊണ്ടുള്ള അലങ്കാരങ്ങൾ ഉണ്ടാകുന്നത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും ഹൃദയത്തിന്റെ ബലത്തെ കൂട്ടുകയും ചെയ്യുമെന്ന് പുരാതന ഫെംഗ് ഷ്യൂ വിദഗ്ധർ വിശ്വസിച്ചിരുന്നു. ആധുനിക ഇന്റീരിയർ ഡെക്കോറേഷൻ ആശയങ്ങളിലൊന്ന് സ്വർണ്ണ നിറമാണ്. വീട്ടിൽ സ്വർണ്ണനിറം അടിക്കുന്നത് സമ്പത്തും വിജയവും ആകർഷിക്കുന്ന പോസിറ്റീവ് ഊർജ്ജമുള്ള ഗംഭീര അന്തരീക്ഷം സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്നു.

ബന്ധപ്പെട്ടവ: നിത്യ ജീവിതത്തിൽ സ്വർണ്ണം

വീട്ടിലെ ഫെംഗ് ഷ്യൂവിൽ സ്വർണ്ണം എങ്ങനെ സഹായിക്കും?

  • അഗ്നിയുടെ ഫെംഗ് ഷ്യൂ ഘടകത്തിന് സ്വർണ്ണത്തിന്റെ ഊർജ്ജസ്വലത കൂടുതൽ ശക്തി പകരുന്നു, നിങ്ങളുടെ കിടപ്പുമുറിക്ക്ഊഷ്മളവും സൗമ്യവുമായ ഊർജ്ജം ലഭിക്കുകയും ചെയ്യുന്നു . അലങ്കാര സജ്ജീകരണം പൂർണ്ണമാക്കുന്നതിന് നിങ്ങൾക്ക് ഫോട്ടോകൾക്ക് സ്വർണ്ണ ഫ്രെയിം നൽകാവുന്നതാണ് അല്ലെങ്കിൽ ചുവരിൽ സ്വർണ്ണം കൊണ്ടുള്ള എന്തെങ്കിലും തൂക്കിയിടാവുന്നതാണ്. സ്വർണ്ണ ബോർഡറുള്ള ഒരു കണ്ണാടി നിങ്ങളുടെ ഭവനത്തിനൊരു രാജകീയ സ്പർശം നൽകും.

  • നിങ്ങളുടെ ലിവിംഗ് റൂമിൽ ചിരിക്കുന്ന ബുദ്ധനെ സ്ഥാപിക്കുന്നത്, നിങ്ങളുടെ മുഴുവൻ കുടുംബത്തിനും ഭാഗ്യവും സമൃദ്ധിയും കൊണ്ടുവരും. സ്വർണ്ണം കൊണ്ട് എംബ്രോയിഡറി ചെയ്തിട്ടുള്ള രൂപകൽപ്പനയുള്ള സ്വർണ്ണ വാൾപേപ്പറോ കോഫി ടേബിളിൽ സ്വർണ്ണം കൊണ്ട് അലങ്കാരപ്പണികൾ ചെയ്തിട്ടുള്ള ഇരിനമോ നിങ്ങൾക്ക് വയ്ക്കാവുന്നതാണ്.

  • ഫെംഗ് ഷ്യൂവിലെ മറ്റൊരു ജനപ്രിയ ഇനം, സമ്പത്തിന്റെ കപ്പൽ ആണ്, സ്വർണ്ണ നാണയങ്ങളും സ്വർണ്ണ ബാറുകളുമാണ് അതിൽ നിറച്ചിരിക്കുക, ഇത്തരം കപ്പലുകൾ സമ്പത്തിനെആകർഷിക്കുകയും ,പരിരക്ഷിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

  • സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയിട്ടുള്ള തവളയെ വാതിലിന് അരികിൽ വച്ചാലും സമ്പത്ത് സ്വരൂപിക്കപ്പെടും എന്ന് കരുതപ്പെടുന്നു.

  • ആരോവന മത്സ്യത്തിന്റെ ഷോപീസിനെ 'സ്വർണ്ണ ഡ്രാഗൺ' എന്നാണ് ചൈനാക്കാർ വിളിക്കുന്നത്, നിങ്ങൾക്കിത് സൗഭാര്യം കൊണ്ടുവരും. വീട്ടിലേക്ക് അളവറ്റ സമ്പത്തിനെ ഇത് ക്ഷണിച്ചുവരുത്തും എന്നും വിശ്വസിക്കപ്പെടുന്നു.

  • ചൈനാക്കാർ പൊതുവെ സ്വർണ്ണ നാണയങ്ങളെ മൂന്ന് നാണയങ്ങളോ ഒമ്പത് സ്വർണ്ണ നാണയങ്ങളോ ആയാണ് കൂട്ടിവയ്ക്കുന്നത്. ഈ നാണയങ്ങൾ ചുവന്ന നൂലിൽ കൂട്ടിക്കെട്ടി വീട്ടിൽ വച്ചാൽ സമ്പത്തും സമൃദ്ധിയും വീട്ടിലെത്തും എന്നാണ് അവരുടെ വിശ്വാസം.

സ്വർണ്ണാഭരണ പെട്ടികൾ, നിക്ഷേപ പോർട്ടിഫോളിയോ, ഉത്സവങ്ങൾ എന്നിവയുടെയൊക്കെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് സ്വർണ്ണം. എന്നാൽ ഫംഗ് ഷ്യൂവിൽ, സ്വർണ്ണം നമ്മുടെ വീടുകളുടെ ഭാഗമായി മാറുന്നു.

Sources:
Source1, Source2, Source3, Source4, Source5, Source6, Source7, Source8, Source9, Source10, Source11, Source12