Published: 12 Sep 2017

സ്വർണ്ണ വേട്ടക്കാർ

ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ തിരക്കു വർധിച്ചു കൊണ്ടിരിക്കുകയാണ്. നഗരങ്ങൾ കൂടുതൽ പ്രശസ്തമാകുമ്പോൾ, ഈ നഗരങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്ന മുൻസിപ്പൽ കോർപ്പറേഷൻ ജോലിക്കാർക്ക് കൂടുതൽ പണികൾ വന്നു ചേരുന്നുണ്ട്. മുബൈ ഒരിക്കലും നിലക്കാത്ത ഒരു നഗരമാണ്. നിങ്ങൾ ഷൂസിൽ കാൽ കയറ്റിയാൽ, രാവിലെ മുംബൈയിൽ യഥേഷ്ടം നടക്കാവുന്നതാണ്, ഇപ്പറയുന്നത് യാഥാർത്ഥ്യത്തിൽ നിന്നും അകലെയല്ല.

ഒരു കൂട്ടം ആളുകൾ പത്രങ്ങൾ തരം തിരിക്കുന്നു, വേറെ കുറച്ചു പേർ വിതരണം ചെയാനുള്ള പാൽ പാക്കറ്റുകൾ മാറ്റി വയ്ക്കുന്നു, ഒരു കുടുംബം പൂജക്കുള്ള പൂക്കൾ ശേഖരിക്കുന്നു, ഇവരെല്ലാവരും ഒരേ സ്വരത്തിൽ അവരവരുടെ ദിനചര്യകൾ പിന്തുടരുകയാണ്. ഒരു കൂട്ടം ആൺകുട്ടികളും ഈ പ്രഭാത കർമ്മങ്ങളിൽ പങ്കുചേരുന്നുണ്ട്. എന്നിരുന്നാലും അവർ ഈ കൂട്ടത്തിൽ നിന്നും അൽപ്പം വ്യത്യസ്തരാണ്. അവരുടെ ബൈക്കുകൾ ഇപ്പോഴും ഇരമ്പി കൊണ്ടിരിക്കുകയാണ്. അവ പാർക്ക് ചെയാനുള്ള സ്ഥലം കണ്ടെത്തി , അവർ ആൾ കുഴികളിൽ ഇറങ്ങി ചാലുകളും പരിസരവും വൃത്തിയാക്കുന്നു. അവരെ കണ്ടിട്ട് ഒരു കൈകൊണ്ട് ശുചീകരണം നടത്തുന്നവരാണെന്ന് തോന്നുന്നില്ല, എന്നിരുന്നാലും അവർ വെറും അഞ്ചുമിനിറ്റിനുള്ളിൽ ഓടയുടെ പണികഴിച്ചു. ആരാണ് ഈ കുട്ടികളെന്ന് നിങ്ങൾ ചോദിക്കില്ലേ? രണ്ടു മണിക്കൂറായി അവരെ പിന്തുടരുന്നു, അവരുടെ ജോലിയെന്താണെന്ന് ഇപ്പോൾ ഏകദേശം വ്യക്തമാവുന്നുണ്ട്.

പല നഗരങ്ങൾക്കും ചില പ്രത്യേക വസ്തുക്കളുടെ മാത്രം ചന്തകളായ ഭാഗങ്ങളുണ്ട്. സ്വർണ്ണ മാർക്കറ്റായ സാവേരി ബസാർ ഇത്തരത്തിലുള്ള മാർക്കറ്റാണ്. ‘ബൈക്കിൽ കറങ്ങിയെത്തുന്ന ശുചീകരണ തൊഴിലാക്കികളെ’ ഇവിടെയും കാണാം. വാസ്തവത്തിൽ, ഇവർ മുൻസിപ്പൽ കോർപ്പറേഷൻ ജീവനക്കാരല്ല. മുംബൈ അഴുക്കു ചാലുകളും കുഴികളും വൃത്തിയാക്കുമെന്ന് പ്രതിജ്ഞ ചെയ്ത പുണ്യവാനായ റോബിൻ ഹുഡുമാരുമല്ല. അവർ സ്വർണ്ണ വേട്ടക്കാരാണ്: തിരക്കുള്ള നഗരങ്ങളിലെ സ്വർണ്ണ നിരീക്ഷണ പടയാളികളാണ്. സാധാരണയായി സാവേരി ബസാറിന്റെ അരികിലുള്ള ചാലുകളിൽ സ്വർണ്ണ തരികൾ ഉണ്ടാവാറുണ്ട്, ഇവ ചളിയിൽ കലർന്നാണ് ഉണ്ടാവാറുള്ളത്. വേട്ടക്കാർ കാന്തവും അരിപ്പയും ഉപയോഗിച്ച് ചളിയിൽ നിന്നും ലോഹത്തെ വേർതിരിക്കുന്നു. ഇവ സ്വർണ്ണത്തെ മറ്റു ലോഹങ്ങളിൽ വേർത്തിരിക്കുവാനായി മറ്റൊരാളുടെ കൈയ്യിൽ കൊടുക്കുന്നു.

ഈ പ്രക്രിയയിലെ അടുത്തഘട്ടം അരിക്കുന്നയാളുകളാണ്, ഇവർ ആളുകൾ ചവർ കൊണ്ടിടുന്ന സ്ഥലത്ത് സമാന്തരമായ എന്തെങ്കിലും, സാധാരണയായി പിച്ചള, തിരയുന്നു. അവർ മെർക്കുറി ഉപയോഗിച്ച്, ശേഖരിച്ച ലോഹ കൂമ്പാരത്തിൽ നിന്നും സ്വർണ്ണത്തെ പുറത്തേക്ക് എടുക്കുന്നു, ഇവ സ്വരൂപിച്ചു കഴിഞ്ഞാൽ, സ്വർണ്ണത്തെ ആ ഭാഗത്തുള്ള വ്യാപാരികൾക്കു തന്നെ വിൽക്കുന്നു.

ഇപ്പോൾ ഇതൊരു സംഘടിത വിഭാഗമായി മാറിയിരിക്കുന്നു, എല്ലാ പ്രദേശങ്ങളിലും ഓപ്പറേഷൻ നടത്തുന്ന സൂത്രധാരന്മാരുമുണ്ട്. അവർ അസംഘടിതരായ തൊഴിലാളികളെ ശമ്പള അടിസ്ഥാനത്തിൽ നിയമിച്ചിരിക്കുന്നു, ഇവരാണ് ഈ മേഖലയെ സുഗമമായി കൊണ്ടുപോകുന്നത്. അവർക്ക് സാധാരണയായി കൈകൊണ്ട് വൃത്തിയാക്കുന്നവരേക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കുമെന്നത് പ്രത്യേകിച്ചു പറയേണ്ടതിന്റെ കാര്യമില്ലല്ലോ! അതുകൊണ്ട് തന്നെ ക്ലീനിംഗ് ജോലിക്കാർ കുറവുള്ള മുൻസിപ്പൽ കോർപ്പറേഷനുകൾക്ക്, ഈ നിധി വേട്ടക്കാരുടെ സേവനം ഒരു അനുഗ്രഹമായി തീർന്നിരിക്കുന്നു.