Published: 01 Sep 2017

ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ സ്വർണ്ണ കവാടം

Golden entrance of Sree Poornathrayeesa temple

പഴയ കൊച്ചി രാജധാനിയിലെ എട്ട് രാജ ക്ഷേത്രങ്ങളിലൊന്നായ മഹത്തായ പുരാതന ക്ഷേത്രമാണ് ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം. ഭഗവാൻ വിഷ്ണുവിനായി സമർപ്പിച്ചിട്ടുള്ള ഈ ക്ഷേത്രം 5000-വർഷം പഴക്കമുളതായി വിശ്വസിക്കുന്നു, ഇത് കേരളത്തിലെ കൊച്ചി തലസ്ഥാനമായ തൃപ്പൂണിത്തറയിൽ ഇന്നും ശക്തിയോടെ തന്നെ സ്ഥിതി ചെയ്യുന്നു. ഭഗവാൻ വിഷ്ണുവിന്റെ “കുട്ടികളുടെ രക്ഷകൻ” എന്നർത്ഥം വരുന്ന സന്താന ഗോപാല രൂപത്തെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഭഗവാൻ വിഷ്ണുവിന്റെ അറിയപ്പെടുന്ന നാമമായ “പൂർണ്ണത്രയീശ” മൂന്നു പദങ്ങൾ കൂടിച്ചേർന്നതാണ്, എല്ലാം തികഞ്ഞ എന്നർത്ഥമാക്കുന്ന പൂർണ്ണ, ത്രയം, ഈശൻ അല്ലെങ്കിൽ അറിവിന്റെ ദൈവം ഇവയാണവ.

1920-ൽ ഈ പുരാതന ക്ഷേത്രം ഒരു തീപ്പിടുത്തത്തിൽ നിലം പതിച്ചു. അതിനു ശേഷം കൊച്ചി രാജാവ് മരങ്ങൾക്ക് പകരം, തീപിടിക്കാത്ത ലോഹങ്ങൾ കൂടുതലായി ഉപയോഗിച്ച് പുതുക്കി പണിയാൻ കൽപ്പിച്ചു. ഉത്തമ ശിൽപ്പിയായ അന്തരിച്ച ശ്രീ ഈച്ചര വാര്യരെയാണ് ഈ പരിപാവന ക്ഷേത്രം പുതുക്കി പണിയുന്നതിനായി നിയോഗിച്ചത്. ഭഗവാൻ വിഷ്ണുവിന്റെ ദിവ്യ തേജസും ഭക്തർക്ക് ഈശ്വരനോടുള്ള വികാരവും കണക്കിലെടുത്ത്, പുരാതന ക്ഷേത്രാനുഭവം വീണ്ടുമുണ്ടാകുന്ന വിധത്തിൽ അതി വിദഗ്ദ്ധമായി രൂപ കൽപ്പന ചെയ്ത കോൺക്രീറ്റ് ഘടനയണ് ക്ഷേത്രത്തിന്റേത്. കോൺക്രീറ്റ് കൊണ്ടുള്ള ഈ ക്ഷേത്രം കേരളത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ ഘടനയാണ്.

ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ കരുത്തുറ്റ രൂപകൽപ്പന രണ്ട് നിലയുള്ള ഗോപുരത്തിന്റെ (സ്മാരക രൂപത്തിലുള്ള കെട്ടിടം) മാതൃകയിലാണ്. മന്ദിരത്തിലേക്കും ശ്രീ കോവിലിലേക്കുമുള്ള വഴി സ്വർണ്ണ പാളികൾ കൊണ്ടാ വിദഗ്ദ്ധ കൈപ്പണിക്കാർ അലങ്കരിച്ചിരിക്കുന്നത്. ക്ഷേത്ര നിർമ്മാണത്തിലെ സ്വർണ്ണത്തിന്റെ അളവ്, പഴയ കൊച്ചി രാജധാനിയെ ഓർമിപ്പിക്കുന്നു.

രാജകീയവും പരമ്പരാഗതവുമായ ഈ നിർമ്മാണ ശൈലിക്ക് പുറമേ, ക്ഷേത്രം പലതരത്തിലുള്ള ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും പ്രസിദ്ധമാണ്. ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം മൂർസരി ഉത്സവം, അത്ത ചമയം, ഒൻപതാം തീയതിയിലെ ഉത്സവം, വൃശ്ചികോത്സവം, ശങ്കര നാരായണ വിളക്ക്, പറ ഉത്സവം, ഉത്രം വിളക്ക് എന്നീ ആഘോഷങ്ങൾ കൊണ്ടാടുന്നതിലും പ്രശസ്തമാണ്. എല്ലാ ആഘോഷങ്ങളിലും വെച്ച്, വൃശ്ചികോത്സവം അല്ലെങ്കിൽ വൃശ്ചിക ഉത്സവമാണ് ഏറ്റവും മഹത്തായതും മനോഹരവുമായ ഉത്സവം. എട്ട്-ദിവസത്തെ ഉത്സവം കൊണ്ടാടുന്നത് നവംബറിന്റെയും ഡിസംബറിന്റെയും ഇടയിലുള്ള മലയാള മാസമായ വൃശ്ചികത്തിലാണ്. ഈ ഉത്സവത്തിൽ ആദരിക്കപ്പെടുന്ന അഞ്ച് ക്ഷേത്ര ആനകളെയാണ് വിഗ്രഹമെഴുന്നള്ളിപ്പിനായി ഉപയോഗിക്കുന്നത്. ഈ ആനകളെ സ്വർണ്ണ നെറ്റിപ്പട്ടവും മാലയുമിട്ട് അലങ്കരിക്കുന്നു. ഇതു കൂടാതെ അനുഷ്ഠാനമനുസരിച്ച് ഒരു “സ്വർണ്ണ തളിക “ ഉയരമുള്ള സ്ഥലത്ത് വയ്ക്കുന്നു. ഇതിൽ സംഭാവന ഇടുന്നവർക്ക് നല്ല ഭാഗ്യം വരുമെന്ന് പറയപ്പെടുന്നു.

ക്ഷേത്ര നിർമ്മാണതിനും മറ്റു വിവിധ വസ്തുക്കളിലും ഉപയോഗിച്ചിരിക്കുന്ന സ്വർണ്ണം, മഞ്ഞ ലോഹത്തിനു ചരിത്രത്തിലുള്ള പ്രാധാന്യം കാണിക്കുന്നു. സ്വർണ്ണം കൊണ്ടുള്ള പുരാതന ആചാര അനുഷ്ഠാനങ്ങൾ ഇന്നും നിലനിൽക്കുന്നു, ഇത് ഇന്ത്യക്കാർക്ക് മഞ്ഞ ലോഹത്തോടുള്ള ഇഷ്ടത്തെയും ആകർഷണത്തെയും വ്യക്തമാക്കുന്നു.