Published: 27 Sep 2017

സ്വർണ്ണ ശുദ്ധീകരണത്തിന്റെ ചരിത്രം

Gold Extraction And Refining

മനുഷ്യകുലവും സ്വർണ്ണവുമായുള്ള പ്രണയബന്ധം ആരംഭിക്കുന്നത് 3000-6000 ബിസിയിലാണെന്ന് കരുതപ്പെടുന്നു. ആർജെ ഫോർബെസ് എഴുതിയ സ്റ്റഡീസ് ഇൻ ഏൻഷ്യന്റ് ടെക്നോളജി എന്ന പുസ്തകത്തിൽ പറയുന്നത് അനുസരിച്ച്, സ്വർണ്ണം ഉരുക്കുന്ന സാങ്കേതികവിദ്യ ആരംഭിച്ചത് മെസോപ്പട്ടോമിയയിലോ സിറിയയിലോ ആണ്. പുരാതന ഗ്രീസിൽ, ഹെരാകുലിറ്റസ് ഈ വിഷയത്തെ കുറിച്ച് എഴുതിയിട്ടുണ്ട്.

എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക അനുസരിച്ച്, 2,300 ബിസിയിൽ നിന്നുള്ള ഈജിപ്ഷ്യൻ ചുവർ ചിത്രങ്ങളിൽ, പുരാതന സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വർണ്ണം ശുദ്ധീകരിക്കുന്നതിന്റെയും മെക്കാനിക്കൽ വർക്കിന്റെയും വിവരണങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. നദികളുടെ കരകളിൽ 'പ്ലേസാർ ഖനനം' ഉപയോഗിച്ചുകൊണ്ട്, പുരാതന ഈജിപ്തുകാർ സ്വർണ്ണം വേർതിരിച്ചെടുത്തിരുന്നു. നദീതടങ്ങളിൽ നിന്ന് ഖനനം ചെയ്തെടുക്കുന്ന മിശ്രിതം, 'സെഡിമെന്ററി' (അടിയാൻ വിടുന്ന) പ്രക്രിയയിലൂടെ സാന്ദ്രത അനുസരിച്ച് വേർതിരിച്ച് വിലപ്പെട്ട ധാതുക്കൾ എടുക്കുന്ന പ്രക്രിയയാണ് 'പ്ലേസാർ ഖനനം'. മറ്റ് തരത്തിൽ പറയുകയാണെങ്കിൽ, നദികളുടെ കരകളിൽ കാണപ്പെടുന്ന സ്വർണ്ണത്തരികൾ ഉപയോഗിച്ച് സ്വർണ്ണമുണ്ടാക്കാൻ ഈജിപ്തുകാർക്ക് അറിയാമായിരുന്നു എന്നാണ്.

സ്വർണ്ണാംശമുള്ള മണൽ ശേഖരിച്ച് കഴിഞ്ഞാൽ, വെള്ളമുപയോഗിച്ച് കനം കുറഞ്ഞ മണൽ തരികൾ കഴുകിക്കളഞ്ഞ് സ്വർണ്ണത്തിന്റെ സാന്ദ്രതയേറിയ തരികൾ ശേഖരിക്കുന്നു. ഈ തരികൾ ഉരുക്കിക്കൊണ്ട് വീണ്ടും ശുദ്ധീകരിക്കുന്നു, തുടർന്ന് ആവശ്യമായ ആകൃതികളാക്കി അവർ മാറ്റുന്നു. വെള്ളി നീക്കംചെയ്യുന്നതിനും സ്വർണ്ണം മാത്രം അവശേഷിപ്പിക്കുന്നതിനും ലോഹമിശ്രിതങ്ങളെ സാൾട്ട് ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന പ്രക്രിയയെ കുറിച്ച്, 2000 ബിസിയോടെ ഫോർബെസ് പറയുന്നുണ്ട്.

കാലക്രമത്തിൽ സ്വർണ്ണം ശുദ്ധീകരിക്കുന്നതിന്റെ സാങ്കേതികവിദ്യ, 100 എഡിയിൽ സ്പെയിനിൽ എത്തിച്ചേർന്നു. മൈക്ക് ഡി ആഡംസ് എഡിറ്റ് ചെയ്ത 'ഗോൾഡ് ഓർ പ്രോസസ്സിംഗ്: പ്രൊജക്റ്റ് ഡെവലപ്പ്മെന്റ് ആൻഡ് ഓപ്പറേഷൻസ്' എന്ന പുസ്തകത്തിൽ, സ്വർണ്ണം ഖനനം ചെയ്യുന്നതിന് 40,000 അടിമകളെ ജോലിക്ക് വച്ചിരുന്നുവെന്ന് വിവരിച്ചിട്ടുണ്ട്.

ഏകദേശം എഡി പത്താം നൂറ്റാണ്ടോടെ, സ്വർണ്ണത്തിനായുള്ള ഡിമാൻഡിനെ ക്രിസ്ത്യൻ മതം കുറച്ചു. ഇക്കാലത്താണ് 'അമാൽഗമേഷൻ' കണ്ടെത്തിയത്. മണലിൽ നിന്ന് സ്വർണ്ണത്തിന്റെ ചെറുതരികൾ ശേഖരിക്കുന്നതിന് മെർക്കുറി ഉപയോഗിക്കുന്ന പ്രക്രിയയാണ് 'അമാൽഗമേഷൻ'. അതിന് ശേഷം, സ്വർണ്ണ ഖനനം വൻതോതിൽ കൂടി. താമസിയാതെ. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വലിയ തോതിൽ സ്വർണ്ണം ഖനനം ചെയ്യുന്ന രീതികൾ ബ്രസീൽ, റഷ്യയിലെ ഉരാൽ മൗണ്ടെയിൻസ്, സൈബീരിയ, കാലിഫോർണിയ എന്നീ മേഖലകളിലേക്ക് ബാധിച്ചു. ഇവയിൽ ഏറ്റവും വലിയ ഖനി, ദക്ഷിണാഫ്രിക്കയിലെ വിറ്റ്വാട്ടർസ്രാൻഡിലായിരുന്നു.

ദക്ഷിണാഫ്രിക്കൻ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയതും സയനഡേഷൻ പ്രക്രിയ കണ്ടെത്തിയതും ഒരുമിച്ചായിരുന്നു. താഴ്ന്ന ഗ്രേഡ് അയിരിൽ നിന്ന് സ്വർണ്ണം വേർതിരിക്കുന്ന പ്രക്രിയയാണിത്. ഇതാണ്, നിലവിൽ സ്വർണ്ണം വേർത്തിരിച്ചെടുക്കുന്നതിന് ഏറ്റവും പ്രചാരത്തിലുള്ള മാർഗ്ഗം.

ക്ലോറിൻ ഗ്യാസ് ഉപയോഗിച്ച് ശുദ്ധമല്ലാത്ത സ്വർണ്ണം ശുദ്ധീകരിക്കുന്നതിന് ഇബി മില്ലർ കണ്ടുപിടിച്ച പ്രക്രിയയും (1867-ൽ ബ്രിട്ടനിൽ ഇതിന് പേറ്റന്റ് ലഭിച്ചു) എമിൽ വോൾവില്ലിന്റെ ഇലക്ട്രോ-ശുദ്ധീകരണ പ്രക്രിയയും (ജർമ്മനിയിലെ ഹാംബർഗിൽ 1878-ൽ അവതരിപ്പിച്ചു) നിലവിൽ വന്നതോടെ, ശുദ്ധസ്വർണ്ണം നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ വികസിച്ചു. വാസ്തവത്തിൽ, പലവക സാങ്കേതികവിദ്യകൾ സമ്മിശ്രണം ചെയ്താണ് 99.99 ശതമാനം ശുദ്ധമായ സ്വർണ്ണം നിർമ്മിക്കുന്നത്.

ഇവയൊക്കെയും നിലവിൽ വന്നതോടെ, സ്വർണ്ണം ശുദ്ധീകരിക്കുന്നതിന് സുഗമവും ചെലവ് കുറഞ്ഞതുമായ മാർഗ്ഗങ്ങളായി. മുകളിൽ പറഞ്ഞ രണ്ട് രീതികൾ തന്നെയാണ് നിലവിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ശുദ്ധീകരണ പ്രക്രിയകൾ.