Published: 18 May 2018

സ്വർണ്ണത്തിന്റെ ചെറുകണികകൾ എങ്ങനെയാണ് കളർ മാറ്റമുള്ള പെയിന്റ് ഉണ്ടാക്കുന്നത്

Use of gold nanoparticles in paint colours

ആരെങ്കിലും നിങ്ങളോട് ചോദിച്ചാൽ, ’സ്വർണ്ണത്തിന്റെ നിറമെന്ത്?’, നിങ്ങൾ എന്ത് പറയും? എല്ലാത്തിനുമുപരി, സ്വർണ്ണം ഒരു വർണ്ണം കൂടിയാണ്! എന്നാൽ റിവർസൈഡ് കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ, സ്വർണ്ണത്തിന്റെ ചെറിയ കണികകൾ ഒരുമിച്ച് ചേർത്ത്, പിന്നെ അവ മാനദണ്ഡപ്പെടുത്തിയപ്പോൾ വിചിത്രമായ എന്തോ സംഭവിച്ചു . അത് നിറം മാറ്റി. അത് ഇളം നീല, പർപ്പിളിലേക്ക്, പിന്നെ ചുവപ്പിലേക്ക് എന്നിങ്ങനെ മാറി. പല കണ്ടെത്തലുകളും കണ്ടുപിടിത്തങ്ങളും പോലെ, ഇതൊരു സന്തോഷപ്രദമായ ശാസ്ത്രീയ സംഭവമായിരുന്നു . പിന്നീടുണ്ടായ വെല്ലുവിളി എന്തെന്നാൽ ഈ ‘സംഭവത്തെ’ യഥാർത്ഥ ലോകത്തിൽ പ്രായോഗികമാക്കുക എന്നതാണ്.

നിറങ്ങളുടെ മൊസൈക്ക്

ഏതാണ്ട് 5,000 വർഷങ്ങൾക്ക് മുൻപ് പുരാതന ഈജിപ്ഷ്യൻ പുരാണങ്ങളിൽ സ്വർണ്ണം ഒരു പ്രധാന പങ്ക് വഹിച്ചു . ക്ഷേത്ര പുരോഹിതന്മാരും ഫറോകളും ഇതിന് ഒരു പോലെ വിലയിട്ടു. കാലക്രമേണ കലാകാരന്മാർ അവരുടെ സൃഷ്ടികളിൽ സ്വർണ്ണം ഉപയോഗിച്ച് തുടങ്ങി,പ്രാരംഭത്തിൽ ഒരു അടിസ്ഥാന ലോഹമായും, പിന്നീട് വളരെ ചെറിയ അളവിലും, അതിനെ മറ്റു മൂലകങ്ങളോ ഗ്ലാസ്സുമായോ യോജിപ്പിച്ചപ്പോൾ, വിവിധ തരത്തിലുള്ള നിറങ്ങൾ ഉടലെടുത്തു .പല പ്രാചീന യൂറോപ്യൻ പള്ളികളിലെയും കത്തീഡ്രലുകളിലെയും മങ്ങിയ ഗ്ലാസ്സ് ജനാലകളിൽ കാണപ്പെടുന്ന തിളക്കമാർന്ന ചുവന്ന വർണ്ണങ്ങളിൽ സ്വർണ്ണത്തിന്റെ ചെറിയ കണികകൾ ഉപയോഗിച്ചിരുന്നു. നാലാം നൂറ്റാണ്ടിലെ ലിക്കർഗസ് കപ്പിന്റെ നിർമ്മാണം പ്രാചീന സ്വർണ്ണത്തിന്റെ ചെറിയ കണികകൾ ഉപയോഗിക്കുന്നതിന്റെ മറ്റൊരു പ്രധാന ഉദാഹരണമാണ്, ഇതിന്റെ നിറം മാറുന്നത് പാത്രത്തിൽ പ്രകാശം പതിക്കുന്നതിന്റെ ദിശയെ ആശ്രയിച്ച് ഇരിക്കുന്നു.

A mosaic of colours

പൂർണ്ണതയുടെ സമ്മർദ്ദം

യുസി റിവർസൈഡിലെ ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ച സ്വർണ്ണത്തിന്റെ സ്വഭാവം വളരെ ശ്രദ്ധേയമാണ്, അതിനു ഉപയോഗപ്രദമായ പല പ്രയോഗങ്ങളുമുണ്ട്, സ്വർണ്ണ ചെറുകണികകൾ കൊണ്ടുണ്ടാക്കിയ സെൻസറുകളിൽ സമ്മർദ്ദത്തിന്റെ അളവിനെ ആശ്രയിച്ച് വിവിധ നിറങ്ങൾ പ്രദർശിപ്പിക്കുന്നു.

നിങ്ങൾ ബാൻഡേജ് പൊതിയുന്നപോലെ സെൻസറുകൾ പെയിന്റ് ചെയ്യുകയോ പൊതിയുകയോ ചെയ്യാൻ കഴിയും. ഒരു നേരിയ പ്രഭാവം, നിങ്ങൾക്ക് പർപ്പിൾ കളർ കിട്ടുകയും ചെയ്യുന്നു .ഇതിന്റെ കടുത്ത പ്രഭാവം പെയിന്റ് ചുവപ്പായി മാറുന്നതിനു കാരണമാകും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇത് പ്രഭാവം മാത്രമല്ല, കൂടാതെ, പ്രഭാവത്തിന്റെ ശക്തിയുടെ ദൃശ്യ പ്രാതിനിധ്യം നൽകുന്നു. പുതിയ കാർ മോഡലുകൾ പരിശോധിക്കുമ്പോൾ കാർ നിർമ്മാതാക്കൾക്ക് തകർച്ചയുടെ സ്വാധീനം വിലയിരുത്തുമ്പോൾ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നു.

ഭാവിയുടെ പ്രകാശം

നാനോ സാങ്കേതികവിദ്യയിൽ സ്വർണ്ണത്തിന്റെ ഉപയോഗം സാധാരണമാണ് .എന്തെന്നാൽ ,മറ്റു മൂലകങ്ങളേക്കാളും ലോഹങ്ങളേക്കാളും രാസപരമായി സ്വർണ്ണം സ്ഥിരതയുള്ളതാണ്. ഗവേഷക സംഘം ഇപ്പോൾ റിവേഴ്സ് എൻജിനീയറിങ്ങിൽ വർക്ക് ചെയ്യുന്നു. ഒരു ടെസ്റ്റിന്റെ സ്വാധീനത്തിൽ നിന്നും വേർതിരിക്കാവുന്ന പ്രക്രിയ ഈ ചെറിയ കണികകൾ ഒരുമിച്ച് കൂട്ടുന്നതിനായി രൂപകൽപ്പന ചെയ്യാവുന്നതാണ്. ഈ വിപരീത പ്രഭാവം അർത്ഥമാക്കുന്നത് ഒന്നിലധികം തവണ സെൻസറുകൾ ഉപയോഗിക്കാൻ കഴിയുമെന്നതാണ്. അങ്ങനെ സങ്കൽപ്പിക്കുക!

ജാപ്പനീസ് കമ്പനികൾ വാഹനങ്ങൾക്കുവേണ്ടിയുള്ള പെയിന്റിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു. ഈ പെയിന്റ് നിഴൽ ഭാഗങ്ങളിൽ കറുപ്പായും പ്രകാശിത ഭാഗങ്ങളിൽ ചുവപ്പായും പ്രത്യക്ഷപ്പെടുന്നു. വ്യത്യസ്തമായ പ്രകാശ വ്യതിയാനം കാരണം വാഹനം ചലിക്കുമ്പോൾ ഇതിനു ചലനാത്മക പ്രഭാവം ലഭിക്കുന്നു. സ്വർണ്ണത്തിന്റെ മറ്റു പ്രായോഗിക ഉപയോഗങ്ങളിൽ ഉൾപ്പെടുന്നവ:

  • ഇലക്ട്രോണിക്സ്
  • ഫോട്ടോഡൈനാമിക് തെറാപ്പി
  • തെറാപ്യൂട്ടിക് ഏജന്റ് ഡെലിവറി
  • സെൻസേഴ്സ്/ പ്രോബ്സ്
  • ഡയഗ്നോസ്റ്റിക്സ്
  • കാറ്റലിസിസ്

സാങ്കേതികവിദ്യക്ക് മറ്റു സാധ്യതയുള്ള പ്രയോഗങ്ങളുമുണ്ട്. കൂടാതെ അറിവ് മെച്ചപ്പെടുത്തുന്നതിനനുസരിച്ച് പലതും ഉയർന്നു വരും. ലോകം പുരോഗമിക്കുമ്പോൾ, വിവിധ വ്യവസായങ്ങൾ പുരോഗമിക്കുന്നതിൽ സ്വർണ്ണം ഒരു പ്രധാന പങ്ക് വഹിച്ചുകൊണ്ടേയിരിക്കും.