Published: 17 Aug 2017

സ്വർണ്ണം കൈവശം വയ്ക്കാതെ തന്നെ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് എങ്ങനെ

How to Invest in gold without holding and storing physical gold?

ഇന്ന്, ഭൗതിക സാന്നിധ്യത്തിന് പകരമായി എല്ലാത്തരത്തിലുമുള്ള നൂതനമായ ഇതരമാർഗ്ഗങ്ങൾ ലഭ്യമാണ്. പുതിയ ഭാഷ പഠിക്കുന്നത്, നിങ്ങളുടെ അടുത്ത വസ്ത്രം വാങ്ങുന്നത്, ലക്ഷക്കണക്കിന് മൈലുകൾ അകലെയുള്ള സഹപ്രവർത്തകനോടോ സുഹൃത്തിനോടോ സംസാരിക്കുന്നത് എന്നിവയെല്ലാം ഇപ്പോൾ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ കുറച്ച് ക്ലിക്കുകളിൽ ചെയ്യാമെന്നായിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങൾ എടുത്താലും, അസറ്റ് ഭൗതികമായി കൈവശം വയ്ക്കാതെ നമ്മൾ പലപ്പോഴും നിക്ഷേപങ്ങൾ വാങ്ങുന്ന നിലയാണ് ഇപ്പോഴുള്ളത്.

ഒരു മ്യൂച്ചൽ ഫണ്ടെന്ന ഉദാഹരണമെടുക്കുക. ഒരു ഫണ്ടിലൂടെ നിങ്ങൾ പരോക്ഷമായി ആയിരക്കണക്കിന് അസറ്റുകളിൽ നിക്ഷേപിക്കുന്നു. എന്നാൽ, നിങ്ങളുടെ കൈവശം ഉണ്ടായിരിക്കുക, ഉടമസ്ഥതയുടെ 'ഇലക്‌ട്രോണിക് രസീതി' മാത്രമാണ്. ഓഹരി വിപണിയിലെ നിക്ഷേപങ്ങളും ഇങ്ങനെ തന്നെയാണ്. നിങ്ങൾ ഓഹരികൾ വാങ്ങുന്നുവെന്നത് നേരാണ്, എന്നാൽ ഭൗതികമായ സർട്ടിഫിക്കറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നത് അപൂർവ്വമായിരിക്കും.

ഇതേ രീതിയിൽ, പുറത്ത് പോകാതെ തന്നെ നിങ്ങൾക്ക് സ്വർണ്ണത്തിൽ നിക്ഷേപിക്കാം, യഥാർത്ഥ സ്വർണ്ണം വാങ്ങി, നിങ്ങൾക്ക് സംഭരിക്കാം.

സ്വർണ്ണം വാങ്ങാതെ സ്വർണ്ണത്തിൽ നിക്ഷേപിക്കൽ:

സ്വർണ്ണം വാങ്ങുന്നത് സ്വർണ്ണക്കടയിലേക്കോ ബാങ്കിലേക്കോ ആണ് പോകേണ്ടത്. നിങ്ങളവിടെ സ്വർണ്ണത്തിന്റെ തൂക്കം നോക്കുകയും അതിന്റെ ഗുണനിലവാരം പരിശോധിക്കുകയും ഹാൾമാർക്കും കാരറ്റേജുംനോക്കുകയും, തുടർന്ന് സ്വർണ്ണത്തിന്റെ പണമടയ്ക്കുകയും ചെയ്യുന്നു. അത്തരം സാഹചര്യങ്ങളിൽ, നിങ്ങൾ ചുരുങ്ങിയത് ആയിരക്കണക്കിന് രൂപയുടെ സ്വർണ്ണമെങ്കിലും വാങ്ങുന്നു. ഏറ്റവും ഭാരം കുറഞ്ഞ സ്വർണ്ണ നാണയം പോലും 1 ഗ്രാം ഉണ്ടാകും, അതിന് ഏകദേശം 3,000 രൂപാ വിലവരുന്നു . എന്നാൽ, സ്വർണ്ണാഭരണത്തിനാകട്ടെ, ഒരു ഗ്രാമിനേക്കാൾ വളരെയധികം ഭാരമുണ്ടാകും.

എന്നാൽ, സ്വർണ്ണം വാങ്ങുമ്പോൾ നിങ്ങൾ പരിഗണിക്കേണ്ട മൂന്ന് പ്രധാനപ്പെട്ട ഘടകങ്ങളുണ്ട്:
 

അളവ്: 500 രൂപയ്ക്കോ 1,000 രൂപയ്ക്കോ നിങ്ങൾ സ്വർണ്ണം വാങ്ങണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ എന്ത് ചെയ്യും? പ്രതിമാസം 500 രൂപയോ 1,000 രൂപയോ അടച്ചുകൊണ്ട് ഓരോ മാസവും അത്രയും രൂപയുടെ സ്വർണ്ണം നിങ്ങൾക്ക് വാങ്ങാവുന്നതാണ്.
സുരക്ഷ: ആരെയും കൊതിപ്പിക്കുന്ന വിലപിടിപ്പുള്ള ലോഹമാണ് സ്വർണ്ണം. അതുകൊണ്ട്, സ്വർണ്ണാഭരണങ്ങളോ നാണയങ്ങളോ വാങ്ങുമ്പോൾ സുരക്ഷ പരമപ്രധാനമാണ്.
സ്വർണ്ണ വില: ഉദാഹരണത്തിന്, 30 ഗ്രാം ഭാരമുള്ള ഒരു സ്വർണ്ണാഭരണ പീസ് നിങ്ങളുടെ പക്കൽ ഉണ്ടെന്ന് കരുതുക. ഇതിന് 90,000 രൂപ വില വരും . ഏകദേശം 1,000 രൂപയോളം നിങ്ങൾ പണിക്കൂലിയായി നൽകുന്നു. ഒരു പ്രതിസന്ധി ഘട്ടം വന്നതിനാൽ, നിങ്ങൾ ഈ സ്വർണ്ണം വിൽക്കാൻ തീരുമാനിക്കുന്നു. എന്നാൽ, നിങ്ങൾക്ക് 90,000 രൂപയേ ലഭിക്കാനിടയുള്ളൂ, പണിക്കൂലിയായി നിങ്ങൾ നൽകിയ തുക നഷ്ടപ്പെടുന്നു. മാത്രമല്ല, ചെറിയ തുകയ്ക്ക്, സ്വർണ്ണാഭരണത്തിന്റെ ഒരു ഭാരം മാത്രം വിൽക്കുക എന്നത് ദുഷ്ക്കരമാണ്. പകരം, സ്വർണ്ണാഭരണം പണയം വയ്ക്കുന്ന കാര്യം നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്. അത്തരം സാഹചര്യത്തിൽ, നിങ്ങൾ സ്വർണ്ണം തിരികെ വാങ്ങുന്ന വില, വിൽപ്പന വിലയിൽ നിന്ന് വ്യത്യസ്തമായേക്കാം.
ബന്ധപ്പെട്ടവ: നിങ്ങൾ സ്വർണ്ണം വിൽക്കുന്നതിന് മുമ്പായി അറിയേണ്ട 5 സംഗതികൾ
ശുദ്ധത: നിങ്ങൾ സ്വർണ്ണം വാങ്ങുമ്പോൾ സർട്ടിഫൈ ചെയ്തിട്ടുള്ള BIS ഹാൾമാർക്കിന്റെ 4 ചിഹ്നങ്ങൾഉണ്ടോയെന്ന് നിങ്ങൾ നോക്കേണ്ടതുണ്ട്. നിങ്ങൾ വാങ്ങിയ സ്വർണ്ണത്തിന്റെ ഗുണനിലവാരം പരിശോധിച്ചുറപ്പിച്ചിട്ടുണ്ടെന്ന് ഇതുറപ്പാക്കുന്നു. അല്ലെങ്കിൽ, സ്വർണ്ണത്തിനോടൊപ്പം, വിലയില്ലാത്ത മറ്റ് ലോഹങ്ങളോ ലോഹസങ്കരങ്ങളോ ചേർത്ത് നിങ്ങളെ പറ്റിക്കാനിടയുണ്ട്. ഇത് നിങ്ങളുടെ സ്വർണ്ണ നിക്ഷേപത്തിന്റെ മൂല്യം കുറയ്ക്കുന്നു. എന്നിരുന്നാലും, സ്വർണ്ണം ടെസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും സർട്ടിഫൈ ചെയ്തിട്ടുണ്ടെന്നും ഹാൾമ്മാർക്ക് ഉറപ്പാക്കുന്നു.

മുകളിൽ പറഞ്ഞ വസ്തുതകളൊന്നും പരിഗണിക്കാതെ സ്വർണ്ണത്തിൽ നിക്ഷേപം നടത്തിയാൽ എന്ത് സംഭവിക്കും?

Yഭൗതികമായി സ്വർണ്ണം വാങ്ങാതെ, ഇനിപ്പറയുന്ന മാർഗ്ഗങ്ങളിലൂടെ, നിങ്ങൾക്ക് സ്വർണ്ണത്തിൽ നിക്ഷേപം നടത്താവുന്നതാണ്:

ഭൗതികമായി സ്വർണ്ണം വാങ്ങാതെ നിങ്ങൾക്ക് എങ്ങനെ സ്വർണ്ണത്തിൽ നിക്ഷേപം നടത്താൻ കഴിയും?

നിങ്ങളും ഒരു സുഹൃത്തും ഒരു സ്വർണ്ണക്കടക്കാരനെ സമീപിച്ച് 5 ഗ്രാം തൂക്കമുള്ള സ്വർണ്ണ നാണയങ്ങൾ വാങ്ങുന്നുവെന്ന് കരുതുക. എന്നാൽ, ഒരു മാസത്തേക്ക് നിങ്ങൾ മറ്റൊരു നഗരത്തിലേക്ക് പോവുന്നു. അതിനാൽ, നിങ്ങളുടെ സ്വർണ്ണ നാണയവും സൂക്ഷിച്ചുവയ്ക്കാൻ നിങ്ങൾ സുഹൃത്തിനോട് ആവശ്യപ്പെടുന്നു. ഇതിനർത്ഥം, നിങ്ങളുടെ സ്വർണ്ണ നാണയങ്ങൾ സുഹൃത്തിന്റെ സ്വന്തമെന്നല്ല. നിങ്ങളാണ് സ്വർണ്ണ നാണയങ്ങളുടെ ഉടമസ്ഥൻ എന്ന് കാണിക്കുന്ന ബിൽ നിങ്ങളുടെ കൈവശമുണ്ട്. അതിനാൽ, നിങ്ങൾ യാത്ര ചെയ്യുന്ന സമയത്ത്, നിങ്ങളാണ് ഉടമസ്ഥനെന്ന് കാണിക്കുന്ന ഒരു കടലാസ് കഷണം മാത്രമാണ് നിങ്ങളുടെ പക്കൽ ഉണ്ടായിരിക്കുക എന്ന് സാരം. സ്വർണ്ണം നിങ്ങളുടേതാണെങ്കിലും, ഭൗതികമായി സ്വർണ്ണം നിങ്ങളുടെ പക്കലില്ല.

സ്വർണ്ണത്തെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളിൽ നിങ്ങൾ നിക്ഷേപം നടത്തുമ്പോഴും, ഇതുതന്നെയാണ് സംഭവിക്കുന്നത്. നിങ്ങളെ പോലുള്ള ആയിരക്കണക്കിന് നിക്ഷേപകരിൽ നിന്ന് ഗോൾഡ് ഫണ്ട് അല്ലെങ്കിൽ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ട് (ETF) പണം ശേഖരിക്കുന്നു. തുടർന്ന് നിങ്ങളുടെ പേരിൽ അവ ഗോൾഡ് ബുള്ളിയൻ വാങ്ങുന്നു. നിങ്ങൾ നിക്ഷേപിച്ച പണത്തെ അടിസ്ഥാനമാക്കി, നിങ്ങൾക്ക് നിക്ഷേപ യൂണിറ്റുകൾ അലോട്ട് ചെയ്യുന്നു. ഓരോ ഉൽപ്പന്ന യൂണിറ്റും ഗ്രാമിലുള്ള ഒരു യൂണിറ്റ് സ്വർണ്ണത്തിനോട് തത്തുല്യമാണ്. നിങ്ങൾ കൈവശം വയ്ക്കുന്ന ഓരോ ETF-ഉം 'സ്വർണ്ണത്തെ അടിസ്ഥാനമാക്കിയതാണ്'. അതുകൊണ്ട്, നിങ്ങളുടെ പക്കൽ ഭൗതികമായി സ്വർണ്ണമില്ലെങ്കിലും, നിങ്ങളുടെ പേരിൽ ഈ സ്വർണ്ണം ഫണ്ട് ഹൗസ് സംഭരിക്കുന്നു.

നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യവും സ്വർണ്ണവുമായി ലിങ്കുചെയ്തിരിക്കുന്നു. അതുകൊണ്ട്, ഓരോ തവണയും സ്വർണ്ണവില വർദ്ധിക്കുമ്പോൾ, നിങ്ങളുടെ ഗോൾഡ് ഫണ്ടിന്റെയോ ETF-ന്റെയോ മൂല്യവും വർദ്ധിക്കുന്നു. ഇങ്ങനെ, ഭൗതികമായി സ്വർണ്ണം കൈവശം വയ്ക്കാതെ നിങ്ങൾ സ്വർണ്ണത്തെ പ്രയോജനപ്പെടുത്തുന്നത് തുടരുന്നു.

ബന്ധപ്പെട്ടവ: എങ്ങനെയാണ് സ്വർണ്ണവില നിർണ്ണയിക്കപ്പെടുന്നത്?
അടിസ്ഥാന വിവരം

സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് പുതുവഴികളുള്ള പുതിയ ലോകമാണിത്. സ്വർണ്ണത്തെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ മാർഗ്ഗങ്ങൾ, നിങ്ങളുടെ ജീവിതത്തെ എളുപ്പമുള്ളതാക്കുന്നു, കാരണം ഇത്തരം നിക്ഷേപ മാർഗ്ഗങ്ങൾ നിങ്ങളെ സ്വർണ്ണത്തിന്റെ വിശ്വസനീയ സാമ്പത്തിക മൂല്യത്തെ പ്രയോജനപ്പെടുത്താൻ അനുവദിക്കുന്നു. ഇത്തരം മാർഗ്ഗങ്ങളിൽ നിക്ഷേപിക്കുന്നതിനുള്ള ചെലവ് കുറവാണ്, പലപ്പോഴും ഇത് സൗകര്യപ്രദവുമാണ്.

Sources:

Source1Source2Source3