Published: 04 Sep 2017

സ്വർണ്ണത്തിന്റെ ശക്തി : പ്രപഞ്ചത്തിന്റെ പുരാണ ഉൽപ്പത്തി

Pot Of Gold Coins

സ്വർണ്ണത്തെ പ്രധാനമായും പ്രതിപാദിക്കുന്നത് ഇന്ത്യയിൽ ഉത്ഭവിച്ചിട്ടുള്ള മതങ്ങളിലാണ് – ഹിന്ദു മതം, ബുദ്ധമതം, സിക്ക് മതം, അതുപോലെ ജിതേന്ദ്രന്റെ ജൈനമതം എന്നിവ പോലുള്ളവയിൽ. ഭക്തർ ദൈവങ്ങളോടുള്ള ബഹുമാനാർത്ഥം സ്വർണ്ണം സംഭാവനയായി കൊടുക്കാറുമുണ്ട്.

സ്വർണ്ണത്തെ ഹൈന്ദവ പുരാണങ്ങളിലുടനീളം ശക്തിയുടെ ഉറവിടമായി വിശേഷിപ്പിക്കപ്പെടുന്നു. അതുപോലെ ദൈവികമായ ജ്ഞാനം വികിരണം ചെയ്യാൻ സ്വർണ്ണത്തിന് കഴിയുമെന്നാണ് വിശ്വാസം.

സ്വർണ്ണം ശരീരത്തിലെ ഉപദ്രവകാരികളായ അണുക്കളെ നശിപ്പിക്കുന്നു – ബ്രാഹ്മണഗ്രന്ഥം

ഹൈന്ദവ പുരാണങ്ങളനുസരിച്ച് സ്വർണ്ണം ലോകത്തിന്റെ ജീവാത്മാവാണ്. ഐതിഹ്യമനുസരിച്ച് ഇരുണ്ടതും ജീവനില്ലാത്തതുമായിരുന്ന ലോകത്ത്, സൃഷ്ടാവ് ഒരു വിത്ത് കുഴിച്ചിട്ട് സ്വന്തം ദേഹത്തു നിന്നും ജലം ഉണ്ടാക്കി നനച്ചു, ഈ വിത്ത് സൂര്യനെ പോലെ ജ്വലിക്കുന്ന ഒരു സ്വർണ്ണ മുട്ടയായി മാറി . ഇതിൽ നിന്നുമാണ് സൃഷ്ടാവ് ഭഗവാൻ ബ്രഹ്മദേവന്റെ രൂപത്തിൽ പുനർജനിച്ചത്. അദ്ദേഹം അന്നു മുതൽ ഹിരണ്യഗർഭൻ – സ്വർണ്ണത്തിൽ നിന്നും ജനിച്ചവൻ – എന്ന നാമത്തിലും അറിയപ്പെടുന്നു.

ഹിരണ്യ ഗർഭ എന്ന സംസ്കൃത വാക്കിന്റെ അർത്ഥം “സ്വർണ്ണ ഭ്രൂണം”, “സ്വർണ്ണ ഗർഭ പാത്രം”, “സ്വർണ്ണ മുട്ട” എന്നിവയാണ്. ഇവ “സ്വർണ്ണം” അല്ലെങ്കിൽ “സമ്പത്ത്” എന്നർത്ഥം വരുന്ന ഹിരണ്യ “ഗർഭ പാത്രം”, “ബീജം”, “വിത്ത്” , “സത്ത് ” എന്നൊക്കെ അർത്ഥം വരുന്ന ഗർഭ എന്നി വാക്കുകൾ ചേർന്നുണ്ടായവയാണ്.

സ്വർണ്ണത്തെ അഗ്നിദേവന്റെ (തീയിന്റെ ദൈവം) വിത്ത് ആയും പറയുന്നുണ്ട്.

സ്വാമി ആത്മശ്രദ്ധാനന്ദയുടെ, ഗീതയുടെ ആശയങ്ങൾ തുറന്നു കാണിക്കുന്ന ‘ഗീത ഫോർ എവെരിഡേ ലിവിംഗ്’ എന്ന പുസ്തകത്തിൽ പറയുന്നത്, സ്വർണ്ണം മറ്റ് ലോഹങ്ങളെ അപേക്ഷിച്ച് സ്വാതികം (സർവ്വ പ്രധാനം) ആണെന്നാണ്.

സ്വാതികം മൂന്ന് ഗുണങ്ങളിലൊന്നാണ്. ഹിന്ദു തത്വശാസ്ത്രത്തിന്റെ സാംഖ്യ വിഭാഗം വികസിപ്പിച്ചെടുത്ത തത്വചിന്താപരവും മനഃശാസ്ത്രപരവുമായ ആശയങ്ങളാണ് ഈ മൂന്ന് ഗുണങ്ങൾ. ഇത് സദ്ഗുണം, സകാരാത്മകം, ശരി, പൂർണ്ണാരോഗ്യം, പ്രസന്നത, സമ്പൂർണ്ണത, സർഗ്ഗശക്തി, ക്രിയാത്മകത, തുല്യത, ആത്മവിശ്വാസം, ശാന്തത, നീതി ബോധം എന്നിങ്ങനെ ധർമ്മത്തിലേക്കും ജ്ഞാനത്തിലേക്കും നയിക്കുന്ന ഗുണങ്ങളാണ്.

സ്വാതികവും ചൈതന്യം കൊണ്ട് സമ്പന്നമായ തരംഗങ്ങൾ വലിച്ചെടുക്കുകയും അവയെ അന്തരീക്ഷത്തിലേക്കു വികിരണം ചെയ്യുകയും ചെയ്യുന്ന ഒരു ലോഹമാണ് സ്വർണ്ണം. തേജ്-തത്വ (പരമമായ അഗ്നി സിദ്ധാന്തം) രൂപത്തിലും ചൈതന്യം കൊണ്ട് സമ്പന്നമായ തരംഗങ്ങളെ സ്വർണ്ണം പരിപാലിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ സ്വർണ്ണാഭരണങ്ങൾ ധരിച്ചു നടക്കുന്ന വ്യക്തികൾക്ക് സ്വാതിക ഗുണവും ചൈതന്യവും വന്നുചേരുമെന്നാണ് വിശ്വാസം.