Published: 21 May 2018

എങ്ങനെയാണ് യൂറോപ്യൻ രാജ്യങ്ങളിൽ സ്വർണ്ണം മുഖമുദ്ര ചെയ്യപ്പെടുന്നത്

Rules governing gold hallmarking in European nations

1200 കളിൽ ഫ്രാൻസിലെ ലൂയി ഒമ്പതാമന്റെയും, എഡ്വേർഡ് ഒന്നാമ ന്റെയും കാലഘട്ടത്തിനു മുൻപ് തന്നെ ജ്വല്ലറികളിൽ സ്വർണ്ണം മുഖമുദ്ര ചെയ്യപ്പെടുന്നത് യൂറോപ്യൻ രാജ്യങ്ങളിലെ ഉപഭോക്തൃ സംരക്ഷണത്തിന്റെ പ്രാചീന രൂപമാണെന്ന് നിങ്ങൾക്കറിയാമോ ? സ്വർണ്ണം മുഖമുദ്ര ചെയ്യേണ്ടത് പൊതുവിൽപ്പനക്കു വേണ്ടിയുള്ള എല്ലാ സ്വർണ്ണ ഇനങ്ങളുടെയും മുൻആവശ്യം തന്നെ.

യൂറോപ്പിൽ സ്വർണ്ണം മുഖമുദ്ര ചെയ്യുന്നതിന്റെ നിലവിലുള്ള നിയമങ്ങൾ ഇവിടെ കാണാം:

പ്രിഷസ് മെറ്റൽ ഒബ്ജക്ട്സ് സമ്പ്രദായത്തിൽ വിലയേറിയ ലോഹങ്ങളുടെ പരിശുദ്ധതയുടെയും മുഖമുദ്രയുടെയും നിയന്ത്രണത്തെ കുറിച്ചുള്ള വിയന്ന കൺവെൻഷനിൽ മിക്ക യൂറോപ്യൻ രാജ്യങ്ങളും പങ്കെടുക്കുന്നു. വിലയേറിയ ലോഹങ്ങൾക്ക് ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരുടെ പ്രതിനിധികളടങ്ങുന്ന രാഷ്ട്രങ്ങൾക്കിടയിലുള്ള ഒരു ഉടമ്പടിയാണ് ഈ കൺവെൻഷൻ. കൺവെൻഷൻ കോമൺ കൺട്രോൾ മാർക്ക് (സിസിഎം) അവതരിപ്പിച്ചു.

വിലയേറിയ ലോഹങ്ങൾ കൊണ്ടുണ്ടാക്കിയ വസ്തുക്കളിൽ സിസിഎം കൊണ്ടുള്ള രേഖപ്പെടുത്തൽ സ്വമേധയായാണ്. നിർമ്മാതാക്കൾ അങ്ങനെ ചെയ്യാൻ ബാധ്യസ്ഥരല്ല. ഓരോ രാജ്യത്തും യഥാർത്ഥ സ്ഥാനത്ത് മുഖമുദ്ര സമ്പ്രദായത്തിൽ നിന്നും സിസിഎം മാർക്ക് സ്വതന്ത്രമായി പ്രയോഗിക്കുന്നു.

നിലവിൽ 19 രാജ്യങ്ങൾ ഇതിൽ അംഗങ്ങളായിട്ടുണ്ട്. ഓരോ അംഗത്തിനും കൺവെൻഷൻ വ്യവസ്ഥകൾ (CCM) ബാധകമാക്കാൻ അധികാരപ്പെടുത്തിയ ഒന്നോ അതിലധികമോ അസ്സേ ഓഫീസുകൾ ഉണ്ട്.

flags

കൺവെൻഷന്റെ പ്രവർത്തനവുമായി തുടരുന്ന മറ്റ് രാജ്യങ്ങൾ ചൈന, ക്രൊയേഷ്യ, ഫ്രാൻസ്, ഇറ്റലി, മാസിഡോണിയ, റൊമാനിയ, സെർബിയ, സിംഗപ്പൂർ, സ്പെയ്ൻ എന്നിവയാണ്.

  • CCM ഒരു രാജ്യത്തിന്റെ ദേശീയ അസ്സേ ഓഫീസ് മാർക്കുമായി യോജിച്ചുപോകുന്നു, ഉത്തരവാദിത്തമുള്ള അടയാളവും (അതായത് നിർമ്മാതാവ് അല്ലെങ്കിൽ സ്പോൺസർ ), പരിശുദ്ധി സൂചിപ്പിക്കുന്ന അടയാളവും.
  • ഉത്തരവാദിത്ത മാർക്ക് CCM ബാധകമായ രാജ്യത്ത് രജിസ്റ്റർ ചെയ്യണം. ഇറക്കുമതി ചെയ്യുന്ന രാജ്യത്ത് അവ രജിസ്റ്റർ ചെയ്യേണ്ടതില്ല.
  • ന്യൂമെറിക്കൽ ഫൈൻനെസ് മാർക്ക് ആയിരങ്ങളുടെ ഭാഗങ്ങളായി സൂചിപ്പിക്കുന്നു.
    333 ~ 8 കെ (33.3% പൊന്ന് 583 & 585 ~ 14 കെ (58.3 - 58.5% പൊന്ന്) 916 ~ 22 കെ (91.6% പൊന്ന്)
    375 ~ 9 കെ (37.5% പൊന്ന്) 750 ~ 18 കെ (75% പൊന്ന്) 960 ~ 23 കെ (96% പൊന്ന്)
    410 & 417 ~ 10 കെ (41-41.7% പൊന്ന്) 800 ~ 19.2 കെ (80% പൊന്ന്) 990 & 999 ~ 24 കെ (99-99.9% പൊന്ന്)
  • സി.സി.എമ്മിന് ദേശീയ മുഖമുദ്രയുടെ അതെ നിയമപദവി ഉണ്ടായിരിക്കും. അംഗീകൃത പരീക്ഷണ രീതികൾ അനുസരിച്ച് സൂക്ഷ്മപരിശോധന നടത്തിയതിന് ശേഷം നിർദ്ദിഷ്ട ദേശീയ അസ്സേ ഓഫീസുകളിൽ ഇത് പ്രായോഗികമാണ്. അതിനാൽ, സി. സി.എം വഹിക്കുന്ന വസ്തുക്കൾ അംഗരാജ്യങ്ങൾക്കിടയിൽ സ്വീകാര്യമാണ്.

    flags

ഫ്രാൻസിലെ മുഖമുദ്രണം:

ലോകം അറിയപ്പെടുന്ന മുഖമുദ്ര സമ്പ്രദായത്തിൽ ഏറ്റവും സങ്കീർണ്ണമായ സംവിധാനമായി ഫ്രാൻസാണ് അറിയപ്പെടുന്നത്.

  • ഫ്രഞ്ച് ചിഹ്നങ്ങൾ മൃഗങ്ങളുടെയും, ജനങ്ങളുടെയും, പ്രാണികളുടെയും, പക്ഷികളുടെയും യഥാർത്ഥ രൂപങ്ങളുപയോഗിച്ചുള്ള പ്രതീകാത്മകതയുടെ അടിസ്ഥാനത്തിലാണ്. ഈ ചിഹ്നങ്ങളെല്ലാം ലോഹത്തിൻറെ പരിശുദ്ധതയെയും നിർമ്മാണ സ്ഥാനത്തേയും ബന്ധപ്പെട്ട കയറ്റുമതിയെയും ഇറക്കുമതിയെയും ഒരുമിച്ച് സൂചിപ്പിക്കുന്നു .
  • ഒരു കഴുകന്റെ തല എന്ന ചിഹ്നം 18 കാരറ്റ് സ്വർണ്ണ പരിശുദ്ധിയെ സൂചിപ്പിക്കുന്നു .എല്ലാ ജ്വല്ലറികളും കുറഞ്ഞത് 18 കാരറ്റ് ശുദ്ധതയെങ്കിലും നിലനിർത്തണമെന്ന് നിയമം അനുശാസിക്കുന്നു ,കയറ്റുമതിക്ക് ഉദ്ദേശിച്ചിട്ടുള്ള വസ്തുക്കൾ 9- ഉം 14- ഉം കാരറ്റുള്ള ചിത്രീകൃത മാർക്കുകളായി അടയാളപ്പെടുത്താം.
  • നിർമ്മാതാവിന്റെ ചിഹ്നത്തിന് പേരിന്റെ ആദ്യാക്ഷരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ലോജംഗ് ഷീൽഡായിരിക്കണം.
flags

സ്പെയിനിലെ മുദ്രണം:

അസ്സേ ഓഫീസ് മുദ്രണവും ലൈസൻസ് ലഭിച്ച നിർമാതാക്കളുടെ മുദ്രണവും സ്പെയിൻ പിന്തുടരുന്ന രണ്ട് തരത്തിലുള്ള മുദ്രണങ്ങളാണ്. മുദ്രണം എന്നാൽ നിർബന്ധിത സ്റ്റേറ്റ് ആവശ്യകതയാണ്. സാധാരണ ചിഹ്നരൂപീകരണ സ്വഭാവഗുണങ്ങൾ:

  • ഗ്യാരണ്ടിയുടെ അടയാളപ്പെടുത്തൽ: ഇത് സ്വർണ്ണക്കൂട്ടിന് അംഗീകാരം നൽകുകയും വിലയേറിയ ലോഹത്തിന്റെ ഔദ്യോഗിക നിയമത്തിന് അംഗീകാരമുള്ള ഓട്ടോണോമസ് കമ്മ്യൂണിറ്റികളുടെ ഔദ്യോഗിക അല്ലെങ്കിൽ അംഗീകൃത ലബോറട്ടറികളിലുമാണ് കാണപ്പെടുന്നത്.
    • ആദ്യ നിയമം: 750 ഫൈൻനെസ് (ആയിരത്തിന്റെ ഭാഗങ്ങൾ)
    • രണ്ടാം നിയമം: 585 ഫൈൻനെസ് (ആയിരത്തിന്റെ ഭാഗങ്ങൾ)
  • ഉത്ഭവം തിരിച്ചറിയാനുള്ള അടയാളം: ഇത് നിർമ്മാതാവിന് അല്ലെങ്കിൽ ഇറക്കുമതിക്കാരന് അംഗീകാരം നൽകുന്നു .പേറ്റെന്റിന്റെയും ചിഹ്നത്തിന്റെയും സ്പാനിഷ് ഓഫീസിൽ ഈ അടയാളം രജിസ്റ്റർ ചെയ്യണം .
  • സ്പോൺസർ ചിഹ്ന വിവരങ്ങൾ: ഇത് രാജ്യത്ത് വിൽപ്പനക്കായി സ്വർണ്ണം ഉത്പാദിപ്പിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്ന കമ്പനിയെയോ വ്യക്തിയെയോ തിരിച്ചറിയുന്നു
  • ഫൈൻനെസ്: 1 ഗ്രാമിന് മുകളിലുള്ള സ്വർണ്ണാഭരണങ്ങൾക്ക് മുദ്രണം ആവശ്യമാണ്. ഇത് ആയിരത്തിന്റെ (പി. പി. റ്റി ) ഭാഗങ്ങളിൽ നിർവചിക്കപ്പെടുന്നു. സ്വീകാര്യമായ ഫൈൻനെസ് നിലവാരങ്ങൾ 375 പി .പി. റ്റി, 585 പി .പി. റ്റി , 750 പി. പി .റ്റി എന്നിവയാണ്
  • അസ്സേ മാർക്ക്: താഴെപ്പറയുന്ന ഏഴ് ഓഫിസുകളിൽ ഏതെങ്കിലും ഒന്നാണ്.
    • V1: വലെൻസിയ
    • M1: മാഡ്രിഡ്
    • A1: അൻഡാലുഷ്യ
    • G1: ഗലീഷ്യ
    • C1 and C2: കാറ്റലോണിയ
    • B2: ബലേറിക്

ബ്രിട്ടീഷ് ഹാൾമാർക്കിങ് കൗൺസിലിനോടു ചേർന്നുള്ള സ്പാനിഷ് മുദ്രണങ്ങൾ ഇവയാണ്:

flags

യൂറോപ്പിലെ സ്വർണ്ണ മുദ്രണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ,യു കെ യിൽ മുദ്രണം ചെയ്യുന്ന സ്വർണ്ണം എങ്ങനെ വാങ്ങാം എന്ന് വായിക്കുക .

നിങ്ങൾ യൂറോപ്പിൽ സ്വർണ്ണം വാങ്ങുകയും അത് ഇന്ത്യയിലേക്ക് തിരിച്ച് കൊണ്ടുവരാൻ പദ്ധതി ഇടുകയും ചെയ്യുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ ഇതിന്റെ ആവശ്യ നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് അറിഞ്ഞിരിക്കണം സ്വർണ്ണവുമായി സഞ്ചരിക്കുമ്പോൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും.