Published: 31 Aug 2017

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ക്ഷേത്രം

“സ്വർണ്ണ ക്ഷേത്രം” എന്ന വാക്ക് നമ്മെ ഇന്ത്യയുടെ വടക്കു ഭാഗത്തുള്ള അമൃത്സറിലെ മഹത്തായ സുവർണ്ണ ക്ഷേത്രത്തെ ഓർമിപ്പിക്കുന്നു. ശ്രീ ഹർമന്ദിർ സാഹിബിന്റെ ഗുരുദ്വാരയാണ് സിഖ് സമൂഹത്തിന്റെ ഏറ്റവും പരിശുദ്ധമായ സ്ഥലം. അതെന്തുതന്നെയായാലും, തെക്കേ ഇന്ത്യയിലെ ശ്രീ ലക്ഷ്മി ക്ഷേത്രമാണ് ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ക്ഷേത്രമെന്ന കിരീടം ചൂടുന്നത്.

ഈ ക്ഷേത്രം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മി ദേവിക്ക് സമർപ്പിച്ചിട്ടുള്ളതാണ്. ഈ ക്ഷേത്രം തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്നും ഏകദേശം 8 കിലോമീറ്റർ അകലെയുള്ള തിരുമലൈക്കൊടിയിലെ ചെറിയ മലയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്.

ആത്മീയ നേതാവായ ശ്രീ ശക്തിയമ്മയാണ് 2001-ൽ സ്വർണ്ണ ക്ഷേത്രത്തിന്റെ നിർമ്മാണം തുടങ്ങി വെച്ചത്. 2007-ൽ ക്ഷേത്രം പൂർത്തിയായി. ഏകദേശം 100 ഏക്കർ വിസ്തൃതിയിൽ കിടക്കുന്ന ഭൂമിയിലാണ് ഈ മനോഹര ക്ഷേത്രം നിർമ്മിച്ചിരിക്കുന്നു. ക്ഷേത്രത്തിനെ വലയം ചെയ്ത് അതീവ നൈപുണ്യത്തോടെ നിർമ്മിച്ച നക്ഷത്ര വീഥിയും (ശ്രീചക്രം) ഉണ്ട്. 1.8 കിലോമീറ്റർ നീളമുള്ള ഈ നക്ഷത്ര വീഥി, പ്രകൃതിയിൽ നിന്ന് ഊർജ്ജം ആഗിരണം ചെയ്യുന്നതായും ഈ വീഥിയിലൂടെ നടക്കുന്ന ഭക്തർക്ക് ശാന്തതയും ആരോഗ്യവും പകരുന്നതായും വിശ്വസിക്കപ്പെടുന്നു. അത്യാകർഷകമായ സ്വർണ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഈ നക്ഷത്ര വീഥിയുടെ നടുക്കാണ്.

ശ്രീ ലക്ഷ്മി നാരായണി ക്ഷേത്രത്തെ 1500 കിലോഗ്രാം സ്വർണ്ണം കൊണ്ടാണ് പൊതിഞ്ഞിരിക്കുന്നത്, ഇത് അമൃത്സറിലെ സ്വർണ്ണ ക്ഷേത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ രണ്ടിരട്ടിയാണ്. ക്ഷേത്ര നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്ന പരമ്പരാഗത വേദിക് വാസ്തുശിൽപ്പ ശൈലി, പുരാതന ഇന്ത്യയിലെ അറിവിന്റെ പുസ്തകങ്ങളായ വേദങ്ങളിൽ നിന്നുള്ള പ്രധാന സന്ദർഭങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. ഈ അസാധാരണമായ വാസ്തു ശൈലി ശ്രീ ലക്ഷ്മി നാരായണി ക്ഷേത്രത്തെ മറ്റു പരിപാവനമായ സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

ഈ ക്ഷേത്രം നിർമ്മിച്ച വാസ്തിവിദ്യാ വിദഗ്ധർ മികച്ചൊരു കലാസൃഷ്ടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ വിഷമകരമായ ശിൽപ്പ സാമർത്ഥ്യം കൊണ്ട് സ്വർണ്ണ കട്ടികളെ പാളികളാക്കി അതിൽ അനുയോജ്യമായി അലങ്കരിച്ചിരിക്കുന്നു. അവർ കൈ കൊണ്ടു രൂപകൽപ്പന ചെയ്ത ഈ പാളികളെ ചെമ്പിന്റെ മുകളിൽ പിടിപ്പിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലും അർത്ഥ മണ്ഡപവും, ശ്രീകോവിലിനും ക്ഷേത്രത്തിന്റെ പുറംഭാഗത്തിനും ഇടയിലുള്ള ഭാഗവും സ്വർണ്ണം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ സ്വർണ്ണ താഴികക്കുടത്തിന്റെ തിളക്കം ദൂരേ നിന്നും കാണുവാൻ സാധിക്കും.

ഈ ക്ഷേത്രത്തിൽ ലക്ഷ്മി ദേവിയുടെ സൗന്ദര്യവും ഐശ്വര്യവും, ദേവിയുടെ ദൈവിക വലയം പ്രതിഫലിക്കുന്ന തരത്തിൽ, മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. നിലവിൽ, ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രം ‘സ്വർണ്ണ ദേവതയെ’ ആരാധിക്കുന്നതിന് വേണ്ടി ഇന്ത്യയിലേയും പുറം രാജ്യങ്ങളിലേയും ഭക്തർ വന്നു പോകുന്ന തിരക്കുള്ള സ്ഥലമായി മാറിക്കഴിഞ്ഞിട്ടുണ്ട്.