Published: 08 Feb 2018

ബംഗാളി കരകൗശല വിദഗ്ധരുടെ കൈപ്പുണ്യം

ബംഗാളികൾക്ക് വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായിരുന്നു അത്. തെരുവുകൾ മുഴുവനും ചിരിയും ഉത്സാഹവും സംഗീതവും ഊർജ്ജവും കൊണ്ട് നിറഞ്ഞു. രാധ ഇതുവരെയും ഈ ഉത്സവത്തിന്റെ പൗഢിയെ കുറിച്ച് പറഞ്ഞ് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ, ഇന്നിപ്പോൾ അവൾ നേരിട്ട് ഉത്സവം കാണുകയാണ്. ഉത്സവത്തിന്റെ ചൂടും ചൂരും അറിഞ്ഞ് നടക്കുമ്പോൾ അവളോർത്തു, ഇതിനോട് കിടപിടിക്കുന്ന മറ്റൊരുത്സവം മുംബൈയിലെ ഗണേശോത്സവമാണ്. എന്നിരുന്നാലും, ദുർഗാ പൂജാ സമയത്ത്, കൊൽക്കൊത്താ നഗരം ഒരു വ്യത്യസ്ത നഗരമായി മാറുകയാണ്. വാസ്തവത്തിൽ കൊൽക്കൊത്തയിൽ രാധയെത്തിയത് മറ്റൊരു കാര്യത്തിനാണ്. അതിനോടൊപ്പം, ദുർഗാ പൂജാ കൂടി കാണാം എന്നതിനാലാണ് അവൾ ഈ സമയം തന്നെ തിരഞ്ഞെടുത്തത്.

ഇന്ദ്രൊനീൽ എന്ന് പേരായൊരു പ്രാദേശിക കരകൗശല വിദഗ്ധനെ കാണാനാണ് സത്യത്തിൽ രാധ വന്നിട്ടുള്ളത്. ബംഗാളിലെ പരമ്പരാഗത കരകൗശല വിദഗ്ധരെ കുറിച്ച് അവൾ കേട്ടുണ്ട്, വായിച്ചറിഞ്ഞിട്ടുമുണ്ട്, അവരുടെ കലാസൃഷ്ടിയും സർഗ്ഗാത്മകതയും എന്നും അവളെ പുളകം കൊള്ളിച്ചിരുന്നു. ഇന്ദ്രൊനീലിന്റെ വർക്ക്‌ഷോപ്പിൽ വച്ചാണ് അവൾ അയാളെ കണ്ടത്. ഏറെ പ്രചോദിപ്പിക്കുന്നതായിരുന്നു വർക്ക്‌ഷോപ്പും അന്തരീക്ഷവും. നിങ്ങൾ ആലോചിക്കുന്നുണ്ടാകും, എന്തിനാണ് ഇന്ദ്രൊനീലിനെ കാണാൻ രാധ എത്തിയതെന്ന്? പറയാം. ആദ്യത്തെ കാര്യം, തന്റെ പക്കലുള്ള സ്വർണ്ണ ബാറിന് സവിശേഷമായൊരു ആകൃതി നൽകണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു. എന്നാൽ അതിലേറെ പ്രധാനപ്പെട്ട കാര്യം, രാധ ഇപ്പോൾ ശ്രദ്ധയൂന്നുന്നത് സ്വർണ്ണാഭരണ ഡിസൈനിംഗിലാണ്. അതിനാൽ സർഗ്ഗാത്മകതയുള്ള പരമ്പരാഗത കരകൗശലപ്പണിക്കാരിലൊരാൾ തന്നോടൊപ്പം വേണമെന്ന് അവളാഗ്രഹിച്ചിരുന്നു.

അപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും, എന്തിനാണ് ബംഗാളിൽ നിന്നുള്ള കരകൗശലപ്പണിക്കാരനെ അവൾ തേടുന്നതെന്ന്? ഇന്ത്യയിൽ വേറൊരിടത്തും കരകൗശലപ്പണിക്കാരില്ലേ? എന്നാൽ, രാധയുടെ ന്യായീകരണങ്ങൾ ഇവയാണ്:

  • ഉയർന്ന വൈദഗ്ധ്യമുള്ള ക്രാഫ്റ്റ്‌മാൻഷിപ്പ്

    സ്വർണ്ണത്തിന്റെ ഫലലിംഗിലും സോൾഡെറിംഗിലും സോയിംഗിലും ഫോർഗിംഗിലും കാസ്റ്റിംഗിലും പോളിഷിംഗിലും, നമ്മളെല്ലാം സ്വന്തമാക്കാനും അണിയാനും ആഗ്രഹിക്കുന്ന സ്വർണ്ണാഭരണത്തിന്റെ ആകൃതിയിലേക്ക് അതിനെ മാറ്റുന്നതിലും ബംഗാളിലെ പരമ്പരാഗത സ്വർണ്ണപ്പണിക്കാരെ വെല്ലാൻ മറ്റാരും ഇല്ലതന്നെ. ഇത്തരക്കാർ കൈകൊണ്ട് പണിയുന്ന സ്വർണ്ണാഭരണങ്ങൾ വളരെ ജനപ്രിയമാണ്. ബംഗാളി പരമ്പരാഗത സ്വർണ്ണപ്പണിക്കാർ പണിതിട്ടുള്ള സ്വർണ്ണഭരണങ്ങൾ തന്നെ വേണം എന്ന് പല ക്ലയിന്റുകളും ശഠിച്ചിട്ടുള്ള അനുഭവങ്ങൾ രാധയ്ക്കുണ്ട്.

  • സ്വർണ്ണാഭരണ വിപണിയിൽ ബംഗാളി സ്വർണ്ണപ്പണിക്കാരുടെ പങ്ക്

    ഇന്ത്യയിൽ കൈകൊണ്ട് സ്വർണ്ണാഭരണം നിർമ്മിക്കുന്ന വ്യവസായമേഖലയിൽ ജോലി ചെയ്യുന്നവരിൽ 70 ശതമാനത്തോളം പേർ പശ്ചിമബംഗാളിൽ നിന്നുള്ളവരാണെന്ന് രാധ എവിടെയോ വായിച്ചിട്ടുണ്ട്. അതായത്, വ്യവസായ മേഖലയിൽ പകുതിയിലധികം പേരും ബംഗാളിൽ നിന്നുള്ള പണിക്കാരാണെന്ന് ചുരുക്കം. അപ്പോൾ, തന്റെ സ്ഥാപനത്തിൽ ബംഗാളിൽ നിന്നുള്ള പരമ്പരാഗത സ്വർണ്ണപ്പണിക്കാരൻ ഉണ്ടായിരിക്കണം എന്ന് രാധ ചിന്തിക്കുന്നതിൽ അത്ഭുതപ്പെടാനില്ലല്ലോ.

  • സർഗ്ഗാത്മകതയുടെ വർദ്ധിച്ചുവരുന്ന ആവശ്യകത

    രാധയുടെ മിക്ക ക്ലയിന്റുകൾക്ക് വേണ്ടത്, സവിശേഷ ഡിസൈനിലുള്ള ആഭരണങ്ങളാണ്. മറ്റാരും അണിഞ്ഞ് കണ്ടിട്ടില്ലാത്ത ഡിസൈനുകളാണ് അവർക്കാവശ്യം. പലപ്പോഴും പരസ്യങ്ങളിലും സിനിമകളിലും ടിവി ഷോകളിലും മറ്റും കണ്ടിട്ടുള്ള ആഭരണങ്ങൾ ലഭിക്കുമോ എന്നും അവർ ചോദിക്കാറുണ്ട്. അതിനാൽ, ഒരു ജ്വല്ലറി ഡിസൈനിംഗ് സ്ഥാപനത്തിൽ നൂതനമായ ഡിസൈനുകൾ വിഭാവനം ചെയ്ത് വികസിപ്പിച്ചെടുക്കാൻ കഴിവുള്ള ഒരു ടീം ആവശ്യമാണ്.

    സാഹിത്യം, സംഗീതം, ചിത്രകല, മറ്റ് തരത്തിലുള്ള കലകൾ എന്നിവയിൽ ബംഗാളികളുടെ പ്രാവീണ്യത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ. സ്വർണ്ണാഭരണ ഡിസൈനിംഗും ഒരു കലാരൂപമാണ്. സ്ത്രീകൾക്കും അണിയുന്ന മറ്റുള്ളവർക്കും ചാരുതയേകുന്ന ഒരു കലാരൂപം. അതിനാൽ, കലകളോടുള്ള പ്രണയം നിറഞ്ഞ് തുളുമ്പുന്ന ഒരു സംസ്ഥാനത്തിൽ നിന്ന്, സ്വർണ്ണാഭരണ ഡിസൈനിംഗ് എന്ന കലാരൂപത്തിനോട് അഭിനിവേശമുള്ള കലാകാരന്മാർ ഉണ്ടാവുന്നതിൽ അതിശയമൊന്നുമില്ല.