Published: 29 Jan 2018

നിങ്ങളുടെ തികവുറ്റ പുഞ്ചിരിയുടെ രഹസ്യം സ്വർണ്ണമാകുമോ?

Dentistry and use of gold

എവിടെയൊക്കെ സ്വർണ്ണം കണ്ടെത്താം എന്ന് ആരെങ്കിലും നിങ്ങളോട് ചോദിക്കുകയാണെന്ന് കരുതുക. നിങ്ങളുടെ മനസ്സിലേക്ക് എന്തൊക്കെ ചിത്രങ്ങളാണ് ഓടി വരിക? ആഭരണ പെട്ടികൾ, സ്വർണ്ണ ഖനികൾ, നിധികൾ? സത്യം, നമ്മൾ എല്ലാവരും അങ്ങിനെ തന്നെയാണ് ചിന്തിക്കുക. എന്നാൽ, വായിൽ നിന്നും സ്വർണ്ണം ലഭിക്കും എന്ന് നമ്മിലാരെങ്കിലും ചിന്തിക്കുമോ? ആരും അങ്ങനെ ചിന്തിക്കുമെന്ന് കരുതുന്നില്ല.

പുരാതന ഈജിപ്തിൽ സ്വർണ്ണം കൊണ്ടുള്ള മുഖംമൂടി ധരിച്ച് ഉറങ്ങിയിരുന്ന ക്ലിയോപാട്ര രാജ്ഞിയെ കുറിച്ച് നിങ്ങൾ കേട്ടിരിക്കും. പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായി റോമിൽ സ്വർണ്ണം ഉപയോഗിച്ചിരുന്നു. അലക്സാൻഡ്രിയയിലെ ആൽക്കെമിസ്റ്റുകളാവട്ടെ, യൗവനം തിരിച്ച് പിടിക്കാൻ സ്വ്അർണ്ണത്തിന് കഴിയുമെന്ന് കരുതിയിരുന്നു. ഭൗമികമായ എല്ലാ അസുഖങ്ങൾക്കും സ്വർണ്ണമൊരു പരിഹാരമാണെന്നും ചിന്തിച്ചിരുന്നു. കാലങ്ങളായി സ്വർണ്ണം ഒരു സൗന്ദര്യവർദ്ധക ഔഷധമായി പരിഗണിക്കപ്പെട്ട് വരുന്നു. ആധുനികമായ ഈ കാലഘട്ടത്തിൽ ആരോഗ്യകരമായ ചർമ്മ കോശങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനും കോശവളർച്ച ഉത്തേജിപ്പിക്കുന്നതിനും സ്വർണ്ണം സഹായിക്കുമെന്ന് പലരും കരുതുന്നു. അതിനാലാണ്, സീറങ്ങളിലേക്കും ഓയിലുകളിലേക്കും ഫേസ് ക്രീമുകളിലേക്കും നിർമ്മാതാക്കൾ സ്വർണ്ണം ചേർക്കുന്നത്. എന്തിനധികം? പുഞ്ചിരിക്ക് മനോഹാരിത കൂട്ടാൻ സെലിബ്രിറ്റികൾ സ്വർണ്ണം ഉപയോഗിക്കുന്നുണ്ട്. പക്ഷേ, എന്തിനാണ് ഈ വിലപ്പെട്ട സ്വർണ്ണം വായിൽ ഉപയോഗിക്കുന്നത്? മറ്റ് ലോഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വർണ്ണം തുരുമ്പ് പിടിക്കില്ല, എളുപ്പം വളയ്ക്കാൻ കഴിയും. സുരക്ഷിതവും സുസ്ഥിരവുമാണ്. ഈ കാരണങ്ങളാലാണ് ദന്തപരിചരണത്തിൽ സ്വർണ്ണം ഉപയോഗിക്കുന്നത്.

വർഷങ്ങളോളം ഉപയോഗിക്കുമ്പോൾ നമ്മുടെ പല്ലുകൾക്ക് തേയ്മാനം വരും. പല്ലുകൾക്ക് പകരമായി, പല്ലുകളെ പോലെ തന്നെ പ്രവർത്തിക്കുന്ന മറ്റൊരു വസ്തു എന്താണെന്ന് കാലങ്ങളായി മനുഷ്യൻ അന്വേഷിക്കുന്നുണ്ട്. സ്വാഭാവിക പല്ലുകളെ പോലെ പ്രവർത്തിക്കുന്നതാണ് സ്വർണ്ണം. മനുഷ്യന്റെ പല്ലിന് താങ്ങാൻ കഴിയുന്ന എന്തും സ്വർണ്ണത്തിനും താങ്ങാൻ കഴിയും. കൃതിരിമ പല്ലുകൾ പിടിപ്പിക്കുമ്പോൾ വിഷകരമല്ലാത്തതോ ഉപയോഗിക്കാൻ കഴിയാത്തതോ ആയ ലോഹങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. ഇതിനൊരു പരിഹാരമാണ് സ്വർണ്ണം. സ്വർണ്ണം സുസ്ഥിരമാണ്, കൂടാതെ അടുത്തുള്ള പല്ലുകൾക്ക് ഹാനികരവുമല്ല, അതിനാൽ സ്വർണ്ണം പല്ലുകൾക്ക് പകരമായി ഉപയോഗിക്കാനാവുന്ന സുരക്ഷിതമായ ലോഹമായി പരിഗണിക്കപ്പെടുന്നു.

സ്വർണ്ണത്തിന് 'ഇൻഫ്ലമേഷ'നെ ചെറുക്കാനും രക്ത പ്രവാഹം വർദ്ധിപ്പിക്കാനുമുള്ള കഴിവുണ്ട്. അതിനാൽ സ്വർണ്ണം മോണകൾക്ക് സുരക്ഷിതമാണെന്ന് പഠനങ്ങൾ പറയുന്നു. സ്വർണ്ണത്തിന് ബാക്ടീരിയകൾക്ക് എതിരെ പൊരുതാനുള്ള കഴിവുമുണ്ട്. വായുടെ ശുചിത്വം ഉറപ്പാക്കാൻ അങ്ങനെ സ്വർണ്ണത്തിന് കഴിയുന്നു. അലർജി പ്രതിപ്രവർത്തനങ്ങളോ സംവേദനത്തിന് പ്രശ്നങ്ങളോ സ്വർണ്ണം സൃഷ്ടിക്കുന്നില്ല. മോണകളും ചുറ്റുമുള്ള കലകളും സ്വർണ്ണത്തിനോട് നല്ല സഹനീയത കാണിക്കുന്നു. ഒരു ആരോഗ്യ പ്രശ്നങ്ങളും സ്വർണ്ണപ്പല്ല് ഉണ്ടാക്കുന്നില്ല.

സ്വർണ്ണത്തിന്റെ മുകളിൽ പറഞ്ഞ സവിശേഷതകൾ കണക്കിലെടുക്കുമ്പോൾ, തികവുറ്റൊരു പുഞ്ചിരിക്ക് സ്വർണ്ണം തരുന്ന പിന്തുണ, മറ്റൊരു വസ്തുവും നൽകുന്നില്ല എന്ന് കാണാം!