Published: 11 Aug 2017

നിങ്ങൾ അറിഞ്ഞിരിക്കേണ്ട പൊതുവായ സ്വർണ്ണ തട്ടിപ്പുകൾ

സ്വർണ്ണം വാങ്ങുന്നതിൽ ഇന്ത്യക്കാർക്ക് ആഴത്തിലൊരു വൈകാരികതയുണ്ട്, ഒരു സുരക്ഷാ വലയമാണെന്ന് നമ്മൾ കരുതുന്ന ലോഹമാണ് സ്വർണ്ണം. തട്ടിപ്പുകൾക്കെതിരെ ഉൾച്ചേർത്തിട്ടുള്ള മുൻകരുതലുകൾക്കൊപ്പമാണ് സ്വർണ്ണ ഇ‌ടിഎഫുകൾ വരുന്നത്. എന്നിരുന്നാലും, റീട്ടെയിൽ വിപണിയിൽ നിന്ന് യഥാർത്ഥ സ്വർണ്ണം വാങ്ങുന്ന സമയത്ത് കൈക്കൊള്ളേണ്ട ചില മുൻകരുതലുകൾ ഉണ്ട്. സ്വർണ്ണം വാങ്ങുന്ന കാര്യം നിങ്ങൾ ചിന്തിക്കുന്നുവെങ്കിൽ, ചില സാധാരണ തട്ടിപ്പുകളെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

 
  1. നിധി തട്ടിപ്പ്

    തനിക്ക് ലഭിച്ച സ്വർണ്ണനിധി, വിപണി വിലയേക്കാൾ കുറവ് വിലയിൽ നൽകാം എന്ന് പറഞ്ഞ് വിശ്വസിച്ച് പറ്റിക്കുന്നതാണ് ഈ തട്ടിപ്പിന്റെ രീതി. ഇത്തരമൊരു കേസ് പറയാം. രാജസ്ഥാനിൽ നിന്നുള്ള കർഷകരാണെന്നും തങ്ങൾക്ക് സ്വർണ്ണനിധി ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് ഒരു കൂട്ടർ ഇരയെ സമീപിച്ചത്, നിധിയായതിനാൽ വിപണി വിലയേക്കാൾ കുറഞ്ഞ വിലയിൽ നിധി കൈമാറാമെന്നും ഇവർ ഇരയെ വിശ്വസിപ്പിച്ചു. ഇരയിത് വിശ്വസിക്കുകയും പണം നൽകിക്കൊണ്ട് നിധി വാങ്ങുകയും ചെയ്തു. എന്നാൽ, നിധി വിൽക്കാൻ ശ്രമിച്ചപ്പോഴാണ് തനിക്ക് ലഭിച്ച സ്വർണ്ണം യഥാർത്ഥ സ്വർണ്ണമല്ലെന്ന് ഇരയ്ക്ക് മനസ്സിലായത്, തുടർന്ന് താൻ കബളിപ്പിക്കപ്പെട്ടു എന്ന പരാതിയുമായി ഇര പൊലീസിന്റെ സഹായം തേടി.

  2. ഇരയെ പിടിച്ച് കൈമാറൽ

    സ്വർണ്ണ വിപണിയിലെ ഒരു പ്രധാന തട്ടിപ്പ് രീതിയാണിത്. ഒരു ആകർഷകമായ ഓഫറുമായാണ് ഏതെങ്കിലുമൊരു സ്വർണ്ണക്കമ്പനി നിങ്ങളെ സമീപിക്കുക. നിങ്ങളുടെ വിശ്വാസം അവർ നേടിയെടുത്തുകഴിഞ്ഞാൽ, ഒരു ബ്രോക്കറെയോ മൂന്നാം കക്ഷിയെയോ നിങ്ങളെ അവർ പരിചയപ്പെടുത്തുന്നു. ഈ ബ്രോക്കറോ മൂന്നാം കക്ഷിയോ ആകട്ടെ, നിങ്ങളുടെ ആവശ്യകതകൾക്ക് കൂടുതൽ ഇണങ്ങിയേക്കാവുന്ന ഒരു വ്യത്യസ്ത ഉൽപ്പന്നത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിക്കുന്നു. ഇതൊരു പക്ഷേ, സ്വർണ്ണ നാണയങ്ങളുടെ ഒരു സവിശേഷ എഡിഷൻ ആയിരിക്കാം. സ്വർണ്ണക്കമ്പനിയിൽ നിങ്ങൾക്ക് വിശ്വാസം ഉള്ളതിനാൽ, ബ്രോക്കറെയോ മൂന്നാം കക്ഷിയെയോ നിങ്ങൾ വിശ്വസിക്കുന്നു, ഇവിടെയാണ് തട്ടിപ്പ് നടക്കുന്നത്. ഉദാഹരണത്തിന്, നിങ്ങളെ കാണിക്കുന്നത് പൗരാണിക കലാശിൽപ്പ മാതൃകകായിരിക്കാം. പുരാതന കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന സ്വർണ്ണ നാണയമാണിതെന്നായിരിക്കും അവരുടെ അവകാശവാദം. ചർച്ചകളും വിശദമായ പരിശോധനയുമൊക്കെ അവർ നിങ്ങൾക്ക് മുന്നിൽ നടത്തിക്കാണിക്കും. അവസാനം നിങ്ങളത് വൻ വില കൊടുത്ത് വാങ്ങും. വാങ്ങിക്കഴിഞ്ഞാണ്, കയ്യിലുള്ളത് മൗലികമല്ലെന്നും വെറും പകർപ്പാണെന്നും മനസ്സിലാവുക.

  3. കളക്റ്റിബിൾ സ്വർണ്ണ നാണയങ്ങളിൽ നിക്ഷേപിക്കൽ

    ശേഖരത്തിലേക്ക് ചേർക്കുന്നതിന് നിങ്ങൾ സ്വർണ്ണ നാണയങ്ങൾ വാങ്ങുമ്പോൾ, വിചിത്രവും സങ്കീർണ്ണവുമായ ഡിസൈനുകളും ആകൃതികളും ടെക്സ്ച്വറുകളും നിങ്ങൾ ആഗ്രഹിച്ചേക്കാം, ഇവിടെയാണ് തട്ടിപ്പുകാരൻ നിങ്ങളെ പറ്റിച്ച് പണമുണ്ടാക്കുന്നത്. ഇത്തരത്തിലുള്ള നിക്ഷേപം/വാങ്ങൽ നടത്തുമ്പോൾ തട്ടിപ്പിന് ഇരയാവുന്നതിനുള്ള സാധ്യത കൂടുതലാണ്. അപൂർവ്വ സ്വർണ്ണ നാണയങ്ങളെ കുറിച്ച് നിങ്ങൾക്ക് വ്യക്തമായ ധാരണയില്ലെന്നോ നിങ്ങളൊരു തുടക്കാരനാണെന്നോ കരുതുക, അസാധാരണവും പുരാതനവുമായ കരകൗശലനിർമ്മിതിയും വ്യാജവും ശുദ്ധമല്ലാത്തതുമായ പകർപ്പും തമ്മിലുള്ള വ്യത്യാസം നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുകയില്ല. വളരെ വിലപിടിപ്പുള്ള കരകൗശലനിർമ്മിതി ആണിതെന്ന ധാരണയിൽ നിങ്ങളെ സ്വർണ്ണ നാണയം വാങ്ങിപ്പിക്കുന്നതിന് ഇത്തരം തട്ടിപ്പുകാർക്ക് കഴിയും, നാണയത്തിന്റെ യഥാർത്ഥ വിലയുടെ പതിന്മടങ്ങ് അധികം തുക നിങ്ങളിൽ നിന്ന് അവർ ഈടാക്കുകയും ചെയ്യും. അപൂർവ്വ സ്വർണ്ണ നാണയങ്ങൾ വാങ്ങുന്നതിനോ അവയിൽ നിക്ഷേപിക്കുന്നതിനോ മുമ്പായി, ഒരു വിദഗ്ധന്റെ ഉപദേശം തേടണമെന്ന് ശുപാർശ ചെയ്യപ്പെടുന്നു.

  4. ഭാഗിക ഡെലിവറി തട്ടിപ്പ്

    അംഗീകാരമില്ലാത്ത സൈറ്റുകളിൽ നിന്ന് ഓൺലൈനായി സ്വർണ്ണം വാങ്ങുമ്പോൾ സംഭവിക്കുന്ന തട്ടിപ്പാണിത്. ഭാഗിക ഡെലിവറി തട്ടിപ്പിൽ രണ്ട് സാഹചര്യങ്ങളാണ് ഉൾപ്പെടുന്നത്:

    • എ) സ്വർണ്ണത്തിന്റെ ഭാഗിക ഡെലിവറിക്ക് വാങ്ങുന്നയാൾ പണം നൽകുന്നുവെങ്കിലും ഷിപ്പ്‌മെന്റ് ലഭിക്കുന്നില്ല.
    • ബി) വാങ്ങുന്നയാൾ നിശ്ചിത പേയ്‌മെന്റ് നൽകുന്നുവെങ്കിലും മുഴുവൻ ഷിപ്പ്‌മെന്റിന്റെ ചെറിയൊരു ഭാഗം മാത്രമേ ലഭിക്കുന്നുള്ളൂ. വാങ്ങുന്നയാൾക്ക് സ്വർണ്ണത്തിന്റെ മൗലികത ബോധ്യപ്പെടുകയും മുഴുവൻ പേയ്‌മെന്റും നൽകുകയും ചെയ്യുന്നുവെങ്കിലും ബാക്കിയുള്ള ഷിപ്പ്‌മെന്റ് ലഭിക്കുന്നില്ല അല്ലെങ്കിൽ വ്യാജ സ്വർണ്ണമാണ് ഷിപ്പ്‌മെന്റിൽ ലഭിക്കുന്നത്.

    ഇത്തരം തട്ടിപ്പിന് ഇരയാകാതിരിക്കാൻ, ഓർഡർ നൽകുന്നതിന് മുമ്പായി ഒരു ദ്രുത പശ്ചാത്തല പരിശോധന നടത്തുക. കസ്റ്റമർ കെയറിലേക്ക് വിളിക്കുക, ഓൺലൈനിൽ ഓഫീസ് വിലാസം പരിശോധിച്ചുറപ്പിക്കുക. കൂടാതെ, ഓൺലൈൻ പേയ്‌മെന്റ് ഒഴിവാക്കുന്നതിന്, ഡെലിവറി ലഭിച്ച് കഴിഞ്ഞാൽ പൈസ നൽകാമെന്ന വ്യവസ്ഥ വയ്ക്കുക.

  5. ഖനി ഉടമകൾ

    ഏറ്റവും പൊതുവായ സ്വർണ്ണ തട്ടിപ്പ് രീതിയാണിത്. ഒരു സ്വർണ്ണ ഖനി ഉടമയാണെന്നോ ആഫ്രിക്കയിൽ രാജകുടുംബത്തിലെ അംഗമാണെന്നോ അവകാശപ്പെട്ടിട്ടുള്ള ഒരു മെയിലാണ് ഇരകൾക്ക് ലഭിക്കുക. വിൽക്കുന്നതിന് തങ്ങളുടെ കൈവശം വൻ തോതിൽ സ്വർണ്ണമുണ്ടെന്നും വളരെ താഴ്ന്ന നിരക്കിലത് നൽകാമെന്നും എന്നാൽ മുൻകൂറായി ഷിപ്പിംഗ് ചെലവ് നൽകണമെന്നും അവർ പറയും. വൻ തോതിൽ സ്വർണ്ണം കൈവശമുണ്ടെന്ന് പറഞ്ഞാണ് ഇത്തരക്കാർ പറ്റിക്കുന്നത് എന്നതിനാൽ, ഇത്രയും അളവിൽ സ്വർണ്ണം ഷിപ്പ് ചെയ്യുന്നതിന് വൻ തുക ആവശ്യമായി വരും. വാങ്ങുന്നയാൾ ഷിപ്പിംഗിനുള്ള പേയ്‌മെന്റ് നൽകിക്കഴിഞ്ഞാൽ, പിന്നെ അവരിൽ നിന്ന് വിവരമൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

  6. 'പ്രത്യേക വില' തട്ടിപ്പ്

    സ്വർണ്ണം വിൽക്കുന്ന വെബ്‌സൈറ്റിൽ നിങ്ങളൊരു 'പ്രത്യേക വില' ഓഫർ കാണുകയാണെങ്കിൽ, ചാടിവീണ് അവസരം പ്രയോജനപ്പെടുത്തരുത്; അൽപ്പം ആഴത്തിൽ ചിന്തിക്കുകയും വിവരങ്ങൾ അന്വേഷിച്ചറിയുകയും ചെയ്യുക. വെബ്‌സൈറ്റ് യഥാർത്ഥമാണെന്ന് തോന്നിയേക്കാം ഓഫറാകട്ടെ മഹത്തായിരിക്കാം, എന്നാൽ ഇത്തരത്തിലുള്ള സൈറ്റുകൾ ഭീമമായ ഷിപ്പിംഗ് നിരക്കുകൾ ഈടാക്കും, ചെക്ക്-ഔട്ട് ഘട്ടത്തിൽ മാത്രമേ വാങ്ങുന്നയാൾക്ക് ഇക്കാര്യം വെളിപ്പെടുത്തുകയുള്ളൂ. മിക്ക ഓൺലൈൻ ഇടപാടുകളിലും ഷിപ്പിംഗ് നിരക്ക് ഉൾപ്പെടുമെന്നതിനാൽ, ഇത് ശരിക്കും ഭയക്കേണ്ട കാര്യമാണോ? സ്വർണ്ണ വിലയേക്കാൾ രണ്ടിരട്ടി ഷിപ്പിംഗ് നിരക്കുകളാണ് ചില ഓൺലൈൻ സൈറ്റുകൾ ഈടാക്കുന്നതെന്നാണ് സത്യം. കൂടാതെ, ഈ നിരക്കുകൾ വാങ്ങുന്നവരിൽ നിന്ന് മറച്ചുവയ്ക്കുകയും ചെയ്യും. വാങ്ങുന്ന സ്വർണ്ണത്തിന്റെ അളവിന് അനുസരിച്ച് ഷിപ്പിംഗ് നിരക്കും വർദ്ധിക്കുമെന്ന് ഇത്തരം സൈറ്റുകളിൽ പറഞ്ഞിട്ടുണ്ടാകും, എന്നാൽ നമുക്ക് വായിക്കാൻ കഴിയാത്തത്ര ചെറിയ അക്ഷരത്തിലായിരിക്കും അത് എഴുതിയിട്ടുണ്ടാവുക. ഷിപ്പിംഗ് നിരക്കിനെ കുറിച്ച് കൃത്യമായി പറയാത്തതിനാൽ, വാങ്ങുന്നയാൾ ഇടപാടുകൾ പൂർത്തിയാക്കും, യഥാർത്ഥ വിലയേക്കാൾ വളരെയധികം ഈടാക്കപ്പെട്ടു എന്ന വിവരം അവസാനമാണ് വാങ്ങുന്നയാൾ മനസ്സിലാക്കുക. ഇതൊഴിവാക്കുന്നതിന്, ചെറുതാക്കി എഴുതിയിട്ടുള്ള നിബന്ധനകളും വ്യവസ്ഥകളും വായിക്കുന്നുവെന്ന് ഉറപ്പാക്കുക, ചെക്ക് ഔട്ട് ചെയ്യുന്ന സമയത്ത് എത്ര തുകയാണ് ഈടാക്കപ്പെടുന്നതെന്ന് പ്രത്യേകം പരിശോധിക്കുക.

  7. വില പരിരക്ഷാ സ്കീമുകൾ

    വില പരിരക്ഷ എടുക്കുകയാണെങ്കിൽ, സ്വർണ്ണ വില താഴുന്ന സമയത്ത്, കുറഞ്ഞ നിരക്കിൽ സ്വർണ്ണം വാങ്ങാൻ കഴിയുമെന്ന് വാങ്ങുന്നവർക്ക് വിൽപ്പനക്കാരൻ ഉറപ്പു നൽകുന്നു. ഈ സ്കീമിന്റെ സാധുത സാധാരണഗതിയിൽ 4-7 ദിവസത്തെ കാലയളവിനായിരിക്കും. കേൾക്കുമ്പോൾ ഡീൽ തകർപ്പനാണെന്ന് തോന്നും! കുറഞ്ഞ വിലയിൽ സ്വർണ്ണം വാങ്ങിക്കാൻ ആഗ്രഹിക്കാത്ത ആരാണുള്ളത്? എന്നാൽ വിൽപ്പനക്കാർ തീർച്ചയായും നിങ്ങളോട് പറയാത്ത ഒരു കാര്യമുണ്ട്. ന്യൂമിസ്മാറ്റിക് നാണയങ്ങളെ (അപൂർവങ്ങളോ വിലപിടിപ്പുള്ളതോ ആയ നാണയങ്ങൾ) മാത്രമേ ഈ വില പരിരക്ഷാ സ്ക്രീം പരിരക്ഷിക്കുകയുള്ളൂ, ബുള്ളിയൻ നാണയങ്ങളെ പരിരക്ഷിക്കുകയില്ല. മറ്റൊന്ന് കൂടി പറയട്ടെ, വാങ്ങലുമായി യഥാർത്ഥത്തിൽ ബന്ധമില്ലാത്ത വില പരിരക്ഷാ സ്കീമിന് വേണ്ടി വാങ്ങുന്നയാൾ അധികം തുക അടയ്ക്കേണ്ടിയും വരുന്നു.

തട്ടിപ്പുകൾ ഏറെയുണ്ടെങ്കിലും, ഇരയാകുന്നതിൽ നിന്ന് നിങ്ങളെ പരിരക്ഷിക്കുന്നതിന് കുറച്ച് വഴികളുണ്ട്.

  • പ്രശസ്തിയുള്ള ഡീലർമാരിൽ നിന്ന് മാത്രം സ്വർണ്ണം വാങ്ങുക
  • • നിങ്ങൾ സ്വർണ്ണാഭരണങ്ങളാണ് വാങ്ങുന്നതെങ്കിൽ, അവയിൽ ഹാൾമാർക്കുണ്ടെന്നും ഹാൾമാർക്കിന്റെ എല്ലാ 4 ചിഹ്നങ്ങളുണ്ടെന്നും ഉറപ്പാക്കുക.
  • • നിങ്ങൾ നാണയങ്ങൾ വാങ്ങാനാണ് ആഗ്രഹിക്കുന്നതെങ്കിൽ, അംഗീകൃത സ്ഥാപനങ്ങൾ മിന്റ് ചെയ്തിട്ടുള്ളതും മറ്റാർക്കും ഒന്നും ചെയ്യാൻ കഴിയാത്ത പാക്കേജിംഗ് ഉള്ളതുമായ സ്വർണ്ണ നാണയങ്ങൾ വാങ്ങുക. ഇന്ത്യൻ ഗോൾഡ് കോയിൻ അത്തരത്തിലുള്ള നാണയമാണ്. വ്യാജമായി ഇത് മിന്റ് ചെയ്യാൻ പറ്റാത്ത തരത്തിലുള്ള സവിശേഷതകൾ ഇതിൽ ഉൾച്ചേർത്തിട്ടുണ്ട്. വിൽക്കണമെന്ന് തോന്നിയാൽ സർക്കാർ തന്നെ തിരികെ വാങ്ങുകയും ചെയ്യും.
Sources:
Source1Source2Source3Source4Source5Source6Source7