Published: 16 Aug 2017

ആധുനിക സ്ത്രീകൾക്ക് നിത്യോപയോഗത്തിനുള്ള സ്വർണ്ണമാലകൾ

ഓരോ സ്ത്രീയുടെയും സ്വർണ്ണാഭരണ ശേഖരത്തിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ഭാഗമാണ് സ്വർണ്ണ നെക്‌ലേസുകൾ. നിങ്ങളുടെ പ്രായം എന്തുമായിക്കൊള്ളട്ടെ, നിങ്ങൾ നയിക്കുന്നത് എന്തുതരം ജീവിതശൈലിയും ആകട്ടെ, അലങ്കാരത്തിന്റെ ഭാഗമായി സ്വർണ്ണം ഉപയോഗിക്കുന്നതിന് തീർച്ചയായും നിങ്ങൾക്കൊരു തനത് രീതി ഉണ്ടായിരിക്കും. ഓരോ സ്വർണ്ണമാലയും തമ്മിലുള്ള വ്യത്യാസവും ഏതൊക്കെ അവസരങ്ങൾക്ക് ഏതൊക്കെ മാലകൾ യോജിക്കുമെന്നതും അറിഞ്ഞിരിക്കുന്നത് നിങ്ങളുടെ സ്റ്റൈലിനെ ഗംഭീരമാക്കും. ഇന്ന് ലഭ്യമായ സ്വർണ്ണമാലകളിൽ ചിലത് നമുക്ക് പരിചയപ്പെടാം:


ആങ്കർ/മാരിനർ മാല

ഒരേപോലെ വലുപ്പമുള്ള അണ്ഡാകൃതിയിലുള്ള കണ്ണികൾ കൂട്ടിയോജിപ്പിച്ചുകൊണ്ടാണ് ആങ്കർ മാലകൾ നിർമ്മിക്കുന്നത്. കപ്പൽ നങ്കൂരമിടുന്നതിന് ഉപയോഗിക്കുന്ന ചങ്ങലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടുള്ളതാണ് ഈ ഡിസൈൻ. മാലയുടെ പാറ്റേണുകളിൽ ഏറ്റവും ബലമുള്ളത് ഇതിനാണെന്ന് പറയപ്പെടുന്നു. നിങ്ങൾക്ക് തിരഞ്ഞെടുക്കുന്നതിന് ഫ്ലാറ്റ് ആങ്കർ മാലകളും റൗണ്ട് ആങ്കർ മാലകളും ലഭ്യമാണ്.

ഈ അവസരങ്ങൾക്ക് ഉത്തമം: ഇടത്തരം ഔപചാരിക പരിപാടി, പാശ്ചാത്യ വസ്ത്രത്തിനൊപ്പം ധരിക്കുന്നു

Gold Chain For Formal Wear

റോളോ മാല

ബെൽചെർ മാലകൾ എന്നുകൂടി അറിയപ്പെടുന്ന ഈ മാലകളിൽ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഫ്ലാറ്റോ അണ്ഡാകൃതിയിലുള്ളതോ ആയ കണ്ണികളാണുള്ളത്. ഈ കണ്ണികൾക്ക് നീളക്കുറവായിരിക്കും, എന്നാൽ കട്ടിയുള്ള ചുറ്റളവും ഒന്നിടവിട്ട വലുപ്പവുമായിരിക്കും. നിത്യവും അണിയുന്നതിന് റോളോ ചെയിൻ നെക്‌ലേസുകൾ ഉത്തമമാണ്, വലിയ ആർഭാടമില്ലാത്തതും എന്നാൽ പരിഷ്കൃതവുമായ ലുക്കാണ് ഇത്തരം മാലകൾ നിങ്ങൾക്ക് പകരുക.

ഈ അവസരങ്ങൾക്ക് ഉത്തമം: കോർപ്പറേറ്റ് ലുക്കിന് ഉത്തമം, പാശ്ചാത്യ വസ്ത്രങ്ങൾക്കോ ഇന്ത്യൻ വസ്ത്രങ്ങൾക്കോ ഒപ്പം ധരിക്കാം

Everyday Wearing Rolo Gold Chain

ഹെറിംഗ്‌ബോൺ ചെയിൻ

പ്രതലത്തിൽ പതിഞ്ഞ് കിടക്കുന്നതിന് V ആകൃതിയിലുള്ള കണ്ണികൾ ഉപയോഗിച്ചാണ് ഇത്തരം ചെയിനുകൾ നിർമ്മിക്കുന്നത്. ഓരോ നിരയിലും ഇടവിട്ടുള്ള V ആകൃതിയിലുള്ള ലിങ്കുകൾ ഉള്ളതിനാൽ, മാലയ്ക്ക് പതിഞ്ഞുകിടക്കുന്നതും ദ്രാവകാവസ്ഥയിൽ ആണെന്ന് തോന്നിപ്പിക്കുന്നതുമായ ഭാവം ലഭിക്കുന്നു. ഹെറിംഗ്‌ബോൺ പാറ്റേൺ എന്നാണ് ഈ ആകൃതിയെ പറയുന്നത്. ഫോർമൽ ഷർട്ടുകൾക്ക് മുകളിൽ ഇത്തരം മാലകൾ പതിഞ്ഞ് കിടക്കും. റോസ് നിറത്തിലുള്ള സ്വർണ്ണത്തിലോ വെള്ളനിറത്തിലുള്ള സ്വർണ്ണത്തിലോ ആണ് ചെയിൻ എങ്കിൽ, ആധുനികവും മനോഹരവുമായ ലുക്ക് ലഭിക്കും.

ഈ അവസരങ്ങൾക്ക് ഉത്തമം: പ്രധാനപ്പെട്ടൊരു കോർപ്പറേറ്റ് പരിപാടി അല്ലെങ്കിൽ കോൺഫറൻസ്. ആധുനിക വസ്ത്രത്തിന് പരമ്പരാഗതവും പരിഷ്കൃതവുമായൊരു സ്പർശം നൽകുന്നു

V Shaped Herringbone Gold Chain

ഫിഗറോ ചെയിൻ

ചെറുതും വലുതുമായ ഫ്ലാറ്റ് കണ്ണികളുടെ ഒരു പാറ്റേണാണ് ഫിഗറോ ചെയിനുകൾ ഉണ്ടാക്കുന്നത്. മൂന്ന് മുതൽ നാല് വരെ ചെറിയ കണ്ണികൾക്ക് ശേഷം ഒരു നീളമുള്ള കണ്ണി ഇതിൽ ഉപയോഗിക്കുന്നു. ഇറ്റലിയിൽ ഉത്ഭവിച്ച ഈ ഡിസൈൻ, സ്വർണ്ണാഭരണത്തിന്റെ ആധുനിക ട്രെൻഡുകൾക്ക് ഇടയിൽ വളരെ ജനപ്രിയമാണ്. ഒരു പതക്കത്തിനൊപ്പം ധരിക്കുമ്പോൾ ഈ ചെയിൻ മനോഹരമായി തോന്നും. അധികം എടുത്തുകാട്ടൽ ഇല്ലെങ്കിലും സ്റ്റൈലിഷ് ആയതിനാൽ നിങ്ങൾക്കിത് നിത്യവും ധരിക്കുന്ന സ്വർണ്ണാഭരണങ്ങളിൽ ഉൾപ്പെടുത്താവുന്നതാണ്.

ഈ അവസരങ്ങൾക്ക് ഉത്തമം: സുഹൃത്തുക്കളുമൊത്ത് ഔട്ടിംഗിന് പോകുമ്പോഴോ ഒരു ഔദ്യോഗിക ഉച്ചഭക്ഷണത്തിന് പോകുമ്പോഴോ കാഷ്വൽ ലുക്ക് നൽകുന്നു. എത്ത്‌നിക്ക് ഫ്യൂഷൻ വസ്ത്രങ്ങൾക്കോ ഇൻഡോ-വെസ്റ്റേൺ വസ്ത്രങ്ങൾക്കോ ഒപ്പം ഉപയോഗിക്കാൻ ഉത്തമം

Figaro Gold Chain For Casual Outing

വീറ്റ് ചെയിൻ

ഗോതമ്പ് കതിരിന്റെ ആകൃതി ഓർമ്മിപ്പിക്കുന്നതാണ് ഇതിന്റെ ഡിസൈൻ. എല്ലാത്തരം ആധുനിക വസ്ത്രങ്ങൾക്കും യോജിച്ചതാണ് ഈ ഭംഗിയുള്ള ഡിസൈൻ. പിണഞ്ഞിരിക്കുന്നതും അണ്ഡാകൃതിയിലുള്ളതുമായ കണ്ണികൾ, ഗംഭീരമായ പാറ്റേണിൽ കോർത്തുകൊണ്ടാണ് ഇത് നിർമ്മിക്കുന്നത്! നല്ല ഈടുനിൽക്കുന്ന ചെയിനുകളാണിവ, കനമുള്ള പതക്കങ്ങളും ഇതിലിടാം. ഈ ചെയിൻ മാത്രം അണിയുന്നതും ലുക്കിന് ഭംഗി നൽകുന്നൊരു മാർഗ്ഗമാണ്.

ഈ അവസരങ്ങൾക്ക് ഉത്തമം: അപ്പർ മാനേജ്‌മെന്റുമൊത്തുള്ള കോർപ്പറേറ്റ് ഡിന്നർ, ഇൻ-ലോകളുമൊപ്പമുള്ള ഡിന്നർ എന്നിങ്ങനെ, ഒരൽപ്പം ആർഭാടമുള്ള വസ്ത്രധാരണം ആവശ്യമുള്ള ഔപചാരിക പരിപാടികൾക്ക് ഉത്തമമാണിത്

Wheat Gold Chain For Modern Look

അപ്രത്യക്ഷമാകുന്ന ചെയിൻ

ഇത്തരം ചെയിനുകൾ ലോലവും മയമുള്ളതും ആണെന്നതിനാൽ, ചെയിനുകളുടെ ഏറ്റവും ജനപ്രിയ സ്റ്റൈലാണിവ. പതക്കവുമൊത്ത് ഒത്തുപോകുന്നതാണ് ഇത്തരം ചെയിനുകൾ. നിങ്ങളുടെ കഴുത്തിന്റെ വടിവിനെ ഇവ മനോഹരമാക്കുന്നു. ലുക്കും സ്റ്റൈലും ഗംഭീരമാക്കുന്നതിന്, ഒരു മോട്ടിഫോ ഫ്ലോറൽ ഡിസൈനോ ഉള്ള പതക്കം ഈ ചെയിനിലിടുക.

ഈ അവസരങ്ങൾക്ക് ഉത്തമം: വിവാഹ വാർഷികാവസരത്തിൽ ജീവിതപങ്കാളിയുമൊത്തൊരു അത്താഴം അല്ലെങ്കിൽ സുഹൃത്തുക്കളുമായൊരു ആഘോഷം എന്നീ അവസരങ്ങൾക്ക് ഉത്തമം. ഏകവർണ്ണത്തിലുള്ള വസ്ത്രങ്ങൾക്ക് സ്വർണ്ണ സ്പർശം നൽകാൻ ഈ ചെയിനുകൾക്ക് കഴിയും സ്നേക്ക് ചെയിൻ

അടുത്തടുത്ത് കണ്ണികൾ പിടിപ്പിച്ചിട്ടുള്ള, അയവുള്ളൊരു ചെയിനാണിത്. പാമ്പിന്റെ, തിളക്കമുള്ളതും ലോലവുമായ ചർമ്മത്തെ ഓർമ്മപ്പെടുത്തുന്നതാണ് ഈ ചെയിൻ ഡിസൈൻ. പതക്കമുള്ള നെക്‌ലേസുകൾക്ക് പകരമായി ഉപയോഗിക്കാവുന്നതാണിത്. ആഭരണങ്ങൾ ആർഭാടം ആഗ്രഹിക്കാത്തവർക്ക് ഉത്തമമാണിത്. ഒരു സ്റ്റൈലിഷ് ആക്സസറി എന്ന നിലയിൽ നിങ്ങൾക്കിത് മണിബന്ധത്തിലും അണിയാവുന്നതാണ്. അധുവിന്റെ കേശാലങ്കാരത്തിന് ജീവൻ നൽകുന്നതിന് ഹെയർ ക്ലിപ്പുകൾ ഉപയോഗിച്ച് പോണി ടെയിലിലോ മുടിക്കെട്ടിലോ അലങ്കരിക്കാവുന്നതുമാണ്.

ഈ അവസരങ്ങൾക്ക് ഉത്തമം: നിത്യവും ഓഫീസിൽ പോകുമ്പോൾ അണിയുന്നതിന് മികച്ചത്. മറ്റ് തരത്തിലുള്ള ആഭരണങ്ങൾക്കൊപ്പം അണിയാവുന്നതിനാലും ഏതുതരം വസ്ത്രത്തിനും യോജിക്കുന്നതിനാലും ആഴ്ചയിൽ വിവിധ ദിവസങ്ങളിൽ അണിയാമെന്നതിനാലും സ്വന്തമായൊരു സ്റ്റൈൽ സൃഷ്ടിക്കുന്നതിന് ഈ ചെയിൻ നിങ്ങളെ സഹായിക്കും.

Snake Designed Gold Chain For Daily Wear

 

ഇന്ന് നിങ്ങളുടെ ലുക്ക് മനോഹരമാക്കുന്നതിന് ഏത് നെക്‌ലേസാണ് നിങ്ങൾ തിരഞ്ഞെടുക്കുക?

Sources: Source1Source2Source3Source4Source5