Published: 20 Feb 2018

തിളക്കം കൂടിത്തന്നെ: സ്വർണ്ണാഭരണങ്ങളും ഇന്ത്യൻ മില്ലെനിയലുകളും

Gold jewellery and millennials take on it

പൂനെയിൽ ജോലി ചെയ്യുന്ന മുപ്പതുകാരിയായ റിച്ച സിംഗിനെ സംബന്ധിച്ചിടത്തോളം, സ്വർണ്ണം വാങ്ങുക എന്നാൽ നിക്ഷേപം നടത്തുക എന്നാണ്. റിച്ച സ്വർണ്ണം വാങ്ങുന്നത് അണിയാനാണ്, അല്ലാതെ ലോക്കറിലോ അലമാരയിലോ വച്ച് പൂട്ടാനല്ല. "ഭാരം കൂടിയ സ്വർണ്ണാഭരണങ്ങൾ എനിക്ക് ഇഷ്ടമല്ല. ഞാനവ അണിയാറുമില്ല," റിച്ച പറയുന്നു. റിച്ച ഒറ്റയ്ക്കല്ല. മില്ലെനിയലുകളുടെ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പ്രായപൂർത്തിയായ വ്യക്തികൾ) അഭിരുചികൾ വ്യത്യസ്തങ്ങളാണ്, പ്രത്യേകിച്ചും നഗരങ്ങളിലെ മില്ലെനിയലുകളുടെ അഭിരുചികൾ. രാജ്യത്തെ സ്വർണ്ണാഭരണ സ്ഥാപനങ്ങളെല്ലാം തന്നെ, 30 വയസ്സിന് താഴെയുള്ളവരുടെ, പ്രത്യേകിച്ചും ജോലി ചെയ്യുന്ന സ്ത്രീകളുടെ, അഭിരുചികൾക്ക് അനുസരിച്ചുള്ള ആഭരണങ്ങൾ നിർമ്മിക്കുന്നതിനാണ് മുൻതൂക്കം കൊടുക്കുന്നതെന്ന് ഈ വർഷമാദ്യം ഇറങ്ങിയ ഒരു സർവേ റിപ്പോർട്ടിൽ പറയുന്നു. പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് അവരുടെ അമ്മമാരിൽ നിന്ന് വിഭിന്നമായ അഭിരുചികളാണുള്ളത്. ഇരുപതോ മുപ്പതോ വർഷം മുമ്പ്, സ്ത്രീകൾ സ്വർണ്ണാഭരണങ്ങൾ വാങ്ങിയിരുന്നത് സാമ്പത്തിക സുരക്ഷിതത്വവും സൗന്ദര്യപരമായ മൂല്യവും കണക്കിലെടുത്താണ്. എന്നാൽ ഇന്ന്, തങ്ങളുടെ വ്യക്തിഗത ശൈലിയുടെ ഒരു വിപുലീകരണമായാണ് പെൺകുട്ടികൾ ആഭരണങ്ങളെ നോക്കിക്കാണുന്നത്. "അധികം എടുത്തുകാട്ടാത്തതും മനോഹരവുമായ ആഭരണങ്ങൾ മാത്രമാണ് ഞാൻ അണിയുന്നത്," ഇരുപത്തിയൊമ്പതുകാരിയായ മീഡീയാ പ്രൊഫഷണൽ രമ്യ ഫിലിപ്സ് പറയുന്നു. മുംബൈയിൽ പോഡ്കാസ്റ്റ് പ്രൊഡ്യൂസറായി ജോലി നോക്കുന്ന ഇരുപത്തിയെട്ടുകാരിയായ ശരണ്യ സുബ്രഹ്മണ്യവും ഇതേ അഭിപ്രായക്കാരിയാണ്.

അവിവാഹിതകളായ സ്ത്രീകൾക്ക് 'ഭാരം കുറഞ്ഞ' (ലെയ്റ്റ് വെയ്റ്റ്) ആഭരണങ്ങളോടാണ് പ്രിയമെങ്കിൽ, വിവാഹിതരായ സ്ത്രീകൾക്ക് ആഭരണങ്ങളെ കുറിച്ച് വിഭിന്നമായ കാഴ്ചപ്പാടാണുള്ളത്. ഇന്ത്യയിൽ, ഏത് മതവിഭാഗമായാലും, വിവാഹാവസരങ്ങളിൽ ഒരുപാട് സ്വർണ്ണം വാങ്ങുന്നു. പൂനെയിൽ ഒരു ആർക്കിടെക്ച്വറായി ജോലി നോക്കുന്ന ശിവാനി സത്പതി ഒബ്റോയി വിവാഹിതയായത് 2013-ലാണ്. വിവാഹത്തിന് മുമ്പ് നഗരത്തിലെ വിവിധ സ്വർണ്ണാഭരണ ജ്വല്ലറികളുമായി ശിവാനി ബന്ധപ്പെടുകയും എന്തെങ്കിലും ഡിസ്കൗണ്ടുകളോ മറ്റെന്തെങ്കിലും ഓഫറുകളോ വരുമ്പോൾ അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. "അങ്ങനെ അവർ ഡിസ്കൗണ്ടുകളോ ഉത്സവകാല ഓഫറുകളോ വരുമ്പോൾ എന്നെ അറിയിക്കാൻ തുടങ്ങി. അതുവരെ എനിക്ക് പരിചിതമല്ലാതിരുന്ന തരം ആഭരണങ്ങളെ കുറിച്ചും ജ്വല്ലറികളെ എന്നെ അറിയിക്കാറുണ്ടായിരുന്നു. എങ്ങനെയാണ്, അത്തരം പീസുകളും വാങ്ങാൻ ഞാൻ തീരുമാനിക്കുന്നത്," ശിവാനി പറയുന്നു. വിവാഹം ഒരു കരാറാണ്, അതിനാൽ തന്നെ ചില നീക്കുപോക്കുകൾ ആവശ്യമായി വരും. "കനം കുറഞ്ഞ ആഭരണങ്ങൾ മാത്രമേ അണിയൂ എന്ന വാശി വിവാഹിതരായാൽ പിന്നെ നടക്കില്ല. മതപരമായ ചടങ്ങുകൾക്കും കുടുംബത്തിലെ വിശേഷപ്പെട്ട അവസരങ്ങളിലും പരമ്പരാഗതമായ, കനം കൂടിയ ആഭരണങ്ങൾ നാം അണിയേണ്ടതായി വരും," ശിവാനി സമ്മതിക്കുന്നു. കുടുംബത്തിന്റെ മഹിമയും ഐശ്വര്യവുമാണ് സ്ത്രീകൾ അണിയുന്ന ആഭരണങ്ങളിലൂടെ പ്രതിനിധീകരിക്കപ്പെടുന്നത്. ആ ഉത്തരവാദിത്തം വന്നുചേരുക, വിവാഹിതരായ സ്ത്രീകളിലാണ്.

സ്വർണ്ണം വാങ്ങുന്നതിനേക്കാൾ കയ്യിലുള്ള സ്വർണ്ണം നൽകിക്കൊണ്ട് പുതിയ ആഭരണങ്ങൾ വാങ്ങുന്ന ആളായി തന്നെ കാണാനാണ് ശിവാനിക്ക് താൽപ്പര്യം. ഒരിക്കൽ ശിവാനിയുടെ അമ്മ, അവൾക്കൊരു നെക്ലേസ് സമ്മാനമായി നൽകി. എന്നാൽ ജ്വല്ലറിയിൽ പോയി ആ നെക്ലേസ് നൽകിക്കൊണ്ട് തനിക്ക് ഇഷ്ടപ്പെട്ട മറ്റൊരു പീസ് വാങ്ങുകയാണ് ശിവാനി ചെയ്തത്. ശിവാനി അമ്മയ്ക്കത് കാണിച്ചുകൊടുക്കുകയും അമ്മയുടെ സമ്മാനം ഇങ്ങനെ കാണാനാണ് തനിക്ക് ഇഷ്ടമെന്ന് അറിയിക്കുകയും ചെയ്തു. "അമ്മയുടെ സമ്മാനമെന്ന വികാരം നിലനിർത്തിക്കൊണ്ട് തന്നെ എനിക്ക് ഇഷ്ടമുള്ള ആഭരണമായി ഞാനത് മാറ്റി," പുഞ്ചിരിയോടെ ശിവാനി പറയുന്നു. തലമുറകൾക്ക് അനുസരിച്ച് അഭിരുചികൾ മാറാം, എന്നാൽ സ്വർണ്ണത്തിനോടുള്ള അഭിനിവേശം എന്നും കെടാതെ പ്രകാശിക്കും.