Published: 04 Sep 2017

നാൽപ്പതുകളിലുള്ള സ്ത്രീകൾക്കായുള്ള സ്വർണ്ണ ഡിസൈനുകൾ

നമ്മൾ നാൽപ്പതുകളിലേക്ക് പ്രവേശിക്കുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നു. കുട്ടികൾ വളർന്ന് അവരവരുടെ കാര്യങ്ങൾ നോക്കാൻ പ്രാപ്തി നേടിയിരിക്കുന്നു, നമ്മുടെ കരിയർ നന്നായി പോകുന്നു, ശീലങ്ങൾ സ്ഥിരമായിരിക്കുന്നു, നമുക്ക് വേണ്ടി അൽപ്പസമയം ചെലവിടുന്നതിന് സമയവും ലഭിക്കുന്നു. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക, ഏറ്റവും സൗകര്യപ്രദമെന്ന് തോന്നുന്ന വസ്ത്രങ്ങൾ ധരിക്കുക, നമുക്ക് സന്തോഷവും ആശ്വാസവും പകരുന്ന ആളുകൾക്കൊപ്പം സമയം ചെലവിടുക - നാൽപ്പതുകൾ എന്ന് പറഞ്ഞാൽ ഇതൊക്കെയാണ്

നമ്മുടെ ഫാഷൻ ബോധത്തിൽ പരിവർത്തനമുണ്ടാകുന്നു, നമ്മുടെ അമ്മമാർ അവരുടെ ഏറ്റവും നല്ല സമയത്ത് ധരിച്ചിരുന്നത് പോലെയുള്ള ക്രിസ്പ് സാരികളും അഴകുള്ള ആക്സസറികളുമാണ് ഈ കാലഘട്ടത്തിൽ നമ്മൾ അണിയുക!

വിവിധ അവസരങ്ങളിൽ നിങ്ങൾക്ക് അണിയുന്നതിന് നിങ്ങളുടെ സ്വർണ്ണാഭരണ ശേഖരത്തിലേക്ക് ചേർക്കാവുന്ന സ്വർണ്ണ ഡിസൈനുകളാണ് താഴെ നൽകിയിരിക്കുന്നത്.

 
  1. പ്രൊഫഷണൽ ജീവിതത്തിന്റെ പരകോടിയിലാണ് നമ്മളിപ്പോൾ, കോൺഫറൻസുകളിൽ പങ്കെടുക്കുന്നതിന് പകരം ഇപ്പോൾ നമ്മൾ കോൺഫറൻസുകൾക്ക് നേതൃത്വം നൽകുന്നു. ആദ്യമായി നമ്മൾ ആദരിക്കപ്പെട്ടേക്കുക, നമ്മുടെ നാൽപ്പതുകളിലാണ്.
  2. ഇന്ത്യൻ വസ്ത്രരീതിയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ, ഉദാഹരണത്തിന് പട്ടുസാരിയോ വളരെയധികം എംബ്രോയിഡറി ഉള്ള സ്യൂട്ടോ ആണെങ്കിൽ, പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നതും ആകർഷകവുമായ സ്വർണ്ണാഭരണങ്ങൾ നിങ്ങളുടെ രൂപഭാവത്തിന് ചാരുതയേകും, സന്ദര്യത്തിന്റെയും സൗകുമാര്യത്തിന്റെയും അന്തിമ സ്പർശം നൽകുകയും ചെയ്യുന്നു.
    Chic Gold Earring Designs
    Trendy Gold Earring
    Chic Gold Earring Designs
    Chic Gold Earring Designs
    Chic Gold Earring Designs
    Chic Gold Earring Designs
    Courtesy: Fellows UK
  3. പാശ്ചാത്യ വസ്ത്രമാണ് നിങ്ങൾക്ക് കൂടുതൽ താൽപ്പര്യമെങ്കിൽ, വസ്ത്രത്തിനൊപ്പം അണിയുന്നതിന് ഈ ആഭരണങ്ങൾ നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്. ആധുനികഭാവത്തെ തടസ്സപ്പെടുത്താതെ, ആധുനികഭാവത്തെ ഊന്നിപ്പറയുന്ന, അധിക ആർഭാടമില്ലാത്ത സ്വർണ്ണ ഡിസൈനുകളാണ് ഈ ആഭരണങ്ങളുടെ സ്റ്റൈൽ രഹസ്യം:
  4. സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ സഹപ്രവർത്തകർക്ക് നിങ്ങൾ വീട്ടിലൊരു അത്താഴവിരുന്ന് ഒരുക്കുകയാണെങ്കിൽ, നിങ്ങളുടെ വീടിന്റെ പ്രതാപം മാത്രമല്ല, നിങ്ങളെ തന്നെയും നിങ്ങൾക്ക് അത്യാകർഷകമായി പ്രദർശിപ്പിക്കാം! ഏറ്റവും മികച്ച തരത്തിൽ നമ്മൾ കാണപ്പെടണമെന്നാണ് തീർച്ചയായും നമ്മൾ ആഗ്രഹിക്കുക. വലിയ പ്രയത്നങ്ങൾ ഇല്ലാതെ, നിങ്ങളുടെ രൂപഭാവത്തിന് ചാരുതയേക്കാൻ ഈ അധികം ആർഭാടമില്ലാത്തതും ആകർഷകവുമായ ഡിസൈനുകൾക്ക് കഴിയും. സ്റ്റൈലിഷും എന്നാൽ സുഖപ്രദവുമായ ലുക്കിനൊരു ലളിത മാർഗ്ഗം. എന്തൊക്കെയായാലും ഇത് സ്വന്തം വീടാണ്!
    Courtesy: BlueStone
  5. അനന്തരവന്റെയോ അനന്തരവളുടെയോ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വിദേശത്തേക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ കുട്ടികൾ വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോൾ ബിരുദദാന ചടങ്ങിൽ സംബന്ധിക്കാനും നിങ്ങൾ ആഗ്രഹിച്ചേക്കാം. ഇത്തരം അവസരങ്ങളിൽ പാശ്ചാത്യ വസ്ത്രത്തിനൊപ്പം സ്വർണ്ണത്തിന്റെ ഇന്ത്യൻ ശോഭയും നിങ്ങൾക്ക് ചേർക്കാവുന്നതാണ്. തിളങ്ങുന്നതിനുള്ള അവസരമാണിത്! നിങ്ങൾക്ക് പരിഗണിക്കാവുന്ന ചില സ്വർണ്ണ ഡിസൈനുകൾ ഇവിടെ നൽകിയിരിക്കുന്നു.