Published: 09 Aug 2017

വിശ്രമ ജീവിതത്തിനൊരു സ്വർണ്ണ സമ്മാനം

അനുഭവസമ്പത്തിന്റെയും നേട്ടങ്ങളുടെയും സവിശേഷ ഓർമ്മകളുടെയും പരകോടിയാണ് സുവർണ വർഷങ്ങൾ എന്നുകൂടി അറിയപ്പെടുന്ന റിട്ടയർമെന്റ് കാലഘട്ടം. വിശ്രമജീവിതത്തോട് അടുക്കുന്ന അല്ലെങ്കിൽ വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കുന്ന പ്രിയപ്പെട്ട ഒരാൾക്കൊരു സമ്മാനം തിരഞ്ഞെടുക്കുമ്പോൾ, സ്വീകർത്താവിനോട് നമുക്കുള്ള ബഹുമാനവും നന്ദിയും പ്രതിഫലിക്കുന്ന ഒരു സമ്മാനം വാങ്ങാനാണ് സാധാരണഗതിയിൽ നമ്മൾ തീരുമാനിക്കുക. കമ്പനിയിലെ നീണ്ട കാല സമർപ്പിത സേവനം കഴിഞ്ഞാകാം ഈ വ്യക്തി വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കുന്നത് അല്ലെങ്കിൽ ഒരു അഭ്യുദയകാംക്ഷിയോ ബന്ധുവോ ആയി നിങ്ങൾക്ക് പതിറ്റാണ്ടുകളോളം അചഞ്ചലമായ പിന്തുണ നൽകിയ ശേഷമാകാം.

പ്രിയപ്പെട്ട ഒരു വ്യക്തിയുടെ വിശ്രമജീവിതത്തെ സ്വാഗതം ചെയ്യുന്നതിന് തികച്ചും അനുയോജ്യമായ ചില സ്വർണ്ണ സമ്മാന ഇനങ്ങളെ നമുക്ക് പരിചയപ്പെടാം:

 
  1. സ്വർണ്ണ വാച്ച് പരമ്പരാഗതമായൊരു രീതിയാണിത്

    വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കുന്നവർക്ക് സ്വർണ്ണ വാച്ചുകൾ സമ്മാനിക്കുന്ന പാരമ്പര്യം 1940-കളിലാണ് തുടങ്ങിയതെന്ന് പറയപ്പെടുന്നു, കഠിനമായ ജോലിയുടെ അംഗീകാര ചിഹ്നമെന്നോണം, വിരമിക്കുന്ന ജീവനക്കാർക്ക് സ്വർണ്ണ വാച്ച് സമ്മാനമായി നൽകാൻ ഒരു കമ്പനി തീരുമാനിച്ചതോടെയാണ് ഈ പാരമ്പര്യത്തിന് തുടക്കമിട്ടത്. സ്വീകർത്താവ് മാതാപിതാക്കളിലൊരാളോ സഹപ്രവർത്തകനോ ഒപ്പമുള്ളയാളോ ആകട്ടെ, ലക്ഷണമൊത്ത റിസ്റ്റ് വാച്ചോ സങ്കീർണമായ രൂപകൽപ്പനയുള്ള പോക്കറ്റ് വാച്ചോ ഏവർക്കും ചേരുന്നൊരു അർത്ഥപൂർണ്ണമായ റിട്ടയർമെന്റ് സമ്മാനമാണ്. സമ്മാനം വ്യക്തിഗതമാക്കുന്നതിന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, വിരമിക്കുന്നയാളുടെ പേരോ റിട്ടയർമെന്റ് തീയതിയോ പ്രചോദനമേകുന്നൊരു ഉദ്ധരണിയോ നിങ്ങൾക്കതിൽ രേഖപ്പെടുത്താവുന്നതാണ്.

  2. സ്വർണ്ണ നാണയങ്ങൾ ഒരു ജീവിതായുസ്സിന്റെ സമ്പത്ത് ആഘോഷമാക്കൽ

    ആരുടെയും സ്മരണാർഹ വസ്തുക്കളുടെ ശേഖരത്തിലേക്ക് (മെമ്മൊറബിലിയ) വിലപ്പെട്ടൊരു അനുബന്ധം മാത്രമല്ല സ്വർണ്ണ നാണയങ്ങൾ, ഭാവി തലമുറകൾക്കൊരു നിക്ഷേപമായും ഈ സമ്മാനം പ്രവർത്തിക്കുന്നു. ഇന്ത്യൻ സർക്കാർ, 2015-ൽ 'ഇന്ത്യൻ ഗോൾഡ് കോയിൻ' അവതരിപ്പിച്ചിട്ടുണ്ട്, ഈ സ്വർണ്ണ നാണയത്തിന്റെ അന്തർലീനമായ അന്തസ്സും പുതിയതും നൂതനവുമായ സവിശേഷതകളും ഇതിനെ വിവേകപൂർണ്ണവും വിലപ്പെട്ടതുമായ സമ്മാനമാക്കി മാറ്റുന്നു. ‘999 ഫൈൻനസ്’ ഉള്ളതും 24 കാരറ്റ് ബിഐഎസ് ഹാൾമാർക്ക് ചെയ്തിട്ടുള്ളതുമായ സ്വർണ്ണ നാണയമാണിത്, 5, 10, 20 ഗ്രാമുകളിൽ ഇത് ലഭിക്കുന്നു. സ്വർണ്ണ നാണയം വാങ്ങുന്നതിന് ഏറ്റവും അരികിലുള്ള ഔട്ട്ലെറ്റ് കണ്ടുപിടിക്കുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക. Click here

  3. സ്വർണ്ണ വിഗ്രഹങ്ങൾ പ്രിയപ്പെട്ട വ്യക്തിയുടെ വിശ്രമജീവിത ആരംഭത്തിന് ഒരു സമ്മാനം

    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആത്മീയതയിൽ താൽപ്പര്യമുണ്ടെങ്കിൽ, ദേവീദേവന്മാരുടെ സ്വർണ്ണ വിഗ്രഹം നിങ്ങൾക്ക് സമ്മാനമായി നൽകാവുന്നതാണ്. ലക്ഷ്മിദേവിയുടെ സ്വർണ്ണ വിഗ്രഹം, സ്വീകർത്താവിന് അഭിവൃദ്ധിയും സമ്പത്തും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഗണപതി ഭഗവാനെ ഏത് കാര്യത്തിന്റെയും 'തുടക്ക ദേവൻ' ആയി കണക്കാക്കപ്പെടുന്നു. അതിനാൽ, പ്രിയപ്പെട്ടവരുടെ വിശ്രമജീവിതത്തിന്റെ തുടക്കത്തെ അടയാളപ്പെടുത്തുന്നതിന് എന്തുകൊണ്ട് ഒരു സ്വർണ്ണ വിഗ്രഹം സമ്മാനമായി നൽകിക്കൂടാ?

    Lord Ganesha Made With Gold

  4. ഗോൾഡ് കളക്റ്റിബിളുകൾ കഥ പറയുന്ന സമ്മാനങ്ങൾ

    യാത്ര ഇഷ്ടപ്പെടുന്ന വ്യക്തിക്ക് നിങ്ങൾക്കൊരു സ്വർണ്ണ നങ്കൂരം സമ്മാനമായി നൽകാം. പുസ്തകപ്പുഴുക്കൾക്ക്, സ്വർണ്ണം കൊണ്ടുള്ള ബുക്ക് മാർക്കുകൾ നൽകാം. ഭക്ഷണ പ്രിയർക്ക്, അടുക്കള അലങ്കരിക്കാൻ സ്വർണ്ണ സ്പൂൺ നൽകാം. കലയെ ഇഷ്ടപ്പെടുന്നവർക്ക്, അവരുടെ പ്രിയപ്പെട്ട പെയന്റിംഗിന്റെ സ്വർണ്ണം കൊണ്ടുള്ള പകർപ്പ് സമ്മാനിക്കാം. വിരമിക്കുന്നവരുടെ താൽപ്പര്യങ്ങളും ആവേശങ്ങളും പ്രിയപ്പെട്ടവർക്ക് നല്ലവണ്ണം അറിയുമായിരിക്കും. വിരമിക്കുന്നവരുടെ താൽപ്പര്യവിഷയങ്ങൾ എന്താണെന്ന് അറിയുകയും സ്വർണ്ണത്തിൽ അതിനനുസരിച്ചൊരു സമ്മാനം കണ്ടെത്തുകയുമാണ് നിങ്ങൾ ചെയ്യേണ്ടത്. സ്വർണ്ണ പേനകളും ബ്രൂച്ചുകളും അവരുടെ ശേഖരത്തിലേക്ക് നല്ല അനുബന്ധങ്ങളാണ്.

  5. സ്വർണ്ണ ഫ്രെയിമുകൾ ഓർമ്മകളെ നിലനിർത്തുന്നു

    വിരമിച്ചവർ, പഴയ ഓർമ്മകൾ അയവിറക്കുന്നതിന് പഴയ ഫോട്ടോ ആൽബങ്ങൾ മറിച്ചുനോക്കുന്നത് സ്വാഭാവികമാണ്. അവർ എപ്പോഴും കാണാൻ ആഗ്രഹിക്കുന്ന ചിത്രത്തിനൊരു സ്വർണ്ണ ഫ്രെയിം മുമ്പേ തന്നെ സമ്മാനിക്കുന്നത് മികച്ചൊരു ആശയമാണ്. പഴയകാലത്തെ ഓർമ്മിപ്പിക്കുന്ന ഡിസൈനുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ഫ്രെയിമിന് പുരാതന സ്വഭാവം ലഭിക്കും, കളക്റ്റിബിളുകളിലേക്ക് ചേർക്കാവുന്ന സമ്മാനമായി ഇത് മാറുകയും ചെയ്യും.

    Gift Gold Made Photo Frame

അപ്പോൾ, പ്രിയപ്പെട്ടവരുടെ സുവർണ വർഷങ്ങളുടെ തുടക്കം നിങ്ങൾ എങ്ങനെയാണൊരു ആഘോഷമാക്കി മാറ്റാൻ പോകുന്നത്?

Souces: Source1