Published: 14 Jul 2017

സ്വർണ നിക്ഷേപം- സമ്പത്ത് സംരക്ഷിക്കുന്നതിനും മൂല്യം വർദ്ധിക്കുന്നതിനുമുള്ള അസാധാരണമായ യോജിപ്പ്

Gold Investments—Fantastic Combination of Wealth Protection and Value Appreciation
സ്വർണത്തോടുള്ള മനുഷ്യൻറെഅഭിനിവേശം അവൻറെ സംസ്കാരത്തോളം പഴക്കമുള്ളതാണ്. സ്വർണത്തെക്കുറിച്ച് ഋഗ്വേദത്തിൽ പരാമർശമുണ്ട്. ഇന്ത്യയിൽനിന്ന് സുഗന്ധദ്രവ്യങ്ങളും പട്ടും വാങ്ങാൻ റോമക്കാർ സ്വർണമാണ് ഉപയോഗിച്ചിരുന്നത്. അനാദികാലം മുതൽ ആധുനികകാലം വരെ സ്വർണം വിശ്വാസയോഗ്യവും മൂല്യത്തിൻറെ കാര്യത്തിൽ സുരക്ഷിതവുമായി തുടർന്നിട്ടുണ്ട്.

സമ്പത്തിൻറെ സംരക്ഷണം

കറൻസി, കടപ്പത്രങ്ങൾ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വതവേയുള്ള മൂല്യം കാരണം സ്വർണം സമ്പാദ്യമാക്കുന്നതിന് ഏറ്റവും അനുയോജ്യമാണ്. കറൻസി നോട്ട് കീറിപ്പോകാനും നശിപ്പിക്കപ്പെടാനും സാധ്യതയുണ്ട്. എന്നാൽ സ്വർണം അത്തരത്തിൽ നശിക്കുന്നില്ല. 30-40 വർഷത്തേയ്ക്ക് നിങ്ങൾ നിക്ഷേപമാർഗങ്ങൾ തേടിപ്പോകുമ്പോൾ സ്വർണം തെരഞ്ഞെടുക്കാൻ ഇതെല്ലാം കാരണങ്ങളാണ്.

ഇത്തരം ഭൌതികമായ ആയുസു മാത്രമല്ല സ്വർണത്തിനു നേട്ടമാകുന്നത്. അപൂർവ ലോഹമെന്ന നിലയിൽ സ്വർണം അമൂല്യമാണ്. ഒരു രാജ്യത്തിൻറെ കറൻസിയോ മികച്ച ഒരു കമ്പനിയുടെ ഓഹരിയോ മൂല്യം നേടുന്നത് ആ രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയുടെയും കമ്പനിയുടെ പ്രകടനത്തിൻറെയും അടിസ്ഥാനത്തിലാണ്. സ്വർണം സ്വതേ അമൂല്യമാണ്. അതാണ് സമ്പാദ്യത്തിന് സ്വർണത്തെ അനുയോജ്യമാക്കുന്നത്

മൂന്നാമത്തെ കാരണം, ആധുനിക ലോകത്ത് സ്വർണത്തിനു ലഭിക്കുന്ന സ്ഥാനം അതിനെ നല്ലൊരു സാമ്പത്തിക ഉപകരണമാക്കുന്നു എന്നതാണ്. കഴിഞ്ഞ നൂറു വർഷത്തെ ചരിത്രം നോക്കിയാൽതന്നെ സ്വർണം സുരക്ഷിതമായ നിക്ഷേപ മാർഗമാണെന്നു മനസിലാകും. രാഷ്ട്രീയ, സാമ്പത്തിക അസ്വസ്ഥതകൾ പ്രകടമാകുമ്പോൾ നിക്ഷേപകർ സ്വർണത്തെ ആശ്രയിക്കുന്നു. ആഗോള സാമ്പത്തിക വ്യവസ്ഥ മാറിമാറി ഉയർന്നും താഴ്ന്നും നീങ്ങുമ്പോൾ സ്വർണം മറ്റ് നിക്ഷേപമാർഗങ്ങളെ കവച്ചുവയ്ക്കാനാണ് സാധ്യതയെന്ന് മനസിലാക്കണം

മൂല്യവർദ്ധന

ചരിത്രം പരിശോധിക്കുകയാണെങ്കിൽ സ്വർണത്തിൻറെ മൂല്യം കുറെയധികം വർഷങ്ങളായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സ്വർണം പല രൂപത്തിൽ ലഭ്യവുമാണ്.

വൈവിധ്യമുള്ള മികച്ച മാർഗം

ബുദ്ധിപൂർവമായ നിക്ഷേപമെന്നുപറയുന്നത് വൈവിധ്യമുള്ള നിക്ഷേപരീതി സൃഷ്ടിച്ചെടുക്കുകയാണ്.ഓഹരിനിക്ഷേപത്തിന് മികച്ച വരുമാനം നൽകാനാവും. പക്ഷേ മൂലധനം പൂർണമായി നഷ്ടപ്പെടുന്ന വലിയൊരു അപകടസ്വഭാവം ഇതിനുണ്ട്. ഇത്തരത്തിലുള്ള അപകടസ്വഭാവം ഇല്ലാതെ സ്വർണത്തിലും സ്വർണവുമായി ബന്ധപ്പെട്ട നിക്ഷേപമാർഗങ്ങളിലേയ്ക്കും നിങ്ങൾക്ക് മാറാവുന്നതാണ്. സാമ്പത്തിക വശങ്ങളെക്കുറിച്ച് പരിമിതമായ അറിവും നിക്ഷേപ പരിചയവുമില്ലാത്തവർക്ക് സ്വർണം വിശിഷ്ടമായ മാർഗമാണെന്ന് പറയുന്നത് അതുകൊണ്ടാണ്.

നിക്ഷേപകരായ സ്ഥാപനങ്ങൾക്കും അല്ലാതെ ചില്ലറ നിക്ഷേപകർക്കും ലളിതമായും സുരക്ഷിതമായും അനായാസമായും ഉപയോഗിക്കാൻ അനുയോജ്യമാണ് സ്വർണം.

തുടക്കക്കാർക്ക് സ്വർണക്കട്ടികളോ നാണയങ്ങളോ വാങ്ങിസൂക്ഷിക്കാം. അല്ലെങ്കിൽ ആഭരണങ്ങളിൽ നിക്ഷേപിക്കാം.

മറ്റു ചെലവു കുറഞ്ഞ ലളിതമായ നിക്ഷേപമാർഗങ്ങളെന്നു പറയാവുന്നത് സ്വർണ ഇടിഎഫുകളും ഗോൾഡ് മ്യൂച്വൽ ഫണ്ടുകളുമാണ്. നിക്ഷേപത്തിൻറെ കാലാവധി തീരുമ്പോൾ സ്വർണമായി മാറ്റിവാങ്ങത്തക്ക തരത്തിലുള്ള യൂണിറ്റുകളാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

അടുത്ത കാലത്ത് പ്രഖ്യാപിക്കപ്പെട്ട ഗോൾഡ് മോണിറ്റൈസേഷൻ പദ്ധതിയിലുടെ ഒരാളിന് സ്വർണം അങ്ങനെതന്നെ നിക്ഷേപിക്കാവുന്നതാണ്. ഏറ്റവും കുറച്ച് നഷ്ടവും മൂല്യത്തിൽ കുറവും വരാതെ വ്യക്തികൾക്ക് സ്വർണ നിക്ഷേപത്തിന്മേൽ പലിശ ലഭിക്കുന്ന രീതിയാണ് ഗോൾഡ് മോണിറ്റൈസേഷൻ.

അപകടകരമായ നിക്ഷേപങ്ങളെ ഒഴിവാക്കി ആശ്രയിക്കാവുന്നതും ലാഭകരവുമായ മാർഗങ്ങളിൽ പണം നിക്ഷേപിക്കുന്ന രീതിയിലേയ്ക്ക് അങ്ങനെ നിങ്ങൾക്ക് പോകാം.

സമാപ്തി

ഈ രീതിയിൽ സ്വർണം ഏറ്റവും മികച്ച രണ്ടു ലോകങ്ങളെ സംയോജിപ്പിക്കുകയും സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു.