Published: 08 Sep 2017

ദുർഗ്ഗാഷ്ടമിക്കായുള്ള സ്വർണ്ണാഭരണ ഡിസൈനുകൾ

Gold Jewellery Design for Durga Ashtami

ദുർഗ്ഗാഷ്ടമി എല്ലായിടത്തും ആചരിക്കുന്നുണ്ടെങ്കിലും, പ്രാഥമികമായും ഇതൊരു ബംഗാളി ഉത്സവമാണ്, ഈശ്വരന്റെ മാതൃഭാവമായ ദുർഗ്ഗാദേവിയെ പ്രീതിപ്പെടുത്തുന്നതിനുള്ള ഉത്സവമാണിത്. കുടുംബങ്ങൾ മധുര പലഹാരങ്ങളും കഥകളും പങ്കിടുന്നു, എല്ലാ വീടുകളിലും നിറങ്ങളും സൗന്ദര്യവും നിറയുന്നു. ശരിക്കും സവിശേഷമായ സ്വർണ്ണാഭരണ ഡിസൈനുകൾക്ക് ഈ ഉത്സവം സാക്ഷ്യം വഹിക്കുന്നു, ക്ലാസ്സിക്കൽ സൗന്ദര്യത്തിന്റെ ഏറ്റവും മികച്ചത് അടയാളപ്പെടുത്തുന്ന തരത്തിലുള്ള സമ്പന്നമായ മെറ്റീരിയലുകൾ കൊണ്ടാണ് ഈ സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കുന്നത്. ദുർഗ്ഗാഷ്ടമി സമയത്തെ നിങ്ങളുടെ രൂപം മനോഹരമാക്കുന്നതിന് അണിയാവുന്ന കുറച്ച് സ്വർണ്ണാഭരണ ഡിസൈനുകൾ ഇവിടെ നൽകിയിരിക്കുന്നു:

  • പതക്കങ്ങൾ

    മീനകരി വർക്കുള്ള, പുരാതനകാലത്തെ ഓർമ്മിപ്പിക്കുന്ന പതക്കങ്ങൾ നിങ്ങൾക്ക് അണിയാവുന്നതാണ്. സൗമ്യമായ അരികുകളുള്ള ജ്യോമതീയ ആകൃതികളിലാണ് ഇത്തരം ആഭരണങ്ങൾ നിർമ്മിക്കുന്നത്. നിങ്ങളുടെ ഉത്സവകാല ലുക്ക് മോടിപിടിപ്പിക്കുവാൻ, പുരാതനകാല ഡിസൈനും ആധുനിക ഡിസൈനും കോർത്തിണക്കിയവയാണ് ഈ പതക്കങ്ങൾ.

    Meenakari pendent

  • പരമ്പരാഗത ജിമിക്കി

    പരമ്പരാഗത ജിമിക്കി ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല. പരമ്പരാഗതമായൊരു ആഘോഷ ലുക്ക് ലഭിക്കാൻ മയിൽ, താമര, റോസാപ്പൂ മുതലായ പ്രകൃതി ദൃശ്യങ്ങളിൽ നിന്ന് പ്രചോദനം കൊണ്ടിട്ടുള്ള ഡിസൈനുകൾ പരീക്ഷിച്ച് നോക്കാവുന്നതാണ്.

    Traditional gold jhumkas

    ഒരു ബോൾഡ് ലുക്കാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ, അൽപ്പം താഴ്‌ന്ന് കിടക്കുന്നതും എന്നാൽ അതിശയകരമായ തരത്തിൽ ലോലമായതുമായ, പാളികളുള്ള ജിമിക്കികൾ ഉപയോഗിക്കാം.

    Layered jhumkas

  • ഇനാമൽ പൂശിയ വളകൾ

    ദുർഗ്ഗാദേവിയുടെ പരമ്പരാഗത വർണ്ണങ്ങളിൽ - വെള്ളയും ചുവപ്പും പച്ചയും - വരുന്നവയാണ് ഇത്തരം വളകൾ. ദുർഗ്ഗാഷ്ടമി പോലുള്ള അവസരങ്ങൾക്ക് ഉത്തമമാണ് ഇത്തരം വളകൾ, സെമി ഫോർമൽ മുതൽ പരമ്പരാഗത ഇന്ത്യൻ വസ്ത്രം വരെയുള്ള എല്ലാത്തരം വസ്ത്രങ്ങൾക്കുമൊപ്പം ഇത്തരം വളകൾ അണിയാവുന്നതാണ്.

    Enamel encrusted bangles

  • ക്ഷേത്രങ്ങളിൽ നിന്ന് പ്രചോദനം കൊണ്ടിട്ടുള്ള പീസുകൾ:

    നിങ്ങളിൽ ദുർഗ്ഗാദേവിയെ കൊണ്ടുവരുന്ന അത്യാകർഷകങ്ങളായ സ്വർണ്ണാഭരണങ്ങളാണ് ഈ ആഘോഷം ആവശ്യപ്പെടുന്നത്. നിങ്ങൾ ഊർജ്ജം തുളുമ്പുന്ന ആ പതക്കങ്ങൾ അണിയുമ്പോൾ, നിങ്ങളുടെ വസ്ത്രങ്ങൾക്ക് ചേരുക, ചുവപ്പും പച്ചയും പൂശിയിട്ടുള്ള സ്വർണ്ണത്തിന്റെ കണ്ഠാഭരണം തന്നെയാണ്! സങ്കീർണ്ണമായ കൊത്തുപണികളുള്ള വളയും നിങ്ങളുടെ ലുക്കിന് സത്താപരമായൊരു ആകർഷണീയത നൽകുന്നു.

  • മൂക്കുത്തി

    മിക്ക ആഘോഷാവസരങ്ങളിലെയും പോലെ, നിങ്ങളുടെ ഫാഷൻ തിരഞ്ഞെടുപ്പുകൾ ഉപയോഗിക്കാവുന്ന ഉത്തമ സമയമാണ് ദുർഗ്ഗാഷ്ടമി. സാധാരണ ഉപയോഗിക്കുന്ന സ്റ്റഡുള്ള മൂക്കുത്തിയിൽ നിന്നും വളയമുള്ള മൂക്കുത്തിയിൽ നിന്നും ഒരു മാറ്റം കൊണ്ടുവരുന്നതിന് നിങ്ങളുടെ ശിരസ്സ് വരെ നീണ്ടുനിൽക്കുന്ന ഒരു നോസ് പിൻ ഉപയോഗിക്കുക. നിങ്ങളുടെ ഉത്സവ ലുക്കിന് അന്തിമഭാവം പകരുന്നതിന് സ്വർണ്ണത്തിന്റെ ഒരു അധിക സ്പർശം നൽകുക.

സ്വർണ്ണപ്രഭയായൽ അലങ്കാര വിഭൂഷിതയായി ദുർഗ്ഗാഷ്ടമിയിലേക്ക് പ്രവേശിക്കുക, ഈ ഉത്സവം കൊണ്ടുവരുന്ന സ്നേഹവും ഊഷ്മളതയും സൗന്ദര്യവും ആസ്വദിക്കുക!

Sources:

Source1, Source2, Source3,