Published: 31 Aug 2017

വ്യത്യസ്ത അവസരങ്ങൾക്കായുള്ള സ്വർണ്ണാഭരണം

Gold jewellery for different occasions

ഖനനം ചെയ്തെടുക്കുന്ന സ്വർണ്ണത്തിൽ ഏകദേശം 49 ശതമാനവും ആഭരണങ്ങളായി മാറ്റുകയാണെന്ന കാര്യം നിങ്ങൾക്കറിയാമോ? എല്ലാത്തരം സ്വർണ്ണാഭരണങ്ങളും എല്ലായ്പ്പോഴും പ്രഭ പരത്തുമെങ്കിലും, ഒരു സവിശേഷാവസരത്തിന് ഏറ്റവും യോജിക്കുന്ന സ്വർണ്ണാഭരണങ്ങൾ തിരഞ്ഞെടുക്കുന്നത് ഒരു കലയാണ്. സവിശേഷാവസരം, കുടുംബാംഗങ്ങളുടെ ഒത്തുചേരലോ വിവാഹമോ സഹപ്രവർത്തകരുമായി നടത്തുന്ന ഔട്ടിംഗോ ആകട്ടെ, യോജിക്കുന്ന തരത്തിലുള്ള ആഭരണങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. അവസരത്തിനൊത്ത് നിങ്ങളുടെ രൂപഭാവം മികച്ചതാക്കാൻ ഇതാ കുറച്ച് ആശയങ്ങൾ:

 1. സ്വർണ്ണം - വധുവിന് ധരിക്കുന്നതിന്

  നിങ്ങളുടെ വിവാഹവസ്ത്രത്തിന്റെ നിറം ചുവപ്പും വെളുപ്പും ആകട്ടെ, പിങ്കും മഞ്ഞയും ആകട്ടെ, നീലയും ഇളം തവിട്ടും ആകട്ടെ അല്ലെങ്കിൽ മറ്റേതെങ്കിലും നിറങ്ങളുടെ അത്യാകർഷകമായ സങ്കലനമാകട്ടെ, സാംസ്കാരികമായ സത്തയുടെയും ആത്മീയമായ സത്തയുടെയും സംയോജനമായി വർത്തിക്കുന്ന സങ്കീർണ്ണമായ സ്വർണ്ണാഭരണങ്ങൾ ഉണ്ടെങ്കിലേ വധുവിന്റെ വേഷവിധാനത്തിന് പൂർണ്ണ കൈവരികയുള്ളൂ. വിവാഹാവസരത്തിൽ ഇന്ത്യൻ വധു അണിയുന്ന സ്വർണ്ണാഭരണങ്ങളുടെ മികച്ച ക്രാഫ്റ്റ്മാൻഷിപ്പാണ് അവയ്ക്ക് ദൃശ്യപരമായ ആകർഷകത്വം നൽകുന്നത്. സമർത്ഥരായ കരിഗാറുകൾ (സ്വർണ്ണപ്പണിക്കാർ) ചിക്കിന്റെയും (ചോക്കെർ) നെക്ലേസിന്റെയുംറാണി ഹാറിന്റെയും തിയാരയുടെയും രൂപത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ള പരമ്പരാഗത സ്വർണ്ണാഭരണങ്ങൾ നിങ്ങളുടെ വിവാഹ ദിവസത്തിൽ അണിയാവുന്നതാണ്. നിങ്ങളുടെ സവിശേഷ ദിവസത്തെ സ്റ്റൈലായി വരവേൽക്കുന്നതിന് സ്വർണ്ണ വളകളും, കങ്കണങ്ങളും കമർ ബന്ധും നെക്ലേസുകളും മോതിരങ്ങളും കമ്മലുകളും ഹാഥ് ഫൂലും മറ്റ് തരത്തിലുള്ള വിവാവ സ്വർണ്ണാഭരണങ്ങളും നിങ്ങൾക്ക് അണിയാം. വധുവിന് 7 തരത്തിൽ വിവാഹ ദിവസം സ്വർണ്ണം പ്രയോജനപ്പെടുത്താവുന്നതാണ്.

  Stylish Wedding Gold Jewellery

 2. സ്വർണ്ണം - ഒരു വിവാഹ അതിഥി എന്ന നിലയിൽ

  നിങ്ങൾ പോകുന്നത് ഒരു സുഹൃത്തിന്റെ വിവാഹത്തിനാണെങ്കിൽ, നിങ്ങളുടെ കുടുംബത്തിന്റെ പാരമ്പര്യ സ്വർണ്ണാഭരണ ശേഖരത്തിൽ നിന്നുള്ള ക്ലാസ്സിക് ടച്ചുള്ള ഒരു സ്വർണ്ണ നെക്ലേസ് അണിയുന്നത് ഗംഭീരമായിരിക്കും. ഗൗണിനോ സാരിക്കോ ലെഹെംഗയ്ക്കോ മാജിക്ക് സൃഷ്ടിക്കുന്ന മറ്റേതെങ്കിലും കനമുള്ള വസ്ത്രത്തിനൊപ്പമോ നിങ്ങൾക്കിത് അണിയാം.

  Traditional Gold Necklace

 3. സ്വർണ്ണം - ഉത്സവത്തിന് അണിയുന്നതിന്

  ഉത്സവങ്ങളുടെ ഭൂമിയായ ഇന്ത്യയിൽ, ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നതിന് വസ്ത്രാഭരണങ്ങൾ അണിയുന്ന സ്വർണ്ണപ്രേമികളെയും കാണാം. ദീപാവലി, പൊങ്കൽ, രക്ഷാബന്ധൻ, കർവാ ചൗത്, ദസറ എന്നീ ആഘോഷങ്ങൾ ഗംഭീരമാക്കുന്നതിന് സ്വർണ്ണം കൊണ്ടുള്ള കമ്മലുകളും വളകളും കൊലുസുകളും നെക്ലേസുകളും മോതിരങ്ങളും കങ്കണങ്ങളും അണിയാവുന്നതാണ്. യജ്ഞങ്ങളോ യാഗങ്ങളോ മതപരമായ ചടങ്ങുകളോ ഉത്സവങ്ങളോ ആകട്ടെ, പരമ്പരാഗത വസ്ത്രങ്ങൾക്കൊപ്പം സ്വർണ്ണാഭരണങ്ങളും ഇത്തരം അവസരങ്ങളിൽ അണിയുന്നത് ശുഭകരമാണെന്ന് കരുതപ്പെടുന്നു. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ് സ്വർണ്ണം, ഭാഗ്യവും ധനവും സ്വർണ്ണം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഉത്സവങ്ങളുടെ ഭൂമിയാണ് ഇന്ത്യയെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. ഉത്സവ സമയങ്ങളിൽ അണിയാനുള്ള സ്വർണ്ണത്തിന്റെ തിരഞ്ഞെടുപ്പിലും ഇന്ത്യക്കാർ ശ്രദ്ധ കാണിക്കുന്നു. ഇന്ത്യയിലുടനീളമുള്ള പ്രദേശങ്ങളിൽ അണിയുന്ന സ്വർണ്ണാഭരണങ്ങളെ കുറിച്ച് നമുക്ക് കാണാം.

 4. സ്വർണ്ണം - ജോലിസ്ഥലത്ത്

  നിങ്ങളുടെ അടുത്ത കോർപ്പറേറ്റ് ചടങ്ങിൽ, വലിയ ആർഭാടമില്ലാത്തതും എന്നാൽ ആകർഷകവുമായ സ്വർണ്ണാഭരണം അണിഞ്ഞുകൊണ്ട്, എങ്ങനെയാണ് സ്വന്തമൊരു ശൈലി സൃഷ്ടിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത്? പാശ്ചാത്യ വസ്ത്രധാരണത്തിന് യോജിക്കുക, ഒരു സ്വർണ്ണപ്പതക്കമോ ലളിതമായ സ്വർണ്ണ മോതിരമോ ശ്രദ്ധയാകർഷിക്കുന്ന ഒരു ജോടി വളകളോ ആണ്. എന്നാൽ, ചുരുളുകളുള്ള കുർത്തിയോ ഭാരം കുറഞ്ഞ സാരിയോ പോലുള്ള പരമ്പരാഗത വസ്ത്രങ്ങൾക്കൊപ്പം സമകാലികമായ സ്വർണ്ണാഭരണങ്ങളോ പരമ്പരാഗതമായ സ്വർണ്ണാഭരണങ്ങളോ ഒത്തുപോകും. കനം കൂടിയ സ്വർണ്ണാഭരണങ്ങൾക്ക് പകരമായി, ആധുനിക വസ്ത്രങ്ങൾക്ക് സ്വർണ്ണത്തിന്റെ അന്തസ്സും സൗന്ദര്യവും പകരുന്ന, വലിയ ആർഭാടമില്ലാത്ത ഡിസൈനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. കൂടുതൽ ആശയങ്ങൾക്ക് വായിക്കുക

 5. സ്വർണ്ണം - കുടുംബാംഗങ്ങൾ ഒത്തുചേരുന്ന അവസരങ്ങൾക്ക്

  കുടുംബാംഗങ്ങളുമൊത്തുള്ള കൂടിച്ചേരൽ, ആശ്വാസപ്രദമാണ്, ഒപ്പം സുരക്ഷിതവുമാണ്, കാരണം എല്ലാവരും ബന്ധുക്കളാണല്ലോ, അത്തരം അവരസങ്ങളിൽ എന്തും ധരിക്കാം. നിങ്ങളുടെ ശൈലി എടുത്തുകാട്ടുന്ന വസ്ത്രങ്ങൾ തന്നെ ധരിക്കുക, 'ഡ്രസ് കോഡി'നെ കുറിച്ച് ആകുലപ്പെടേണ്ട കാര്യമേ ഇല്ല! മുമ്പത്തെ അവസരങ്ങളിൽ നിങ്ങൾ ഉപയോഗിച്ചിട്ടില്ലാത്ത ഒരു ആം ബാൻഡോ (കയ്യിൽ കെട്ടുന്നത്) മെട്ടിയോ നിങ്ങൾക്ക് അണിയാവുന്നതാണ്. കമ്മൽ, ബേസ്ലെറ്റുകൾ, നെക്ലേസുകൾ, വളകൾ, പാദസരം, മൂക്കുത്തി എന്നിങ്ങനെയുള്ള സ്വർണ്ണാഭരണങ്ങൾ നിങ്ങളുടെ അഴക് വർദ്ധിപ്പിക്കും. ലളിതവും സമകാലികവും ആകർഷകവുമായ ഡിസൈനുകൾ ഇത്തരം അവസരങ്ങൾക്കായി ലഭ്യമാണ്.

  Charming Gold Ornaments For Family Get Together

 6. സ്വർണ്ണം - മതപരമായ ആഘോഷങ്ങൾക്ക്

  സ്വർണ്ണം, അതിന്റെ എല്ലാ ശോഭയോടും കൂടി തിളങ്ങുന്നത് ആഘോഷ സമയങ്ങളിലാണ്! നിങ്ങളൊരു യജ്ഞത്തിലോ ബേബി ഷവർ ചടങ്ങിലോ മറ്റേതെങ്കിലും മതപരമോ സാംസ്കാരികമോ ആയ പരിപാടിയിലോ പങ്കെടുക്കുമ്പോൾ, സ്വർണ്ണം ഉണ്ടെങ്കിലേ നിങ്ങളുടെ വേഷവിധാനം പൂർത്തിയാവുകയുള്ളൂ. അത്തരം അവസരങ്ങൾക്കായുള്ള പരമ്പരാഗത ഡ്രസ്സ് കോഡിന്, നീണ്ട പാളികളുള്ള (ലെയറുകളുള്ള) നെക്ലേസുകളും സ്വർണ്ണ ജിമിക്കിയും സ്വർണ്ണ ഹാഥ് ഫൂലും കനമുള്ളതും സങ്കീർണ്ണ ഡിസൈൻ ഉള്ളവയുമായ ഒരു ജോടി വളകളും നന്നായി യോജിക്കും.

  Gold Jewellery For Festivals In India

"താൻ വിശേഷപ്പെട്ടതാണെന്ന തോന്നൽ നിങ്ങളിലുണ്ടാക്കാൻ സ്വർണ്ണാഭരണങ്ങൾക്ക് കഴിയും" എന്നാണ് യുഎസിൽ പ്രവർത്തിക്കുന്ന ആഡംബര സ്വർണ്ണാഭരണ ഡിസൈനർ ആയ ജെന്നി കോണിന്റെ അഭിപ്രായം. നിങ്ങളുടെ വ്യക്തിത്വം പ്രതിഫലിക്കുന്ന ഒരു സ്വർണ്ണാഭരണം നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഭാഗ്യവശാൽ, വ്യത്യസ്ത അവസരങ്ങളിൽ അണിയാൻ തിരഞ്ഞെടുക്കുന്നതിന്, രമണീയവും അലംകൃതവും പരിഷ്കൃതവും എത്ത്നിക്കും ഫ്ലാഷിയും ഇഷ്ടാനുസൃതവുമായ സ്വർണ്ണാഭരണങ്ങളുടെ വിപുലമായ ശേഖരമുണ്ട്.