Published: 15 Mar 2018

സ്വർണ്ണം ഫോർമുല വൺ കാറുകളുടെ വേഗതയും സുരക്ഷയും ഉറപ്പാക്കുന്നു

McLaren F1 car and use of gold

ഫോർമുല വൺ കാർ ഉത്ഭവിക്കുന്നതുവരെ ലോകത്തിലെ ഏറ്റവും വേഗമേറിയ കാറുകൾ വേഗതയ്ക്ക് പിന്നാലെ ഭ്രാന്തമായി സഞ്ചരിച്ച് റോഡുകളെ ഭയാനകമാക്കുകയായിരുന്നു ചെയ്തിരുന്നത്. വേഗതയെന്ന ആവശ്യം നിറവേറ്റാനായി ഫോർമുല വൺ കാറിന്റെ രൂപകല്പനയും അത് നിർമ്മിക്കാൻ ഉപോഗിക്കുന്ന സൂക്ഷ്മ വസ്തുക്കളും മറ്റുകാറുകളിലും തികച്ചും വ്യത്യസ്തമാണ്.

ഇനി നമുക്ക് ഫോർമുല വൺ കാറിനെ മറ്റുകാറുകളുമായി താരതമ്യം ചെയ്തു നോക്കാം. രണ്ടുതരം കാറുകൾക്കും ഗിയർബോക്സുണ്ട്, രണ്ടിന്റെയും ഉള്ളിൽ കമ്പസ്റ്റ്യൻ എൻജിനുണ്ട്, ചക്രങ്ങളുണ്ട്, ടയറുകളുണ്ട്, ബ്രെയ്ക്കുകളുണ്ട്, സസ്പൻഷനുകളുണ്ട്. അതായത്, അടിസ്ഥാനപരമായി അവയ്ക്ക് വളരെ സാമ്യമുണ്ട്. എന്നിരുന്നാലും ഫോർമുല വൺ കാറുകൾ സാധാരണ റോഡുകളിൽ ഓടിച്ചുകളിക്കാൻ വേണ്ടി നിർമ്മിച്ചവയല്ല.

ഏറ്റവും മികച്ച ഫോർമുല വൺ കാറുകളിലൊന്ന് മെക്ലാറൻ എഫ് വൺ കാറാണ്. റെയ്സിങ്ങിലെ ഇതിഹാസമായ ബ്രൂസ് മെക്ലാറന്റെ ടീമിൽ നിന്നാണ് അതിന്റെ ജനനം. ആറുകൊല്ലത്തിനിടയിൽ 106 മെക്ലാറൻ കാറുകളെ നിർമ്മിക്കപ്പെട്ടുള്ളൂ. അതിനാൽ അവയ്ക്ക് ഒരു രാജാവിന്റെ വിലയും അത്യപൂർവ്വതയും ബിംബസമാനമായ പദവിയുമുണ്ടായിരുന്നു. അവയുടെ വിലപ്നവില 10 മില്യൺ യു.എസ്. ഡോളറോ അതിനുമുകളിലോ ആവണമെന്നാണ് ഊഹിക്കപ്പെടുന്നത്. രാജാവിനെക്കുറിച്ച് ചിന്തിക്കുമ്പോൾ നാം സ്വർണ്ണത്തെക്കുറിച്ച് ചിന്തിക്കും. അതെ, ആ മോഹദ്രവ്യം തന്നെയാണ് മെക്ലാറന്റെ എൻജിൻ ബേയ് പൊതിയാൻ ഉപയോഗിച്ചിരിക്കുന്നത്.

ഉയർന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന ഏതൊരു കാറിനും പിന്നിലുള്ള ആശയം തന്നെയാണ് മെക്ലാറന്റേതും: ഉയർന്ന ഊർജ്ജശക്തിയും ഭാരക്കുറവും. ഈ കാറിന്റെ ചീഫ് എൻജിനിയറായ ഗോർഡൻ മുറെയ് ഇതിനെ ലോകത്തിലെ ഏറ്റവും ഉത്കൃഷ്ട പ്രകടനം കാഴ്ചവെയ്ക്കുന്ന ഉപകരണമാക്കാൻ ആഗ്രഹിച്ചു. അദ്ദേഹം അത് നേടിയത് ഏറ്റവും വിലപിടിപ്പുള്ളതും ഉന്നത സാങ്കേതിക മൂല്യമുള്ളവയുമായ സ്വർണ്ണം, ഫൈബർ, ടൈറ്റേനിയം, കെവ്ലർ, മെഗ്നീഷ്യം തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചായിരുന്നു. ഒപ്പം തികച്ചും വ്യത്യസ്തമായ രൂപകല്പനയും ഫോർമുല വണ്ണിന്റെ ശാസ്ത്രവും.

മെക്ലാറൻ എഫ് വണ്ണിന്റെ എൻജിൻ ബേയിൽ 16 ഗ്രാം സ്വർണ്ണമുണ്ട്. ഭാരം കുറയ്ക്കാനായി എഫ് വൺ വളരെ ഇറുകെ ബന്ധിച്ച കാറാണ്. പക്ഷേ, എൻജിൻ മദ്ധ്യത്തിലായതിനാൽ ധാരാളം ചുട് ഉൽപാദിപ്പിക്കപ്പെടും. ആ ചൂടിന് പലതിനേയും ഉരുക്കിക്കളയാനുള്ള ശേഷിയുണ്ട്. മെക്ലാറൻ എഫ് വണ്ണിന്റെ എൻജിൻ അറയിലുള്ളത് മദ്ധ്യഭാഗത്ത് ഘടിപ്പിക്കുന്ന ബി.എം.ഡബ്ൾയു. എസ് 70/2 എൻജിനാണ്. ആയതിനാൽ അതിന്റെ എക്സ്ഹോസ്റ്റ് ഭാഗത്ത് ചൂടിനെ ചെറുക്കാനായി സ്വർണ്ണപ്പാളി ഉപയോഗിക്കുന്നു. ഈ 24 കാരറ്റ് സ്വർണ്ണം ഉപയോഗിച്ചിരിക്കുന്നത് രാജാവിനെപ്പോലുള്ള ഈ കാറിന്റെ വില കൂട്ടാനല്ല, മറിച്ച് അത് ചൂടിനെ പ്രതിരോധിക്കുമെന്നുള്ളതുകൊണ്ടാണ്. ചൂടിനെ വ്യതിചലിപ്പിക്കാൻ ഏറ്റവും കഴിവുള്ള വസ്തുവാണ് സ്വർണ്ണം. ഇന്ധനടാങ്കിനും എൻജിനുമിടയിലുള്ള ചില ഭാഗങ്ങളിൽ സ്വർണ്ണപ്പാളികൾ ഉപയോഗിച്ചിട്ടുണ്ട്. എൻജിന്റെ ചൂട് ഇന്ധനടാങ്കിലേക്ക് പകരുന്നതിനെ ചെറുക്കാനാണിത്. അതുവഴി സ്വർണ്ണം ഈ കാറിനെ വേഗമേറിയതും സൂരക്ഷിതവുമാക്കിമാറ്റുന്നു.