Published: 04 Aug 2017

അനശ്വരമായ ബന്ധം ആഘോഷിക്കുന്നതിന് ഒരു സ്വർണ്ണ രാഖി

Personalised Gold Rakhi For Perfect Bond

ഓരോ വർഷവും ദശലക്ഷക്കണക്കിന് സഹോദരീസഹോദരന്മാരാണ് വലിയ ആവേശത്തോടെ രക്ഷാബന്ധൻ ആഘോഷിക്കുന്നത്. ആയുഷ്കാലം മുഴുവൻ പിന്തുണയും സ്നേഹവും നൽകാമെന്നാണ് രക്ഷാബന്ധൻ കെട്ടുന്നതിലൂടെ ഓരോരുത്തരും വാഗ്ദാനം ചെയ്യുന്നതെങ്കിലും, സഹോദരന്മാരുടെ കയ്യിൽ സഹോദരിമാർ കെട്ടുന്ന രാഖികളൊന്നും അധികകാലം നിലനിൽക്കാറില്ല.

ഒരു സാധാരണ രാഖിയേക്കാൾ വളരെ കൂടുതൽ കാലം നീണ്ടുനിൽക്കുന്നത് എന്താണെന്ന് അറിയാമോ? സ്വർണ്ണ രാഖി!

രാഖി വ്യക്തിഗതമാക്കുക

സ്വന്തം രാഖി രൂപകൽപ്പന ചെയ്യുന്നതിനോ നിലവിലുള്ള രൂപത്തിന് പകരം വ്യത്യസ്തമായൊരു രൂപഭാവമുള്ള രാഖി നിർമ്മിക്കുന്നതിനോ ഒരുപാട് ജ്വല്ലറി സ്ഥാപനങ്ങളും സ്റ്റോറുകളും നിങ്ങളെ അനുവദിക്കുന്നുണ്ട്. പേരുകൾ, ഇനീഷ്യലുകൾ, ചിഹ്നങ്ങൾ - നിങ്ങൾക്ക് എന്ത് വേണമെങ്കിലും തിരഞ്ഞെടുക്കാം! നിങ്ങളുടെ കുഞ്ഞനിയന്, മധ്യത്തിൽ ഒരു സ്വർണ്ണക്കരടി ഉള്ളതോ അനിയന്റെ പേരെഴുതിയിട്ടുള്ള ഒരു സ്വർണ്ണ മോതിരമുള്ളതോ ആയൊരു രാഖി സമ്മാനിക്കാവുന്നതാണ്.

ഈ രാഖികൾ സ്റ്റൈലിഷ് ആയ ആഭരണങ്ങൾ മാത്രമല്ല, ഒരു നിക്ഷേപവും കൂടിയാണ്, കാരണം സ്വർണ്ണം ഏത് രൂപത്തിലായാലും കാലക്രമത്തിൽ അതിന്റെ മൂല്യം വർദ്ധിക്കും. ഈ രാഖി നിങ്ങളുടെ പരമ്പരാഗത സ്വത്തിന്റെ ഭാഗമാവുകയും തലമുറകളായി കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തേക്കാം. കൂടുതലായി, രാഖിക്കൊരു വ്യക്തിഗത സ്പർശം നൽകുന്നത്, ഓർമ്മകളെയും മുഹൂർത്തങ്ങളെയും കലയാക്കി മാറ്റുന്നു!

ഡിസൈനുകൾ

പല ഡിസൈനുകളിലും സ്വർണ്ണ രാഖികൾ ലഭ്യമാണ്. സ്വർണ്ണ നൂലുകൾ കൊണ്ടോ സ്വർണ്ണ മാലകൾ കൊണ്ടോ ഇരുണ്ട പർപ്പിളോ ചുവപ്പോ പോലുള്ള രാജകീയ നിറങ്ങളുള്ള നൂലുകൾ കൊണ്ടോ രാഖി ബാൻഡ് അലങ്കരിക്കാം. രാഖിയുടെ നടുക്ക് ഓം അടയാളമോ ഗണേശ ചിത്രമോ അലങ്കരിച്ചിരിക്കുന്ന തരത്തിൽ രാഖി രൂപകൽപ്പന ചെയ്യുകയാണെങ്കിൽ, അണിയുന്നയാൾക്ക് ആത്മീയ സന്തോഷം ലഭിക്കും.

Designer Gold Rakhi

നിങ്ങൾക്ക് പൂർണ്ണമായി സ്വർണ്ണത്തിൽ ചെയ്തതോ സ്വർണ്ണം പൂശിയതോ ആയ രാഖി തിരഞ്ഞെടുക്കാവുന്നതാണ്. ഓം, തൃശൂലം, ദേവിദേവന്മാരുടെ ചിത്രങ്ങൾ എന്നിവ ആലേഖനം ചെയ്ത നാണയങ്ങളും രാഖിയിൽ ഉപയോഗിക്കാം.

Designer Gold Rakhi 2

നക്ഷത്രമോ ഫ്ലോറൽ ഡിസൈനോ, സഹോദരന്റെ പേരോ ജനനത്തീയതിയോ പോലെ, അർത്ഥവത്തായ മോട്ടിഫ് ഉള്ള രാഖിയും നിങ്ങൾക്ക് സമ്മാനിക്കാവുന്നതാണ്. സ്വർണ്ണം കൊണ്ട് നിർമ്മിച്ചിട്ടുള്ള ഒരു ബ്രേസ്ലെറ്റ് രാഖി, ഏത് അവസരത്തിലും ഒരു അനുബന്ധ ആഭരണം പോലെ ധരിക്കാവുന്നതാണ്. മാലയുടെയോ ബാൻഡിന്റെയോ രൂപത്തിലുള്ള സ്വർണ്ണ രാഖി, പരമ്പരാഗത തനിമയുടെയും സമകാലീനതയുടെയും സങ്കലനമാണ്.

Gold Bracelet Rakhi

എവിടെ നിന്ന് വാങ്ങാം

നിങ്ങളുടെ തൊട്ടടുത്തുള്ള പരിചിതമായൊരു ജ്വല്ലറി സ്ഥാപനത്തിൽ നിന്ന് നിങ്ങൾക്കൊരു സ്വർണ്ണ രാഖി വാങ്ങാവുന്നതാണ്. ഓൺലൈനായാണ് നിങ്ങൾ വാങ്ങുന്നതെങ്കിൽ, ആ ഓൺലൈൻ സ്റ്റോറിൽ നിന്ന് രാഖി വാങ്ങിയിട്ടുള്ളവർ എഴുതിയിട്ടുള്ള അവലോകനങ്ങൾ വായിക്കുക, രാഖിയുടെ നീളം, ശുദ്ധി, ഉപയോഗിച്ച സ്വർണ്ണത്തിന്റെ അളവ്, ഉപയോഗിച്ചിരിക്കുന്ന നിറം എന്നിങ്ങനെയുള്ള കാര്യങ്ങൾ കൃത്യമായി വായിച്ച് മനസ്സിലാക്കുക. പൂർണ്ണമായും സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന രാഖിയാണ് നിങ്ങൾ വാങ്ങുന്നതെങ്കിൽ,ഹാൾമാർക്കുള്ള സ്വർണ്ണം കൊണ്ടാണ് രാഖി നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്ന് ഉറപ്പാക്കുക.

Related: Basic Terms to know Before Buying Gold

നിങ്ങൾക്കും സഹോദരനും സന്തോഷകരമായ രക്ഷാബന്ധൻ ആശംസിക്കുന്നു!