Published: 10 Aug 2017

തഞ്ചാവൂർ പെയിന്റിംഗുകളിലെ സ്വർണ്ണം: കല ശരിക്കും വിലപ്പെട്ടതാകുമ്പോൾ

ആഭരണങ്ങളുടെ കഥയല്ല ഇത്, സുവർണ കലയുടെ ചരിത്രമാണ്. നമുക്ക് ഇന്ത്യയുടെ തെക്കുഭാഗത്തേക്ക്, അതായത് തമിഴ്നാട്ടിലെ തഞ്ചാവൂരിലേക്കൊന്ന് പോയിനോക്കാം. അതിഗംഭീരമായ 'തഞ്ചാവൂർ പെയിന്റിംഗുകൾ' ആണ് അവിടെ നമ്മളെ കാത്തിരിക്കുന്നത്.


ഈ പെയിന്റിംഗുകളുടെ ചരിത്രമറിയണോ?

ദക്ഷിണേന്ത്യയിൽ ഉത്ഭവിച്ച കലാസൃഷ്ടികളിൽ ഏറ്റവും ജനപ്രിയമായ രൂപമാണ് തഞ്ചാവൂർ പെയിന്റിംഗുകൾ. പതിനാറാം നൂറ്റാണ്ട് മുതൽ ഇത്തരം പെയിന്റിംഗുകൾ ജനപ്രീതിയാർജ്ജിച്ചിരുന്നു, ചോളവംശ ചക്രവർത്തിമാരാണ് ഈ കലാരൂപത്തെ പ്രോത്സാഹിപ്പിച്ച് വളർത്തിയത്. തഞ്ചാവൂർ പെയിന്റിംഗുകളിൽ സ്വർണ്ണം ഉപയോഗിക്കുന്നതാണ് അവയെ ഇത്രയും പ്രശസ്തമാക്കിയത്. മറാത്താ രാജവംശം, തഞ്ചാവൂർ പിടിച്ചടക്കിയപ്പോൾ, ചിത്രകലാ രംഗത്തുള്ളവർ ഇവിടേക്ക് കുടിയേറി, ഈ രാജവംശത്തിന് കീഴിൽ തഞ്ചാവൂർ ശൈലിക്ക് വലിയ വളർച്ച ഉണ്ടായി.

കലാസൃഷ്ടിയുടെ രൂപകൽപ്പന വ്യതിരിക്തമാക്കുന്നതിന് സ്വർണ്ണവും മറ്റ് സെമി-പ്രെഷ്യസും പ്രെഷ്യസുമായ കല്ലുകളുമാണ് ഈ ശൈലിയിൽ ഉപയോഗിച്ചിരുന്നത്. ഈ രീതി, തഞ്ചാവൂർ പെയിന്റിംഗുകളെ വേറിട്ടതാക്കുന്നു.

ഓരോ പെയിന്റിംഗും ഒരു കഥയാണ് പറയുന്നത്, സാധാരണഗതിയിൽ ഹിന്ദു ദേവിദേവന്മാരുടെയോ മുനീശ്വരന്മാരുടെയോ കഥകളാണ് ഈ പെയിന്റിംഗുകളിൽ ചിത്രീകരിച്ചിരിക്കുന്നത്.

പഴയ കാലത്ത്, ചക്രവർത്തിമാർ, ക്ഷേത്രത്തിലെ ഇരുണ്ട ശ്രീകോവിലിനുള്ളിലാണ് തഞ്ചാവൂർ പെയിന്റിംഗുകൾ പ്രതിഷ്ഠിച്ചിരുന്നത്. അധികം വെളിച്ചം പ്രവേശിക്കാത്ത ശ്രീകോവിലിനുള്ളിലാണ് ഇവ വച്ചിരുന്നത് എന്നതിനാൽ, പെയിന്റിംഗുകൾക്ക് മിഴിവേകാൻ സ്വർണ്ണം ഉപയോഗിക്കപ്പെട്ടു.


എങ്ങനെയാണ് തഞ്ചാവൂർ പെയിന്റിംഗുകൾ നിർമ്മിക്കുന്നത്

കരവേലയാണ് തഞ്ചാവൂർ പെയിന്റിംഗുകളുടെ അടിസ്ഥാനം, ഒരുതരത്തിലുള്ള യന്ത്രങ്ങളും ഉപയോഗിച്ചിരുന്നില്ല.

തഞ്ചാവൂർ പെയിന്റിംഗ് ഒരുക്കുന്നതിന്റെ മുന്നോടിയായി, ഒരു തുണിയിൽ സ്കെച്ച് വരയ്ക്കുന്നു.

ഈ തുണിക്കഷണം ഒരു മരപ്പലകയിൽ ഒട്ടിക്കുന്നു, കാലങ്ങളായി പ്ലാവിന്റെ മരമാണ് ഇതിന് ഉപയോഗിക്കുന്നത്. നിലവിൽ, പ്ലാവിന്റെ മരത്തിന് പകരം, പ്ലേവുഡ് ഉപയോഗിക്കുന്നു.

കുമ്മായമോ ഫ്രെഞ്ച് ചോക്കോ കാൻവാസിൽ തേച്ചുപിടിപ്പിക്കുന്നു, പ്രത്യേക തരം പശ ചേർത്താണ് തേച്ചുപിടിപ്പിക്കുന്നത്.

കാൻവാസ് ഉണങ്ങിക്കഴിഞ്ഞാൽ, കടുത്ത തവിട്ടുനിറത്തിലുള്ളതോ കറുപ്പ് നിറത്തിലുള്ളതോ ആയ പെയിന്റ് ഉപയോഗിച്ച് സ്കെച്ചിന്റെ വരകൾ കാൻവാസിലും അടയാളപ്പെടുത്തുന്നു, തുടർന്ന് തെളിച്ചമുള്ള നിറങ്ങൾ ഉപയോഗിച്ച് പെയിന്റ് ചെയ്യുന്നു.

ഈ പെയിന്റിംഗുകളിൽ സങ്കീർണ്ണമായ ബ്രഷ് വരകളും ആകർഷകമായ രൂപങ്ങളും ഉണ്ടായിരിക്കും. ഈ പെയിന്റിംഗുകൾക്ക് ജീവന്റെ തുടിപ്പും ആഴവും പകരുന്നത് സ്വർണ്ണമാണ്.

ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ട് തൊട്ട് എഡി ഏഴാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ, ഭക്തിവികാരം ജനിപ്പിക്കുന്നതിനാണ് ഈ പെയിന്റിംഗുകൾ ഉപയോഗിച്ച് വന്നിരുന്നത്.

പഴയ കാലത്ത്, ഇത്തരം പെയിന്റിംഗുകളിൽ പച്ചിലകളിൽ നിന്നോ ധാതുക്കളിൽ നിന്നോ ഉണ്ടാക്കിയെടുക്കുന്ന നിറങ്ങൾ ഉപയോഗിച്ചിരുന്നു. പെയിന്റിംഗിലെ വിവിധ ഭാഗങ്ങളിലായിരുന്നു നിറങ്ങൾ ഉപയോഗിച്ചിരുന്നത്. ഉദാഹരണത്തിന്,

  • പശ്ചാത്തല നിറം പൊതുവെ ചുവപ്പോ പച്ചയോ ആയിരുന്നു
  • വിഷ്ണുഭഗവാനെ നീല നിറത്തിലും നടരാജ ഭഗവാനെ വെള്ള നിറത്തിലുമായിരുന്നു ചിത്രീകരിച്ചിരുന്നത്e
  • രൂപം ദേവിയുടേതാണെങ്കിൽ മഞ്ഞ നിറം ഉപയോഗിക്കപ്പെട്ടു
  • കഥയെ അടിസ്ഥാനമാക്കി, ആകാശത്തിന് നീലയോ കറുപ്പോ ആണ് നൽകിയിരുന്നത്
  • ദേവീദേവന്മാരുടെ വേഷവിധാനങ്ങളും ഉടയാഭരണങ്ങളും ചിത്രീകരിക്കാൻ ശുദ്ധമായ സ്വർണ്ണമാണ് ഉപയോഗിച്ചിരുന്നത്.

സ്വർണ്ണം, രത്നക്കല്ലുകൾ, മുത്തുമണികൾ, സ്ഫടികമണികൾ, വിലപിടിപ്പുള്ള കല്ലുകൾ എന്നിവയെല്ലാം പെയിന്റിംഗിന് മുകളിൽ പതിക്കുന്നു.

ഇവയൊക്കെ പതിക്കുന്നതിനാൽ പെയിന്റിംഗിന് ഒരു ത്രിമാന സ്വഭാവം കൈവരുന്നു.

സാധാരണഗതിയിൽ സ്വർണ്ണത്തിന്റെ നേരിയ പാളികളാണ് ഈ പെയിന്റിംഗുകളിൽ ഉപയോഗിക്കുന്നത്. ചിലസമയങ്ങളിൽ, ഉരുക്കിയ സ്വർണ്ണമോ പൊടിച്ച സ്വർണ്ണമോ ഉപയോഗിക്കുന്നു.

ശുദ്ധമായ സ്വർണ്ണത്തിന്റെ ഉപയോഗം, പെയിന്റിംഗിനെ ഉജ്ജ്വലമായ ദൃശ്യവിരുന്നായി മാറ്റുന്നു. വിപുലമായി സ്വർണ്ണം ഉപയോഗിച്ചിട്ടുള്ളതിനാൽ, ഇത്തരം പെയിന്റിംഗുകൾ നിധിയായിട്ടാണ് കണക്കാക്കുന്നത്.

ശുദ്ധമായ സ്വർണ്ണം ഒരിക്കലും നിറം മങ്ങാത്തതിനാൽ, ഈ പെയിന്റിംഗുകൾ എൺപതോ നൂറോ വർഷം തെളിച്ചം കെടാതെ നിലനിൽക്കും.

തഞ്ചാവൂർ പെയിന്റർമാരുടെ ഇഷ്ട പ്രമേയം ഉണ്ണിക്കണ്ണനായിരുന്നു. സ്വർണ്ണ സിംഹാസനത്തിൽ, കയ്യിൽ വെണ്ണക്കുടവും പിടിച്ചിരിക്കുന്ന രൂപത്തിലാണ് ഉണ്ണിക്കണ്ണനെ അവർ ചിത്രീകരിച്ചിരുന്നത്. വിപുലമായ ആഭരണങ്ങളണിഞ്ഞാണ് ഉണ്ണിക്കണ്ണനിരിക്കുക, ഉണ്ണിക്കണ്ണന്റെ ആഭരണങ്ങളും വസ്ത്രവും സിംഹാസനവുമെല്ലാം സ്വർണ്ണമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

തഞ്ചാവൂർ പെയിന്റിംഗ് രൂപങ്ങൾ:

പ്രദേശങ്ങളെ അടിസ്ഥാനമാക്കി, പല തരത്തിലുള്ള തഞ്ചാവൂർ പെയിന്റിംഗുകൾ ഉണ്ട്:

 
  1. ചെട്ടിനാട് തഞ്ചാവൂർ പെയിന്റിംഗ്
    • തഞ്ചാവൂരിലാണിത് ഉത്ഭവിച്ചത്
    • എഡി1600 മുതൽ വരച്ചുവരുന്നു.
    • ഉദിച്ചുനിൽക്കുന്ന നിറങ്ങളും കട്ടിയുള്ള വരകളുമാണ് പ്രത്യേകതകൾ

  2. മൈസൂർ തഞ്ചാവൂർ പെയിന്റിംഗ്
    • മൈസൂരിലാണിത് ഉത്ഭവിച്ചത്
    • സൂക്ഷ്മമായ വരകൾ, സങ്കീർണ്ണമായ ബ്രഷ് വരകൾ, ദേവീദേവന്മാരുടെ ആകർഷകമായ രൂപങ്ങൾ എന്നിവയൊക്കെ പ്രത്യേകതകൾ ഇത്തരം പെയിന്റിംഗുകളെ മിഴിവുറ്റതാക്കാൻ തെളിഞ്ഞ നിറങ്ങളും തിളങ്ങുന്ന സ്വർണ്ണ ഇലകളും ഉപയോഗിച്ചിരുന്നു.

ഇന്നും, ഇത്തരം പെയിന്റുംഗുകളിൽ മാറ്റമില്ല, എന്നാൽ ആധുനിക കാലഘട്ടത്തിനനുസരിച്ച് മെറ്റീരിയലുകൾ മാറിയിട്ടുണ്ട് എന്നുമാത്രം.7 വിവിധ ഇടങ്ങളിൽ തഞ്ചാവൂർ കലാശൈലി നിലനിൽക്കുന്നു, ഓരോ മേഖലയ്ക്കും സ്വന്തമായ തനത് വ്യാഖ്യാനങ്ങളായിരിക്കും.

Sources:

Source1, Source2, Source3, Source4, Source5, Source6, Source7, Source8