Published: 20 Feb 2018

റോഡിലെ തടസ്സമാണോ ജിഎസ്ടി?

GST on gold and some unanswered questions

പുതിയ നികുതി നിയമങ്ങൾ അല്ലെങ്കിൽ ജിഎസ്ടി നടപ്പാക്കിയത് സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കുന്ന വ്യവസായത്തെ സന്നിഗ്ധാവസ്ഥയിൽ ആക്കിയിട്ടുണ്ട്. സ്വർണ്ണാഭരണ വ്യവസായ രംഗത്ത് പ്രവർത്തിച്ചിരുന്നത് ഭൂരിഭാഗവും അസംഘടിതരായ പണിക്കാരാണ്. ജിഎസ്ടി നിലവിൽ വന്നതോടെ പല കാര്യങ്ങൾക്കും വിധേയമായിട്ടായിരിക്കണം സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കേണ്ടത് എന്ന വ്യവസ്ഥ വന്നിരിക്കുകയാണ്. അസംഘടിതരായ പണിക്കാർക്ക് തങ്ങളുടെ ദൈനംദിന ജോലികൾ ചെയ്യാൻ ഇത്തരം വ്യവസ്ഥകൾ തടസ്സമായിട്ടുണ്ട്. സൂക്ഷ്മ സങ്കീർണ്ണതകളുള്ള സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കുന്നതിൽ വിദഗ്ധരായ സ്വർണ്ണപ്പണിക്കാരാവട്ടെ 'ഡിജിറ്റൽ സിഗ്നേച്ചർ' വേണമെന്ന ജിഎസ്ടി വ്യവസ്ഥയ്ക്ക് മുന്നിൽ പകച്ച് നിൽക്കുകയാണ്.

ഇന്ത്യയിൽ, സ്വർണ്ണം, വിലപിടിപ്പുള്ള കല്ലുകൾ, വൈരക്കല്ല് എന്നിവ കൊണ്ട് നിർമ്മിക്കുന്ന ആഭരണങ്ങളുടെ വിപണി 75 ശതമാനത്തോളം അസംഘടിതമാണ്. ജിഎസ്ടി നിലവിൽ വന്നതോടെ ബുദ്ധിമുട്ടിലായത് ചെറിയ കച്ചവടക്കാരും സ്വർണ്ണാഭരണ നിർമ്മാതാക്കളുമാണ്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, 20 ലക്ഷം മുതൽ 75 ലക്ഷം വരെ ടേണോവറുള്ള സ്ഥാപനങ്ങൾ കോമ്പോസൈറ്റ് ലിസ്റ്റിന് കീഴിലും 75 ലക്ഷം രൂപയ്ക്ക് മുകളിൽ ടേണോവറുള്ള സ്ഥാപനങ്ങൾ പൂർണ്ണ നികുതി ലിസ്റ്റിന് കീഴിലും വരും.

മുകളിൽ പറഞ്ഞ സാഹചര്യം നിലനിൽക്കുമ്പോൾ, സ്വർണ്ണാഭരണ വ്യവസായ മേഖല ഇനിപ്പറയുന്ന ചോദ്യങ്ങൾക്ക് മറുപടിയാണ് തേടുന്നത്:

  • മേൽപ്പറഞ്ഞ അസംഘടിത സ്വർണ്ണപ്പണിക്കാർക്ക്, ജിഎസ്ടിയുടെ വ്യവസ്ഥകൾ അനുസരിക്കുന്ന തരത്തിൽ വൈദഗ്ധ്യം നൽകുന്നതിന് സർക്കാർ എങ്ങനെയാണ് സഹായിക്കാൻ പോകുന്നത്?
  • സ്വർണ്ണാഭരണ വ്യവസായത്തിലെ വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്നവർ ആരൊക്കെയാണെന്ന് (വർണ്ണപ്പണിക്കാർ, റീട്ടെയിലർമാർ, ഹോൾസെയിലർമാർ) സർക്കാർ കൃത്യമായി തിരിച്ചറിഞ്ഞ്, അവരുടെ ജിഎസ്ടി ബാധ്യതകൾ കൃത്യമായി വ്യക്തമാക്കാൻ തയ്യാറാകുമോ?
  • പലപ്പോഴും സ്വർണ്ണാഭരണം വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിൽ ബാർട്ടർ രീതിയാണ് നടക്കുന്നത്. മെയ്ക്കിംഗ് ചാർജ് മാത്രം അധികം നൽകിയാണ് വാങ്ങുന്നവർ പഴയ സ്വർണ്ണത്തിന് പകരം പുതിയ സ്വർണ്ണാഭരണം വാങ്ങുന്നത്. ഇത്തരം ഇടപാടുകളിൽ എങ്ങനെയാണ് നികുതി കണക്കാക്കേണ്ടതെന്ന് വ്യക്തമാക്കാൻ സർക്കാർ തയ്യാറാകുമോ?

ഇന്ത്യയുടെ സ്വർണ്ണത്തോടുള്ള സ്നേഹം, സ്വർണ്ണത്തിന്റെ 3% ജിഎസ്ടി നിരക്ക്, 10 ശതമാനം ഇറക്കുമതി ചുങ്കം എന്നിവയൊക്കെ ഉയർത്തുന്ന ഒരു ആശങ്കയാണ്. സ്വർണ്ണത്തിന്റെ കള്ളക്കടത്താണ് ആ ആശങ്ക. ബിൽ കൂടാതെ സ്വർണ്ണ ഇടപാടുകൾ നടത്താൻ വിൽപ്പനക്കാർക്കും വാങ്ങുന്നവർക്കും പ്രലോഭനം ഉണ്ടായേക്കും. 'നികുതി ഒഴിവാക്കൽ' ദുരുപയോഗപ്പെടുത്താനുള്ള ഒരു മാർഗ്ഗമാണ് സർക്കാർ ഇപ്പോൾ അവിചാരിതമായി തുറന്ന് കൊടുത്തിരിക്കുന്നത്. എന്നാൽ ജിഎസ്ടി നിലവിൽ വന്നതോടെ പല സ്വർണ്ണാഭരണ സ്ഥാപനങ്ങളും സന്തോഷിക്കുന്നുണ്ടാകണം. ചില സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്ന നികുതി ഇളവ് ഇപ്പോൾ ഇല്ല എന്നതാണത്. വൈദഗ്ധ്യമുള്ള സ്വർണ്ണപ്പണിക്കാർ ഇത്തരം സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നത് ഇത് തടയും.