Published: 17 Aug 2017

നിങ്ങൾ തുടർന്ന് ഉപയോഗിക്കാത്ത സ്വർണ്ണാഭരണങ്ങൾ നിങ്ങളുടെ പക്കലുണ്ടോ? നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന 5 കാര്യങ്ങളിതാ

Woman wearing gold ornaments

വിറ്റഴിക്കാൻ നിങ്ങൾ പരിഗണിക്കുന്ന സ്വർണ്ണാഭരണങ്ങളോ മറ്റ് സ്വർണ്ണ ഇനങ്ങളോ നിങ്ങളുടെ വീട്ടിലുണ്ടോ? വിറ്റഴിച്ച് പണമാക്കി മാറ്റിയേക്കാം എന്ന് നിങ്ങൾ ചിന്തിച്ചുകാണും, എന്നാൽ അതാണോ ശരിക്കും നല്ല മാർഗ്ഗം?

ചേതാരം കുറയ്ക്കാനും വാങ്ങൽ - വിൽക്കൽ വിലകൾ തമ്മിൽ വ്യത്യാസമുണ്ടാകാനും സാധ്യതയുള്ളതിനാൽ, നിങ്ങൾ സ്വർണ്ണഭരണങ്ങൾ വിൽക്കുമ്പോൾ പ്രതീക്ഷിച്ച പണം നിങ്ങൾക്ക് ലഭിച്ചെന്ന് വരില്ല.

അപ്പോൾ, നിങ്ങൾക്ക് മുന്നിലുള്ള മറ്റ് മാർഗ്ഗങ്ങൾ എന്തൊക്കെ? നമുക്ക് നോക്കാം.

  1. സ്വർണ്ണാഭരണം വീണ്ടും മോൾഡുചെയ്യുക

    നിലവിലുള്ള സ്വർണ്ണാഭരണം നിങ്ങളുടെ വ്യക്തിത്വത്തിനോ നിങ്ങളുടെ വസ്ത്രധാരണ ശൈലിക്കോ ചേർന്നതല്ലെങ്കിൽ, കൂടുതൽ സമകാലീനവും അതുല്യവുമായ ആഭരണമാക്കിക്കൊണ്ട് നിങ്ങൾക്കത് വീണ്ടും ഡിസൈൻ ചെയ്യാവുന്നതാണ്. ഉദാഹരണത്തിന്, പരമ്പരാഗത സ്വർണ്ണ കമ്മലുകളിൽ സ്റ്റൈലിഷ് ആയ ഇയർ കഫുകൾ ഘടിപ്പിക്കാവുന്നതാണ്.

    പാളികളുള്ള നെക്ലേസുകൾ, ഒറ്റ സ്വർണ്ണ മാലകളായി വിഭജിക്കാം, മോതിരങ്ങൾ ഹാഥ് ഫൂലുകൾ ആയി മാറ്റാം, ഇരട്ട വലയമുള്ള കമ്മലുകൾ രണ്ട് ജോടികളാക്കി വിഭജിക്കാം.

    Get Cash For Gold
  2. നിറമുള്ള സ്വർണ്ണാഭരണങ്ങൾക്കായി നിങ്ങൾക്ക് ശുദ്ധ സ്വർണ്ണം എക്സ്ചേഞ്ച് ചെയ്യാവുന്നതാണ്

    ശുദ്ധ സ്വർണ്ണം തിളങ്ങുന്ന മഞ്ഞ നിറത്തിലോ ചുവപ്പ് കലർന്ന മഞ്ഞ നിറത്തിലോ ആണ് കാണപ്പെടുക. വിവിധ ലോഹങ്ങൾ വിവിധ അളവുകളിൽ കൂട്ടിച്ചേർക്കുമ്പോഴാണ് സ്വർണ്ണത്തിന് വ്യത്യസ്ത നിറങ്ങൾ ലഭിക്കുക. നിങ്ങൾക്ക് അത്തരം നിറങ്ങളിലുള്ള സ്വർണ്ണാഭരണങ്ങൾ വേണമെങ്കിൽ നിങ്ങളുടെ പക്കലുള്ള ശുദ്ധ സ്വർണ്ണം എക്സ്ചേഞ്ച് ചെയ്യാവുന്നതാണ്. സവിശേഷമായതും വിവിധ സ്റ്റൈലുകൾക്ക് അനുയോജ്യമായതുമായ വെളുപ്പോ ചുവപ്പോ പച്ചയോ നിറത്തിലുള്ള സ്വർണ്ണാഭരണങ്ങൾ ഡിസൈൻ ചെയ്യുന്നതിന് ജ്വല്ലറി സ്ഥാപനത്തിന് നിങ്ങളെ സഹായിക്കാൻ കഴിയും.

    Remould Unused Gold Jewellery
  3. സ്വർണ്ണം പണമാക്കി മാറ്റുക

    സ്വർണ്ണം സൂക്ഷിക്കുന്നതിന് പലരും ബാങ്ക് ലോക്കറുകൾ ഉപയോഗിക്കുന്നു, എന്നാൽ ഇത്തരം ലോക്കറുകൾക്ക് നിങ്ങൾ പണം നൽകേണ്ടി വരും. ഇതിന് പകരമായി,ഗോൾഡ് മോണിറ്റൈസേഷൻ സ്കീമിന് .കീഴിൽ നിങ്ങൾക്ക് സ്വർണ്ണം നിക്ഷേപിക്കാവുന്നതാണ്. സ്വർണ്ണാഭരണങ്ങളും നാണയങ്ങളും ബാറുകളും ഈ സ്കീമിന് കീഴിൽ നിക്ഷേപിച്ച് നിങ്ങൾക്ക് പലിശ സമ്പാദിക്കാവുന്നതാണ്.

    Coloured Gold For Pure Gold Jewellery
  4. സ്വർണ്ണം ഉരുക്കി നാണയമാക്കുക

    നാണയങ്ങളുള്ള സ്വർണ്ണ നെക്ലേസ് പോലെയുള്ള പുതു ഡിസൈനുകൾ സൃഷ്ടിക്കുന്നതിന്, നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾ ഉരുക്കി നാണയമാക്കുകയും ചെയ്യാം. ഇതരമാർഗ്ഗമെന്ന നിലയിൽ, ഉരുക്കി നിർമ്മിക്കുന്ന സ്വർണ്ണ നാണയങ്ങൾ വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകേണ്ടി വരുന്ന അവസരങ്ങളിൽ ഉപയോഗിക്കുന്നതിന് സൂക്ഷിച്ചുവയ്ക്കാം, പാരമ്പര്യ സ്വത്തായി തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറാം, ആവശ്യമെങ്കിൽ പണമാക്കി മാറ്റുകയും ചെയ്യാം.

    Deposit Unused Gold Jewellery Under Gold Monetisation Scheme

    ഏത് രൂപത്തിലായാലും സ്വർണ്ണം തിളങ്ങുന്നു. മുകളിൽ പറഞ്ഞ മാർഗ്ഗങ്ങളൊന്നും നിങ്ങൾക്ക് സ്വീകാര്യമല്ലെങ്കിൽ, സ്വർണ്ണത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ഗുണകണങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള മറ്റനവധി മാർഗ്ഗങ്ങളും നിങ്ങൾക്കുണ്ട്. നിങ്ങൾ സ്വർണ്ണം വിറ്റഴിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, നിലവിലെ വിപണി വില നിങ്ങൾക്ക് ലഭിച്ചേക്കില്ല എന്ന കാര്യം ശ്രദ്ധിക്കുക. നിങ്ങളുടെ പഴയ സ്വർണ്ണാഭരണങ്ങൾ പുതിയ സ്വർണ്ണാഭരണങ്ങളാക്കി മാറ്റുന്നതിനുള്ള പണിക്കൂലിയും ചേതാരവും കഴിച്ചുള്ള തുകയാണ് നിങ്ങൾക്ക് ലഭിക്കുക. കൂടാതെ, നിങ്ങളുടെ സ്വർണ്ണത്തിന്റെ ശുദ്ധതയ്ക്ക് അനുസരിച്ചുള്ള പണമാണ് നിങ്ങൾക്ക് ലഭിക്കുക. അതുകൊണ്ട്, ഉപയോഗിക്കാത്ത സ്വർണ്ണം കൊണ്ട് എന്തുചെയ്യണമെന്ന് ചിന്തിക്കുമ്പോൾ, മുകളിൽ പറഞ്ഞിട്ടുള്ള മാർഗ്ഗങ്ങൾ പരിഗണിക്കുന്നുവെന്ന് ഉറപ്പാക്കുക.